കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് കൊച്ചി നഗരത്തിലും പരിസരത്തും കനത്ത പുക. വാഹനഗതാഗതം പോലും ദുഷ്കരമാണ്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. രാത്രിയിൽ കൂടുതൽ അഗ്നിശമന സേനാ യൂണിറ്റുകളെ എത്തിച്ച് തീ അണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യമുള്ള കൂമ്പാരത്തിനാണ് ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് തീപിടിച്ചത്. ശക്തമായ കാറ്റിൽ തീ കൂടുതൽ മാലിന്യങ്ങളിലേക്ക് പടർന്നത് വെല്ലുവിളിയായിരുന്നു. പ്ലാൻ്റിലെ അഗ്നിശമന സംവിധാനങ്ങൾ …
Read More »വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പ്: മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി അനിൽ അക്കര
തൃശ്ശൂർ: വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര. വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്‍റെ ലംഘനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് അനിൽ അക്കരയുടെ ആരോപണം. ലൈഫ് മിഷൻ സി.ഇ.ഒ തയ്യാറാക്കിയ രഹസ്യ റിപ്പോർട്ട് നാളെ പുറത്തുവിടുമെന്ന് അനിൽ അക്കര പറഞ്ഞു. രേഖകൾ നാളെ ഉച്ചയോടെ പുറത്തുവിടുമെന്നാണ് അനിൽ അക്കര ഫേസ്ബുക്കിൽ കുറിച്ചത്. ഉച്ചയ്ക്ക് 12ന് തൃശൂർ ഡി.സി.സിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ …
Read More »യുദ്ധം അവസാനിപ്പിക്കണം, പ്രശ്ന പരിഹാരത്തിന് അമേരിക്ക തയ്യാർ: ആൻ്റണി ബ്ലിങ്കൻ
ന്യൂഡൽഹി: യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി ചർച്ച നടത്തി. യുദ്ധം അവസാനിപ്പിക്കാൻ റഷ്യയോട് ആവശ്യപ്പെട്ടതായി ആന്‍റണി ബ്ലിങ്കൻ പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ അമേരിക്ക തയ്യാറാണെന്നും എന്നാൽ റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിന് സമാധാനത്തിൽ താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ നടന്ന ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ചർച്ച നടന്നത്. ഉക്രൈൻ അധിനിവേശത്തെ ശക്തമായി അപലപിക്കുന്നതായും ബ്ലിങ്കൻ കൂട്ടിച്ചേർത്തു. റഷ്യക്ക് വേണമെങ്കിൽ …
Read More »തിരഞ്ഞെടുപ്പിലെ വൻ വിജയം; പ്രവർത്തകരോട് ഫ്ലാഷ് ഓൺ ചെയ്ത് ആദരവര്‍പ്പിക്കാന്‍ അഭ്യർഥിച്ച് മോദി
ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വൻ വിജയത്തിൽ മൊബൈൽ ഫോണിൽ ഫ്ളാഷ് ലൈറ്റ് തെളിയിച്ച് ആദരവ് അർപ്പിക്കാൻ പ്രവർത്തകരോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിപുര, മേഘാലയ, നാഗാലാൻഡ് തിരഞ്ഞെടുപ്പുകളിലെ വിജയത്തിന് ശേഷം ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർട്ടി പ്രവർത്തകരോട് അവരുടെ മൊബൈൽ ഫോണുകളിലെ ഫ്ലാഷ് ലൈറ്റ് ഓണാക്കാൻ അഭ്യർത്ഥിച്ചത്. ‘വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് ആദരവ് അർപ്പിക്കാൻ കൈയിലുള്ള മൊബൈൽ ഫോണിലെ …
Read More »‘പുഷ്പ ദി റൂൾ’; ഷെഡ്യൂളിൽ ജോയിന്‍ ചെയ്ത് ഫഹദ് ഫാസിൽ
വിശാഖപട്ടണം: ‘പുഷ്പ ദി റൂൾ’ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്ന ഫഹദ് ഫാസിൽ വിശാഖപട്ടണത്തെ ഷെഡ്യൂളിൽ ജോയിന്‍ ചെയ്തിരിക്കുകയാണിപ്പോൾ. ആദ്യ ഭാഗത്തിൽ ബന്‍വാര്‍ സിംഗ് ശെഖാവത്ത് എന്ന ഐപിഎസ് ഓഫീസറായി കൈയടി നേടിയ ഫഹദ് രണ്ടാം ഭാഗത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫഹദിന്‍റെ ആദ്യ തെലുങ്ക് ചിത്രമായിരുന്നു പുഷ്പ. 2024 മാർച്ചിൽ ചിത്രം റിലീസ് ചെയ്യാനാണ് നിർമ്മാതാക്കൾ പദ്ധതിയിടുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക.
Read More »ഓൺലൈൻ പരാതി പരിഹാര സംവിധാനവുമായി കേരള സർക്കാർ; പദ്ധതി രാജ്യത്ത് ആദ്യം
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി സംരംഭകരുടെ പരാതികൾ 30 ദിവസത്തിനകം പരിഹരിക്കുന്നതിന് ഓൺലൈൻ പരാതി പരിഹാര സംവിധാനം ഏർപ്പെടുത്തി. വ്യവസായ വകുപ്പിന്‍റെ നേതൃത്വത്തിൽ ജില്ലാ, സംസ്ഥാനതല പരാതി പരിഹാര സമിതി രൂപീകരിച്ചാണ് ഈ സംവിധാനം. പരാതി പരിഹാര പോർട്ടലിന്‍റെ ഉദ്ഘാടനം വ്യവസായ മന്ത്രി പി രാജീവ് നിർവഹിച്ചു. 10 കോടി രൂപ വരെ നിക്ഷേപമുള്ള വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ജില്ലാതല സമിതിയും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കൺവീനറുമായ …
Read More »വൈദേകം റിസോർട്ടിലേത് സാധാരണ പരിശോധന: ഇ.പി.ജയരാജന്‍
കണ്ണൂർ: വൈദേകം റിസോർട്ടിലേത് സാധാരണ പരിശോധനയെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനി ടിഡിഎസ് അടച്ചിരുന്നു. എന്നാൽ, ഈ വർഷം ടിഡിഎസ് നൽകേണ്ടി വന്നില്ല. അതാണ് പരിശോധിക്കുന്നതെന്നും ഇ പി പ്രതികരിച്ചു. റിസോർട്ടിലെ ആദായനികുതി റെയ്ഡ് സ്വാഭാവിക നടപടിയാണെന്ന് വൈദേകം റിസോർട്ട് സിഇഒ തോമസ് ജോസഫും പ്രതികരിച്ചിരുന്നു. റിസോർട്ട് ടിഡിഎസ് കൃത്യമായി ഫയൽ ചെയ്തിട്ടുണ്ട്. റിസോർട്ടിലെ എല്ലാ നിക്ഷേപങ്ങളും ബാങ്ക് അക്കൗണ്ട് വഴിയാണെന്നും അദ്ദേഹം പറഞ്ഞു. …
Read More »സുഹൃത്തിന്റെ ജീവനായി അവർ ഒന്നിച്ചു; ധനശേഖരണാർത്ഥം ഓട്ടോ തൊഴിലാളികളുടെ സ്നേഹയാത്ര
മാനന്തവാടി : ഒരുമിച്ച് ഒരേ സ്റ്റാൻഡിൽ ജോലി ചെയ്യുന്ന സഹോദരന്റെ പ്രാണൻ രക്ഷിക്കുന്നതിനായി ഔട്ടോ തൊഴിലാളികൾ കൈകോർത്തു. കമ്മന ഐക്കരകുടിയിലെ റെനി ജോർജിന് അപ്രതീക്ഷിതമായാണ് രക്താർബുദം പിടിപെട്ടത്. പ്രതിസന്ധിയിലായ സഹപ്രവർത്തകന് താങ്ങായി മാനന്തവാടി ടൗണിലെ ഔട്ടോ തൊഴിലാളികളുടെ യൂണിയന്റെ നേതൃത്വത്തിൽ ധനസമാഹരണം ആരംഭിച്ചു. ഒരു ദിവസം ഔട്ടോ ഓടിച്ചു ലഭിക്കുന്ന തുക 10 വർഷത്തിലധികമായി ചികിത്സ തേടുന്ന റെനിക്കായി നൽകാനാണ് തൊഴിലാളികളുടെ തീരുമാനം. റെനിക്കായുള്ള സുഹൃത്തുക്കളുടെ ഓട്ടം മാനന്തവാടി നഗരസഭാ …
Read More »ഇന്ന് കൂറ് പ്രഖ്യാപിക്കുന്നവര്‍ നാളെ ഒപ്പം കാണാത്ത അവസ്ഥയാണ് രാഷ്ട്രീയത്തിൽ: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഇന്ന് കൂറ് പ്രഖ്യാപിക്കുന്നവർ നാളെ തിരിഞ്ഞു നോക്കുമ്പോൾ കൂടെ കാണാത്ത അവസ്ഥയാണ് രാഷ്ട്രീയത്തിലെന്ന് രമേശ് ചെന്നിത്തല. നമ്മൾ വളർത്തിക്കൊണ്ടുവന്ന പലരും നമ്മളെ കാണുമ്പോൾ തിരിഞ്ഞു നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. താനും കോൺഗ്രസിലെ മറ്റുള്ളവരും ഉന്നയിച്ച തിരുത്തൽ വാദം ശരിയായിരുന്നു. ജി കാർത്തികേയൻ അനുസ്മരണ യോഗത്തിലാണ് രമേശ് ചെന്നിത്തല മനസ് തുറന്നത്. കെ കരുണാകരന്‍റെ ശൈലിക്കെതിരെ താനും ജി കാർത്തികേയനും എം ഐ ഷാനവാസും തിരുത്തൽ വാദം ഉന്നയിച്ച കാലവും …
Read More »കള്ളപ്പണമുണ്ടെന്ന ആരോപണം തെറ്റ്; പ്രതികരണവുമായി വൈദേകം റിസോർട്ട് സിഇഒ
കണ്ണൂർ: വൈദേകം റിസോർട്ടിലെ റെയ്ഡിനോട് പ്രതികരിച്ച് റിസോർട്ട് സി.ഇ.ഒ തോമസ് ജോസഫ്. ആദായനികുതി സർവേയാണ് നടക്കുന്നതെന്നും സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ടിഡിഎസുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുകയാണ്. മുൻകൂർ അറിയിപ്പൊന്നും നൽകിയിരുന്നില്ല. കള്ളപ്പണമുണ്ടെന്ന ആരോപണം തെറ്റാണ്. ഇടപാടുകൾ ബാങ്ക് വഴി മാത്രമാണ് നടക്കുന്നതെന്നും തോമസ് ജോസഫ് പറഞ്ഞു. കണ്ണൂരിൽ നിന്നുള്ള ഗൾഫ് മലയാളി വഴി ആയുർവേദ റിസോർട്ടിൽ കള്ളപ്പണം നിക്ഷേപിച്ചതായി പരാതി ഉയർന്നിരുന്നു. റിസോർട്ടിൽ പണം …
Read More »