ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വ്യവസായശാലയില്‍നിന്ന് ചോര്‍ന്ന വിഷവാതകം ശ്വസിച്ച് ഏഴുപേര്‍ മരിച്ചു. വിശാഖപട്ടണം ജില്ലയിലെ ആര്‍.ആര്‍ വെങ്കട്ടപുരത്തുള്ള എല്‍.ജി പോളിമര്‍ ഇന്ഡസ്ട്രീസില് നിന്നാണ് രാസവാതകം ചോര്‍ന്നത്. വ്യാവസായിക മേഖലയിലാണ് ദുരന്തമുണ്ടായത്. മരിച്ചവരില്‍ ഒരാള്‍ എട്ട് വയസ്സുകാരിയാണ്. മരണസംഖ്യ ഉയരുമെന്നാണ് സൂചന. വ്യാഴാഴ്ച പുലര്‍ച്ച മൂന്നോടെയാണ് ചോര്‍ച്ച ഉണ്ടായത്. അധികൃതര്‍ സമീപത്തെ 20 ഗ്രാമങ്ങള്‍ ഒഴിപ്പിക്കാന്‍ തുടങ്ങി. ദുരന്ത നിവാരണ സേനയും അഗ്നശമന സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ഇതിനോടകംതന്നെ പ്ലാന്‍റിലെ …
Read More »ഇന്ത്യയിൽ കൊവിഡ് ആശങ്കയേറുന്നു; രോഗബാധിതർ അരലക്ഷം അടുക്കുന്നു, 24 മണിക്കൂറിൽ 126 മരണം…
ഇന്ത്യയിൽ കൊവിഡ് ആശങ്കയേറുന്നു. ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിക്കുമ്പോഴും രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തില്‍ കുറവ് സംഭവിക്കുന്നില്ല. ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം ദിവസേന വര്‍ദ്ധിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇന്ത്യയില്‍ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം അരലക്ഷം അടുക്കുകയാണ്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുന്നതിനിടെയിലും വ്യാപനം കുറയാത്തത് ഇന്ത്യയെ സംബന്ധിച്ച് വലിയ ആശങ്കയാണ് പരത്തുന്നത്. ഇന്ത്യയില്‍ ഇതുവരെ 49391 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 33514 പേര്‍ …
Read More »തലസ്ഥാനത്ത് പത്ത് വയസുകാരിയെ മദ്യം കലര്‍ത്തിയ ശീതള പാനിയം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പോലിസ് അറസ്റ്റ് ചെയ്തു…
ശീതള പാനിയത്തില്‍ മദ്യം കലര്‍ത്തി നല്‍കി പത്ത് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആള്‍ അറസ്റ്റില്‍. കടയ്ക്കാവൂര്‍ കീഴാറ്റിങ്ങല്‍ സ്വദേശിയെയാണ് കടയ്ക്കാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് എതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു. പെണ്‍കുട്ടിയുടെ കീഴാറ്റിങ്ങല്‍ നെടിയവിള കോളനിയിലെ വീട്ടില്‍ എത്തിയതായിരുന്നു പ്രതി. ഈ സമയം പെണ്‍കുട്ടിയുടെ വീട്ടില്‍ മുത്തശ്ശി മാത്രമാണ് ഉണ്ടായിരുന്നത്. അമ്മ കൂലിപ്പണിക്ക് പോയിരുന്നു. വീട്ടിലെത്തിയ ശേഷം നേരത്തെ കരുതി വച്ചിരുന്ന മദ്യം ശീതള പാനിയത്തില്‍ കലര്‍ത്തി …
Read More »സംസ്ഥാനത്തെ മദ്യശാലകള്‍ തത്കാലം തുറക്കേണ്ടതില്ലന്ന്‍ മുഖ്യമന്ത്രി; തുറന്നാല്‍ ഉണ്ടാകുന്ന…
മദ്യശാലകള്‍ തത്കാലം തുറക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ തുറന്നാല്‍ മറ്റുസംസ്ഥാനങ്ങളിലേത് പോലെ ക്രമസമാധാന പ്രശ്നങ്ങള്‍ക്കിടയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി നിലപാട് ആവര്‍ത്തിച്ചത്. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയുമായി എക്സൈസ് മന്ത്രിയും എക്സൈസ് കമ്മീഷണറും കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിലും മുഖ്യമന്ത്രി തത്കാലം മദ്യശാല തുറക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
Read More »അതിഥി തൊഴിലാളികളുടെ മടക്കയാത്ര: ഇന്ന് കേരളത്തില്‍ നിന്ന് മൂന്ന് ട്രെയിനുകള്‍…
രാജ്യത്തെ ലോക്ക്ഡൗണ്‍ മൂലം സംസ്ഥാനത്ത് കുടുങ്ങിയ അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് റെയില്‍വേ ഇന്ന് മൂന്ന് ട്രെയിനുകള്‍ കൂടി അനുവദിച്ചു. കോഴിക്കോട് നിന്നും ബിഹാറിലേക്കും, മധ്യപ്രദേശിലേക്കും, പാലക്കാട് നിന്നും ഒഡീഷയിലേക്കുമാണ് ട്രെയിനുകള്‍ ഇന്ന്‍ സര്‍വീസ് നടത്തുക.
Read More »തമിഴ്നാട്ടില്‍ നിന്നും മുട്ടയുമായി എത്തിയ ലോറി ഡ്രൈവര്‍ക്ക് കോവിഡ് : പത്തു പേര്‍ നിരീക്ഷണത്തില്‍; കടകള്‍ അടപ്പിച്ചു…
തമിഴ്നാട്ടില്‍ നിന്നും കോട്ടയത്തേക്ക് മുട്ട കയറ്റി വന്ന ശേഷം തിരികെ പോയ ലോറി ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സാഹചര്യത്തില്‍ ഇയാളുമായി നേരിട്ട് സമ്ബര്‍ക്കത്തിലേര്‍പ്പെട്ട പത്തു പേരെ കോട്ടയത്തു നിരീക്ഷണത്തിലാക്കി. കൂടാതെ, ഇയാള്‍ മുട്ട നല്കിയ അയര്‍ക്കുന്നം, സംക്രാന്തി, കോട്ടയം എന്നിവിടങ്ങിളിലെ കടകളും അടപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ നാമക്കല്ലില്‍ നിന്നും മേയ് മൂന്നിനാണ് ഇയാള്‍ മുട്ടയുമായി കോട്ടയത്തു എത്തിയത്. ഇയാള്‍ നാലിന് തന്നെ മടങ്ങിപ്പോയി. തുടര്‍ന്ന് തമിഴ്‌നാട്ടിലെ എത്തി നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് …
Read More »കോവിഡ്; മരണ നിരക്കില്‍ ഇറ്റലിയെ കടത്തിവെട്ടി ബ്രിട്ടണ്‍..!
ബ്രിട്ടണില്‍ കോവിഡ് മൂലം ഉണ്ടായ മരണസംഖ്യ 29427 ആയി ഉയര്‍ന്നതായ് റിപ്പോര്‍ട്ട്. ഇതോടെ ഇറ്റലി കഴിഞ്ഞാല്‍ യൂറോപ്പില്‍ ഏറ്റവും കുടുതല്‍ ആളുകള്‍ കോവിഡ് ബാധിച്ച് മരിച്ച രാജ്യമായി ബ്രിട്ടന്‍ മാറി. കോവിഡ് രൂക്ഷമായി ബാധിച്ച ഇറ്റലിയില്‍ ഇതുവരെ 29,315 പേരാണ് മരണപ്പെട്ടത്. 2,13,013 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 196,243 പേര്‍ക്കാണ് യുകെയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് യുഎസ്സിലാണ്. യുഎസ്സില്‍ കോവിഡ് …
Read More »കുവൈറ്റില്‍ സ്ഥിതി ഗുരുതരമാകുന്നു; കൊവിഡ് ബാധിതരുടെ എണ്ണം 5000 പിന്നിട്ടു, രണ്ടായിരത്തിലധികം രോഗികളും ഇന്ത്യക്കാര്‍…
കൊവിഡിനെ തടയാന്‍ ആവുന്നതെല്ലാം കുവൈറ്റ് ചെയ്യുന്നുണ്ടെങ്കിലും രോഗ ശമനത്തിന് ഒരു കുറവുമില്ല. കൊവിഡ് ബാധിതരുടെ എണ്ണം 5278 ആയതായാണ് പുതിയ കണക്ക്. ഇതില്‍ 2297 പേര്‍ ഇന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ട്. വൈറസിനെ പ്രതിരോധിക്കാന്‍ ഫീല്‍ഡ് ടെസ്റ്റുകള്‍ വ്യാപകമാക്കിയിരിക്കുകയാണ്. രണ്ട് റാപ്പിഡ് പരിശോധന കേന്ദ്രങ്ങള്‍ അടുത്തയാഴ്ച ഉദ്ഘാടനം ചെയ്യും. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജസീറ എയര്‍വേസ് ബില്‍ഡിങ്ങിന്റെ പാര്‍ക്കിങ്ങിലും ശൈഖ് ജാബിര്‍ സ്‌റ്റേഡിയത്തിനടുത്ത് പൊതുമരാമത്ത് മന്ത്രാലയം നിര്‍മിച്ച സമ്ബര്‍ക്കവിലക്ക് സെന്ററിലുമാണ് പത്തുമിനിട്ടു കൊണ്ട് …
Read More »കൊറോണ ചികിത്സയില്‍ സുപ്രധാന വഴിത്തിരിവ്; പ്രധാന കൊറോണ വൈറസ് ആന്റിബോഡിയെ വേര്‍തിരിച്ചതായി പുതിയ റിപ്പോര്‍ട്ട്…
ലോകം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ മഹാമാരിയായി പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസ് ആന്റിബോഡിയെ വേര്‍തിരിച്ചതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രി നഫ്താലി ബെന്നറ്റ്. ഇസ്രായേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ റിസര്‍ച്ചില്‍ (ഐബിആര്‍) ആണ് ആന്റിബോഡി വികസിപ്പിച്ചത്. കൊറോണ ചികിത്സയില്‍ സുപ്രധാന വഴിത്തിരിവ് എന്നാണ് ഈ കണ്ടെത്തലിനെ പ്രതിരോധമന്ത്രി വിശേഷിപ്പിച്ചിരിക്കുന്നത്. ഐഐബിആര്‍ വികസിപ്പിച്ച മോണോക്ലോണല്‍ ന്യൂട്രലൈസിംഗ് ആന്റിബോഡിക്ക് രോഗവാഹകരുടെ ശരീരത്തിനുള്ളില്‍ രോഗമുണ്ടാക്കുന്ന കൊറോണ വൈറസിനെ നിര്‍വീര്യമാക്കാന്‍ കഴിയുമെന്നും വൈറസിന് ഒരു മറുമരുന്ന് കണ്ടെത്തുന്നതില്‍ …
Read More »കോവിഡ് രോഗിയെ പീഡിപ്പിച്ച ക്വാറന്‍റീനിലുള്ള ഡോക്ടക്കെതിരെ കേസ്; ഞെട്ടിക്കുന്ന സംഭവം നടന്നത്…
കോവിഡ് വൈറസ് ബാധയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാവത്തില്‍ കഴിയുന്ന മധ്യവയസ്കയെ പീഡിപ്പിച്ച ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സെന്‍ട്രല്‍ മുംബൈയിലെ ആശുപത്രിയില്‍ മേയ് ഒന്നിനാണ് സംഭവം നടന്നത്. ആശുപത്രി അധികൃതരുടെ പരാതിയില്‍ പൊലീസ് 34 കാരനായ ഡോക്ടര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് വീട്ടുനിരീക്ഷണത്തില്‍ കഴിയുന്ന ഡോക്ടറെ അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കോവിഡ് വൈറസ് ഭീഷണിയുള്ളതിനാല്‍ പ്രതിയുടെ ക്വാറന്‍റീന്‍ കാലവധിക്ക് ശേഷമാകും അറസ്റ്റ്ഉണ്ടാകുക. നിരീക്ഷണകാലയളവില്‍ ഒളിവില്‍ പോകാതിരിക്കാന്‍ …
Read More »