വളര്‍ത്തുപട്ടിയെ ബലൂണില്‍ കെട്ടി പറത്തിയ യൂട്യൂബര്‍ അറസ്റ്റില്‍. ഇന്ത്യയിലെ അറിയപ്പെടുന്ന യൂട്യൂബര്‍മാരില്‍ ഒരാളായ ഗൗരവ് ശര്‍മയാണ് അറസ്റ്റിലായത്. ഹീലിയം ബലൂണില്‍ നായ്ക്കുട്ടിയെ കെട്ടി പറത്തി വിടുന്നതിന്റെ വീഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. വീഡിയോക്കെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. പീപ്പിള്‍ ഫോര്‍ ആനിമല്‍ സൊസൈറ്റി പ്രവര്‍ത്തകനായ ഗൗരവ് ഗുപ്ത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡല്‍ഹി മാളവ്യ പൊലീസ് യൂട്യൂബറെ അറസ്റ്റ് ചെയ്തത്. മെയ് 21 നാണ് വീഡിയോ ചിത്രീകരിച്ചത്. ഗൗരവ് ശര്‍മയും …
Read More »കുട്ടികള്‍ക്കുളള വാക്‌സിനേഷന്‍ വേഗത്തിലാക്കണം, കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി…
കുട്ടികള്‍ക്കുളള വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ടുള്ള പൊതു താത്പര്യ ഹര്‍ജിയിന്മേല്‍ കേന്ദ്രസര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. കുട്ടികളിലെ വാക്‌സിനേഷന്‍ വേഗത്തിലാക്കാനും വീട്ടില്‍ കുട്ടികളുള്ളവര്‍ക്ക് വാക്‌സിനേഷനില്‍ മുന്‍ഗണന നല്‍കാനും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. കുട്ടികളില്‍ പന്ത്രണ്ട് മുതല്‍ പതിനേഴ് വയസ് വരെയുളളവര്‍ക്ക് മുന്‍ഗണന നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടികളിലും കൊവിഡ് പ്രതിരോധ വാക്‌സിനേഷന് തയ്യാറെന്ന് ഫൈസര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതിനുള്ള അനുമതി വേഗത്തിലാക്കാനുള്ള അപേക്ഷ ഫൈസര്‍ നല്‍കിയിട്ടുണ്ട്. അതേസമയം, രാജ്യത്ത് കുട്ടികളിലെ …
Read More »കൊല്ലം ജില്ലയിൽ കര്‍ഷകര്‍ക്ക് ഭീഷണിയായി ആഫ്രിക്കന്‍ ഒച്ച് വ്യാപകമാകുന്നു
പടരുന്ന കൊവിഡിനൊപ്പം കൃഷി നശിപ്പിക്കുന്ന ആഫ്രിക്കന്‍ ഒച്ചിന്‍റെ ശല്യവും കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ജനജീവിതം ദുസഹമാക്കുന്നു. കൊട്ടാരക്കരയ്ക്കടുത്ത് എഴുകോണ്‍ പഞ്ചായത്തിലാണ് ഒച്ച് ശല്യം വ്യാപകമായിരിക്കുന്നത്. ചുവരില്‍ നിറയെ ഒച്ച്. കൃഷിയിടത്തില്‍ നിറയെ ഒച്ച്. ചന്തയിലും നാട്ടുവഴികളിലുമെല്ലാം ഒച്ച്. എന്തിന് എഴുകോണ്‍ പഞ്ചായത്തിലെ വീടുകളുടെ ഉളളില്‍ പോലും ഇപ്പോള്‍ നിറയുകയാണ് ഈ ആഫ്രിക്കന്‍ ഒച്ച്. നാട്ടിലെ കൃഷിയിടങ്ങളിലുണ്ടാകുന്ന വിളകളത്രയും നശിപ്പിക്കുകയാണ് പെരുകുന്ന ഒച്ചിന്‍ കൂട്ടം. പച്ചക്കറിയും, പപ്പായയും, വാഴയുമാണ് ഒച്ചിന്‍റെ …
Read More »ഏതാനും ദിവസം മുമ്പ് ഭര്‍ത്താവ് വീണുമരിച്ച കിണറ്റില്‍ മകളുമായി ചാടി യുവതി ആത്മഹത്യ ചെയ്തു…
തിരുവനന്തപുരം കടക്കാവൂരില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ ചാടി ജീവനൊടുക്കി. കടക്കാവൂര്‍ നിലക്കമുക്ക് സ്വദേശി ബിന്ദുവാണ് (35), മകള്‍ ദേവയാനിയേയുമെടുത്ത് (8) കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്. ഇരുവരെയും കഴിഞ്ഞ ദിവസം രാത്രി കാണാതായിരുന്നു. ബന്ധുക്കള്‍ നല്‍കിയ വിവരമനുസരിച്ച് പൊലീസ് തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഇരുവരുടെയും മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. ആറ്റിങ്ങല്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തുകയും ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. വഞ്ചിയൂര്‍ ക്ഷേമനിധി ബോര്‍ഡിലെ എല്‍ഡി ക്ലര്‍ക്ക് ആണ് ബിന്ദു. ബിന്ദുവിന്‍റെ ഭര്‍ത്താവ് …
Read More »ആശ്വാസമേകി കോവിഡ് രോഗികളുടെ എണ്ണത്തില്‍ വൻ കുറവ്; രോഗമുക്തി നിരക്ക് 90.34 ശതമാനമായി ഉയര്‍ന്നു…
രാജ്യത്തിന് ആശ്വാസമായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. ഇന്ത്യയില്‍ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത് 1,86,364 പുതിയ കോവിഡ് കേസുകളാണ്. കഴിഞ്ഞ 44 ദിവസത്തിനിടയിലെ ഏറ്റവും കുറവ് പ്രതിദിന കോവിഡ് കേസുകളാണ് ഇത്. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ രാജ്യത്ത് 3660 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രോഗമുക്തി നിരക്ക് 90.34 തമാനമായി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ കോവിഡ് കേസുകളില്‍ കുറവുണ്ടെങ്കിലും സജീവകേസുകളുടെ എണ്ണം ഉയര്‍ന്നുതന്നെയാണ് …
Read More »ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍; നിലപാടറിയിക്കാന്‍ കേന്ദ്രത്തിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം…
ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹർജിയില്‍ നിലപാടറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. രണ്ടാഴ്ച്ചകകം കേന്ദ്രസര്‍ക്കാര്‍ മറുപടി ഫയല്‍ ചെയ്യണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ലക്ഷദ്വീപിലെ ജനങ്ങളുടെ പരമ്ബരാഗത ജീവിതരീതിയും സംസ്‌കാരവും തകര്‍ക്കുന്ന നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതു തടയണം എന്നാവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി കെ.പി നൗഷാദ് അലിയാണ് ഹർജി സമര്‍ച്ചത്. അതേസമയം, ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പരിഷ്‌കരണങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല
Read More »സിദാന്‍ റയലിന്റെ പടിയിറങ്ങുന്നു; ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു…
റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനത്തു നിന്നും പടിയിറങ്ങി സിനദിന്‍ സിദാന്‍. സിദാന്‍ റയല്‍ വിടുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്നിരുന്നു. അതിനു പിന്നാലെ റയല്‍ മാഡ്രിഡ് തന്നെയാണ് വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. ഈ സീസണില്‍ ടീമിനെ കിരീടത്തിലേക്ക് നയിക്കാന്‍ സിദാന് സാധിച്ചിരുന്നില്ല. സ്പാനിഷ് ലീഗിലും ചാമ്ബ്യന്‍സ് ലീഗിലും റയല്‍ പുറത്തായി. 2022 വരെയാണ് റയലുമായി സിദാന് കരാര്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ കിരീടങ്ങളൊന്നും നേടാന്‍ സാധിക്കാതിരുന്നത് ടീം …
Read More »രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യനയപ്രഖ്യാപനം ആരംഭിച്ചു…
രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യനയപ്രഖ്യാപനം ആരംഭിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇപ്പോള്‍ നയപ്രഖ്യാപന പ്രസംഗം നടത്തുകയാണ്. പ്രകടന പത്രികയിലെ കാര്യങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ”കഴിഞ്ഞ സര്‍ക്കാറിന്‍റെ ജനക്ഷേമ, വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്നതായിരിക്കും പുതിയ സര്‍ക്കാര്‍. അതിനുള്ള ജനവിധി നേടിയാണ് പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരും. കോവിഡ് ഒന്നാം ഘട്ടത്തില്‍ 200 കോടിയുടെ പാക്കേജ് നടപ്പിലാക്കി. എല്ലാവര്‍ക്കും വാക്സിന്‍ നല്‍കണമെന്നാണ് …
Read More »ആലപ്പുഴയിലും ബ്ലാക്ക് ഫംഗസ് രോഗബാധ സ്ഥിരീകരിച്ചു…
ആലപ്പുഴ ജില്ലയിലും ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തു. ഓണാട്ടുകരയിലെ പത്തിയൂര്‍ പഞ്ചായത്ത് നിവാസിയായ 72 കാരനാണ് രോഗബാധ കണ്ടെത്തിയത്. പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലാണ് ഇദ്ദേഹത്തിന്റെ താമസം. ഒരുമാസം മുമ്ബ് കൊവിഡ് ഭേദമായ ഇദ്ദേഹത്തിന് കഴിഞ്ഞ ദിവസമാണ് രോഗലക്ഷണം കണ്ടുതുടങ്ങിയത്. മാവേലിക്കരയിലുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വിശദമായ ചികിത്സയ്ക്ക് ഇദ്ദേഹത്തെ തിരുവല്ലയിലുള്ള മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രക്ത സ്രാവത്തെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Read More »ഓക്സിമീറ്ററിന് 1800 രൂപ, പിപിഇ കിറ്റിന് 328 രൂപ, കൊവിഡ് പ്രതിരോധ സാമഗ്രികളുടെ വില വര്‍ധിപ്പിച്ചു….
കൊവിഡ് പ്രതിരോധ സാമഗ്രികളുടെ വില കൂട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. നേരത്തെ സര്‍ക്കാര്‍ ഇടപെട്ട് നിശ്ചയിച്ച വിലയാണ് 20 ശതമാനം വരെ ആരോഗ്യവകുപ്പ് വര്‍ദ്ധിപ്പിച്ചത്. 1500 രൂപയായിരുന്ന ഫിംഗര്‍ടിപ്പ് പള്‍സ് ഓക്‌സിമീറ്ററിന് ഇനി മുതല്‍ 1800 രൂപയാണ് വില. പിപിഇ കിറ്റിന്റെ വില 273 രൂപയില്‍ നിന്ന് 328 രൂപയാക്കി. 22 രൂപയായിരുന്ന എന്‍-95 മാസ്‌കിന്റെ പുതുക്കിയ വില 26 രൂപയാണ്. മൂന്ന് ലെയര്‍ മാസ്‌കിന്റെ വില മൂന്നില്‍ നിന്ന് അഞ്ചുരൂപയാക്കി. …
Read More »