Breaking News

Latest News

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത; ചില ജില്ലകളില്‍ ചൂട് കൂടും; കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്…

കേരളത്തില്‍ വിവിധ ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ച മുതല്‍ ശനിയാഴ്ച വരെയാണ് മഴ പെയ്യാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ചൊവ്വാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ മഴ പെയ്യുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചത്.സ്വ്യാ ഴാഴ്ച എറണാകുളം, മലപ്പുറം ജില്ലകളിലും വെള്ളി, ശനി ദിവസങ്ങളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും നേരിയ തോതില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥ …

Read More »

സംസ്ഥാനത്ത് ഏഴു പേര്‍ക്ക് കൂടി കോവിഡ്; കൊല്ലത്ത് വീണ്ടും കൊറോണ കേസ്; വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 215

സംസ്ഥാനത്ത് കോവിഡ്-19 രോഗബാധ ഏഴ് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി. കാസര്‍കോട്, തിരുവനന്തപുരം ജില്ലകളിലല്‍ രണ്ടുപേര്‍ക്കും കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഓരോ ആളുകള്‍ക്കുമാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതര്‍ എണ്ണം 215 ആയി. സംസ്ഥാനത്ത് ആകെ 1,63,129 പേരാണ് നിരീക്ഷണത്തില് കഴിയുന്നത്. ഇതില് 1,62,471 പേര് വീടുകളിലും 658 പേര് ആശുപത്രികളിലുമാണ്.

Read More »

കോവിഡ് – 19 ; വരുന്ന ഞായറാഴ്ചയോടെ ചിത്രം തെളിയും; ശുഭപ്രതീക്ഷയില്‍ ആരോഗ്യ വിദഗ്ദ്ധരും സംസ്ഥാന സര്‍ക്കാരും…

സംസ്ഥാനത്ത് കോവിഡ് -19 ബാധ വലിയൊരു വ്യാപനത്തിലേക്ക് പോകാനിടയില്ലെന്ന ശുഭപ്രതീക്ഷയിലാണ് ആരോഗ്യ മേഖല. അടുത്ത ഞായറാഴ്ചയാകുമ്ബോള്‍ വ്യാപനത്തെക്കുറിച്ചുള്ള വ്യക്തമായ ചിത്രം തെളിഞ്ഞേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.  വിദേശത്തു നിന്നുള്ള അവസാന യാത്രാ വിമാനം വന്നത് മാര്‍ച്ച്‌ 22 നായിരുന്നു. അതനുസരിച്ച്‌ അടുത്ത ഞായറാഴ്ചയാകുമ്ബോള്‍ 14 ദിവസം പിന്നിടുന്നതാണ്. അപ്പോള്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ ഒരു തോത് നിര്‍ണയിക്കാനാവും. കേരളത്തില്‍ ആദ്യം വൈറസ് ബാധിച്ചത് വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു. രണ്ടാമത് ഇറ്റലി, യു.കെ, …

Read More »

ചൈനയെ വിട്ടൊഴിയാതെ അപകടങ്ങള്‍; കാട്ടുതീയില്‍പ്പെട്ട്, രക്ഷാപ്രവര്‍ത്തനത്തിനെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെ 19 പേര്‍ മരിച്ചു..

ചൈനയെ വിട്ടൊഴിയാതെ അപകടങ്ങള്‍ പിന്തുടരുന്നു. കാട്ടുതീയില്‍പ്പെട്ട് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെ 19 പേര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലാണ് സംഭവം. തിങ്കളാഴ്ച ഉച്ചയ്ക്ക് 3.51ന് പ്രാദേശിക ഫാമിലാണ് ആദ്യം തീ പടര്‍ന്നത്. പിന്നീട് ശക്തമായ കാറ്റ് കാരണം അടുത്തുള്ള മലകളിലേക്ക് തീ പടരുകയായിരുന്നുവെന്നാണ് സര്‍ക്കാറിന്റെ വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മരണപ്പെട്ട 19 പേരില്‍, 18അഗ്‌നിശമന സേനാംഗങ്ങളാണ്, മരിച്ച മറ്റൊരാള്‍ അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് വഴിയൊരുക്കിയ ഒരു …

Read More »

കോവിഡ്​ 19: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രോഹിത്ത് ശര്‍മ്മയുടെ വക 80 ലക്ഷം…

ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ്​ ബാധ അതിവേഗമാണ്​ ആഗോളതലത്തില്‍ പടര്‍ന്നു പിടിക്കുന്നത്​. ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ്​ ലോകരാജ്യങ്ങളെല്ലാം. ഇതിന്‍റെ ഭാഗമായി കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പി.എം കെയേഴ്​സ്​ ഫണ്ടിലേക്ക്​ സംഭാവന നല്‍കണമെന്ന്​ ​പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്​തിരുന്നു. ഇതി​ന്‍റെ ചുവടുപിടിച്ച്‌​ സംഭാവന നല്‍കിയിരിക്കുകയാണ്​ ഇന്ത്യന്‍ ക്രിക്കറ്റ്​ താരം രോഹിത്​ ശര്‍മ്മ. 80 ലക്ഷം രൂപയാണ് താരം നല്‍കിയത്. 45 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ പി.എം കേയേഴ്​സ്​ ഫണ്ടിലേക്കും 25 ലക്ഷം …

Read More »

കൊറോണ വൈറസ്; ചൈനയിലെ മാന്ദ്യം 11 ദശലക്ഷം ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് ലോക ബാങ്ക്…!

ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ലോകവ്യാപകമായി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ പുറത്തുവരുന്ന മറ്റൊരു റിപ്പോര്‍ട്ട് ചൈനയില്‍ വളര്‍ച്ച സ്തംഭനാവസ്ഥയിലേയ്ക്ക് നീങ്ങുന്നതിന്റെ പശ്ചാത്തലത്തില്‍ കിഴക്കനേഷ്യയിലെ 11 ദശലക്ഷം പേര്‍ കടുത്ത ദാരിദ്ര്യത്തിലാകുമെന്ന് ലോക ബാങ്കിന്റെ മുന്നറിയിപ്പ്. കോവിഡ് ബാധയില്‍നിന്ന് വിമുക്തിനേടി മികച്ച സാഹചര്യം ചൈനയിലുണ്ടായാലും വളര്‍ച്ച 2.3ശതമാനമായി കുറുയുമെന്നാണ് സൂചന.  2019ല്‍ 6.1ശതമാനമായിരുന്നു ചൈനയിലെ വളര്‍ച്ച. ലോക ജനസംഖ്യയുടെ അഞ്ചില്‍ രണ്ടുപേരും ഏതെങ്കിലും തരത്തിലുള്ള അടച്ചിടലിന്റെ ആഘാതം അനുഭവിക്കുന്നവരാണ്. വ്യാപാര സ്ഥാപനങ്ങള്‍ …

Read More »

ഇന്ത്യയിലെ 10 കൊറോണ ഹോട്ട് സ്‌പോട്ടുകളുടെ പട്ടിക പുറത്തിറക്കി; കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പട്ടികയില്‍ രണ്ടെണ്ണം കേരളത്തില്‍…

രാജ്യത്ത് കോവിഡ് പ്രഭവകേന്ദ്രങ്ങളുടെ പട്ടികയുമായ്‌ കേന്ദ്രസര്‍ക്കാര്‍. 10 കൊറോണ ഹോട്ട് സ്‌പോട്ടുകളാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. ഇതില്‍ രണ്ട് ജില്ലകള്‍ കേരളത്തിലാണ്. ഡല്‍ഹി നിഷാദ് ഗാര്‍ഡന്‍, നിസാമുദ്ദീന്‍, നോയിഡ എന്നിവയാണ് പട്ടികയില്‍ ആദ്യം ഇടംനേടിയത്. കേരളത്തില്‍ കാസര്‍കോട്, പത്തനംതിട്ട എന്നിവയാണ് പട്ടികയിലുള്ള സ്ഥലങ്ങള്‍. മീററ്റ്, ഫില്‍വാഡ, അഹമ്മദാബാദ്, മുംബൈ, പൂനെ എന്നിവയാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള മറ്റ് നഗരങ്ങള്‍. കൊറോണ ബാധ സാമൂഹിക വ്യാപനത്തിന്റെ ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് …

Read More »

ചൈന കള്ളം പറഞ്ഞു ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നു; വുഹാനിൽ നിന്ന് പുറത്ത് വരുന്ന കണക്കുകള്‍ തെറ്റ്; മരിച്ചത് 42,000 പേരെന്ന് പുതിയ കണക്ക്..

ലോകം കൊറോണ മഹാമാരിയില്‍ സര്‍വവും മറന്നുപോരാടുമ്പോള്‍ കൊറോണയിൽ ചൈന പുറത്തുവിട്ട മരണ നിരക്കുകൾ ശരിയല്ലെന്ന് ചൈനാക്കാരും ലോകരാഷ്ട്രങ്ങളും. ചൈനയിലെ വുഹാനിൽ മാത്രം 42,000 പേർ മരിച്ചിരിക്കുമെന്നാണ് ചൈനാക്കാർതന്നെ പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.  ചൈന പുറത്തുവിട്ട 3200 കൊറോണ മരണം എന്ന കണക്ക് തീർത്തും ശരിയല്ലെന്നാണ് ഇപ്പോൾ ചൈനയിൽ നിന്നുതന്നെ പുറത്തുവരുന്ന വിവരങ്ങൾ. വുഹാനിൽ മാത്രം 42,000 പേരെങ്കിലും മരിച്ചിരിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് അവർ പറയുന്നത്. വുഹാനിൽ പ്രവർത്തനക്ഷമമായ ഏഴ് ശ്മശാനങ്ങളാണുള്ളത്. ഇവ ഓരോന്നിൽ …

Read More »

സൗജന്യ റേഷന്‍ ബുധനാഴ്ച മുതല്‍; നിയന്ത്രണങ്ങള്‍ ഇങ്ങനെ; കൂട്ടംകൂടല്‍ ഒഴിവാക്കണമെന്ന് മന്ത്രി…

കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സൗജന്യ റേഷന്‍ ബുധനാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. മുന്‍ഗണന പട്ടികയില്‍ ഉള്ളവര്‍ക്ക് റേഷന്‍ രാവിലെ വിതരണം ചെയ്യും. അന്ത്യോദയ വിഭാഗങ്ങള്‍ക്ക് നിലവില്‍ ലഭിച്ചിരുന്ന 35 കിലോ ധാന്യം സൗജന്യമായി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. റേഷന്‍ കടകളില്‍ സാധനം വാങ്ങാന്‍ വരുന്ന ആളുകള്‍ തിക്കിത്തിരക്കി പ്രശ്നങ്ങള്‍ ഉണ്ടാക്കരുത്. ഒരു സമയം അഞ്ച് പേരില്‍ കൂടുതല്‍ റേഷന്‍ കടയ്ക്കു …

Read More »

മദ്യം ലഭിക്കാത്തതിനെതുടര്‍ന്ന്​ കേരളത്തില്‍ വീണ്ടും ആത്മഹത്യ..!!

മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് കേരളത്തില്‍ വീണ്ടും ആത്മഹത്യ. കായംകുളം പുതുപ്പള്ളി സ്വദേശി രമേശനാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്നുള്ള ആദ്യത്തെ ആത്മഹത്യ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് തൃശ്ശൂരില്‍ നിന്നാണ്.

Read More »