Breaking News

Latest News

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തിലെത്തി; തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്…

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തിലെത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരപ്രദേശത്ത് താമസിക്കുന്നവര്‍ ജാ​ഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കി. ലക്ഷദ്വീപ്, കേരള തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേ​ഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് നാല് ജില്ലകളില്‍ യെല്ലോ …

Read More »

ജെ.ആര്‍.പി നേതാക്കള്‍ക്കെതിരെ ഒരു കോടി നഷ്​ടപരിഹാരം ആവശ്യപ്പെട്ട്​ സി.കെ. ജാനുവിന്റെ വക്കീല്‍ നോട്ടീസ്…

തനിക്കെതിരെ സാമ്ബത്തിക ആരോപണങ്ങളുന്നയിച്ച ജെ.ആര്‍.പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട്, സെക്രട്ടറി പ്രകാശന്‍ മൊറാഴ എന്നിവര്‍ക്കെതിരെ സി.കെ. ജാനു വക്കീല്‍ നോട്ടീസയച്ചു. സുല്‍ത്താന്‍ ബത്തേരിയിലെ അഡ്വ. ടി.എം. റഷീദ് മുഖേനയാണ് നോട്ടീസ് അയച്ചത്. ഉന്നയിച്ച ആരോപണങ്ങളില്‍ ഒരാഴ്ചക്കുള്ളില്‍ കല്‍പറ്റ പ്രസ് ക്ലബില്‍ വാര്‍ത്തസമ്മേളനം വിളിച്ച്‌ മാപ്പുപറയുക, ഒരു കോടി നഷ്​ടപരിഹാരം നല്‍കുക എന്നിവയാണ് ആവശ്യങ്ങള്‍. അല്ലാത്തപക്ഷം കേസുമായി മുന്നോട്ടു പോകുമെന്ന്​ നോട്ടീസില്‍ പറയുന്നു. പനവല്ലി, മുത്തങ്ങ സമരങ്ങളിലൂടെ പൊതുരംഗത്ത് സജീവമായ …

Read More »

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെ….

സംസ്ഥാനത്ത് ഇന്ന് 18,853 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2448 കൊല്ലം 2272 പാലക്കാട് 2201 തിരുവനന്തപുരം 2150 എറണാകുളം 2041 തൃശൂര്‍ 1766 ആലപ്പുഴ 1337 സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ഒമ്ബതാം തിയ്യതി വരെ കടുത്ത നിയന്ത്രണങ്ങള്‍…Read more കോഴിക്കോട് 1198 കണ്ണൂര്‍ 856 കോട്ടയം 707 പത്തനംതിട്ട 585 കാസര്‍ഗോഡ് 560 ഇടുക്കി 498 വയനാട് 234 എന്നിങ്ങനേയാണ് ജില്ലകളില്‍ വ്യാഴാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ഒമ്ബതാം തിയ്യതി വരെ കടുത്ത നിയന്ത്രണങ്ങള്‍…

സംസ്ഥാനത്ത് മറ്റന്നാള്‍ മുതല്‍ ഒമ്ബതാം തിയ്യതി വരെ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിയന്ത്രണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തുടര്‍ച്ചയായി 15 ശതമാനത്തില്‍ നിലനിന്നാല്‍ മാത്രമേ ലോക്ഡൌണ്‍ എടുത്ത് കളയുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകൂവെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ഒരു ദിവസം മാത്രമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14 ശതമാനത്തിലെത്തിയത്. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സംസ്ഥാന …

Read More »

കോവിഡ് ബാധിച്ച്‌ മരിച്ച ജീവനക്കാരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ റിലയന്‍സ്…

കോവിഡ് കവര്‍ന്ന ജീവനക്കാരുടെ കുടുംബത്തിന് കൈത്താങ്ങായി റിലയന്‍സ്. ജീവനക്കാരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം ഉള്‍പ്പടെയുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വീ കെയര്‍ എന്ന പേരിലെ കുടുംബ സഹായ പദ്ധതിയില്‍ മരണമടഞ്ഞ ജീവനക്കാരന്‍ അവസാനമായി വാങ്ങിയ മാസ ശമ്ബളം ആശ്രിതര്‍ക്ക് അഞ്ചു വര്‍ഷം കൂടി നല്‍കും. റിലയന്‍സ് ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിയും റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സന്‍ നിത അംബാനിയും ഇക്കാര്യം അറിയിച്ചത്. …

Read More »

കാലവര്‍ഷം ; കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത; മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്…

കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വരുന്ന രണ്ടു ദിവസങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കാമെന്നാണ് മുന്നറിയിപ്പ്. അതേസമയം സംസ്ഥാനത്ത് തെക്കന്‍ ഭാഗങ്ങളില്‍ കാലവര്‍ഷം ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആദ്യ ഒരാഴ്ച കനത്ത മഴ പ്രതീക്ഷിക്കുന്നില്ലെന്നും തീവ്രമഴ ദിനങ്ങള്‍ ഉണ്ടാകുമോ എന്ന് മുന്‍കൂട്ടി പറയാന്‍ കഴിയില്ലെന്നും കാലാവസ്ഥ വകുപ്പ് …

Read More »

വാഹനത്തിനിടയില്‍പ്പെട്ട് നായക്കുട്ടി ചത്തു: അബദ്ധത്തില്‍ സംഭവിച്ച തെറ്റിന് പ്രായശ്ചിത്തമായി വീട് വച്ച്‌ നല്‍കാനൊരുങ്ങി യുവാവ്…

തന്റെ വാഹനമിടിച്ച്‌ നായക്കുട്ടി ചത്ത സംഭവത്തില്‍ പ്രായശ്ചിത്തമായി വീട് വച്ച്‌ നല്‍കാനൊരുങ്ങി യുവാവ്. കൊളാരിക്കുണ്ട് ഖാസിം എന്ന പ്രവാസി വ്യവസായിയാണ് തന്റെ തെറ്റിന് പകരമായി നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ച്‌ നല്‍കാന്‍ സന്നദ്ധത അറിയിച്ചത്. കഴിഞ്ഞ 27-ന് അരീക്കോട് ബസ് സ്റ്റാന്റിന് സമീപത്താണ് ഖാസിം ഓടിച്ച വാഹനത്തിനടയില്‍പ്പെട്ട് തെരുവുനായക്കുട്ടി ചത്തത്. സംഭവം അറിയാതെ വാഹനയുടമ കാറോടിച്ച്‌ പോയിരുന്നു. എന്നാല്‍ സംഭവം കണ്ട അരീക്കോട് പത്തനാപുരം സ്വദേശി അമല്‍ അബ്ദുള്ള ഫേസ്ബുക്കില്‍ …

Read More »

കൊവിഡിന്റെ ഉത്ഭവം സംബന്ധിച്ച്‌ ഇപ്പോഴും അജ്ഞാതം; വരാനിരിക്കുന്നത് വലിയ മഹാമാരി ; ശാസ്ത്രലോകത്തിന്റെ വലിയ മുന്നറിയിപ്പ്…

കൊവിഡ് 19 എന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ട് രണ്ടാം വര്‍ഷത്തിലേയ്ക്ക് കടക്കുമ്ബോഴും അതിന് കാരണമായ വൈറസിന്റെ ഉത്പ്പത്തിയെ കുറിച്ച്‌ ഇന്നും അജ്ഞാതമായി തുടരുന്നു. വൈറസ് ഇപ്പോഴും ലോകത്തിനെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്.  ചൈനയില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട ഈ വൈറസിന്റെ ഉദ്ഭവത്തെ കുറിച്ച്‌ ഇനിയും ആധികാരികമായ ഒരു വിവരവും നല്‍കാന്‍ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല എന്നതു തന്നെ ഇതിനു കാരണം. ഇതേ കുറിച്ചുള്ള വിവര ശേഖരണത്തിനായി ചൈന സഹകരിക്കുന്നില്ല. കൊവിഡ് 19 നെകുറിച്ച്‌ വ്യക്തമായ …

Read More »

കുഴല്‍പ്പണവുമായി ബിജെപിക്ക് ബന്ധമില്ല; ആരോപണം നിഷേധിച്ച്‌ കെ സുരേന്ദ്രന്‍…

ബിജെപിക്ക് കൊടകര കുഴല്‍പ്പണകേസുമായി ബന്ധമുണ്ടെന്ന ആരോപണം തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇതു സംബന്ധിച്ച്‌ ഇപ്പോള്‍ പുറത്തുവരുന്നത് കുപ്രചരണങ്ങളാണ്. സി കെ ജാനുവിനെ പറ്റിയുള്ള ആരോപണങ്ങള്‍ പാര്‍ട്ടിയില്‍ തന്നെ ഉയര്‍ന്ന ആരോപണങ്ങളാണെന്നും താന്‍ പണം നല്‍കിയിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ആസൂത്രിതവും രാഷ്ട്രീയപ്രേരിതവുമായ നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. എന്ത് ഉദ്ദേശിച്ചായാലും ഒന്നും നടക്കാന്‍ പോകുന്നില്ല എന്നാണ് മുഖ്യമന്ത്രിയോട് പറയാനുള്ളത്. സ്വര്‍ണക്കടത്തും ഡോളര്‍ക്കടത്തുമായി ബന്ധപ്പെട്ട കേസുകളിലൊക്കെ കൃത്യമായി അന്വേഷണം നടക്കും’. …

Read More »

അഭിഭാഷകരേയും ക്ലര്‍ക്കുമാരെയും വാക്‌സിന്‍ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തണം; ഹൈക്കോടതി…

സംസ്ഥാനത്ത് അഭിഭാഷകരേയും അവരുടെ ക്ലര്‍ക്കുമാരെയും വാക്‌സിന്‍ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി. നിലവില്‍ ഹൈക്കോടതിയുടെ ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രം മുന്‍ഗണന നല്‍കുന്നത് ഫലപ്രദമല്ലെന്ന് കോടതി നിരീക്ഷിച്ചു. അഭിഭാഷകരെ കൂടി ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച മുന്‍ഗണന പട്ടിക പുതുക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി. പത്ത് ദിവസത്തിനകം നടപടികള്‍ ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് 18 വയസ് മുതല്‍ 45 വയസ് വരെയുള്ളവരുടെ മുന്‍ഗണനാ പട്ടികയില്‍ 11 വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി …

Read More »