സംസ്ഥാനത്തെ സ്വർണ്ണവില കുതിച്ചുയർന്നു. ഒരു മാസത്തിനിടെ സ്വർണ വിലയിൽ ആയിരം രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. കയറിയും ഇറങ്ങിയും ചാഞ്ചാടിയ സ്വർണ വിലയിൽ ഇന്ന് വൻ കുതിച്ചുചാട്ടം. ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത് 520 രൂപയാണ്. ഇതോടെ പവന് 37280 രൂപയാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഇന്നത്തെ വർദ്ധനവോടെ സ്വർണം സർവകാല റിക്കാർഡ് ഭേദിച്ചു. ഗ്രാമിന് 65 രൂപ വർധിച്ച് 4,660 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസം തുടക്കത്തിൽ …
Read More »കൊല്ലം ജില്ലയില്‍ അതീവ ജാഗ്രത; ഇന്ന് 85 പേര്‍ക്ക് കോവിഡ്; 76 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം….
കൊല്ലം ജില്ലയില്‍ ഇന്ന് 85 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4 പേർ വിദേശത്ത് നിന്നുമെത്തിയവരാണ്. നിലമേൽ, ചിറക്കര സ്വദേശിനികളായ 2 ആരോഗ്യപ്രവർത്തകർക്ക് രോഗബാധയുണ്ടായി. ഇന്ന് 76 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ഉറവിടം വ്യക്തമല്ലാത്ത 3 കേസുകളുമുണ്ട്. ജില്ലയിൽ ഇന്ന് 11 പേർ രോഗമുക്തി നേടി. വിദേശത്ത് നിന്നുമെത്തിയവർ 1. പോരുവഴി സ്വദേശി (19) കിർഗിസ്ഥാൻ 2. മൈനാഗപ്പളളി സ്വദേശി (21) താജികിസ്ഥാൻ 3. ഓച്ചിറ വലിയകുളങ്ങര സ്വദേശി (38) …
Read More »സംസ്ഥാനത്ത് ഇന്ന് പുതിയ 22 ഹോട്ട് സ്പോട്ടുകള്‍ കൂടി…
സംസ്ഥാനത്ത് ഇന്ന് 22 ഹോട്ട് സ്പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. സമ്ബര്‍ക്കത്തിലൂടെയടക്കം രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്ന സാഹചര്യത്തിലാണ് കൂടുതല്‍ പ്രദേശങ്ങളെ കണ്ടൈന്‍മെന്‍റ് സോണുകളാക്കിയിരിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് ആകെ 351 ഹോട്ട് സ്പോട്ടുകളാണുള്ളത്. അതേസമയം ഹോട്ട് സ്പോട്ട് ലിസ്റ്റില്‍ നിന്ന് ആറ് പ്രദേശങ്ങളെ ഒഴിവാക്കിയിട്ടുമുണ്ട്. തൃശൂര്‍ ജില്ലയിലെ മറ്റത്തൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10, 11, 21), എരുമപ്പെട്ടി (9), പോര്‍ക്കുളം(3), ചേലക്കര (17), അളഗപ്പനഗര്‍ (7), പുത്തഞ്ചിറ (6), വരന്തരപ്പള്ളി (9), …
Read More »സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കോവിഡ് ; സമ്ബര്‍ക്കത്തിലൂടെ 528 പേര്‍ക്ക്; 34 ഉറവിടം കണ്ടെത്താനാകാത്ത കേസുകള്‍..
സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ 528 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 34 പേര്‍ക്ക് രോഗബാധയുണ്ടായ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇന്ന് രോഗം ബാധിച്ചവരില്‍ 82 പേര്‍ വിദേശത്തുനിന്നു വന്നവരും 54 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുവന്നവരുമാണ്. 54 ആരോഗ്യ പ്രവര്‍ത്തകരിലും രോഗം കണ്ടെത്തി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 151 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള …
Read More »കൊച്ചിയിൽ സ്ഥിതി രൂക്ഷം; എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്കും 18 കന്യാസ്ത്രീകൾക്ക് കൊവിഡ്..
കൊച്ചിയില്‍സ്ഥിതി രൂക്ഷമാകുന്നു. ആലുവയില്‍ പതിനെട്ട് കന്യാസ്ത്രീകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം വൈപ്പിനില്‍ കൊവിഡ് ബാധിച്ച് മരിച്ച സിസ്റ്റര്‍ ക്ലെയറിന്റെ സമ്ബര്‍ക്കപ്പട്ടികയിലുളളവരാണ് ഇവര്‍. ആലുവ എരുമത്തല പ്രൊവിന്‍സിലെ കന്യാസ്ത്രീകളായ ഇവരുമായി സമ്ബര്‍ക്കത്തിലായവരുടെ പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഈ മാസം 15 ന് രാത്രി ഒമ്ബതുമണിയോടെയാണ് സിസ്റ്റര്‍ ക്ലെയര്‍ മരിച്ചത്. സിസ്റ്ററുടെ രോഗബാധയുടെ ഉറവിടം വ്യക്തമായിരുന്നില്ല. നേരത്തെ രണ്ടു കന്യാസ്ത്രികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇനി 20 പേരുടെ ഫലം കൂടി വരാനുണ്ട്. …
Read More »കൊല്ലത്ത് പോലിസുകാരനും കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്കും കൊവിഡ്; ഡിപ്പോ അടച്ചു…
കൊല്ലം ജില്ലയില്‍ കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്കും പോലിസുകാരനും കൊവിഡ് സ്ഥിരീകരിച്ചു. ചടയമംഗലം ഡിപ്പോയിലെ നിലമേല്‍ സ്വദേശിയായ കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്കും ആര്യങ്കാവ് ചെക്പോസ്റ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഇരവിപുരം സ്വദേശിയായ പോലിസുകാരനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഒരു പോലിസുകാരന് നേരത്ത കൊവിഡ് ബാധിച്ചിരുന്നു. ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എട്ട് റവന്യു ജീവനക്കാരും നിരീക്ഷണത്തിലാണ്. ചെക്പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരെയും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. ചടയമംഗലം ഡിപ്പോയിലെ നിലമേല്‍ സ്വദേശിയായ കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്കാണ് കോവിഡ് …
Read More »ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെ കൊവിഡ് വാക്സിന്‍ ആദ്യഘട്ടം വിജയകരം; രണ്ടാംഘട്ടം ഇന്ത്യയിലും പരീക്ഷിക്കാന്‍ നീക്കം…
ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെ കൊവിഡ് വാക്സിന്‍ ഇന്ത്യയിലും പരീക്ഷിക്കാന്‍ ശ്രമം. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ആണ് പരീക്ഷണ അനുമതി തേടിയിരിക്കുന്നത്. വാക്സിന്‍ വിജയമായാല്‍ അതിവേഗം ഇന്ത്യയിലും മിതമായ വിലയില്‍ ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ. കോവിഡ് വാക്സിൻ: മനുഷ്യരിൽ ആദ്യ ഘട്ടം വിജയം; ശുഭസൂചനയെന്ന് ഓക്‌സ്‌ഫോർഡ് സർവകലാശാല.. ഇനിയുള്ള പരീക്ഷണഘട്ടങ്ങള്‍ പ്രതീക്ഷിച്ചത് പോലെ നീങ്ങിയാല്‍ ഈ വര്‍ഷം അവസാനത്തോടെ വാക്സിന്‍ ലോകമെങ്ങുമുള്ള വിപണിയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് വാക്സിന്‍ നിര്‍മാതാക്കളായ അസ്ത്ര സേനകയുടെ പ്രതീക്ഷ.
Read More »കോവിഡ് വാക്സിൻ: മനുഷ്യരിൽ ആദ്യ ഘട്ടം വിജയം; ശുഭസൂചനയെന്ന് ഓക്‌സ്‌ഫോർഡ് സർവകലാശാല..
ലോകത്തെ ഒന്നാകെ ഭയപ്പെടുത്തുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള വാക്‌സിന്‍ വിജയകരമെന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷണ വിഭാഗം. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത വാക്‌സിന്‍ സുരക്ഷിതവും രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് സര്‍വകലാശാല അവകാശപ്പെടുന്നു. 1,077 പേരില്‍ നടത്തിയ പരീക്ഷണങ്ങളിലുടെ ഫലം വിശകലനം ചെയ്താണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വാക്‌സിന്‍ പരീക്ഷണ വിജയം പ്രഖ്യാപിച്ചത്. വൈറസിനെ പ്രതിരോധിക്കാന്‍ കഴിയുന്ന ആന്റിബോഡികളും വെളുത്ത രക്താണുക്കളും ഈ വാക്‌സിന്‍ വഴി ഉണ്ടാക്കാന്‍ കഴിയുന്നതായി തെളിയിച്ചു. കണ്ടെത്തലുകള്‍ വളരെയധികം …
Read More »കോവിഡ് വ്യാപനം തടയാൻ പുതിയ രീതി; എല്ലാ വ്യാഴാഴ്ചയും ശനിയാഴ്ചയും സമ്ബൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു…
കോവിഡ് വ്യാപനം തടയാൻ പുതിയ രീതിയുമായി ബംഗാള്‍. ആഴ്ചയില്‍ രണ്ട് ദിവസം സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വ്യാഴം, ശനി ദിവസങ്ങളിലാണ് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു തീരുമാനം. നിലവില്‍ ജൂലായ 31വരെ കണ്ടെയ്ന്‍മെന്റ് സോണുകളിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ സമ്ബൂര്‍ണലോക്ക് ഡൗണ്‍ ജനജീവിതത്തെ സാരമായി ബാധിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നേരത്തെ ലോക്ക്ഡൗണില്‍ ഇളവ് …
Read More »സംസ്ഥാനത്ത് ഇന്ന് പുതുതായി 20 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി…
സംസ്ഥാനത്ത് ഇന്ന് 20 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. തൃശൂര്‍ ജില്ലയില്‍ 6 ഹോട്ട്‌സ്‌പോട്ടുകളും കൊല്ലത്ത് നാല് ഹോട്ട്‌സ്‌പോട്ടുകളും കോട്ടയത്ത് മൂന്നും എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ രണ്ട് വീതവും വയനാട്, ഇടുക്കി ജില്ലകളില്‍ ഓരോ പുതിയ ഹോട്ട്‌സ്‌പോട്ടുകളുമാണുള്ളത്. ഇതോടെ സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 337 ആയി. തൃശൂര്‍ ജില്ലയിലെ തൃക്കൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 7, 8, 12, 13), പൂമംഗലം (2, 3), വള്ളത്തോള്‍ നഗര്‍ (10), വരവൂര്‍ …
Read More »