Breaking News

Latest News

കുവൈത്തില്‍ 37 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 55 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 900 കടന്നു.

കുവൈത്തില്‍ ഇന്ന് 37 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 55 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 910 ആയി. കൂടാതെ കുവൈത്തില്‍ 111 പേര്‍ രോഗമുക്തി നേടി. ബാക്കി 798 പേരാണ് ചികിത്സയിലുള്ളത്. 22 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് ഒരാള്‍ ആണ് കൊവിഡ് ബാധിച്ച്‌ മരണത്തിന് കീഴടങ്ങിയത്.

Read More »

കോവിഡ് 19; സാമൂഹ്യ അകലം പാലിക്കാന്‍ ആവശ്യപ്പെട്ട നടന്‍ റിയാസ് ഖാന് ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനം..

കോവിഡ് പ്രതിരോധത്തിനായി സാമൂഹ്യ അകലം പാലിക്കാന്‍ ആവശ്യപ്പെട്ട നടന്‍ റിയാസ് ഖാനെ ആള്‍ക്കൂട്ടം മര്‍ദിച്ചതായി ആരോപണം. സംഭവത്തെക്കുറിച്ച്‌ ഒരു തമിഴ് മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ട് ഇങ്ങനെ: കഴിഞ്ഞ ദിവസം റിയാസ് ഖാന്റെ ചെന്നൈ പനൈയൂരിലെ വസതിക്ക് സമീപത്താണ് സംഭവം. പ്രഭാത സവാരിക്ക് ഇറങ്ങിയ സമയത്താണ് സംഭവം നടന്നത്. റിയാസിന് അഭിമുഖമായി വന്ന അഞ്ച് പേരടങ്ങുന്ന സംഘത്തോട് അകലം പാലിക്കണമെന്ന് റിയാസ് ഖാന്‍ പറഞ്ഞു.  തുടര്‍ന്ന് താരവുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട സംഘം …

Read More »

കോവിഡ് ; 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 32 മരണം; കോവിഡ് പുതുതായി സ്ഥിരീകരിച്ചത് 773 പേര്‍ക്ക്; മരിച്ചവരുടെ എണ്ണം 140 കടന്നു…

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 32 കോവിഡ് ബാധിതര്‍ മരിച്ചതായി കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ ഒരു ദിവസത്തിനിടെ 773 ആളുകളിലാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതിനോടകം 149 പേര്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്ത് 5149 പേരാണ് കോവിഡ് ബാധിച്ച്‌ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. കോവിഡ് ഭേദമായതിനെ തുടര്‍ന്ന് 402 പേര്‍ ആശുപത്രി വിട്ടതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Read More »

ലോക്ക്ഡൗണ്‍ പിന്‍വലിക്കല്‍ ഉടന്‍ സാധ്യമല്ല; നാലാഴ്ചത്തേക്കു കൂടി നീട്ടിയേക്കും; സൂചന നല്‍കി പ്രധാനമന്ത്രി..??

രാജ്യത്തെ കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ രാജ്യവ്യാപക ലോക്ക്ഡൗണ്‍ ഏപ്രില്‍ 14 ന് ശേഷവും തുടരുമെന്ന് സൂചന. പ്രതിപക്ഷ നേതാക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് പ്രധാനമന്ത്രി ഇത്തരമൊരു സൂചന നല്‍കിയത്. കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടം രാജ്യത്തെ ഒന്നിപ്പിച്ചുവെന്നും അത് തുടരേണ്ടതുണ്ടെന്നും യോഗത്തില്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. നാലാഴ്ചത്തേക്ക് കൂടി നീട്ടാനാണ് ആലോചന. രാഷ്ട്രീയ തീരുമാനം മാത്രം പോരെന്നും വിദഗ്ധരുമായുമായി കൂടിയാലോചന വേണമെന്നും യോഗത്തില്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. സംസ്ഥാന മുഖ്യമന്ത്രിമാരുമായി ശനിയാഴ്ച …

Read More »

അ​മേ​രി​ക്ക​യി​ല്‍ രോ​ഗ​ബാ​ധി​ത​ര്‍ നാ​ല് ല​ക്ഷം ക​ട​ന്നു; മരണം 12,800 കടന്നു

അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് 19 രോ​ഗ​ബാ​ധി​ത​ര്‍ നാ​ല് ല​ക്ഷം ക​ട​ന്നു. ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് 4,00,549 പേ​ര്‍​ക്കാ​ണ്. ഇ​തി​ല്‍ 12,857 പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​മാ​യി. ഇ​ന്ന് 16 മ​ര​ണ​ങ്ങ​ളാ​ണ് ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ലോ​ക​ത്ത് ഏ​റ്റ​വും അ​ധി​കം കോ​വി​ഡ് ബാ​ധി​ത​രു​ള്ള രാ​ജ്യ​മാ​ണ് അ​മേ​രി​ക്ക. 21,711 പേ​രാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യ​ത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാ​ത്രം അ​മേ​രി​ക്ക​യി​ല്‍ ആ​യി​ര​ത്തി​ല​ധി​കം മ​ര​ണ​ങ്ങളാണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തിരിക്കുന്നത്.

Read More »

സാലറി ചലഞ്ചില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകരെ ഒഴിവാക്കണം; സര്‍ക്കാര്‍ ഡോക്ടര്‍മാര്‍..!

സാലറി ചലഞ്ചില്‍നിന്ന് ആരോഗ്യപ്രവര്‍ത്തകരെ ഒഴിവാക്കണമെന്ന് ഡോക്ടര്‍മാരുടെ സംഘടന (കെ.ജി.എം.ഒ.എ) മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വന്തം ആരോഗ്യത്തെയും കുടുംബത്തെയും മറന്ന് പ്രവര്‍ത്തിക്കുന്നവരെ ആദരിക്കേണ്ട കടമ സമൂഹത്തിനുണ്ട്. സാമ്ബത്തിക അനുകൂല്യങ്ങള്‍ നല്‍കി അവരെ പ്രേത്സാഹിപ്പിക്കുകയാണ് ഈ സമയത്ത് വേണ്ടത്. അതിനാല്‍ സാലറി ചലഞ്ചില്‍നിന്ന് ഒഴിവാക്കണമെന്നാണ് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

Read More »

കോവിഡ്-19 ; ദുരിതാശ്വാസ നിധിയിലേക്ക് അജിത് 1.25 കോടി രൂപ സംഭാവന നല്‍കി…

കോവിഡ്-19 ബാധയുടെ പശ്ചാത്തലത്തില്‍ കനത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുകയാണ് രാജ്യം. കൊറോണയെ പ്രതിരോധിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകളും ക്ഷണിച്ചു കഴിഞ്ഞു. നിരവധി പേരാണ് ഇത്തരത്തില്‍ സംഭാവന നല്കാന്‍ സന്നദ്ധരായി മുന്നോട്ട് വരുന്നത്. ഇപ്പോഴിതാ തമിഴ് ചലച്ചിത്ര താരം അജിത് ഒന്നേകാല്‍ കോടി രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിരുന്നത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും 50 ലക്ഷം രൂപ വീതമാണ് നടന്‍ സംഭാവന ചെയ്യുന്നത്. സിനിമാസംഘടനയായ ഫെഫ്സിയുടെ കീഴിലെ …

Read More »

മാസ്ക് വച്ചില്ലെങ്കില്‍ പിഴയും മൂന്നു മാസം വരെ ജയില്‍ ശിക്ഷയും ; നിയന്ത്രണം കര്‍ശനമാക്കി..

മാസ്ക് വച്ചില്ലെങ്കില്‍ പിഴയും മൂന്നു മാസം വരെ ജയില്‍ ശിക്ഷയും. നിയന്ത്രണം കര്‍ശനമാക്കി. മൊറോക്കോയിലാണ് മാസ്‌ക് ധരിക്കാതെ വീടിനു പുറത്തിറങ്ങുന്നവര്‍ക്ക് പിടിവീഴുന്നത്. ഫേസ്‌ മാസ്‌ക് ധരിക്കാതെ വീടിനു പുറത്തിറങ്ങുന്നവര്‍ക്ക് ഇനി മുതല്‍ മൂന്ന് മാസം വരെ ജയില്‍ ശിക്ഷ ലഭിക്കാം. 1,300 ദിര്‍ഹം വരെ പിഴയും ഈടാക്കും പുതിയ നിയമം. നിയമം ഇന്ന് മുതല്‍ പ്രാബല്യത്തിലെത്തി. രാജ്യത്ത് രോഗവ്യാപനം തടയാനുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. മാര്‍ച്ച്‌ 19 …

Read More »

കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത ; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്…

കേരളത്തിലെ രണ്ട് ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോഴിക്കോടും കണ്ണൂരുമാണ് ശക്തമായ മഴയ്ക്ക് സാധ്യത. ഇതിന്റെ പശ്ചാത്തലത്തില്‍ ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.  മറ്റ് ജില്ലകളിലും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഏഴ് സെന്റിമീറ്റര്‍ വരെ മഴ ലഭിച്ചേക്കുമെന്നാണ് പ്രവചനം. മറ്റ് ജില്ലകളില്‍ ഇന്നും വരുന്ന മൂന്ന് ദിവസവും വേനല്‍ മഴ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Read More »

കൊവിഡ് 19 : തമിഴ്നാട്ടില്‍ മരണസംഖ്യ ഉയരുന്നു; 24 മണിക്കൂറിനിടയില്‍ 50 പേര്‍ക്ക് രോഗം.

തമിഴ്‌നാട്ടില്‍ കൊവിഡ്-19 ബാധിച്ച്‌ ഒരു സ്ത്രീ കൂടിമരിച്ചത്തോടെ സംസ്ഥാനത്തെ മരണസംഖ്യ ആറായി. കഴിഞ്ഞ ദിവസങ്ങളിലായി അഞ്ചുപേര്‍ മരിച്ചിരുന്നു. തിങ്കളാഴ്ച 50 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 621 ആയി. തിങ്കളാഴ്ച കൊവിഡ്-19 സ്ഥിരീകരിച്ചവരില്‍ 48 പേര്‍ നിസാമുദ്ദിന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവരാണെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി പറഞ്ഞു. കൊവിഡ് ബാധിച്ച 621 പേരില്‍ 573 സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.

Read More »