Breaking News

Latest News

സെല്‍ഫ് ക്വാറന്റൈന്‍ ആവശ്യപ്പെട്ട ഡോക്ടര്‍ക്ക് ആരോഗ്യവകുപ്പ് നല്‍കിയത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ചുമതല..?

സെല്‍ഫ് ക്വാറന്റൈന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയ ഡോക്ടര്‍ക്ക് പകരം ആരോഗ്യവകുപ്പ് നല്‍കിയത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ സുപ്രധാന ചുമതല. വയനാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ക്കാണ്  കത്ത് നല്‍കി രണ്ടാം ദിവസം തന്നെ ക്വാളിറ്റി ആന്റ് ഇന്‍ഫെക്ഷന്‍ കണ്‍ട്രോളിംഗ് ആക്ടിവിറ്റീസ് ഇന്‍കല്‍ഡിംഗ് കോവിഡ് 19 നോഡല്‍ ഓഫീസറാക്കി ആരോഗ്യവകുപ്പ് ഉത്തരവ് നല്‍കിയത്. എന്നാല്‍ ക്വാറന്റൈന്‍ ആവശ്യപ്പെട്ട് ഡോക്ടര്‍ നല്‍കിയ കത്ത് ഫയലില്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. മകന്റെ സാമ്ബിള്‍ പരിശോധനയ്ക്കായി അയച്ച സാഹചര്യത്തില്‍ …

Read More »

ലോക്ഡൗണ്‍ കാലത്തെ ബോറടി മാറ്റാന്‍ കേന്ദ്രം; ദൂരദര്‍ശനില്‍ ‘രാമായണം’ പുനസംപ്രേഷണം ചെയ്യുന്നു…

രാജ്യത്ത് കൊവിഡ്-19 ലോകഡൗണ്‍ കാലത്തെ ബോറടി മാറ്റാന്‍ വഴിയൊരുക്കി കേന്ദ്രം. 1987-88 കാലത്ത് ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്തിരുന്ന രാമായണം പുനസംപ്രേഷണം നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പരമ്ബര ശനിയാഴ്ച മുതല്‍ പുനസംപ്രേഷണം നടത്തുമെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചിട്ടുണ്ട്. ജനങ്ങളുടെ താല്‍പ്പര്യപ്രകാരമാണ് 1987 ല്‍ പ്രക്ഷേപണം ആരംഭിച്ച പരമ്ബര വീണ്ടും സംപ്രേഷണം ചെയ്യുന്നതെന്നാണ് മന്ത്രി പറഞ്ഞു. നേരത്തെ ലോക്ഡൗണില്‍ കഴിയുന്ന ജനങ്ങളുടെ ബോറടി മാറ്റാന്‍ രാമായണം, മഹാഭാരതം …

Read More »

കൊറോണ വൈറസ്: നാലു കോടിയുടെ സാമ്പത്തിക സഹായവുമായി തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ പ്രഭാസ്..!!

രാജ്യത്ത് കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില് പ്രതിരോധപ്രവര്ത്തനങ്ങള്ക്കായി തെന്നിന്ത്യന് താരം പ്രഭാസ് നാലുകോടി രൂപ സംഭാവന നല്കിയതായ് റിപ്പോര്‍ട്ട്. മൂന്നു കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും അമ്ബത് ലക്ഷം രൂപവീതം ആന്ധ്ര, തെലങ്കാന മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസനിധിയിലേക്കുമാണ് താരം നല്കിയിരിക്കുന്നത്. ഈ മഹാമാരിയെ പ്രതിരോധിക്കാന് രാജ്യം ഒറ്റക്കെട്ടായി നില്ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഓരോ പൗരനും കൊറോണ പ്രതിരോധ പ്രവര്ത്തനത്തില് പങ്കാളിയാകേണ്ടതുണ്ട്. അതൊരു പൗരന്റെ കടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യമെമ്ബാടും കൊറോണ …

Read More »

കൊറോണ വൈറസ് ബാധ; ഭയന്ന് ആത്മഹത്യ ചെയ്ത യുവാവിന്റെ പരിശോധനാ ഫലം നെഗറ്റീവ്..?

വിദേശത്തുനിന്നെത്തി കോവിഡ് 19 നിരീക്ഷണത്തിലിരിക്കെ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടിമരിച്ച യുവാവിന്റെ പരിശോധനാ ഫലം നെഗറ്റീവ്. പഞ്ചാബിലെ ബലാചൗര്‍ ജില്ലക്കാരനായ യുവാവ് ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയവെയാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം പരിശോധന ഫലം വന്നപ്പോഴാണ് ഇയാള്‍ക്ക് കൊറോണ ഇല്ലെന്ന് സ്ഥിരീകരിച്ചത്. ഈ മാസം 18നാണ് ഓസ്‌ട്രേലിയയിലെ സിഡ്നിയില്‍ നിന്ന് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ ഇയാള്‍ എത്തിയത്. വിമാനത്താവളത്തിലെ പ്രാഥമിക പരിശോധനയില്‍ തനിക്ക് തലവേദനയുണ്ടെന്ന് ഇയാള്‍ അറിയിച്ചതിനെ തുടര്‍ന്ന് …

Read More »

ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പമല്ല, മുന്നില്‍ത്തന്നെ ഉണ്ട്; ഞങ്ങള്‍ പൂര്‍ണ്ണ സജ്ജരാണ്; നാഷണല്‍ ചാനലിനെയും അവതാരകനെയും ഞെട്ടിച്ചുകൊണ്ട് കേരളത്തിന്‍റെ സ്വന്തം മുഖ്യന്‍…

കേരളം കൊറോണ വൈറസ് മഹാമാരിയ്‌ക്കെതിരെ പോരാടാന്‍ പൂര്‍ണ്ണ സജ്ജമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ദിവസം ഇന്‍ഡ്യ ടുഡേയ്ക്ക് നല്‍കിയ എക്‌സ്‌ക്ലൂസിവ് അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 21 ദിവസം പട്ടിണി കൂടാതെ സുരക്ഷിതരായിരിക്കുമെന്നും ജനങ്ങള്‍ക്ക് ആവശ്യമായ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു കഴിഞ്ഞു. സംസ്ഥാനത്ത് ഭക്ഷ്യ സാധനങ്ങളുടെ കുറവില്ലെന്നും 25 ഗോഡൗണുകളിലായി 8 മാസത്തേക്കുള്ള ഭക്ഷണം കേരളത്തില്‍ ഇപ്പോഴുണ്ടെന്നും അദ്ദേഹം വളരെ ദൃഡതയോടെ പറഞ്ഞു. …

Read More »

കൊറോണ വൈറസ്; കോച്ചുകള്‍ ഐസൊലേഷന്‍ വാര്‍ഡുകളും വെന്റിലേറ്ററുകളുമാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ…

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തതയില്‍ രാജ്യം വലയുകയാണ്. ഈ പ്രതിസന്ധി പരിഹരിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. രോഗം വന്നവരെ മാറ്റിപാര്‍പ്പിച്ച്‌ ചികിത്സിക്കാനുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കാന്‍ ട്രെയിനുകളുടെ കോച്ചുകള്‍ വിട്ടുനല്‍കാനൊരുങ്ങുകയാണെന്നും ഇതിനൊപ്പം തന്നെ റെയില്‍വേയുടെ കീഴിലുള്ള ഫാക്ടറികളില്‍ രോഗം ഗുരുതരമായവരെ ചികിത്സിക്കാനുള്ള വെന്റിലേറ്ററുകളും നിര്‍മിക്കുമെന്നും  റെയില്‍വേ അറിയിച്ചിട്ടുണ്ട്. രോഗം സമൂഹ വ്യാപനത്തിലേക്ക് കടന്നാല്‍ ഗ്രാമങ്ങളടക്കമുള്ള വിദൂര ദേശങ്ങളില്‍ ആരോഗ്യരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നപടി. ഇതുസംബന്ധിച്ച …

Read More »

രണ്ട്​ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം മാര്‍ച്ച്‌​ 27 മുതല്‍..

സംസ്ഥാനത്ത് കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ രണ്ടു മാസത്തെ ക്ഷേമപെന്‍ഷന്‍ മാര്‍ച്ച്‌​ 27 മുതല്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍റെ ഇനത്തില്‍ 1,069 കോടി രൂപയും വെല്‍ഫയര്‍ ബോര്‍ഡ് വഴി 149 കോടി രൂപയുമാണ് വിതരണം ചെയ്യുന്നത്. സഹകരണ ബാങ്ക് മുഖേന പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് വീടുകളില്‍ പെന്‍ഷന്‍ എത്തിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. കോവിഡിന്‍റെ പശ്ചാത്തലത്തിലാണ് രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍ ഒരുമിച്ച് …

Read More »

കൊറോണ വൈറസ്; യാത്രകളൊന്നും നടത്താത്ത 33-കാരന് വൈറസ് ബാധ സ്ഥിരീകരിച്ചു; ആദ്യ സാമൂഹ്യ വ്യാപന കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്…

ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ യാത്രകളൊന്നും നടത്താത്ത 33-കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായ് റിപ്പോര്‍ട്ട്. ഇത് രാജ്യത്തെ ആദ്യ സാമൂഹ്യവ്യാപന കേസായിട്ടാണ് കണക്കാക്കുന്നത്. ഇയാള്‍ യാത്രകളൊന്നും നടത്തിയിട്ടില്ല. സാമൂഹ്യ വ്യാപനത്തിന്റെ സ്ഥിരീകരിച്ച കേസാണിതെന്നും ലഖ്‌നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ സര്‍വകലാശാലയിലെ ഡോക്ടര്‍ പറഞ്ഞു. പിലിഭിത്തില്‍ നേരത്തെ 45-കാരിയായ സ്ത്രീക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവര്‍ മക്കയില്‍ നിന്ന് മടങ്ങിയെത്തിയതായിരുന്നു. ഉത്തര്‍പ്രദേശില്‍ ഇതുവരെ 34 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

Read More »

കേരളത്തില്‍ ഇന്ന് കനത്ത ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത…

സംസ്ഥാനത്ത് ഇന്ന് കനത്ത ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്‌ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് പ്രവചനം. നാളെ കേരളത്തിന് പുറമേ മാഹിയിലും ഇടിമിന്നലിന് സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്. അതേസമയം, സംസ്ഥാനത്ത് ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തിയത്. സൂര്യതപം ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാല്‍ ആളുകള്‍ പുറത്തിറങ്ങുമ്ബോള്‍ ജാ​ഗ്രത പുലര്‍ത്തണമെന്നും നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Read More »

കൊറോണക്കാലത്ത് പിറന്ന പെണ്‍കുഞ്ഞിന് ഇട്ട പേര് ‘കൊറോണ’; ദമ്പതികള്‍ ഈ പേര് ഇടാന്‍ കാരണം…

ലോകം മൊത്തം കൊറോണ വൈറസ് ഭീതിയില്‍ നില്‍ക്കുമ്പോള്‍ ഉത്തര്‍ പ്രദേശില്‍ നിന്ന് വേറിട്ട വാര്‍ത്ത. അത്യന്തം ഭീതികരമായ കൊറോണക്കാലത്താണ് അവള്‍ പിറന്നത്. മഹാമാരിക്കിടയിലും തങ്ങളുടെ വീട്ടിലേക്ക് വന്ന അതിഥിക്ക് കൊറോണ എന്ന് തന്നെ അവര്‍ പേരിട്ടു. ലക്നൌവില്‍ നിന്നും 275 കിമീ അകലെയുള്ള ഗോരക്പൂര്‍ ടൌണില്‍ താമസിക്കുന്ന ദമ്പതികള്‍ക്കാണ് ഇന്നലെ പെണ്‍കുഞ്ഞ് പിറന്നത്. ഇവിടെയുള്ള സര്‍ക്കാര്‍ വനിതാ ആശുപത്രിയിലാണ് ഞായറാഴ്ച പുലര്‍ച്ചെ കുഞ്ഞ് പിറന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം …

Read More »