കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വൈദ്യുതി മുടക്കം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വീടുകളിലിരുന്ന് ജോലി ചെയ്യുന്നവരെ പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനം കൊണ്ടുവരാന്‍ കാരണം. ലോഡ്‌ഷെഡിങ്ങോ പവര്‍ കട്ടോ ഇല്ലാതിരിക്കുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. ഗവണ്‍മെന്റ് അത് കൃത്യമായി പാലിക്കാനാണ് തീരുമാനം. മുടക്കം കൂടാതെ വീടുകളിലിരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യകതമാക്കി. എന്നാല്‍, കോവിഡ് നിരീക്ഷണത്തിലോ ചികിത്സയിലോ കഴിയുന്നവര്‍ ബില്‍ അടയ്ക്കാന്‍ വൈകിയാല്‍ …
Read More »കോവിഡ് 19; സൗദിയില്‍ ജുമുഅ, ജമാഅത്ത് നമസ്കാരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ നിര്‍ദേശം..
ലോകമെമ്പാടും കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ മക്കയിലും മദീനയിലും ഒഴികെ സൗദി അറേബ്യയിലെ മുഴുവന്‍ പള്ളികളിലും വെച്ചുള്ള ജമുഅ, ജമാഅത്ത് നമസ്കാരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സൗദി പണ്ഡിത സഭ തീരുമാനിച്ചു. രാജ്യവാസികള്‍ സ്വന്തം താമസസ്ഥലങ്ങളില്‍ നമസ്കാരം നിര്‍വഹിക്കാനും പണ്ഡിത സഭ നിര്‍ദേശം നല്‍കി. മക്കയിലെയും മദീനയിലെയും ഹറമുകളില്‍ മാത്രം ജുമുഅ, ജമാഅത്ത് നമസ്കാരങ്ങള്‍ നടക്കും.
Read More »ചിക്കനും മുട്ടയും കൊറോണയ്ക്ക് കാരണമാകുന്നുവെന്ന് തെളിയിച്ചാല്‍ അഞ്ച് കോടി പാരിതോഷികം…?
ചിക്കനും മുട്ടയും കൊറോണയ്ക്ക് കാരണമാകുന്നുവെന്ന് തെളിയിച്ചാല്‍ നിങ്ങള്‍ക്ക് അഞ്ച് കോടി രൂപ സമ്മാനമായി ലഭിക്കും. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടിത ഇറച്ചി റീട്ടെയിലര്‍ അമീര്‍ ചിക്കന്‍ ആന്‍ഡ് എഗ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇത്തരത്തിലൊരു പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചിക്കന്‍റെയും മുട്ടയുടെയും ഉപഭോഗം കൊറോണ വൈറസിന് കാരണമാകുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു പരസ്യവുമായി അമീര്‍ ചിക്കന്‍ ആന്‍ഡ് എഗ്സ് പ്രൈവറ്റ് ലിമിറ്റഡ് രംഗത്തെത്തിയത്. വാര്‍ത്തകള്‍ പ്രചരിച്ചത് ചിക്കന്‍ കഴിക്കുന്നതില്‍ …
Read More »കൊറോണ വൈറസ്; കൊല്ലത്ത് രണ്ട് വയസ്സുകാരിയെ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു…
കൊല്ലത്ത് രണ്ട് വയസ്സുകാരിയെ കൊറോണ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. കുട്ടിയ്ക്ക് കടുത്ത പനിയും തൊണ്ടവേദനയും ഉണ്ട്. അതേസമയം കൊല്ലത്ത് ഒരാളുടെ പരിശോധന ഫലം കൂടി നെഗറ്റീവ് ആയിട്ടുണ്ട്.
Read More »കൊറോണ വൈറസ്; ഇറ്റലിയില്‍ മരുന്ന് ക്ഷാമം രൂക്ഷമാകുന്നു: 80 കഴിഞ്ഞവര്‍ക്ക് ചികിത്സയില്ല…
ഇറ്റലിയില്‍ കോവിഡ്-19 ബാധിതരുടെ എണ്ണം നിയന്ത്രണാതീതമായി വര്‍ധിച്ചുവരുന്നതോടെ രൂക്ഷമായ മരുന്ന് ക്ഷാമം നേരിടുന്നു. ഇറ്റലിയില്‍ കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 27,980 കടന്നു. രോഗബാധിതരുടെ എണ്ണം ക്രമാതീതമായതോടെ 80 വയസുകഴിഞ്ഞ രോഗികളെ അവഗണിച്ച് പ്രായം കുറഞ്ഞവര്‍ക്ക് ചികിത്സാ മുന്‍ഗണന നല്‍കണമെന്ന് സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കി എന്നാണ് റിപ്പോര്‍ട്ട്. 80 വയസുകഴിഞ്ഞ അതിതീവ്ര പരിചരണം ആവശ്യമുള്ള രോഗികളെ ഡോക്ടര്‍മാര്‍ ഒഴിവാക്കുന്നുവെന്നാണ് ഒരു പ്രമുഖ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്. ആശുപത്രികളിലും താല്‍ക്കാലിക ആരോഗ്യ …
Read More »കേന്ദ്രമന്ത്രി വി മുരളീധരന് വൈറസ് ബാധയില്ല; പരിശോധന ഫലം നെഗറ്റീവ്..!
കേന്ദ്ര വിദേശകാര്യമന്ത്രി വി മുരളീധരന് കൊറോണ വൈറസ് ബാധയില്ലെന്ന് പരിശോധനാ ഫലം. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഡോക്ടര്‍ക്കൊപ്പം യോഗത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് മുരളീധരന്‍ പരിശോധനയ്ക്ക് വിധേയനായത്. പരിശോധന നടക്കുന്ന പശ്ചാത്തലത്തില്‍ അദ്ദേഹം സ്വയം ക്വാറന്റീനില്‍ പ്രവേശിച്ചിരുന്നു. ശനിയാഴ്ചയാണ് വി മുരളീധരന്‍ യോഗത്തില്‍ പങ്കെടുത്തത്. ഇതിന് മുമ്പായി ഏതെങ്കിലും തരത്തില്‍ മുന്‍കരുതല്‍ എടുക്കേണ്ടതുണ്ടോ എന്ന് ആശുപത്രി അധികൃതരോട് മുരളീധരന്റെ ഓഫീസ് ചോദിച്ചറിഞ്ഞിരുന്നു. അത്തരത്തില്‍ ഒരു പ്രശ്‌നവും ഇല്ലെന്നാണ് ലഭിച്ച മറുപടി. …
Read More »സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ് രേഖപ്പെടുത്തി; ഇത്തവണ പവന് ഇന്ന് കുറഞ്ഞത്…
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പവന് ഇന്ന് കുറഞ്ഞത് 200 യാണ്. ഇതോടെ പവന് 31,800 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 3,975രൂപയിലുമാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്.
Read More »ശ്രീചിത്രയിലെ യോഗം; വി. മുരളീധരന്‍ നിരീക്ഷണത്തില്‍..
കൊറോണ സ്ഥിരീകരിച്ച ഡോക്ടര്‍ക്കൊപ്പം യോഗത്തില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി വി. മുരളീധരന് സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു. ഡല്‍ഹിയിലെ ഔദ്യോഗികവസതിയിലാണ് അദ്ദേഹം നിരീക്ഷണത്തില്‍ കഴിയുന്നത്. രോഗലക്ഷണമില്ലെങ്കിലും രോഗ പ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷണത്തില്‍ പോകാന്‍ മുരളീധരന് സ്വയം തീരുമാനിക്കുകയായിരുന്നു. ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിന്റെ തലേദിവസമാണ് മുരളീധരന് ശ്രീചിത്ര സന്ദര്‍ശിച്ചത്. തിരുവനന്തപുരത്തെ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ റേഡിയോളജി വിഭാഗത്തിലെ ഡോക്ടര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. പഠനത്തിനായി സ്പെയിനില്‍ പോയി തിരിച്ചെത്തിയതായിരുന്നു ഇദ്ദേഹം. സ്പെയിനില്‍ നിന്നു …
Read More »17-കാരിയുടെ മരണം കൊലപാതകം; ബന്ധുവായ കൗമാരക്കാരന്‍ പിടിയില്‍; 17-കാരിയെ പീഡിപ്പിച്ച് കൊന്ന് കിണറ്റിലിട്ടു…
17-കാരിയായ ആദിവാസി വിദ്യാര്‍ഥിനിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അടുത്തബന്ധുവായ കൗമാരക്കാരനെ പോലിസ് പിടികൂടി ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. പ്രണയം നടിച്ച് ലൈംഗികപീഡനം നടത്തിയശേഷമായിരുന്നു പ്രായപൂര്‍ത്തിയാവാത്ത പ്രതി കൊലപാതകം നടത്തിയതെന്ന് ആലത്തൂര്‍ ഡിവൈ.എസ്.പി. പറഞ്ഞു. ആധാര്‍രേഖകളനുസരിച്ച് 18 വയസ്സുതികയാന്‍ രണ്ടുമാസംമാത്രം ശേഷിക്കുന്നയാളാണ് കേസില്‍ പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച രാത്രിമുതല്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ കാണാതാകുകയായിരുന്നു. ശനിയാഴ്ചയാണ് വീട്ടില്‍നിന്ന് 250 മീറ്ററകലെ സ്വകാര്യവ്യക്തിയുടെ …
Read More »വന്‍ ഇടിവിന് ശേഷം സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും കുതിച്ചുകയറി; ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത്…
സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും കൂടി. കഴിഞ്ഞ വെള്ളിയാഴ്ച നേരിട്ട വന്‍ ഇടിവിന് ശേഷമാണ് ഇന്ന് വില കൂടിയത്. ഇന്ന് പവന് കൂടിയത് 280 രൂപയാണ്. ഇതോടെ പവന് 30,600 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 3,825 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച പവന് 1200 രൂപ ഇടിഞ്ഞിരുന്നു. ശനിയാഴ്ച വീണ്ടും 280 രൂപ കുറഞ്ഞു. ഇന്ന്‍ വിപണിയില്‍ വീണ്ടും ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Read More »
NEWS 22 TRUTH . EQUALITY . FRATERNITY