വിദേശത്തുനിന്നെത്തി കോവിഡ് 19 നിരീക്ഷണത്തിലിരിക്കെ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടിമരിച്ച യുവാവിന്റെ പരിശോധനാ ഫലം നെഗറ്റീവ്. പഞ്ചാബിലെ ബലാചൗര്‍ ജില്ലക്കാരനായ യുവാവ് ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയവെയാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം പരിശോധന ഫലം വന്നപ്പോഴാണ് ഇയാള്‍ക്ക് കൊറോണ ഇല്ലെന്ന് സ്ഥിരീകരിച്ചത്. ഈ മാസം 18നാണ് ഓസ്‌ട്രേലിയയിലെ സിഡ്നിയില്‍ നിന്ന് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ ഇയാള്‍ എത്തിയത്. വിമാനത്താവളത്തിലെ പ്രാഥമിക പരിശോധനയില്‍ തനിക്ക് തലവേദനയുണ്ടെന്ന് ഇയാള്‍ അറിയിച്ചതിനെ തുടര്‍ന്ന് …
Read More »ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പമല്ല, മുന്നില്‍ത്തന്നെ ഉണ്ട്; ഞങ്ങള്‍ പൂര്‍ണ്ണ സജ്ജരാണ്; നാഷണല്‍ ചാനലിനെയും അവതാരകനെയും ഞെട്ടിച്ചുകൊണ്ട് കേരളത്തിന്‍റെ സ്വന്തം മുഖ്യന്‍…
കേരളം കൊറോണ വൈറസ് മഹാമാരിയ്‌ക്കെതിരെ പോരാടാന്‍ പൂര്‍ണ്ണ സജ്ജമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ദിവസം ഇന്‍ഡ്യ ടുഡേയ്ക്ക് നല്‍കിയ എക്‌സ്‌ക്ലൂസിവ് അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 21 ദിവസം പട്ടിണി കൂടാതെ സുരക്ഷിതരായിരിക്കുമെന്നും ജനങ്ങള്‍ക്ക് ആവശ്യമായ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു കഴിഞ്ഞു. സംസ്ഥാനത്ത് ഭക്ഷ്യ സാധനങ്ങളുടെ കുറവില്ലെന്നും 25 ഗോഡൗണുകളിലായി 8 മാസത്തേക്കുള്ള ഭക്ഷണം കേരളത്തില്‍ ഇപ്പോഴുണ്ടെന്നും അദ്ദേഹം വളരെ ദൃഡതയോടെ പറഞ്ഞു. …
Read More »കൊറോണ വൈറസ്; കോച്ചുകള്‍ ഐസൊലേഷന്‍ വാര്‍ഡുകളും വെന്റിലേറ്ററുകളുമാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ…
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തതയില്‍ രാജ്യം വലയുകയാണ്. ഈ പ്രതിസന്ധി പരിഹരിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. രോഗം വന്നവരെ മാറ്റിപാര്‍പ്പിച്ച് ചികിത്സിക്കാനുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കാന്‍ ട്രെയിനുകളുടെ കോച്ചുകള്‍ വിട്ടുനല്‍കാനൊരുങ്ങുകയാണെന്നും ഇതിനൊപ്പം തന്നെ റെയില്‍വേയുടെ കീഴിലുള്ള ഫാക്ടറികളില്‍ രോഗം ഗുരുതരമായവരെ ചികിത്സിക്കാനുള്ള വെന്റിലേറ്ററുകളും നിര്‍മിക്കുമെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്. രോഗം സമൂഹ വ്യാപനത്തിലേക്ക് കടന്നാല്‍ ഗ്രാമങ്ങളടക്കമുള്ള വിദൂര ദേശങ്ങളില്‍ ആരോഗ്യരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നപടി. ഇതുസംബന്ധിച്ച …
Read More »രണ്ട് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം മാര്‍ച്ച് 27 മുതല്‍..
സംസ്ഥാനത്ത് കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ രണ്ടു മാസത്തെ ക്ഷേമപെന്‍ഷന്‍ മാര്‍ച്ച് 27 മുതല്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍റെ ഇനത്തില്‍ 1,069 കോടി രൂപയും വെല്‍ഫയര്‍ ബോര്‍ഡ് വഴി 149 കോടി രൂപയുമാണ് വിതരണം ചെയ്യുന്നത്. സഹകരണ ബാങ്ക് മുഖേന പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് വീടുകളില്‍ പെന്‍ഷന്‍ എത്തിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. കോവിഡിന്‍റെ പശ്ചാത്തലത്തിലാണ് രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍ ഒരുമിച്ച് …
Read More »കൊറോണ വൈറസ്; യാത്രകളൊന്നും നടത്താത്ത 33-കാരന് വൈറസ് ബാധ സ്ഥിരീകരിച്ചു; ആദ്യ സാമൂഹ്യ വ്യാപന കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്…
ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ യാത്രകളൊന്നും നടത്താത്ത 33-കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായ് റിപ്പോര്‍ട്ട്. ഇത് രാജ്യത്തെ ആദ്യ സാമൂഹ്യവ്യാപന കേസായിട്ടാണ് കണക്കാക്കുന്നത്. ഇയാള്‍ യാത്രകളൊന്നും നടത്തിയിട്ടില്ല. സാമൂഹ്യ വ്യാപനത്തിന്റെ സ്ഥിരീകരിച്ച കേസാണിതെന്നും ലഖ്‌നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ സര്‍വകലാശാലയിലെ ഡോക്ടര്‍ പറഞ്ഞു. പിലിഭിത്തില്‍ നേരത്തെ 45-കാരിയായ സ്ത്രീക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവര്‍ മക്കയില്‍ നിന്ന് മടങ്ങിയെത്തിയതായിരുന്നു. ഉത്തര്‍പ്രദേശില്‍ ഇതുവരെ 34 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
Read More »കേരളത്തില്‍ ഇന്ന് കനത്ത ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത…
സംസ്ഥാനത്ത് ഇന്ന് കനത്ത ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് പ്രവചനം. നാളെ കേരളത്തിന് പുറമേ മാഹിയിലും ഇടിമിന്നലിന് സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്. അതേസമയം, സംസ്ഥാനത്ത് ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തിയത്. സൂര്യതപം ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാല്‍ ആളുകള്‍ പുറത്തിറങ്ങുമ്ബോള്‍ ജാഗ്രത പുലര്‍ത്തണമെന്നും നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
Read More »കൊറോണക്കാലത്ത് പിറന്ന പെണ്‍കുഞ്ഞിന് ഇട്ട പേര് ‘കൊറോണ’; ദമ്പതികള്‍ ഈ പേര് ഇടാന്‍ കാരണം…
ലോകം മൊത്തം കൊറോണ വൈറസ് ഭീതിയില്‍ നില്‍ക്കുമ്പോള്‍ ഉത്തര്‍ പ്രദേശില്‍ നിന്ന് വേറിട്ട വാര്‍ത്ത. അത്യന്തം ഭീതികരമായ കൊറോണക്കാലത്താണ് അവള്‍ പിറന്നത്. മഹാമാരിക്കിടയിലും തങ്ങളുടെ വീട്ടിലേക്ക് വന്ന അതിഥിക്ക് കൊറോണ എന്ന് തന്നെ അവര്‍ പേരിട്ടു. ലക്നൌവില്‍ നിന്നും 275 കിമീ അകലെയുള്ള ഗോരക്പൂര്‍ ടൌണില്‍ താമസിക്കുന്ന ദമ്പതികള്‍ക്കാണ് ഇന്നലെ പെണ്‍കുഞ്ഞ് പിറന്നത്. ഇവിടെയുള്ള സര്‍ക്കാര്‍ വനിതാ ആശുപത്രിയിലാണ് ഞായറാഴ്ച പുലര്‍ച്ചെ കുഞ്ഞ് പിറന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം …
Read More »ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍…
ഒമാനില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ദോഫാര്‍, തെക്കന്‍ ശര്‍ഖിയ എന്നീ ഗവര്‍ണറേറ്റുകളില്‍ ദൂരക്കാഴ്ചക്കു തടസ്സം ഉണ്ടാകുവാനും സാധ്യതയുള്ളതായി അറിയിച്ചിട്ടുണ്ട്. മത്സ്യബന്ധന തൊഴിലാളികള്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണം. വാഹനങ്ങള്‍ മലവെള്ളപ്പാച്ചില്‍ മുറിച്ചു കടക്കുന്നത് സുരക്ഷാ നിര്‍ദേശം അനുസരിച്ച് ആയിരിക്കണമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. അല്‍ റഹ്മ ന്യൂന മര്‍ദ്ദത്തിന്റെ ഫലമായി ഞായറാഴ്ച മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ …
Read More »എട്ടു വയസ്സുകാരിയെ സ്‌കൂളിലെ ശുചിമുറിയിലിട്ട് തുടര്‍ച്ചയായി പീഡിപ്പിച്ചു ; നാല് സഹപാഠികള്‍ക്കെതിരെ കേസ്..
മധ്യപ്രദേശിലെ ഉജ്ജൈനില്‍ എട്ടു വയസ്സുകാരിയെ സ്‌കൂളിലെ ശുചിമുറിയില്‍ തുടര്‍ച്ചയായി പീഡിപ്പിച്ചു. സംഭവത്തില്‍ നാല് സഹപാഠികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇവരില്‍ ആരേയും ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. ജനുവരി 21ന് സ്‌കൂളിന്റെ പ്രധാന ഗേറ്റ് കടന്ന് എത്തിയ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന സംഘം അവളെ ശുചിമുറിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് രണ്ടു പേര്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്നും മറ്റു രണ്ടു പേര്‍ നോക്കിനിന്നുവെന്നും പെണ്‍കുട്ടി പറയുന്നു. ഇതായിരുന്നു ആദ്യ പീഡനം. പിന്നീട് മാര്‍ച്ച് 9 വരെ മൂന്നു …
Read More »കൊല്ലത്ത് കൊവിഡ്-19 നിരീക്ഷണത്തില്‍ കഴിയുന്നയാള്‍ നഴ്‌സുമാരെ ആക്രമിച്ചു..!
ആശ്രാമം പി.ഡബ്ല്യു.ജി വനിതാ ഹോസ്റ്റലില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ അക്രമാസക്തനായതായി റിപ്പോര്‍ട്ട്. ഇയാള്‍ നിരീക്ഷണകേന്ദ്രത്തിലെ ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും നഴ്‌സുമാരെ ആക്രമിക്കുകയും ചെയ്തു. ഇയാള്‍ മാനസികരോഗത്തിന് മരുന്നുകഴിക്കുന്ന കാര്യം വീട്ടുകാര്‍ മറച്ചുവെച്ചിരുന്നതായ് ആരോപണമുയര്‍ന്നിട്ടുണ്ട്. ഞായറാഴ്ച്ച വൈകുന്നേരമാണ് ഇയാളെ നിരീക്ഷണകേന്ദ്രത്തിലെത്തിച്ചത്. ഇയാളുടെ ആക്രമണത്തില്‍ നഴ്‌സുമാര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്ന കുണ്ടറ സ്വദേശിയ്ക്കും പരുക്കേറ്റു.
Read More »
NEWS 22 TRUTH . EQUALITY . FRATERNITY