Breaking News

Latest News

ബ്ലാക്ക് ഫംഗസ് പകരില്ല: ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്…

കോവിഡ് ബാധിതരില്‍ കണ്ടു വരുന്ന ബ്ലാക്ക് ഫംഗസ് എന്ന മ്യൂകോര്‍ മൈക്കോസിസ് പകരില്ലെന്ന് ആരോഗ്യ വകുപ്പ്. ഇതുസംബന്ധിച്ച്‌ മാര്‍ഗനിര്‍ദേശവും ആരോഗ്യ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. പലപ്പോഴും ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടുന്ന ഈ രോഗം ശ്വാസകോശതേ്‌യും തലച്ചോറിനെയുമാണ് ബാധിക്കുന്നത്. പരിസ്ഥിതിയില്‍ സ്വഭാവികമായി കാണപ്പെടുന്ന മ്യൂക്കോമിസൈറ്റുകള്‍ എന്നറിയപ്പെടുന്ന ഒരു കൂട്ടം പൂപ്പലുകള്‍ മൂലമാണ് ഇത് പിടിപെടുന്നത്. സ്റ്റിറോയിഡുകളുടെ അമിത ഉപയോഗവും ഫംഗസിനു കാരണമാകുന്നതായി ആരോഗ്യ വിദഗ്ദര്‍ വിലയിരുത്തുന്നു. മൂക്കില്‍ നിന്നും കറുത്ത നിറത്തിലോ രക്തം കലര്‍ന്നതോ …

Read More »

സത്യവാങ്മൂലം ഇല്ലാതെ പുറത്തിറങ്ങി, ബൈക്ക് കസ്റ്റഡിയില്‍ എടുത്തു; കാല്‍നടയായി വീട്ടില്‍ എത്തിയയാള്‍ കുഴഞ്ഞു വീണ് മരിച്ചു…

പൊലീസ് ബൈക്ക് കസ്റ്റഡിയില്‍ എടുത്തതിനെത്തുടര്‍ന്ന് കാല്‍നടയായി വീട്ടില്‍ എത്തിയ കടവിള സ്വദേശി സുനില്‍കുമാര്‍ കുഴഞ്ഞു വീണു മരിച്ചു. കഴിഞ്ഞ ദിവസം രാവിലെ 8.30-ന് നഗരൂര്‍ ആല്‍ത്തറമൂട്ടില്‍ പഴക്കടയില്‍ നിന്നും പഴം വാങ്ങുന്നതിനിടെ കൈവശം സത്യവാങ്മൂലം ഇല്ലാത്തതിന്റെ പേരില്‍ ഇയാള്‍ക്ക് പോലീസ് 500 രൂപ പിഴയിട്ടു. എന്നാല്‍ അടയ്ക്കാന്‍ പണം ഇല്ലെന്ന് പറഞ്ഞപ്പോള്‍ വാഹനം പിടിച്ചെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് കാല്‍നടയായി വീട്ടില്‍ എത്തിയ സുനില്‍കുമാര്‍ ഒന്‍പതരയോടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ …

Read More »

നരനായാട്ട് തുടരുന്നു; പലസ്തീനികളുടെ വീടിന് നേരെ ബോംബാക്രമണം, 10 കുട്ടികളടക്കം 42 പേര്‍ കൊല്ലപ്പെട്ടു…

പലസ്തീനികള്‍ താമസിക്കുന്ന വീടുകളിലേക്ക് ബോംബാക്രമണം നടത്തി ഇസ്രായേല്‍. ഞായറാഴ്ച നടന്ന ആക്രമണത്തില്‍ ഗാസയിലെ നിരവധി വീടുകളാണ് തകര്‍ന്നത്. പാര്‍പ്പിട കേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ കഴിഞ്ഞ ദിവസം മാത്രം പത്ത് കുട്ടികളടക്കം 42 പലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ഒരാഴ്ചയിലേറെയായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 192 ആയി. ഇതില്‍ 58 കുട്ടികളും 34 സ്ത്രീകളും ഉള്‍പ്പെടുന്നു. ശനിയാഴ്ച ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്ബ് …

Read More »

ആശ്വാസ ദിനം; ആഴ്ചകള്‍ക്ക് ശേഷം രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തില്‍ താഴെ; രോഗമുക്തി നേടിയരുടെ എണ്ണത്തിൽ റെക്കോഡ്…

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,81,386 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏപ്രില്‍ 21ന് ശേഷം ഇത് ആദ്യമായിട്ടാണ് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തില്‍ താഴെയാകുന്നത്. ആകെ രോഗബാധിതരുടെ എണ്ണം രണ്ട് കോടി നാല്‍പത്തിയൊന്‍പത് ലക്ഷം കടന്നു. നിലവില്‍ 35 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. മരണസംഖ്യയില്‍ കാര്യമായ കുറവുകള്‍ ഉണ്ടായിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,106 പേരാണ് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ …

Read More »

ആലപ്പുഴയിൽ ഡ്യൂട്ടിക്കിടെ കോവിഡ് സ്ഥിരീകരിച്ച നഴ്സിനോട് സ്വകാര്യ ആശുപത്രിയുടെ ക്രൂരത…

ഡ്യൂട്ടിക്കിടെ കോവിഡ് സ്ഥിരീകരിച്ച നഴ്സിനോട് സ്വകാര്യ ആശുപത്രിയുടെ ക്രൂരത. കോവിഡ് സ്ഥിരീകരിച്ച നഴ്സിനെ ആശുപത്രിയില്‍ നിന്ന് ഇറക്കിവിട്ടുവെന്നാണ് പരാതി. ഒരു മണിക്കൂറിലധികം റോഡരികില്‍ നിന്ന നഴ്സിനെ വീട്ടുകാര്‍ എത്തിയാണ് ഫസ്റ്റ‍് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റിയത്. കരുവാറ്റ സ്വദേശിനിയായ നഴ്സിനു ഡ്യൂട്ടിക്കിടയിലാണ് രോഗലക്ഷണം ഉണ്ടായത്. തുടര്‍ന്ന് പരിശോധന നടത്തുകയും ഫലം വന്നപ്പോള്‍ രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. അതിന് പിന്നാലെയാണ് ആശുപത്രിയില്‍ നിന്ന് പുറത്തിറക്കി നിര്‍ത്തിയത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ …

Read More »

പ്രധാനമന്ത്രിക്കെതിരെ പോസ്റ്റര്‍; അന്വേഷണം എ.എ.പി പ്രവര്‍ത്തകരിലേക്ക്​

കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്​ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച്‌​ പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ അന്വേഷണം വിപുലമാക്കി പൊലീസ്​. ആം ആദ്​മി പാര്‍ട്ടി പ്രവര്‍ത്തകരാണ്​ പോസ്റ്റര്‍ പതിച്ചതിന്​ പി​ന്നിലെന്ന്​​ പൊലീസ് പറയുന്നു​.  മുഖ്യപ്രതിയായ അരവിന്ദ്​ ഗൗതം ഒളിവിലാണെന്നും പൊലീസ്​ അറിയിച്ചു. രണ്ടുദിവസം മുമ്ബാണ്​ ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ മോദിയെ വിമര്‍ശിച്ച്‌​ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്​. ‘മോദിജി, നമ്മുടെ കുട്ടികള്‍ക്കുള്ള വാക്​സിന്‍ ​പ്രധാനമന്ത്രി എന്തിന്​ വിദേശരാജ്യങ്ങള്‍ക്ക്​ അയച്ചുകൊടുത്തു​?’ എന്നെഴുതിയ​ പോസ്റ്ററുകളാണ്​ പതിച്ചത്​. രാജ്യത്ത്​ കോവിഡ്​ …

Read More »

ഗംഗാതീരത്ത് മണലില്‍ കുഴിച്ചിട്ട നിലയില്‍ നൂറിലേറെ അജ്ഞാത മൃതദേഹങ്ങള്‍; ആശങ്കയൊഴിയാതെ ജനങ്ങള്‍

ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ ഗംഗയുടെ തീരത്ത് നൂറിലേറെ മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയ കണ്ടെത്തി. നേരത്തെ യു.പിയിലെ ഉന്നാവിലും ഇത്തരത്തില്‍ നൂറുകണക്കിന് മൃതദേഹങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് പുതിയ സംഭവം. മണ്ണു മാന്തി മൃതദേഹങ്ങള്‍ വലിച്ചിടുന്ന നായ്ക്കള്‍ പ്രദേശത്ത് കൂട്ടം കൂടുന്നത് സമീപവാസികളില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് -മൂന്ന് മാസങ്ങളായി ഇവിടെ മൃതദേഹങ്ങള്‍ അടക്കുന്നുണ്ട്. കൃത്യമായി സംസ്‌കരിക്കാത്തതിനാല്‍ ഇപ്പോള്‍ മണല്‍ നീങ്ങി മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തുവന്നിരിക്കുന്നു. പക്ഷികളും നായ്ക്കളും മൃതദേഹാവശിഷ്ടങ്ങള്‍ വലിച്ച്‌ പുറത്തിടുകയാണ് …

Read More »

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് വീട്ടമ്മ മരിച്ചു…

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തൊടുപുഴ കാരിക്കോട് പേണ്ടാനത്ത് സൂസന്നാമ്മയാണ് മരിച്ചത്. ഭര്‍ത്താവ് സെബാസ്റ്റ്യന്‍, മകന്‍ അരുണ്‍ എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് 4.30 മണിയോടെ തേക്കടി-മൂന്നാര്‍ സംസ്ഥാനപാതയില്‍ പുളിയന്‍മല അപ്പാപ്പന്‍പടിക്ക് സമീപമായിരുന്നു അപകടം നടന്നത്. ഡോക്ടറായ മരുമകളെ ആശുപത്രിയില്‍ എത്തിച്ച ശേഷം ഭര്‍ത്താവിനും മകനുമൊപ്പം വീട്ടിലേക്കു മടങ്ങുന്നതിനിടെയാണു മരം കാറിന് മുകളിലേക്ക് വീണത്. വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരാണ് സെബാസ്റ്റ്യനും സൂസന്നാമ്മയും.

Read More »

ടൗട്ടെ ഇന്ന് ഗുജറാത്ത് തീരത്ത്; ചുഴലിക്കാറ്റ് മുന്നറിയിപ്പ്; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത…

മധ്യകിഴക്കന്‍ അറബിക്കടലില്‍ അതിശക്ത ചുഴലിക്കാറ്റായി മാറിയ ‘ടൗട്ടെ’ തിങ്കളാഴ്ച വൈകുന്നേരത്തോടെ ഗുജറാത്ത് തീരത്ത് എത്തുമെന്ന് മുന്നറിയിപ്പ്. ഗുജറാത്ത്, ദിയു തീരങ്ങള്‍ക്കാണ് ചുഴലിക്കാറ്റ് മുന്നറിയിപ്പുള്ളത്. ചൊവ്വാഴ്ച അതിരാവിലെയോടെ ഗുജറാത്തിലെ പോര്‍ബന്ദര്‍, മഹുവ തീരങ്ങള്‍ക്കിടയിലൂടെ അതിശക്ത ചുഴലിക്കാറ്റായി മണിക്കൂറില്‍ പരമാവധി 185 കിലോമീറ്റര്‍ വരെ വേഗതയില്‍ കരയിലേക്ക് പ്രവേശിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം ഇന്ന് വരെ തുടരുമെന്നതിനാല്‍ അതിതീവ്രമോ അതിശക്തമായതോ ആയ …

Read More »

തലസ്ഥാന നഗരത്തില്‍ ഇരട്ട പൂട്ട് ; മരുന്ന് പൊലീസ് എത്തിക്കും; വിട്ടുവീഴ്ചയില്ലെന്ന് കമ്മീഷണര്‍…

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന തിരുവനന്തപുരത്ത് കര്‍ശന നിരീക്ഷണമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ. മരുന്ന് ഉള്‍പ്പെടെയുള്ള അത്യാവശ്യങ്ങള്‍ക്ക് പൊലീസിനെ വിളിക്കാം. ക്വാറന്റീന്‍ ലംഘനം തടയാന്‍ നൂറിലേറെ ബൈക്ക് പട്രോള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ക്വാറന്റീനിലുള്ളവരെ പൊലീസ് വീട്ടിലെത്തി പരിശോധിക്കും. ലംഘിച്ചാല്‍ നടപടി സ്വീകരിക്കും. നഗരത്തിലേക്ക് പ്രവേശിക്കാന്‍ ആറു വഴികള്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Read More »