ലോക്ക് ഡൗണ്‍ കാലത്തും റിലയന്‍സ് ജിയോയില്‍ വന്‍ നിക്ഷേപവുമായി പുതിയ നിക്ഷേപകര്‍ രംഗത്ത്. ഫേസ്ബുക്കുമായി 43,574 കോടി രൂപയുടെ കരാര്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ പിന്നിടുമ്ബോള്‍ സ്വകാര്യ ഇക്വിറ്റി കമ്ബനിയായ സില്‍വര്‍ ലേക്ക് 5,655.75 കോടി രൂപ ജിയോ പ്ലാറ്റ്‌ഫോമിലേക്ക് നിക്ഷേപിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ജിയോയില്‍ 1.15 ശതമാനം ഓഹരി അവര്‍ക്ക് ലഭിക്കും. ഈ നിക്ഷേപത്തോടെ ജിയോ പ്ലാറ്റ്‌ഫോമുകളുടെ മൂല്യം 4.90 ലക്ഷം കോടി രൂപയും എന്റര്‍പ്രൈസ് മൂല്യം …
Read More »പ്രവാസികള്‍ തിരികെയെത്തുന്നു ; ആദ്യ സംഘം എത്തുന്നത് മാലിയില്‍നിന്ന്..
പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള രാജ്യത്തിന്റെ നടപടികള്‍ പുരോഗമിക്കുന്നു. ആദ്യ സംഘം കപ്പല്‍മാര്‍ഗം മാലദ്വീപില് നിന്നാണ് ആണ് എത്തുക. ഇവരെ കൊച്ചിയിലാണ് എത്തിക്കുക. ആദ്യഘട്ടത്തില്‍ 200 പേരെയാണ് കൊണ്ടുവരുന്നത്. കൊച്ചിയില്‍ എത്തുന്നവര്‍ 14 ദിവസം കൊറന്റൈനില്‍ കഴിയണം. കപ്പല്‍ യാത്രയുടെ പണം ഈടാക്കാന്‍ തത്കാലത്തേക്ക് തീരുമാനം ഇല്ല. എന്നാല്‍ കൊറന്റൈനില്‍ കഴിയുന്നതിനുള്ള ചെലവ് പ്രവാസികള്‍ തന്നെ വഹിക്കണം. നാല്പത്തിയെട്ട് മണിക്കൂര്‍ ആണ് മാലി ദ്വീപില്‍ നിന്ന് കപ്പല്‍ മാര്‍ഗം കൊച്ചിയില്‍ എത്താന്‍ ഉള്ള …
Read More »പൊതുഗതാഗതമില്ല, രാത്രി 7.30 ന് ശേഷം യാത്ര പാടില്ല ; സംസ്ഥാനത്തെ വിവിധ സോണുകളിലെ ഇളവുകള്‍ ഇങ്ങനെ..
രാജ്യത്തെ ലോക്ക്ഡൗണ്‍ നീട്ടിയതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ ഭേദഗതി വരുത്തി. ഗ്രീന്‍ സോണുകളില്‍ കടകമ്പോളങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ രാത്രി 7.30 വരെ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആഴ്ചയില്‍ ആറുദിവസം അനുവദിക്കും. ഓറഞ്ച് സോണുകളില്‍ നിലവിലെ സ്ഥിതി തുടരുന്നതാണ്. ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായി ടാക്‌സി, യൂബര്‍ പോലുള്ള കാബ് സര്‍വീസുകള്‍ അനുവദിക്കും. ഡ്രൈവറും രണ്ട് യാത്രക്കാരും മാത്രമേ പാടുള്ളു. ഹോട്ട്‌സ്‌പോട്ടുകളില്‍ ഒഴികെ …
Read More »ഇന്ത്യയില്‍ സാംസങ്ങ് ഫോണുകളുടെ വില വെട്ടിക്കുറച്ചു ; പുതുക്കിയ വില ഇങ്ങനെ..
ഇന്ത്യയില്‍ സാംസങ്ങ് ഫോണുകളുടെ വില വെട്ടിക്കുറച്ചതായ് റിപ്പോര്‍ട്ട്. സാംസങ്ങ് ഗ്യാലക്സി എം21, ഗ്യാലക്സി എ50 എന്നിവയുടെ വിലയാണ് കുറച്ചത്. നേരത്തെ ഗ്യാലക്സി എം21 4ജിബി+64 ജിബി പതിപ്പിന് 14,222 രൂപയ്ക്കും ഇതേ ഫോണിന്‍റെ 6ജിബി+128ജിബി പതിപ്പ് 16,326 രൂപയ്ക്കുമാണ് വില്‍പ്പനയ്ക്ക് എത്തിയത്. ഇപ്പോള്‍ ഇരു മോഡലുകളുടെ വില 4ജിബി പതിപ്പിന് 13,199 രൂപയാണ്. 6ജിബി പതിപ്പ് ലഭിക്കുക 15,499 രൂപയ്ക്കാണ് വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്. ഗ്യാലക്സി എ50 ന്‍റെ 4ജിബി റാം …
Read More »കോവിഡ് 19 ; രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; 24 മണിക്കൂറിനിടെ 83 മരണം
രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,301 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം രാജ്യത്ത് 83 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗബാധിതരുടെ എണ്ണം നാല്‍പ്പതിനായിരത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2600 ലധികം കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന സംഖ്യയാണ് ഇതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.
Read More »അന്തര്‍ സംസ്ഥാന തൊഴിലാളികളുമായി പോയ ബസ് അപകടത്തില്‍ പെട്ട് ഒരു മരണം നിരവധി പേര്‍ക്ക് പരിക്ക്…
ഗുജറാത്തില്‍ നിന്നും അന്തര്‍ സംസ്ഥാന തൊഴിലാളികളുമായി ഒഡിഷക്ക് പോയ ബസ് അപകടത്തില്‍ പെട്ടു. അപകടത്തില്‍ ഒരാള്‍ മരിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ പരിക്കേറ്റ ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. ഗുജറാത്തിലെ സൂറത്തില്‍ നിന്നും ഒഡിഷയിലെ ഗന്‍ജാമിലേക്കുള്ള 70 തൊഴിലാളികളുമായാണ് ബസ് പുറപ്പെട്ടത്. റോഡിന് വശത്തുള്ള മതിലില്‍ തട്ടിയാണ് അപകടമുണ്ടായത്. പൊലിസും ഫയര്‍ ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
Read More »കൊറോണയ്ക്ക് ശേഷം ചൈനയില്‍ ആരോഗ്യപ്രവര്‍ത്തകരില്‍ മറ്റൊരു പുതിയ അസുഖം…
ചൈനയില്‍ കൊറോണയ്ക്ക് ശേഷം ആരോഗ്യപ്രവര്‍ത്തകരില്‍ മറ്റൊരു പുതിയ അസുഖം കണ്ടെത്തിയതായ് റിപ്പോര്‍ട്ട്. കോവിഡ് രോഗികളുമായി അടുത്ത് ഇടപഴകാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ധരിക്കുന്ന ഗൗണുകളും മാസ്‌കുകളുമാണ് പുതിയ അസുഖത്തിന്റെ കാരണക്കാരന്‍. ഗൗണുകളും മാസ്‌കുകളും ഗുരുതരമായ ചര്‍മ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നാണ് ചൈനീസ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍. മാസ്‌ക്, ഗോഗള്‍സ്, മുഖാവരണം, ഗൗണ്‍, മാസ്‌ക്, ഗ്ലൗസ് എന്നിവ അടങ്ങുന്ന സംരക്ഷണ ഉപകരണങ്ങളാണ് ആരോഗ്യപ്രവര്‍ത്തകര്‍ ധരിക്കുന്നത്. ചൈനീസ് ഗവേഷകര്‍ നടത്തിയ പഠനം ഒരു മാസികയിലാണ് പ്രസിദ്ധീകരിച്ചത്. ചൈനയിലെ …
Read More »രാജ്യത്തെ ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി…
രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി. മെയ് 3 ന് ലോക്ക്ഡൗണ്‍ അവസാനിക്കാനിരിക്കെയാണ് തീരുമാനം. രാജ്യത്താകെ കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. മെയ് നാലുമുതല്‍ 17 വരെയാണ് മൂന്നാംഘട്ട ലോക്ക്ഡൗണ്‍ തുടരുക. 2005ലെ ദേശീയ ദുരന്തനിവാരണമനുസരിച്ചാണ് നടപടി. സംസ്ഥാനങ്ങളിലെ റെഡ്സോണുകളില്‍ നിയന്ത്രണം കടുപ്പിക്കുമ്ബോഴും ഗ്രീന്‍ സോണുകളിലും ഓറഞ്ച് സോണുകളിലും ഇളവുകള്‍ ഉണ്ടാകും. പൊതുഗതാഗതത്തിനുള്ള വിലക്ക് തുടരും. എന്നാല്‍ ഗ്രീന്‍ സോണുകളില്‍ ബസ് സര്‍വീസുകള്‍ക്ക് അനുമതിയുണ്ട്. 50 ശതമാനം …
Read More »ലോക്ക് ഡൗണില്‍ 7.7 കോടി കാഴ്ചക്കാരുമായി ടെലിവിഷന്‍ മേഖലയില്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത പരമ്പര ഇതാണ്..??
രാജ്യത്തെ ലോക്ക് ഡൗണിലെ തിരിച്ചുവരവില്‍ ‘രാമായണ’ത്തിന് പുതിയ റെക്കോര്‍ഡ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ടിവി ഷോ എന്ന റെക്കോര്‍ഡാണ് രാമായണം സ്വന്തമാക്കിയിരിക്കുന്നത്. ദൂരദര്‍ശനില്‍ പുന:സംപ്രേക്ഷണം ചെയ്യുന്ന രാമായണം ഏപ്രില്‍ 16ന് 7.7 കോടി കാഴ്ചക്കാരാണ് കണ്ടത്. ഇതോടെ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വിനോദ പരിപാടിയായി മാറിയിരിക്കുകയാണ് രാമായണം. ദൂരദര്‍ശശനാണ് ഈ വിവരങ്ങള്‍ ട്വിറ്ററിലൂടെ അറിയിച്ചത്. പ്രേക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ച് മാര്‍ച്ച് 28- നാണ് രാമായണത്തിന്‍റെ …
Read More »സംസ്ഥാനത്ത് ഇന്നും നാളെയും അതി ശക്തമായ മഴയ്ക്ക് സാധ്യത; കനത്ത ജാഗ്രത നിര്‍ദേശം…
കേരളത്തില്‍ വിവിധയിടങ്ങളില്‍ ഇന്നും നാളെയും ഇടിയോടു കൂടിയ അതി ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നാളെ വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തെക്ക് ആന്‍ഡമാന്‍ കടലിലും തെക്കു-കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 40 – 60 കി. മീ വേഗതയില്‍ കാറ്റിനും സാദ്ധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
Read More »