കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കൊല്ലം ശാസ്താംകോട്ടയില്‍ 300 കിടക്കകളുള്ള രണ്ടു പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ ജൂലൈ 18 ന് തുറക്കും. പ്രതിരോധ ചികിത്സാ സംവിധാനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് വേണ്ടി ശാസ്താംകോട്ട ഗ്രാമപഞ്ചായത്തില്‍ ചേര്‍ന്ന വകുപ്പുതല ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനമുണ്ടായത്. ശാസ്താംകോട്ട എം സി എം എം ആശുപത്രിയുടെ എതിര്‍വശത്തുള്ള ലേഡീസ് ഹോസ്റ്റല്‍, മാര്‍ ബസേലിയോസ് കോളേജിനോട് ചേര്‍ന്നുള്ള മെന്‍സ് ഹോസ്റ്റല്‍ എന്നിവിടങ്ങളിലായാണ് 300 കിടക്കകളുള്ള രണ്ട് …
Read More »10 വയസുകാരൻ ബാങ്കിൽ നിന്ന് 10 ലക്ഷം രൂപ മോഷ്ടിച്ചത് 30 സെക്കന്റുകൊണ്ട് ; അമ്പരന്ന് പോലീസും ബാങ്ക് ജീവനക്കാരും…
ബാങ്കില്‍ ഇന്നും 10 ലക്ഷം രൂപ കവര്‍ന്ന 10 വയസുകാരനാണ് ഇന്ന് ബാങ്കിലെ ജീവനക്കാരേയും പോലീസിനെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുന്നത്. കുട്ടി ഇത്രയും പണം മോഷ്ട്ടിച്ചത് വെറും 30 സെക്കന്റിനുള്ളിലായിരുന്നു. മധ്യപ്രദേശിലെ നീമച്ച് ജില്ലയിലെ ജവാദ് പ്രദേശത്തെ ബാങ്കിലാണ് ഞെട്ടിപ്പിക്കുന്ന കവര്‍ച്ച നടന്നത്. ബാങ്കിലെ ജോലിക്കാര്‍ക്കോ ഇടപാടുകാര്‍ക്കോ യാതൊരു സംശയവും തോന്നാത്ത വിധത്തിലായിരുന്നു ഈ മോഷണം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് മോഷണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചത്. കീറിപ്പറിഞ്ഞ വസ്ത്രം …
Read More »സംസ്ഥാനത്ത് വീണ്ടും ഒരു കോവിഡ് മരണം കൂടി….
സംസ്ഥാനത്ത് വീണ്ടും ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം മരിച്ച കണ്ണൂര്‍ സ്വദേശിക്കാന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 35 ആയി. കണ്ണൂര്‍ കരിയാട് സ്വദേശി സലീഖ് ആണ് മരിച്ചത്. ജൂണ്‍ അവസാനം അഹമ്മദാബാദില്‍ നിന്നെത്തിയ സലീഖ് നിരീക്ഷണത്തിലായിരുന്നു. അതിനിടെയാണ് മരണം. മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പെരിങ്ങത്തൂര്‍ ജുമ മസ്ജിദില്‍ സംസ്കരിച്ചു
Read More »ആശ്വാസ വാര്‍ത്ത : ലോകം കാത്തിരിക്കുന്ന കൊവിഡ് വാക്‌സിന്‍ പ്രഖ്യാപനം ഇന്ന് ?
ലോകരാഷ്ട്രങ്ങളെ ഭീതിയിലാഴ്ത്തി കൊവിഡ് മഹാമാരി അതിരൂക്ഷമായി വ്യാപിക്കുമ്ബോള്‍ വൈറസിനെതിരായുള്ള വാക്‌സിന്‍ ഉടന്‍ നിര്‍മ്മിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ഏവരും. വാക്‌സിന്‍ കണ്ടുപിടിച്ചില്ലെങ്കില്‍ 2021 ഓടെ ഇന്ത്യയില്‍ പ്രതിദിനം 2.82 ലക്ഷം കൊവിഡ് രോഗികളുണ്ടാകാമെന്ന പഠന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെ ഇന്ത്യയും കാത്തിരിക്കുകയാണ്. ആ ആശ്വാസവാര്‍ത്തയ്ക്കായി ഇനി അധികം നാള്‍ കാത്തിരിക്കേണ്ടി വരില്ലെന്നാണ് വിവിധ ന്യൂസ് ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഓക്‌സ്‌ഫോര്‍ഡില്‍ നിന്നുള്ള കൊറോണ വൈറസ് വാക്‌സിനെക്കുറിച്ചുള്ള പോസിറ്റീവ് വാര്‍ത്തകള്‍ ഇന്ന് പ്രതീക്ഷിക്കാമെന്നാണ് ന്യൂസ് …
Read More »സംസ്ഥാനത്ത് സ്ഥിതി രൂക്ഷമെന്ന് മുഖ്യമന്ത്രി ; 432 സമ്ബർക്കത്തിലൂടെ രോഗം; 37 പേരുടെ രോഗ ഉറവിടം വ്യക്തമല്ല…
സംസ്ഥാനത്ത് കോവിഡ് ഭീതി രൂക്ഷമാകുന്നു. ഇതുവരെയുള്ള ദിവസങ്ങളില്‍ ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്നാണ്. ഇന്ന് സംസ്ഥാനത്ത് 623 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 96 പേര്‍ വിദേശത്ത് നിന്നും 76 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 432 പേര്‍ക്ക് സമ്ബര്‍ക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 37 പേരുടെ രോഗ ഉറവിടം വ്യക്തമായിട്ടില്ല. രോഗബാധിതരായവരില്‍ തിരുവനന്തപുരത്ത് 157 പേര്‍, കാസര്‍ഗോഡ് 74, എറണാകുളം72, പത്തനംതിട്ട 64, …
Read More »ഇന്ത്യയുടെ കൊവിഡ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങി; ആദ്യ ഘട്ടം പൂര്‍ത്തിയാകാന്‍ 84…
ഇന്ത്യയില്‍ കൊവിഡിനെതിരെയുള്ള സാധ്യതാ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങി. ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയായ സിഡസ് കാഡിലയാണ് പരീക്ഷണം ആരംഭിച്ചത്. കോവിഡ് വാക്‌സിന്റെ ഒന്നും രണ്ടും ഘട്ട പരീക്ഷണത്തിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയതിനു പിന്നാലെയാണ് പരീക്ഷണം ആരംഭിച്ചത്. ആയിരത്തോളം സന്നദ്ധ പ്രവര്‍ത്തകരിലാണ് വാക്‌സിന്‍ പരീക്ഷിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. മൂന്നു മാസത്തിനുള്ളില്‍ പരീക്ഷണം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. മാര്‍ച്ച് മാസം ആദ്യമാണ് വാക്‌സിന്‍ നിര്‍മ്മാണം ആരംഭിച്ചത്. 84 ദിവസത്തിനുള്ളില്‍ …
Read More »ഏഷ്യാനെറ്റ് കോമഡി സ്റ്റാർസ് അവതാരക മീര അനിൽ വിവാഹിതയായി; വരൻ തിരുവല്ല സ്വദേശിയായ വിഷ്ണു…
അവതാരകയും നടിയുമായ മീര അനില്‍ വിവാഹിതയായി. ബിസിനസുകാരനായ തിരുവല്ല സ്വദേശിയായ ആണ് വരന്‍. ഇക്കഴിഞ്ഞ ജനുവരിയില്‍ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ജൂണ്‍ അഞ്ചിനായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നതെങ്കിലും കോവിഡ് പ്രതിസന്ധികള്‍ മൂലം നീണ്ടുപോകുകയായിരുന്നു. തിരുവനന്തപുരത്ത് ആറ്റുകാല്‍ ക്ഷേത്രത്തില്‍ വച്ചു നടന്ന വിവാഹ ചടങ്ങില്‍ ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. മലയാളത്തിലെ തിരക്കേറിയ അവതാരകരില്‍ ഒരാളാണ് മീര. നിരവധി സ്റ്റേജ് ഷോകളിലൂടെയും, ടെലിവിഷന്‍ പരിപാടികളിലൂടെയും എന്നിവയിലൂടെ മലയാളികളുടെ പ്രിയ അവതാരകമാരിലൊരാളായി മാറാന്‍ മീരയ്ക്ക് ചുരുങ്ങിയ …
Read More »സംസ്ഥാനത്തെ പ്ലസ്ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; 85.13 ശതമാനം വിജയം..!
സംസ്ഥാന ഹയര്‍സെക്കന്‍ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 85.13 ശതമാനമാണ് ഇത്തവണത്തെ സംസ്ഥാനത്തെ വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.77 ശതമാനം അധികമാണ് ഇത്തവണത്തെ വിജയം. തിരുവനന്തപുരത്ത് മന്ത്രി സി.രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്. വി.എച്ച്. എസ്.സി വിഭാഗത്തില്‍ 81.8 ശതമാനമാണ് വിജയം. എറണാകുളം ജില്ലയാണ് ഇത്തവണ മുന്നില്‍ നിക്കുന്നത്. 114 സ്കൂളുകള്‍ജില്ലയില്‍ 100 ശതമാനം വിജയം നേടി. 238 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. 18510 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും …
Read More »സംസ്ഥാനത്തെ സ്ഥിതി ആശങ്കാജനകം; ഓഗസ്റ്റ് അവസാനത്തോടെ ഓരോ ജില്ലകളിലും 5000 ലധികം രോഗികൾ വരെ ഉണ്ടാകും…
സംസ്ഥാനത്തെ ഓരോ ജില്ലകളിലും ആഗസ്ത് മാസം അവസാനത്തോടെ 5000 ലധികം രോഗികള്‍ വരെയാകാമെന്ന് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തല്‍. കേരളത്തില്‍ സ്ഥിതി ആശങ്കാജനകമാണ്. ആഗസ്ത് അവസാനത്തോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും. സാഹചര്യം മനസിലാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും യോഗത്തില്‍ തീരുമാനമായി. കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ഇത് ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാനാണ് ഇന്ന് മന്ത്രിസഭായോഗം ചേര്‍ന്നത്. കൊവിഡ് നിയന്ത്രണ വിധേയമാക്കാന്‍ കഴിയുന്നതെല്ലാം ചെയ്യും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കൂടുതല്‍ ശക്തമാക്കും. …
Read More »കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; റെയ്ഡില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു; ഹോട്ടല്‍ പൂട്ടിച്ചു…
അങ്കമാലിയില്‍ കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടര്‍ന്ന് ഹോട്ടലില്‍ ആരോഗ്യവിഭാഗം റെയ്ഡ് നടത്തി. പഴകിയതും ഉപയോഗയോഗ്യമല്ലാത്തതും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ സൂക്ഷിച്ചിരുന്നതുമായ ആഹാരം കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോട്ടലിന്‍റെ ലൈസന്‍സ് റദ്ദാക്കി. എം സി റോഡിലെ ബദരിയ ഹോട്ടലാണ് അടപ്പിച്ചത്. ഇവിടെ നിന്നും കുഴിമന്തി കഴിച്ച അഞ്ചു പേര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഇതില്‍ ഒരാളെ അതിതീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് ഹോട്ടലില്‍ പരിശോധന നടത്തിയത്. ഹോട്ടലില്‍ ആഹാരം വിളമ്ബുന്നതിനും പാഴ്‌സല്‍ …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY