പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ നിയമനടപടി കര്‍ശനമാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഇതിനെതുടര്‍ന്ന് എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാസ്ക് ധരിക്കാത്തവര്‍ക്ക് 200 രൂപയാണ് പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ 5000 രൂപ പിഴ ഈടാക്കാനാണ് തീരുമാനം. വിവിധ വ്യക്തികളും സംഘടനകളും പോലീസിന് കൈമാറിയ മാസ്കുകള്‍ പൊതുജനങ്ങള്‍ക്ക് വിതരണ ചെയ്യും. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ വഴിയരികില്‍ മാസ്കുകള്‍ വില്‍പ്പന നടത്തുന്നത് നിരുത്സാഹപ്പെടുത്താനും സംസ്ഥാന …
Read More »പ്രത്യേക വിമാന സര്‍വീസിലൂടെയും സ്വര്‍ണക്കടത്ത് ; പിടികൂടിയത് 7.65 ലക്ഷത്തിന്റെ സ്വര്‍ണം..
ലോകത്തെ കോവിഡ് വ്യാപനവും രാജ്യത്തെ ലോക് ഡൗണും മൂലം ഗള്‍ഫില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്ന പ്രത്യേക വിമാന സര്‍വീസിലൂടെയും സ്വര്‍ണക്കടത്ത്. ഇന്നു പുലര്‍ച്ചെ ഒരു മണിക്ക് ജിദ്ദയില്‍നിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തിയ യാത്രക്കാരിയില്‍നിന്നുമാണ് സ്വര്‍ണം പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്. 7.65 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് പിടികൂടിയത്. യാത്രക്കാരി മലപ്പുറം സ്വദേശിനിയാണ്. വന്ദേഭാരത് രക്ഷാദൗത്യത്തിന്റെ ഭാഗമായി നാട്ടിലേക്കു തിരിച്ചെത്തുന്നവരില്‍നിന്നു സ്വര്‍ണം പിടികൂടുന്നത് കേരളത്തിലെ വിമാനത്താവളങ്ങളില്‍ ഇതാദ്യമാണ്.
Read More »സംസ്ഥാനത്തെ മദ്യവില കുത്തനെ കൂട്ടി; ഓള്‍ഡ് മങ്ക് ഫുള്ളിന് 80 രൂപയും, ബെക്കാഡിക്ക് 150 രൂപയും കൂടും; പുതുക്കിയ വിലവിവരങ്ങള്‍ ഇങ്ങനെ…
കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മദ്യത്തിന് വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. 10 ശതമാനം മുതല്‍ 35 ശതമാനം വരെ വില വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. വില കൂട്ടുന്നത് സംബന്ധിച്ച ഓര്‍ഡിനന്‍സ് ഉടന്‍ പുറപ്പെടുവിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതുകൂടാതെ മദ്യം പാര്‍സല്‍ സംവിധാനം വഴി ബാറുകളില്‍ നിന്ന് വിതരണം ചെയ്യാനുളള അനുമതിയും നല്‍കിയിട്ടുണ്ടെന്നാണ് സൂചന. …
Read More »വാട്സാപ്പ് സ്റ്റാറ്റസായി ഇട്ടത് മുന്‍ കാമുകിയുടെ നഗ്നചിത്രങ്ങള്‍, ഒടുവില്‍ യുവാവിനു കിട്ടിയത് എട്ടിന്‍റെ പണി…
പിണങ്ങിപ്പോയ കാമുകിയുടെ നഗ്നചിത്രങ്ങള്‍ വാട്സാപ്പില്‍ പ്രചരിപ്പിച്ച യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശിയാണ് പിടിയിലായത്. ഇരിങ്ങാലക്കുട പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുഴിക്കാട്ടുകൊണം സ്വദേശിയായ യുവതിയുമായി യുവാവ് ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇവര്‍ മാസങ്ങളോളം ഒരുമിച്ചും കഴിഞ്ഞു. പിന്നീട് ചില അഭിപ്രായ വത്യാസങ്ങളെതുടര്‍ന്ന് യുവതി ഇയാളെ വിട്ടു പോകുകയായിരുന്നു. ഇതിന്റെ പകതീര്‍ക്കാന്‍ പ്രതി യുവതിയുടെ ചിത്രങ്ങള്‍ വാട്സാപ്പില്‍ സ്റ്റാറ്റസായി ഇടുകയായിരുന്നു. യുവതിയുടെ പരാതിയെതുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read More »ടെച്ചിങ്‌സായി താറാവിറച്ചി കൊണ്ടുവന്നില്ല, മദ്യപിക്കുന്നതിനിടെ യുവാവ് സുഹൃത്തിനോട് ചെയ്തത് കൊടുംക്രൂരത..
മദ്യപിക്കുമ്ബോള്‍ ടെച്ചിങ്‌സായി താറാവിറച്ചി കൊടുക്കാത്തതിന്റെ ദേഷ്യത്തില്‍ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു. തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ടിലാണ് ടെച്ചിങ്‌സുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ദാരുണകൊലപാതകത്തില്‍ കലാശിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. തര്‍ക്കത്തിനിടെ ചെങ്കല്‍പ്പേട്ട് സ്വദേശിയായ 43 കാരന്‍ വിനായകമാണ് കൊല്ലപ്പെട്ടത്. ഇയാളെ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ സുഹൃത്ത് 38 കാരനായ വാസുവിനായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു. ഒരുമിച്ചിരുന്ന മദ്യപിക്കാന്‍ സുഹൃത്തുക്കളായ വിനായകവും വാസുവും തീരുമാനിക്കുകയായിരുന്നു. വിനായകം മദ്യ വാങ്ങിക്കാമെന്നും വാസു താറാവിറച്ചി പാകം …
Read More »പരിശോധന ഫലം തെറ്റ്; അഞ്ച് എയര്‍ ഇന്ത്യ പൈലറ്റുകള്‍ക്ക് രോഗമില്ല..!
ശനിയാഴ്ച കോവിഡ് രോഗബാധയുണ്ടെന്ന് കണ്ടെത്തിയ അഞ്ച് എയര്‍ ഇന്ത്യ പൈലറ്റുമാരുടെ പരിശോധനഫലം പുറത്ത്. അഞ്ചുപേര്‍ക്കും രോഗമില്ലെന്നാണ് പുതിയ പരിശോധനാഫലം. വീണ്ടും നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്. കോവിഡ് പരിശോധിക്കുന്ന ആര്‍.ടി-പി.സി.ആര്‍ കിറ്റിന് ഉണ്ടായ തകരാറാകാം പരിശോധനാഫലം തെറ്റായതിന് കാരണമെന്നാണ് നിഗമനം. പോസിറ്റീവ് ഫലം ലഭിച്ച അഞ്ച് പേരും സ്രവമെടുക്കുന്നതിനുള്ള ക്യൂവില്‍ അടുത്തടുത്ത് നിന്നിരുന്നവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കാര്‍ക്കും തന്നെ കോവിഡ് രോഗലക്ഷണങ്ങളില്ല. പ്രവാസികളെ തിരിച്ചെത്തിക്കുന്ന ദൗത്യത്തില്‍ പങ്കാളികളാകുന്നതിന്‍റെ ഭാഗമായാണ് 77 …
Read More »സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശനം ഉടന്‍ ആരംഭിക്കും; പൊതുവിദ്യാദ്യാസ ഡയറക്ടര്‍..!
സംസ്ഥാനത്ത് വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ പ്രവേശനം ഉടന്‍ ആരംഭിക്കുമെന്ന് പൊതുവിദ്യാദ്യാസ ഡയറക്ടര്‍ അറിയിച്ചതായ് റിപ്പോര്‍ട്ട്. രണ്ട് ദിവസത്തിനകം മുഖ്യമന്ത്രി പിണറായി വിജയന്‍ തിയതി പ്രഖ്യാപിക്കും. ഒന്ന്, അഞ്ച്, എട്ട് ക്ലാസുകളിലേക്കുള്ള പ്രവേശനമാണ് തുടങ്ങുന്നത്. നടപടി ക്രമങ്ങള്‍ വിശദീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉടന്‍ സര്‍ക്കുലര്‍ പുറത്തിറക്കുമെന്നാണ് വിവരം. കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ എന്ന് തുറക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ക്കായി അടുത്ത മാസം മുതല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന …
Read More »കോവിഡ് 19 ; നിയന്ത്രണം നീക്കിയതോടെ ജര്‍മ്മനിയില്‍ രോഗ വ്യാപനം കൂടി…
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ് വരുത്തിയതിന് പിന്നാലെ നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവന്നത് ജര്‍മ്മനിയ്ക്ക് തിരിച്ചടി. ഇളവ് നല്‍കിയതിനു പിന്നാലെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായതായാണ് റിപ്പോര്‍ട്ട്. കണക്കുകള്‍ പ്രകാരം ഈ സമയത്ത് രാജ്യത്ത് കോവിഡ് കേസുകള്‍ കുറയേണ്ടതാണ്, എന്നാല്‍ വിപരീതമാണ് സംഭവിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി ഹോട്ടലുകളും റെസ്‌റ്റൊറന്റുകളും തുറന്നതും ഫുട്‌ബോള്‍ മത്സരങ്ങള്ക്ക് അനുമതി നല്‍കിയതുമെല്ലാം തിരുത്തേണ്ടിവരുമെന്നാണ് അധികൃതര്‍ പറയുന്നത്.
Read More »‘ബോയ്സ് ലോക്കര്‍ റൂം’ വിവാദത്തില്‍ വമ്പന്‍ ട്വിസ്റ്റ്; ആ മെസേജയച്ചത് ആണ്‍കുട്ടിയല്ല..
ഡല്‍ഹിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ബലാത്സംഗം ചെയ്യുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുകയും പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്ന ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിനെക്കുറിച്ചിള്ള സംഭവത്തില്‍ ഒരു അപ്രതീക്ഷിത ട്വിസ്റ്റ് നടന്നതായി പൊലീസ്. വിവാദത്തിനാധാരമായ കമന്‍റ് ഒരു പെണ്‍കുട്ടി വ്യാജ മേല്‍വിലാസത്തില്‍ സൃഹൃത്തായ ആണ്‍കുട്ടിയെ പരീക്ഷിക്കാന്‍ വേണ്ടി നടത്തിയ നാടകമാണെന്നാണ് കണ്ടെത്തിയത്. ഈ പെണ്‍കുട്ടിയും ആണ്‍കുട്ടിക്കും ‘ബോയ്സ് ലോക്കര്‍ റൂമുമായി’ ബന്ധമില്ലെന്നും സ്നാപ്ചാറ്റില്‍ നടന്ന ചാറ്റിന്‍റെ സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ ചോര്‍ന്നതിന്‍റെ ഫലമായി ഗ്രൂപ്പിലും എത്തിപ്പെടുകയായിരുന്നുവെന്ന് …
Read More »രാജ്യത്ത് നാളെ മുതല്‍ പ്രത്യേക തീവണ്ടി സര്‍വ്വീസുകള്‍; ട്രെയിന്‍ ബുക്കിംഗ് ആരംഭിച്ചു..
രാജ്യത്ത് നാളെ മുതല്‍ പ്രത്യേക തീവണ്ടി സര്‍വ്വീസുകള്‍ ആരംഭിക്കും. കേരളത്തിലേക്ക് മെയ് 13 മുതലാണ് സര്‍വീസ് ആരംഭിക്കുക. ടിക്കറ്റ് കൗണ്ടര്‍ തുറക്കില്ല. ഓണ്‍ലൈന്‍ വഴി മാത്രമാണ് ബുക്കിംഗ് നടക്കുക. ഇന്ന് വൈകിട്ട് നാല് മണി മുതല്‍ ഓണ്‍ലൈനില്‍ ടിക്കറ്റെടുക്കാം. ഐആര്‍സിടിസി വഴി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കൂ. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം അടക്കം 15 പ്രധാന നഗരത്തിലേക്കാണ് സര്‍വീസ് ഉണ്ടാകുക. ലോക്ക് ഡൗണ്‍ ആരംഭിച്ച് 50 ദിവസങ്ങള്‍ക്ക് ശേഷമാണ് …
Read More »