തിരുവനന്തപുരം: ലഹരി സംഘങ്ങൾക്കെതിരെ വാർത്തകൾ പുറത്തുവരുമ്പോൾ പരിഭ്രാന്തരാകേണ്ടത് ലഹരി മാഫിയ അല്ലേയെന്ന ചോദ്യമുയർത്തി നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയ പി സി വിഷ്ണുനാഥ് എം എൽ എ. എന്തുകൊണ്ടാണ് എസ്.എഫ്.ഐ ഇതിനെതിരെ ഇത്രയധികം പ്രതിഷേധിക്കുന്നത്. ഇത് എസ്.എഫ്.ഐക്കെതിരായ വാർത്തയാണോ. സി.പി.എമ്മിന് എതിരാണോ. ഇത് സർക്കാരിനെതിരായ ഗൂഢാലോചനയാണെന്നാണ് എഫ്ഐആറിൽ പറയുന്നത്. ലഹരി മാഫിയയ്ക്കെതിരായ വാർത്തകൾ എങ്ങനെയാണ് സർക്കാരിനെതിരായ ഗൂഡാലോചനയായി മാറുന്നതെന്ന് മനസിലാകുന്നില്ലെന്നും വിഷ്ണുനാഥ് പറഞ്ഞു. ബി.ബി.സിയിലെ റെയ്ഡിന് പിന്നാലെ സി.പി.എം …
Read More »മുന്‍ കാമുകന്‍ മാനസികമായും ശാരീരികമായും ഉപദ്രവിച്ചു: നടി അനിഖ
മുൻ കാമുകൻ തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചതായി വെളിപ്പെടുത്തി തമിഴ് നടി അനിഖ വിക്രമൻ. സോഷ്യൽ മീഡിയയിലൂടെയാണ് നടി ആരോപണം ഉന്നയിച്ചത്. മർദ്ദനത്തിൽ പരിക്കേറ്റതിന്‍റെ ചിത്രങ്ങളും അനിഖ പങ്കുവച്ചിട്ടുണ്ട്. തന്‍റെ മുൻ കാമുകൻ അനൂപ് പിള്ളയാണെന്ന് നടി വെളിപ്പെടുത്തി. അനൂപുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായും പോലീസിൽ പരാതി നൽകിയതായും നടി വെളിപ്പെടുത്തി. അനൂപ് ഇപ്പോൾ ഒളിവിലാണെന്നും നടി പറഞ്ഞു. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും അതിനാലാണ് വെളിപ്പെടുത്തൽ നടത്തുന്നതെന്നും അനിഖ പറഞ്ഞു. …
Read More »ഭക്ഷണത്തിന്റെ രുചിയും കൂടും, വിഷാദവും അകലും; കറുവയിലയുടെ ഗുണങ്ങൾ വിശദമാക്കി ആരോഗ്യ വിദഗ്ധർ
ഭക്ഷണത്തിന് രുചി കൂട്ടാൻ ഉപയോഗിക്കുന്ന കറുവയിലയ്ക്ക് വിഷാദ രോഗത്തിൽ നിന്ന് മുക്തി നൽകാൻ കഴിയുമെന്ന് ഗവേഷകർ. ഉണക്കി എടുക്കുന്ന കറുവയില, ദഹനപ്രശ്നങ്ങളെ ഇല്ലാതാക്കുന്നതോടൊപ്പം ചർമത്തിന്റെ ആരോഗ്യത്തെയും സംരക്ഷിക്കുന്നു. ഉണക്കി സൂക്ഷിക്കുന്ന കറുവയില കത്തിച്ച് അതിന്റെ പുക ശ്വസിക്കുമ്പോൾ നാഡീ സംവിധാനങ്ങൾ ശാന്തമാവുകയും, മനസ്സിന് ഉണർവ് നൽകുകയും ചെയ്യുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ധരുടെ കണ്ടെത്തൽ. ഇതിലെ എസ്സൻഷ്യൽ ഓയിലുകൾ മനസ്സിനെ ശാന്തമാക്കി, ഉത്കണ്ഠ, സമ്മർദ്ദം എന്നിവയെല്ലാം ഒഴിവാക്കുന്നു. ആന്റി ഓക്സിഡന്റുകൾ, ആന്റി ഇൻഫ്ലമേറ്ററി …
Read More »അരിക്കൊമ്പനുള്ള കെണി; നടപടികള്‍ വേഗത്തിലാക്കി വനംവകുപ്പ്
ഇടുക്കി: ഇടുക്കിയിലെ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന അരിക്കൊമ്പനെ പിടികൂടി കൂട്ടിലടയ്ക്കാനുള്ള നടപടികൾ വേഗത്തിലാക്കി വനംവകുപ്പ്. ആനയെ മയക്കുവെടി വച്ച് കോടനാടെത്തിക്കാനാണ് നീക്കം. മാർച്ച് 15ന് മുമ്പ് ദൗത്യം പൂർത്തിയാക്കാനാകുമെന്നാണ് വനംവകുപ്പിന്‍റെ പ്രതീക്ഷ. കോടനാട് നിലവിൽ കൂടുണ്ടെങ്കിലും ദുർബലമാണെന്ന് കണ്ടതിനെ തുടർന്നാണ് പുതിയത് നിർമ്മിക്കാൻ തീരുമാനിച്ചത്. ഇക്കാരണത്താലാണ് ആനയെ പിടികൂടാനുള്ള ദൗത്യം അൽപം വൈകുന്നത്. വയനാട്ടിൽ നിന്നുള്ള സംഘമാണ് കൂടുണ്ടാക്കാൻ യൂക്കാലിപ്റ്റസ് മരങ്ങൾ കണ്ടെത്തി മുറിച്ചുമാറ്റാൻ നിർദേശം നൽകിയത്. മുറിച്ച …
Read More »വീട് വിട്ടിറങ്ങിയ മകളെ തിരിച്ചു കിട്ടി; അധ്യാപികക്കും, പൊലീസിനും നിറഞ്ഞ കയ്യടി
മഞ്ചേരി : അധ്യാപികമാരുടെയും, പൊലീസ് ഉദ്യോഗസ്ഥരുടെയും കൃത്യമായ ഇടപെടലിലൂടെ വീട് വിട്ടിറങ്ങിയ മകളെ രക്ഷിതാക്കൾക്ക് തിരിച്ചു കിട്ടി. അധ്യാപികയായ രജനിയെ തേടിയെത്തിയ സഹപ്രവർത്തക പ്രീതിയുടെ ഫോൺ കോൾ അവരുടെ ഉള്ളു തകർക്കുന്നതായിരുന്നു. ഒരു പെൺകുട്ടി, മഞ്ചേരിയിൽ നിന്നും തനിച്ച് യാത്ര ചെയ്യുകയാണ്. മരിക്കാൻ പോകുന്നു എന്ന് ആരോടോ വിളിച്ചു പറയുന്നത് കേട്ടു. ഞാൻ രാമനാട്ടുകര ഇറങ്ങും. ടീച്ചർക്ക് എന്തെങ്കിലും ചെയ്യാനാകുമോ എന്ന് കേട്ടതും തൃപ്പനച്ചി സ്വദേശിനിയും കൊണ്ടോടി ജി.വി.എച്ച്.എസ്.എസിലെ അധ്യാപികയുമായ …
Read More »ഷൂട്ടിങ്ങിനിടെ അപകടം; അമിതാഭ് ബച്ചന് പരിക്ക്
ഹൈദരാബാദ്: ബോളിവുഡ് താരം അമിതാഭ് ബച്ചന് സിനിമ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ പരിക്ക്. ഹൈദരാബാദിൽ ഫൈറ്റ് സീൻ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. പ്രഭാസ്, ദിഷ പട്ടാനി, ദീപിക പദുക്കോൺ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘പ്രോജക്ട് കെ’യുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. അമിതാഭ് ബച്ചനെ അപകടത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാരിയെല്ലിന് പരിക്കേറ്റതിനാൽ കുറച്ച് ആഴ്ചകൾ വിശ്രമിക്കാൻ ഡോക്ടർമാർ താരത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. മുംബൈയിലെ വസതിയിൽ വിശ്രമത്തിലാണെന്ന് അമിതാഭ് ബച്ചൻ തന്‍റെ ബ്ലോഗിൽ കുറിച്ചു. …
Read More »റോഡിൽ പരന്ന പാറപ്പൊടിയിൽ തെന്നി അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം
പാലക്കാട്: നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുന്നിലെ റോഡിൽ പരന്ന പാറപ്പൊടിയിലും കല്ലിലും തെന്നി വീണ ബൈക്ക് യാത്രികൻ പിന്നാലെ എത്തിയ കാറിനടിയിൽപെട്ട് മരിച്ചു. അഖില ഭാരത അയ്യപ്പ സേവാസംഘം യൂണിയൻ പ്രസിഡന്‍റും എൻ.എസ്.എസ് കുന്നത്തൂർമേട് കരയോഗം സെക്രട്ടറിയുമായ ശ്രീഗിരിയിൽ ശങ്കരൻ നായർ (84) ആണ് മരിച്ചത്. ജില്ലാ സഹകരണ ബാങ്ക് മുൻ ഉദ്യോഗസ്ഥനും ആഞ്ജനേയ സേവാ സമിതി പ്രസിഡന്‍റുമാണ്. ബൈക്ക് ഓടിച്ചിരുന്ന ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്‍റ് സി.വി.ചന്ദ്രശേഖരന് (62) പരിക്കേറ്റു. …
Read More »മാത്യു-മാളവിക ചിത്രം ‘ക്രിസ്റ്റി’ ഒടിടിയില്‍; സ്‍ട്രീമിംഗ് അവകാശം സ്വന്തമാക്കി സോണി ലിവ്
നവാഗതനായ ആൽവിൻ ഹെൻറിയുടെ സംവിധാനത്തിൽ മാളവിക മോഹനനും മാത്യു തോമസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ക്രിസ്റ്റി’ക്ക് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളിൽ നിന്ന് ലഭിച്ചത്. ഇപ്പോഴിതാ, ചിത്രം ഒടിടി സ്ട്രീമിംഗിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്‍റെ ഒടിടി അവകാശം സോണി ലിവ് സ്വന്തമാക്കി. ചിത്രത്തിന്‍റെ സ്ട്രീമിംഗ് മാർച്ച് 10ന് ആരംഭിക്കും. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം. അക്ഷര ലോകത്തെ പ്രതിഭകളായ ബെന്യാമിനും ജി.ആർ ഇന്ദുഗോപനും ചേർന്ന് തിരക്കഥയൊരുക്കിയ …
Read More »613 മത്സരങ്ങൾ; പുതു ചരിത്രം രചിച്ച് അത്ലറ്റിക്കോ പരിശീലകൻ ഡീഗോ സിമിയോണി
സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മഡ്രിഡിന്‍റെ പരിശീലകനെന്ന നിലയിൽ പുതു ചരിത്രം രചിച്ച് ഡീഗോ സിമിയോണി. കഴിഞ്ഞ ദിവസം സെവിയ്യയ്ക്കെതിരായ ലാ ലിഗ മത്സരത്തിലൂടെ ക്ലബ്ബിന്‍റെ ഏറ്റവും കൂടുതൽ മത്സരത്തിൻ്റെ പരിശീലകനെന്ന റെക്കോർഡാണ് സിമിയോണി നേടിയെടുത്തത്. മെട്രോപോളിറ്റാനയിൽ നടന്ന മത്സരത്തിൽ 6-1 എന്ന സ്കോറിനാണ് അത്ലറ്റികോ ജയിച്ചത്. അത്ലറ്റിക്കോ പരിശീലകനെന്ന നിലയിൽ സിമിയോണിയുടെ 613-ാം മത്സരമായിരുന്നു ഇത്. 612 മത്സരങ്ങളിൽ ക്ലബ്ബിനെ പരിശീലിപ്പിച്ച ലൂയിസ് അരഗോനാസിന്‍റെ റെക്കോർഡാണ് അർജന്‍റീന പരിശീലകൻ സിമിയോണി …
Read More »ഉമേഷ്പാൽ കൊലക്കേസ്; പ്രതിയായ വിജയ് ചൗധരി എന്ന ഉസ്മാനെ യുപി പൊലീസ് വെടിവെച്ച് കൊന്നു
ലക്നൗ: ഉത്തർ പ്രദേശിലെ പ്രയാഗ്‌രാജിനടുത്തുള്ള കൗധിയാര പ്രദേശത്ത് കൊലക്കേസ് പ്രതിയെ യു പി പൊലീസ് വെടിവച്ച് കൊന്നു. ഇന്ന് രാവിലെയാണ് സംഭവം. ഉമേഷ്പാൽ വധക്കേസിലെ പ്രതിയായ വിജയ് ചൗധരി എന്ന ഉസ്മാനാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ബി.എസ്.പി എം.എൽ.എയെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായിരുന്നു ഉമേഷ്പാൽ. ഫെബ്രുവരി 24നാണ് ഉമേഷ് പാലിനെ ഒരു സംഘം കൊലപ്പെടുത്തിയത്. കേസിലെ പ്രധാന പ്രതിയാണ് ഉസ്മാൻ. പ്രയാഗ്‌രാജ് പൊലീസ് കമ്മീഷണർ രമിത് ശർമ്മ ഉസ്മാന്‍റെ മരണം …
Read More »