Breaking News

Latest News

കൊല്ലത്ത് രോഗമില്ലെന്നറിയിച്ച്‌ പറഞ്ഞുവിട്ടയാളുടെ പരിശോധനഫലം പോസിറ്റീവ് ; പോകുംവഴി ബാങ്കിലും എടിഎമ്മിലും കയറി…

കൊല്ലത്ത് ക്വാറന്‍റൈന്‍ കേന്ദ്രത്തില്‍ നിന്ന് രോഗമില്ലെന്നറിയിച്ച്‌ പറ‍ഞ്ഞയച്ച പ്രവാസി അരമണിക്കൂറിനിടെ വന്ന റിസല്‍റ്റില്‍ പോസിറ്റീവായി. കൊല്ലം പടപ്പകര സ്വദേശിയ്ക്കാണ് കോവിഡ് പൊസിറ്റീവായത്. യാത്രക്കിടെ ഇയാള്‍ കുണ്ടറയില്‍ ബാങ്കിലും എടിഎമ്മിലും കയറിയിരുന്നു. ഇതേതുടര്‍ന്ന്‍ രണ്ടും അടച്ചു പൂട്ടി. കരുനാഗപ്പളളിയില്‍ ക്വാറന്‍്റീന്‍ ചെയ്തിരുന്ന പ്രവാസിയ്ക്കാണ് കോവിഡ് പൊസിറ്റീവായത്. രോഗമില്ലെന്ന് പറഞ്ഞ് ഇയാളെ നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് പറഞ്ഞു വിടുകയായിരുന്നു. തുടര്‍ന്ന് ടാക്സിയില്‍ കുണ്ടറ പടപ്പകരയിലേക്ക് യാത്ര തിരിച്ചു. ഇതിനിടെ കുണ്ടറ എടിഎമ്മിലും ബാങ്കിലും …

Read More »

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം..!

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കോട്ടയം കാഞ്ഞിപ്പിള്ളി പാറത്തോട് സ്വദേശി അബ്ദുല്‍ സലാമാണ് മരിച്ചത്. 71 വയസ്സായിരുന്നു. ഇദ്ദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തെ ജൂലൈ 6നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രമേഹവും വൃക്കരോഗവും അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ലോകത്തെ ആദ്യ കൊറോണ വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു; വിജയകരം ?? എന്നാല്‍ എവിടെ നിന്നാണ് ഇദ്ദേഹത്തിന് രോഗബാധയുണ്ടായതെന്ന …

Read More »

ലോകത്തെ ആദ്യ കൊറോണ വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു; വിജയകരം ??

ലോകത്തെ കാര്‍ന്നുതിന്നുന്ന കൊറോണ വൈറസിനെതിരായ വാക്സിന്‍റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന അവകാശവാദവുമായി റഷ്യ. ലോകത്ത് ആദ്യമായാണ് കൊറോണ വൈറസിനെതിരെയുള്ള വാക്സിന്‍ പരീക്ഷണം മനുഷ്യരില്‍ വിജയകരമാകുന്നത്. റഷ്യയിലെ ഗമെലി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമോളജി ആന്‍റ് മൈക്രോബയോളജിയില്‍ നിന്നുള്ള ഗവേഷകരാണ് വാക്സിന്‍ കണ്ടെത്തിയത്. സ്വപ്‌ന സുരേഷിൻറെയും സന്ദീപ് നായരുടേയും കോവിഡ് പരിശോധനാ ഫലം പുറത്ത്..! വിവിധ പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ജൂണ്‍ 18നാണ് മനുഷ്യരില്‍ പരീക്ഷിച്ചത്. പരീക്ഷണത്തിന് വിധേയരായവരുടെ ആദ്യബാച്ച്‌ അടുത്ത …

Read More »

സ്വപ്‌ന സുരേഷിൻറെയും സന്ദീപ് നായരുടേയും കോവിഡ് പരിശോധനാ ഫലം പുറത്ത്..!

കേരളത്തെ ഞെട്ടിച്ച തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെയും സന്ദീപ് നായരുടേയും കോവിഡ് പരിശോധന ഫലം പുറത്തു വന്നു. ഇരുവര്‍ക്കും കോവിഡ് നെഗറ്റീവ് ആണ്. പ്രതികളുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായതിന് പിന്നാലെ അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കാനാണ് നീക്കം. നിലവില്‍ സ്വപ്‌ന സുരേഷ് തൃശൂരിലെ കൊവിഡ് കെയര്‍ സെന്ററിലാണ് ഉള്ളത്. സ്വപ്‌നയോടൊപ്പം മൂന്ന് റിമാന്‍ഡ് പ്രതികളും നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം രാത്രി പിടിയിലായ സ്വപ്നയെയും സന്ദീപിനെയും …

Read More »

കേരളത്തിൽ വ്യാഴാഴ്‌ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..

കേരളത്തിൽ വ്യാഴാഴ്‌ച്ച വരെ അതി ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. ഇന്ന്‍ (തിങ്കളാഴ്ച) ഇടുക്കി, മലപ്പുറം, കാസർകോട്, ചൊവ്വാഴ്ച ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. വ്യാഴാഴ്ച നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയത്.

Read More »

ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 206 പേര്‍ക്ക്; രോഗികളുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെ…

കേരളത്തില്‍ കൊവിഡ് വ്യാപനത്തില്‍ ആശങ്ക ഇരട്ടിപ്പിച്ച്‌ സമ്പര്‍ക്ക കണക്കില്‍ വന്‍ വര്‍ധനവ്. ഇന്ന് രോഗം സ്ഥിരീകരിച്ചത് 435 പേരില്‍ 206 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്. ഇതോടെ സംസ്ഥാനത്ത് സമ്ബര്‍ക്കവ്യാപനം 47 ശതമാനത്തിലെത്തി എന്നതാണ് ആശങ്കയേറ്റുന്ന കാര്യം. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കേരളത്തില്‍ കൊവിഡ് സമ്ബര്‍ക്ക രോഗികളുടെ എണ്ണം 200 കടക്കുന്നത്. എറണാകുളം, കാസര്‍കോഡ് ജില്ലകളിലെ 41 പേര്‍ക്ക് വീതമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ആലപ്പുഴ 35 പേര്‍ക്കും, തിരുവനന്തപുരം …

Read More »

സംസ്ഥാനത്ത് ആശങ്ക ഇരട്ടിപ്പിച്ച്‌ സമ്പര്‍ക്ക കണക്കില്‍ വര്‍ധനവ്: ഇന്ന് രോഗം സ്ഥിരീകരിച്ചത് 435 പേര്‍ക്ക്…

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തില്‍ ആശങ്ക ഇരട്ടിപ്പിച്ച്‌ സമ്പര്‍ക്ക കണക്കില്‍ വര്‍ധനവ്. ഇന്ന് രോഗം സ്ഥിരീകരിച്ചത് 435 പേര്‍ക്കാണ്. ഇതില്‍ 206 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഇതോടെ സംസ്ഥാനത്ത് സമ്ബര്‍ക്കവ്യാപനം 47 ശതമാനത്തിലെത്തി എന്നതാണ് ആശങ്കയേറ്റുന്ന കാര്യം. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കേരളത്തില്‍ കൊവിഡ് സമ്ബര്‍ക്ക രോഗികളുടെ എണ്ണം 200 കടക്കുന്നത്. ഇന്നലെ 488 രോഗികളില്‍ 234 പേര്‍ക്ക് രോഗം സമ്ബര്‍ക്കത്തിലൂടെയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. എറണാകുളം, കാസര്‍കോഡ് ജില്ലകളിലെ 41 പേര്‍ക്ക് …

Read More »

വരുംദിവസങ്ങളിൽ കേരളത്തിൽ കാലവർഷം ശക്തിപ്പെടും; മൂന്ന് ജില്ലകളിൽ ഇന്ന്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു…

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന്‍ മൂന്നു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് ഇന്ന്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് കഴിഞ്ഞാല്‍ കേരളത്തില്‍ കാലവര്‍ഷം ശക്തിപ്പെടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ടിലുളളത്. നാളെ മുതല്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. 13, 14, 15 തീയതികളില്‍ ഒന്നു രണ്ടിടങ്ങളില്‍ 7 മുതല്‍ 11 സെന്റിമീറ്റര്‍വരെ മഴ ലഭിച്ചേക്കും …

Read More »

സംസ്ഥാനത്ത് ഇന്ന് 16 പുതിയ ഹോട്ട്‌സ്‌പോട്ടുകൾ കൂടി..!

സംസ്ഥാനത്ത് ഇന്ന് 16 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച്‌ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് നിലവില്‍ ആകെ 195 ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്. എറണാകുളം ജില്ലയിലെ ചെങ്ങമനാട് (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 14), കരുമല്ലൂര്‍ (4), ശ്രീമൂലനഗരം (4), വാഴക്കുളം (19), മലയാറ്റൂര്‍-നീലേശ്വരം (13), വടക്കേക്കര (15), അലപ്പുഴ ജില്ലയിലെ വള്ളിക്കുന്നം (2, 3), പുലിയൂര്‍ (1), ആലപ്പുഴ മുന്‍സിപ്പാലിറ്റി (1), ആല (13), കോട്ടയം ജില്ലയിലെ മണര്‍ക്കാട് (8), ഇടുക്കി ജില്ലയിലെ …

Read More »

സംസ്ഥാനത്തെ സ്ഥിതി ഗുരുതരം; ഇനിയുള്ളത് സാമൂഹികവ്യാപനത്തിന്‍റെ ഘട്ടം; മുന്നറിയിപ്പുമായി ഐഎംഎ; സുരക്ഷാ മുന്‍ കരുതലുകളില്‍ വീഴ്ച പാടില്ലന്ന്‍ മുഖ്യമന്ത്രി…

സംസ്ഥാനം അതീവ ഗൗരവമായ സാഹചര്യത്തിലേക്കാണ് പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സൂപ്പര്‍സ്പ്രെഡ് എന്നത് സമൂഹവ്യാപനത്തിന്റെ തൊട്ടുമുന്‍പുള്ള അവസ്ഥയാണ്. ഇനി സമൂഹവ്യാപനത്തിന്റേതായ ഘട്ടത്തിലേക്കാണ് സ്വാഭാവികമായും നീങ്ങുക. അതിലേക്ക് പോകാതെ പിടിച്ചുനിര്‍ത്താന്‍ കഴിയണം. പ്രതിദിനം 400ല്‍ കൂടുതല്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സമ്ബര്‍ക്ക രോഗികളുടെ എണ്ണവും കൂടുന്നുണ്ട്. ഒരാളില്‍ നിന്നും അനേകം പേരിലേക്ക് പകരുന്ന സൂപ്പര്‍സ്‌പ്രെഡ്‌ ഇപ്പോള്‍ ആയിക്കഴിഞ്ഞു. ഇനി സമൂഹവ്യാപനത്തിലേക്ക് എപ്പോള്‍ നീങ്ങും എന്നതിനെ കുറിച്ചേ ആശങ്കപ്പെടേണ്ടതായിട്ടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, …

Read More »