കൊച്ചി: ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിൻ്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് കേസ് പരിഗണിക്കുന്നത്. ലൈഫ് മിഷൻ കേസിൽ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത സ്വാധീനമുള്ള ശിവശങ്കറിന് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമാണ് ഇ.ഡിയുടെ വാദം. എന്നാൽ തനിക്കെതിരെയുള്ളത് മൊഴികൾ മാത്രമാണെന്നും തനിക്കെതിരെ സ്വീകരിക്കുന്ന പ്രതി ചേർത്തതടക്കമുള്ള നടപടികൾ തെറ്റാണെന്നുമാണ് ശിവശങ്കർ വാദിക്കുന്നത്. നിലവിൽ കാക്കനാട് ജില്ലാ ജയിലിലാണ് ശിവശങ്കർ.
Read More »ത്രിപുര, മേഘാലയ, നാഗാലാൻഡ് തിരഞ്ഞെടുപ്പ് ഫലം; വോട്ടെണ്ണൽ അൽപസമയത്തിനകം ആരംഭിക്കും
അഗർത്തല / ഷില്ലോങ് / കൊഹിമ: വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. അക്രമങ്ങൾ ഒഴിവാക്കാൻ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ത്രിപുരയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ നേതൃത്വത്തിൽ ഇന്നലെ സമാധാന സമ്മേളനം നടന്നിരുന്നു. ത്രിപുരയിൽ ഫെബ്രുവരി 16നും മേഘാലയയിലും നാഗാലാൻഡിലും ഫെബ്രുവരി 27നുമാണ് വോട്ടെടുപ്പ് നടന്നത്. ഈ വർഷം നടക്കുന്ന ഒമ്പത് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ …
Read More »ഒരേ ആഗ്രഹവുമായി പഠിച്ചിറങ്ങി; ജോലിയിൽ നിന്നും ഒന്നിച്ച് വിരമിച്ച് സുഹൃത്തുക്കൾ
പത്തനംതിട്ട : 41 വർഷം മുൻപ് ഒരേ ക്ലാസ്സിൽ നിന്ന് ഒരേ ലക്ഷ്യവുമായി പഠിച്ചിറങ്ങിയ ഉറ്റ സുഹൃത്തുക്കൾ ആഗ്രഹിച്ച ജോലി നേടി വിരമിച്ചതും ഒരേ വേദിയിൽ നിന്ന്. ചെങ്ങരൂർ സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഗേൾസ് എച്ച്.എസ്.എസ് ലെ പഴയ പത്താം ക്ലാസ്സ് വിദ്യാർത്ഥിനികൾക്കാണ് ഈ അതുല്യഭാഗ്യം കൈവന്നത്. ജയയും, ഷൈനിയും, മിനിമോളും, മേഴ്‌സിയുമെല്ലാം ഒത്തിരി മാറി മുത്തുംഭാഗം നോർത്ത് എൽ.പി. സ്കൂളിലെ പ്രാധാനാധ്യാപിക പി.ശലോമിയുടെ വാക്കുകൾ ആണിത്. 4 …
Read More »ആന്ധ്രാപ്രദേശിൽ വിപുലമായി ക്ഷേത്രനിര്‍മാണം ആരംഭിച്ചുവെന്ന് സംസ്ഥാന സർക്കാർ
അമരാവതി: ആന്ധ്രാപ്രദേശിലെ എല്ലാ ജില്ലകളിലും ക്ഷേത്രങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് ക്ഷേത്രങ്ങളുടെ നിർമ്മാണം ആരംഭിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. ഹിന്ദു ധർമ്മം സംരക്ഷിക്കാനും പ്രചരിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കമെന്നും ഇതിനുവേണ്ട നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി നല്‍കിയതായും ഉപമുഖ്യമന്ത്രി കോട്ടു സത്യനാരായണ പറഞ്ഞു. ഹിന്ദു ധർമ്മം വലിയ തോതിൽ നിലനിർത്തുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി ക്ഷേത്രങ്ങളില്ലാത്ത സ്ഥലങ്ങളിൽ ക്ഷേത്രങ്ങളുടെ നിർമ്മാണം ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി സത്യനാരായണ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. …
Read More »അനുഷ്‍കയുടെ തിരിച്ചുവരവ്, ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’യുടെ പോസ്റ്റർ പുറത്ത്
തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടി ഒരു വലിയ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ‘മിസ് ഷെട്ടി മിസ്റ്റർ പൊലിഷെട്ടി’ എന്ന ചിത്രത്തിലൂടെയാണ് അനുഷ്ക ഷെട്ടി നായികയായി തിരിച്ചെത്തുന്നത്. മഹേഷ് ബാബു പി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനുഷ്ക ഷെട്ടി ഷെഫിന്‍റെ വേഷത്തിൽ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അനുഷ്ക ഷെട്ടി നായികയാകുന്ന ‘മിസ് ഷെട്ടി മിസ്റ്റർ പൊലിഷെട്ടി’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോൾ. ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രമായിരിക്കും ഇതെന്നായിരുന്നു റിപ്പോർട്ടുകൾ . നവീൻ …
Read More »പ്രതിപക്ഷ സഖ്യ രൂപവത്കരണത്തില്‍ മാറ്റത്തിന്റെ സൂചന നല്‍കി ഖാർഗെ
ന്യൂഡല്‍ഹി: 2024 ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പ്രതിപക്ഷ സഖ്യം രൂപീകരിക്കുന്നതിൽ മാറ്റമുണ്ടാകുമെന്ന് സൂചന നൽകി കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ കോൺഗ്രസ് പിടിവാശി ഉപേക്ഷിക്കുമെന്ന സൂചനയാണ് ഖാർഗെ നല്കിയത്. റായ്പൂരിൽ നടന്ന പ്ലീനറി സമ്മേളനത്തിൽ എടുത്ത തീരുമാനത്തിന്‍റെ ഭാഗമായാണ് പാർട്ടി നിലപാടിൽ മാറ്റം വരുത്തിയതെന്നാണ് വിവരം. “സമാന ചിന്താഗതിക്കാരായ എല്ലാ പ്രതിപക്ഷ പാർട്ടികളും വിഘടനവാദ ശക്തികൾക്കെതിരെ ഒന്നിക്കണം. ആര് നയിക്കുമെന്നോ ആരാണ് പ്രധാനമന്ത്രിയാകുകയെന്നോ ഞാൻ പറഞ്ഞിട്ടില്ല. …
Read More »ജോജുവിന്റെ ഡബിൾ റോൾ; ഇരട്ട മാർച്ച് മൂന്നിന് നെറ്റ്ഫ്ലിക്സിൽ
ജോജു ജോർജ് തന്റെ കരിയറിലെ ആദ്യ ഡബിൾ റോളിൽ എത്തിയ ‘ഇരട്ട’ മാർച്ച് മൂന്നിന് നെറ്റ്ഫ്ലിക്സിൽ ഒടിടി റിലീസ് ചെയ്യും. ‘നായാട്ട്’ എന്ന ചിത്രത്തിന് ശേഷം മാർട്ടിൻ പ്രക്കാട്ട് – ജോജു ജോർജ്, സിജോ വടക്കൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം തിയേറ്ററുകളിൽ ഒരു ശരാശരി വിജയം കരസ്ഥമാക്കിയിരുന്നു. ഇരട്ട സഹോദരൻമാരായ രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതം പറയുന്ന ചിത്രം നിരൂപക പ്രശംസയും നേടിയിരുന്നു. ഈ ഇരട്ടകൾക്കിടയിലുണ്ടാകുന്ന ചില അപ്രതീക്ഷിത …
Read More »കാലടി സർവകലാശാലയിൽ ജീവനക്കാരുടെ ശമ്പളം മുടങ്ങി; കാരണം സർക്കാർ ഗ്രാന്റ് ലഭിക്കാത്തതിനാൽ
കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ജീവനക്കാരുടെ ശമ്പളം മുടങ്ങി. സർക്കാർ ഗ്രാന്റ് ലഭിക്കാത്തതാണ് ശമ്പളം മുടങ്ങാൻ കാരണം. സർവകലാശാലയിൽ 800 ലധികം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ശമ്പളം വൈകുമെന്നാണ് വിവരം. നിലവിലെ സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ഗ്രാന്‍റ് ലഭിക്കാത്തതിന് കാരണമെന്നാണ് പ്രാഥമിക വിവരം. സർവകലാശാലയിലെ അധ്യാപകർ, ജീവനക്കാർ, പെൻഷൻകാർ എന്നിവരുടെ ഫെബ്രുവരി മാസത്തെ തുകയാണ് മുടങ്ങിയത്. എല്ലാ മാസവും ഒന്നാം തീയതിയാണ് ശമ്പളവും പെൻഷനും നൽകിയിരുന്നത്.
Read More »ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാർ വീണു; ടയറിനടിയിൽ പെടാതെ രക്ഷിച്ച് ട്രാഫിക് പൊലീസ്
കോഴിക്കോട്: ലോറിയിടിച്ച് സ്കൂട്ടറിൽ നിന്ന് വീണ സ്ത്രീകളെ ട്രാഫിക് പൊലീസ് രക്ഷപ്പെടുത്തി. കോഴിക്കോട് മലാപ്പറമ്പ് ട്രാഫിക് സിഗ്നലിന് സമീപമാണ് ഇരുചക്രവാഹനം അപകടത്തിൽപ്പെട്ടത്. ഡ്യൂട്ടിയിലുണ്ടായിരുന്ന കോഴിക്കോട് സിറ്റി ട്രാഫിക് സീനിയർ സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്ത് ലിജേഷിന്റെ ഇടപെടൽ കാരണം രണ്ട് ജീവനാണ് രക്ഷിക്കാനായത്. സിഗ്നൽ പച്ചകുത്തിയയുടൻ ലോറി മുന്നോട്ട് നീങ്ങാൻ തുടങ്ങുകയും ഇടതുവശത്തുകൂടി കടന്നുപോവുകയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയും ചെയ്തു. സ്കൂട്ടറിലുണ്ടായിരുന്ന രണ്ട് സ്ത്രീകളും താഴേക്ക് വീണു. സിഗ്നലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻ …
Read More »ചാലക്കുടി സഹകരണ ബാങ്ക് തട്ടിപ്പ്; ബെവ്കോയിൽ നിന്ന് തട്ടിയെടുത്തത് മൂന്നരക്കോടി രൂപ
ചാലക്കുടി: ചാലക്കുടി അർബൻ സഹകരണ ബാങ്ക് ബിവറേജസ് കോർപ്പറേഷനെയും വഞ്ചിച്ചു. ആറ് ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകളിൽ നിന്നുള്ള മൂന്നരക്കോടി രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. ഒരു കരാറുമില്ലാതെ കത്തിടപാടുകളുടെ അടിസ്ഥാനത്തിലാണ് ബെവ്കോ ഔട്ട്ലെറ്റുകളിൽ പിരിവ് സ്വീകരിക്കാൻ സഹകരണ സംഘത്തിന് അനുമതി ലഭിച്ചത്. കൊടകര, കോടാലി, മാള, അങ്കമാലി, ആമ്പല്ലൂർ, ചാലക്കുടി എന്നിവിടങ്ങളിലെ ഔട്ട്ലെറ്റുകളിലെ പ്രതിദിന കളക്ഷൻ ചാലയിലെ ബിവറേജസ് കോർപ്പറേഷന്‍റെ അക്കൗണ്ടിലേക്ക് പ്രതിഫലമില്ലാതെ അയയ്ക്കാനായിരുന്നു ധാരണ. ഇതിനായി …
Read More »