Breaking News

Latest News

വ്യാപനം രൂക്ഷമായാല്‍ കേരളത്തിൽ ലോക്ഡൗണ്‍ വീണ്ടും തിരിച്ചെത്തിയേക്കും; കണ്ടൈന്മെന്റ് സോണുകളില്‍ ഇനി നിരോധനാജ്ഞ…

കോവിഡ് കേസുകള്‍ ഉയര്‍ന്നാല്‍ സംസ്ഥാനത്തും ലോക്ഡൗണ്‍ വേണ്ടി വരുമെന്ന നിഗമനത്തിലേക്ക് സര്‍ക്കാര്‍. എന്നാല്‍ അടിയന്തര സാഹചര്യം ഉണ്ടായാല്‍ മാത്രമേ ലോക്ഡൗണ്‍ പ്രഖ്യാപിക്കൂ. രാത്രികാല കര്‍ഫ്യൂവും പരിഗണനയിലുണ്ട്. അതിനിടെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്ന തദ്ദേശ സ്ഥാപന മേഖലയില്‍ കലക്ടര്‍മാര്‍ക്കു 144ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഈ മേഖലയില്‍ നടപ്പാക്കും. വിഷു ആഘോഷങ്ങള്‍ കഴിയുന്നതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. തെരഞ്ഞെടുപ്പ് പ്രചരണമാണ് കേരളത്തില്‍ …

Read More »

കോവിഡിൽ ഞെട്ടി ഇന്ത്യ; രാജ്യത്ത്​ പ്രതിദിന കോവിഡ്​ കേസുകള്‍ രണ്ടുലക്ഷത്തിലേക്ക്; 1027 മരണം…

കോവിഡ്​ രണ്ടാം തരംഗത്തില്‍ രാജ്യം വിറങ്ങലിക്കുന്നു. രാജ്യത്ത്​ പ്രതിദിനം റിപ്പോര്‍ട്ട്​ ചെയ്യുന്ന കോവിഡ്​ കേസുകളുടെ എണ്ണം രണ്ടുലക്ഷത്തിലേക്ക്​ കടക്കുകയാണ്​. 24 മണിക്കൂറിനിടെ 1,84,372 കേസുകളാണ്​ രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. തുടര്‍ച്ചയായി നാലാം ദിവസമാണ്​ രാജ്യത്ത്​ പ്രതിദിന രോഗികളുടെ എണ്ണം ഒന്നര ലക്ഷം കടക്കുന്നത്​. 1027 മരണങ്ങളാണ്​ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട്​ ചെയ്​തത്​. ഇതോടെ മരണസംഖ്യ 1,72,085 ആയി. ആറ്​ മാസത്തിനിടെ ഒരുദിവസം റിപ്പോര്‍ട്ട്​ ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന​ മരണ സംഖ്യയാണ്​​. …

Read More »

കോഴിക്കോട്ട് വന്‍ മയക്കുമരുന്ന് വേട്ട ; പിടികൂടിയത് മൂന്ന് കോടി രൂപ വില വരുന്ന ഹാഷിഷ് ഓയില്‍…

കോഴിക്കോട്ട് മൂന്ന് കോടി രൂപ വില വരുന്ന ഹാഷിഷ് ഓയില്‍ പിടികൂടി. സംഭവത്തില്‍ കോഴിക്കോട് ഫ്രാന്‍സിസ് റോഡ് സ്വദേശി അന്‍വര്‍ അറസ്റ്റിലായി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫറൂഖ് എക്‌സൈസ് സംഘം നടത്തിയ ഓപറേഷനിലാണ് മയക്കുമരുന്ന് പിടികൂടിയത്. മൂന്ന് കിലോ ഹാഷിഷ് ഓയിലാണ് പിടികൂടിയത്. മൂന്ന് പൊതികളിലാക്കിയ ബാഗിലായിരുന്നു ഹാഷിഷ് ഓയില്‍ കടത്താൻ ശ്രമിച്ചത്. രാമനാട്ടുകരയില്‍ ബസില്‍ വന്നിറങ്ങുമ്ബോഴാണ് ഫറൂഖ് എക്‌സൈസ് സംഘം ഇയാളെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസിന്റെ …

Read More »

കേരളീയര്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കേരളീയര്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ മലയാളത്തിലാണ് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നത്. ലോകമെമ്ബാടുമുള്ള  എല്ലാ കേരളീയര്‍ക്കും വിഷു ആശംസകള്‍ നേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ട്വിറ്റർ പോസ്റ്റ് ഇങ്ങനെ: എല്ലാ കേരളീയര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍. ലോകമെമ്ബാടുമുള്ള മലയാളികള്‍ക്ക് വിഷു ആശസകള്‍ നേരുന്നു. ഈ പുതുവര്‍ഷം നിങ്ങള്‍ക്കെല്ലാവര്‍ക്കും ആയുരാരോഗ്യവും സന്തോഷവും നല്‍കുന്നതാകട്ടെ.

Read More »

അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ 40 കി.മി. വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത; ജാ​ഗ്രതാ നിർ​ദേശം…

അടുത്ത 3 മണിക്കൂറില്‍ കേരളത്തിന്റെ വിവിധ ജില്ലകളില്‍ 40 കി.മി. വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ മഴയുണ്ടാകുമെന്നും ജനങ്ങല്‍ ജാഗ്രതപുലര്‍ത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദേശം നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലുള്ളവര്‍ക്കാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. 2 ദിവസത്തിനുള്ളില്‍ ഇടി മിന്നല്‍ കാരണം കേരളത്തില്‍ …

Read More »

കുതിച്ചുയ‌ര്‍ന്ന് കൊവിഡ് ; സംസ്ഥാനത്ത് ഇന്ന് 7,515 പേര്‍ക്ക് രോഗം; ഏറ്റവും കൂടുതല്‍ വെെറസ് ബാധിതര്‍ ഈ ജില്ലയിൽ…

കുതിച്ചുയ‌ര്‍ന്ന് കൊവിഡ് കണക്ക്. സംസ്ഥാനത്ത് ഇന്ന് 7,515 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ദിവസത്തെക്കാള്‍ 529 രോഗികളുടെ വര്‍ദ്ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇന്ന് 2,959 പേരാണ് രോഗമുക്തി നേടിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങള്‍ കൂടി കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 4,814 ആയി. 36 ആരോഗ്യ പ്രവര്‍ത്തകര്‍ രോഗബാധിതരായി. എറണാകുളം 1162, കോഴിക്കോട് 867, തൃശൂര്‍ 690, മലപ്പുറം 633, കോട്ടയം 629, തിരുവനന്തപുരം 579, …

Read More »

കേരളത്തിലും ജനിതക വ്യതിയാനം സംഭവിച്ച കൊവിഡ് വൈറസ് ; റിപ്പോര്‍ട്ട് പുറത്ത്…

കേരളത്തിലെ പല ജില്ലകളിലും ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി പഠന റിപ്പോര്‍ട്ട്. സംസ്ഥാനത്തെ പല ജില്ലകളിലും എന്‍440 കെ വകഭേദത്തില്‍പ്പെട്ട വൈറസിന്റെ സാന്നിധ്യമുണ്ടെന്ന് കോവിഡ് ജനിതക വ്യതിയാനത്തെ കുറിച്ച്‌ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സിഎസ്‌ഐആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക് ആന്‍റ് ഇന്‍റ്ഗ്രേറ്റഡ് ബയോളജിയാണ് കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് രോഗവ്യാപനത്തിന്റെ ഗുരുതര സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ വിനോദ് സ്കറിയയാണ് ഐജിഐബി റിപ്പോര്‍ട്ടിനെക്കുറിച്ച്‌ …

Read More »

കേരളത്തിൽ കൊവിഡ് നിയന്ത്രണം നിലവില്‍ വന്നു ; രണ്ടാഴ്ചത്തേക്ക് കടകള്‍ രാത്രി 9 മണി വരെ മാത്രം, യാത്രകള്‍ക്ക്….

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണം നിലവിൽ വന്നു. ഇനി വരുന്ന രണ്ടാഴ്ചത്തേക്ക് കച്ചവടസ്ഥാപനങ്ങളും മാളുകളും രാത്രി ഒമ്പത് മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നാണ് നിര്‍ദ്ദേശം. ഹോട്ടലുകളിൽ പകുതി സീറ്റിൽ മാത്രമായിരിക്കും പ്രവേശനം. പൊതുപരിപാടികളുടെ ദൈർഘ്യം കുറയ്ക്കും. ചടങ്ങുകളിൽ ഹാളിൽ നൂറുപേർക്ക് മാത്രമാകും പ്രവേശനം. പൊതുപരിപാടികളിൽ ഭക്ഷണവിതരണം പാടില്ലെന്നും ഉത്തരവിൽ പറയുന്നു. സംസ്ഥാനത്തിന് അകത്തുള്ള യാത്രകൾക്കും സംസ്ഥാനാന്തര യാത്രകൾക്കും വിലക്കില്ല ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍, ബസുകളിൽ നിന്നുള്ള യാത്ര അനുവദിക്കില്ല. മറ്റ് സംസ്ഥാനങ്ങളിൽ …

Read More »

സംസ്ഥാനത്ത് 2 ലക്ഷം ഡോസ് വാക്‌സിനുകള്‍ കൂടിയെത്തിയെന്ന് ആരോഗ്യ മന്ത്രി…

സംസ്ഥാനത്ത് 2 ലക്ഷം ഡോസ് കോവാക്‌സിന്‍ കൂടി എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരത്ത് 68,000 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 78,000 ഡോസ് വാക്‌സിനുകളും കോഴിക്കോട് 54,000 ഡോസ് വാക്‌സിനുകളുമാണ് എത്തിച്ചത്. അതേസമയം കൊവിഡ് നിയന്ത്രണം സംബന്ധിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറങ്ങിയിരുന്നു. നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. പൊതുപരിപാടികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. മെഗാ മേളകള്‍ ഷോപ്പിംഗ് ഫെസ്റ്റിവലുകള്‍ എന്നിവ രണ്ടാഴ്ചത്തേക്ക് ഒഴിവാക്കണം.

Read More »

ധാര്‍മികതയുടെ പേരിലല്ല ജലീല്‍ രാജിവെച്ചതെന്ന് രമേശ് ചെന്നിത്തല

മറ്റൊരു മാര്‍ഗവുമില്ലാതെ വന്നപ്പോഴാണ് കെ.ടി ജലീല്‍ രാജിവച്ചതെന്നും ധാര്‍മികതയുടെ പേരിലല്ല രാജിയെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ധാര്‍മികത പ്രസംഗിക്കാന്‍ സി.പി.എമ്മിന് ഒരു അധികാരവുമില്ല. ബന്ധുക്കളെ നിയമിക്കരുതെന്ന് നിയമമില്ലെന്നാണ് മന്ത്രി. എ.കെ ബാലന്‍ പറഞ്ഞത്. അന്നില്ലാത്ത ധാര്‍മികത ഇപ്പോള്‍ പറയുന്നത് ജനങ്ങളെ പറ്റിക്കാനാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

Read More »