Breaking News

Latest News

സൗജന്യ ഭക്ഷ്യക്കിറ്റ്; ഏപ്രിലിലെ കിറ്റ് വിതരണം ജൂണ്‍ 8 വരെ നീട്ടി

കോവിഡ് പശ്ചാതലത്തില്‍ റേഷന്‍ കടകള്‍ വഴി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യക്കിറ്റിന്‍റെ ഏപ്രിലിലെ കിറ്റ് വിതരണം ജൂണ്‍ 8 വരെ നീട്ടി. മെയ് മാസത്തെ റേഷന്‍ വിതരണവും ചൊവ്വാഴ്ച വരെ നീട്ടിയിട്ടുണ്ടെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു.

Read More »

ചൊവ്വാഴ്ചയോടെ സംസ്ഥാനത്ത് മഴ ശക്തമാവും; ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത; ജാ​ഗ്രതാ നിർദേശം…

സംസ്ഥാനത്ത് കാലവര്‍ഷം ചൊവ്വാഴ്ച മുതല്‍ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ചൊവ്വാഴ്ചയും ബുധനാഴ്ചയും തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം ഒഴികെയുള്ള തെക്കന്‍ കേരളത്തിലെ ജില്ലകളിലും ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് …

Read More »

അണിഞ്ഞൊരുങ്ങി വിവാഹപന്തലില്‍ എത്തിയ വധു അമ്ബരപ്പില്‍; താലിചാര്‍ത്താനായി പന്തലില്‍ രണ്ടു വരന്‍മാര്‍, പിന്നീട് സംഭവിച്ചത്…

അണിഞ്ഞൊരുങ്ങി വിവാഹപന്തലില്‍ എത്തിയപ്പോൾ വധു കണ്ടത് രണ്ടു വരന്‍മാരെ. ഉത്തര്‍പ്രദേശിലെ ഇറ്റാ ജില്ലയിലെ കോട്‌വാലി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. വധുവായ മോഹനിയും ഫുലന്‍പൂര്‍ സ്വദേശിയായ ബാബ്‌ലുവും തമ്മിലുള്ള വിവാഹമാണ് നിശ്ചയിച്ചിരുന്നത്. വിവാഹ ദിവസം ബബ്‌ലുവും ബന്ധുക്കളും വധുവിന്റെ വീട്ടിലെത്തി. വധുവിന്റെ ബന്ധുക്കള്‍ വരനെ സ്വീകരിക്കുന്ന ചടങ്ങിനിടെ ഹയാത്‌നഗര്‍ ഗ്രാമത്തിലെ രാജാറാമിന്റെ മകനായ അജിത്തും വിവാഹത്തിനൊരുങ്ങി മോഹിനിയുടെ വീട്ടിലെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഒടുവില്‍ ഒരാള്‍ക്ക് വരണമാല്യം അര്‍പിച്ച യുവതി രണ്ടാമത്തെയാളെ …

Read More »

വഴിയില്‍ നിന്നും കളഞ്ഞുകിട്ടിയ ഉപകരണം മൊബൈലില്‍ ഘടിപ്പിച്ചു; നിമിഷങ്ങള്‍ക്കുള്ളില്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവാവിന് ദാരുണാന്ത്യം…

വഴിയില്‍ നിന്നും കളഞ്ഞുകിട്ടിയ ഉപകരണം മൊബൈലില്‍ ഘടിപ്പിച്ചതിനെ തുടര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവാവിന് ദാരുണാന്ത്യം. പവര്‍ബാങ്കിന് സമാനമായ ഉപകരണമാണ് മൊബൈലില്‍ ഘടിപ്പിച്ചത്. മധ്യപ്രദേശിലെ ഉമരിയയിലെ ചര്‍പോഡ് ഗ്രാമത്തില്‍ വെള്ളിയാഴ്ച മരിച്ച റാം സാഹില്‍ പാല്‍ എന്ന 28കാരന്‍ തന്റെ കൃഷിയിടത്തിലേക്ക് പോകുന്നതിനിടയിലാണ് വഴിയരികില്‍ ഈ ഉപകരണം കണ്ടത്. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയ ഇയാള്‍ അയല്‍പക്കത്ത് വെച്ച്‌ മൊബൈല്‍ ഉപകരണത്തില്‍ ഘടിപ്പിച്ചപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. സ്ഫോടക വസ്തുവല്ല പൊട്ടിത്തെറിച്ചതെന്നാണ് …

Read More »

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അടിയന്തരമായി പുനസ്ഥാപിക്കണം: മുസ്ലീം ലീഗ്…

സംസ്ഥാനത്ത് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അടിയന്തരമായി പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് മുസ്ലീം ലീഗ്. വിദഗ്ധ സമിതിയെ നിയമിക്കുന്നത് അപ്രായോഗികമാണെന്നതു കൊണ്ടു തന്നെ ഇത് അംഗീകരിക്കാനാകില്ലെന്ന് പാര്‍ട്ടി നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും പറഞ്ഞു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ക്കായി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്താനുള്ള സര്‍വകക്ഷി യോഗ തീരുമാനത്തിന് പിന്നാലെയാണ് പ്രതികരണം. 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ സാമുദായിക …

Read More »

പണം വാങ്ങിയില്ലെന്ന് അമ്മയെക്കൊണ്ട് ബി ജെ പിക്കാര്‍ പ്രസ്താവന നടത്തിച്ചത് ഭീഷണിപ്പെടുത്തി; വെളിപ്പെടുത്തലുമായി സുന്ദര…

താന്‍ നടത്തിയ വെളിപ്പെടുത്തലുകളില്‍ ഉറച്ച്‌ നില്‍ക്കുന്നതായി മഞ്ചേശ്വരത്ത് കെ സുരേന്ദ്രനു വേണ്ടി പണം വാങ്ങി സ്ഥാനാര്‍ഥിത്വം പിന്‍വലിച്ച ബി എസ് പി സ്ഥാനാര്‍ഥി കെ സുന്ദര. നിയമ നടപടികളുമായി സഹകരിക്കും,  പണം വാങ്ങിയില്ലെന്ന് അമ്മയെക്കൊണ്ട് ബി ജെ പിക്കാര്‍ പ്രസ്താവന നടത്തിച്ചത് ഭീഷണിപ്പെടുത്തിയാണെന്നും കെ സുന്ദര പറഞ്ഞു. തനിക്ക് ഭീഷണി ഉള്ളതായും പറഞ്ഞു. തനിക്കും അമ്മയ്ക്കുമെതിരെ ബിജെപി ഭീഷണി മുഴക്കിയെന്നും സുന്ദര കൈരളി ന്യൂസിനോട് പറഞ്ഞതായാണ് റിപ്പോർട്ട്. മുഖ്യമന്ത്രിക്കും പൊലീസിനും …

Read More »

ആദിവാസി വിഭാഗത്തിന് മുന്‍ഗണനാക്രമമില്ലാതെ വാക്‌സിനേഷന്‍: മന്ത്രി വീണാ ജോര്‍ജ്….

ഇതര സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്നതിനാലും ആദിവാസി മേഖല കൂടുതലുള്ളതിനാലും പാലക്കാട് ജില്ല കോവിഡ് പ്രതിരോധത്തിന് കൂടുതല്‍ ശ്രദ്ധ അര്‍ഹിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷതയില്‍ ജില്ലയിലെ ജനപ്രതിനിധികള്‍ പങ്കെടുത്ത കോവിഡ് പ്രതിരോധ അവലോകന യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന സംസാരിക്കുകയായിരുന്നു മന്ത്രി. ആദിവാസി വിഭാഗത്തില്‍ 18 മുതല്‍ 44 വയസ് വരെ മുന്‍ഗണനാക്രമമില്ലാതെ എല്ലാവര്‍ക്കും …

Read More »

ജോലി സമയത്ത് നഴ്‌സുമാര്‍ മലയാളം സംസാരിക്കുന്നത് വിലക്കിയ വിവാദ ഉത്തരവ് റദ്ദാക്കി ജി.ബി.പന്ത് ആശുപത്രി

ജോലി സമയത്ത് നഴ്‌സുമാര്‍ മലയാളം സംസാരിക്കുന്നത് വിലക്കി ദില്ലിയിലെ ജി.ബി.പന്ത് ആശുപത്രി പുറത്തിറക്കിയ വിവാദ ഉത്തരവ് റദ്ദാക്കി. സര്‍ക്കുലറിനെതിരെ ദേശീയതലത്തില്‍ തന്നെ പ്രതിഷേധമുണ്ടായതിന് പിന്നാലെയാണ് സര്‍ക്കുലര്‍ റദ്ദാക്കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചത്. സര്‍ക്കുലരിനെതിരെ രാഹുൽ ​ഗാന്ധി, ശശി തരൂർ, സിപിഐഎം ജനറല്‍ സെക്രട്ടറിസീതറാം യെച്ചൂരി, രാജ്യസഭാ എംപിമാരയ ജോണ്‍ബ്രിട്ടാസ്, ഡോ വി ശിവദാസന്‍, എളമരം കരീം എന്നിവര്‍ പ്രധിഷേധം രേഖപ്പെടുത്തി. ദില്ലിയിലെ ജി.ബി.പന്ത് ആശുപത്രിയില്‍ മലയാളം സംസാരിക്കുന്നതിനു നഴ്‌സുമാര്‍ക്കു വിലക്ക് …

Read More »

ദീപാവലിക്ക് പിന്നാലെ ബ്ലാക്ക് ഫംഗസ് മരണങ്ങള്‍ ഉയര്‍ന്നേക്കാം; മുന്നറിയിപ്പ്…

രാജ്യത്ത് ദീപാവലിക്ക് ശേഷം കൂടുതല്‍ പേര്‍ ബ്ലാക്ക് ഫംഗസ് ബാധയേറ്റ് മരിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ മരണനിരക്ക് റെക്കോര്‍ഡ് തലത്തില്‍ വരെ ഉയരാം. മൂന്ന് മാസത്തെ ചികിത്സയ്ക്കിടെ മരണനിരക്ക് 46 ശതമാനം വരെ ഉയരാമെന്നാണ് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കോവിഡ് അതിതീവ്ര വ്യാപനത്തിന് പിന്നാലെയാണ് ബ്ലാക്ക് ഫംഗസ് ബാധ രാജ്യത്ത് കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. രോഗം വരുന്നവരില്‍ മരണം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ് എന്നതാണ് ആശങ്ക …

Read More »

ജോലി സ്ഥലത്ത് മലയാളം സംസാരിക്കരുതെന്ന ഉത്തരവ്: കുറ്റകരമെന്ന് ശശി തരൂര്‍, പ്രതിഷേധം ശക്തം‌…

ജോലി സമയത്ത് മലയാളം സംസാരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ ഡല്‍ഹിയിലെ പ്രമുഖ ആശുപത്രിയ്‌ക്കെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ എം.പി. തീരുമാനം അസ്വീകാര്യവും അപരിഷ്‌കൃതവും കുറ്റകരവും ഇന്ത്യന്‍ പൗരന്മാരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ലംഘനവുമാണെന്ന് ശശി തരൂര്‍ പറഞ്ഞു. സംഭവത്തില്‍ ആശുപത്രിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നേരത്തെ രംഗത്തെത്തിയിരുന്നു. മലയാളം ഒരു ഇന്ത്യന്‍ ഭാഷയാണെന്നും ഭാഷാ വിവേചനം അവസാനിപ്പിക്കണമെന്നുമായിരുന്നു രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. വിവാദ സര്‍ക്കുലറിനെതിരെ പ്രതിഷേധവുമായി ഡല്‍ഹിയിലെ മറ്റു ആശുപത്രികളിലെയും നഴ്‌സുമാരും …

Read More »