സംസ്ഥാനത്ത് ഇന്ന് 14.5 ലക്ഷം പേര്‍ സൗജന്യ റേഷന്‍ വാങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 21 മെട്രിക്ക് ടണ്‍ അരി സൗജന്യമായി വിതരണം ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നല്ലരീതിയിലാണ് ആദ്യദിനം റേഷന്‍ വിതരണം നടന്നത്. വാങ്ങാനെത്തിയവര്‍ ശാരീരിക അകലം പാലിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. റേഷന്‍ വിതരണത്തില്‍ അപാകതയുണ്ടാകരുതെന്ന് മുഖ്യമന്ത്രി എല്ലാവര്‍ക്കും മുന്നറിയിപ്പ് നല്‍കി. അത്തരത്തില്‍ ചില പരാതികള്‍ ഉയരുന്നുണ്ട്. അവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് റേഷന്‍ …
Read More »സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; കാസര്‍കോട് 12 പേര്; എറണാകുളം ജില്ലയില്‍…
സംസ്ഥാനത്ത് ബുധനാഴ്ച 24 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കാസര്‍ഗോഡ്- 19 പേരും, എറണാകുളം മൂന്ന്, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍ രണ്ടു പേര്‍ക്കു വീതവും പാലക്കാട് ഒരാള്‍ക്കുമാണ് കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 265 ആയി ഉയര്‍ന്നു. മുഖ്യമന്ത്രിയുടെ പ്രതിദിന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ്- 19 ബാധിച്ച് കേരളത്തില്‍ 237 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
Read More »കുവൈത്തില്‍ 24 ഇന്ത്യക്കാരടക്കം 28 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു..
കുവൈത്തില്‍ 24 ഇന്ത്യക്കാരടക്കം 28 പേര്‍ക്ക് ബുധനാഴ്ച്ച കൊറോണ സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 317 ആയതായി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അല്‍ സനാദ് അറിയിച്ചു. ആകെ 59 ഇന്ത്യക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
Read More »കൊവിഡ്-19 ; സാലറി ചലഞ്ചിന് അംഗീകാരം; ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം…
കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നല്കുന്നതിനായ് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ടുവച്ച സാലറി ചലഞ്ചിന് മന്ത്രിസഭയുടെ അംഗീകാരം. ഒരുമാസത്തെ വേതനം സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ബന്ധമായും നല്‍കണം. ജീവനക്കാരുടെ പ്രതികരണം തേടിയ ശേഷം ഇക്കാര്യത്തില്‍ തുടര്‍നടപടി എടുക്കും. അതേസമയം എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ഒരു മാസത്തെ ശമ്ബളം നിര്‍ബന്ധമായും നല്‍കണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കൂടാതെ കൊവിഡ്-19 സംസ്ഥാനത്ത് നിയന്ത്രണവിധേയമാണെന്നും ലോക്ക് ഡൗണ്‍ വിജയകരമാണെന്നും യോഗം …
Read More »മദ്യം കിട്ടാതായതോടെ വ്യാജ വാറ്റ് വ്യാപകമാകുന്നു; 5 ദിവസംകൊണ്ട് സംസ്ഥാനത്ത് എക്സൈസ് പിടികൂടിയത് 9,700 ലിറ്റര്‍ വാഷ്…
ലോക്ക് ഡൗണിനെ തുടര്‍ന്ന് മദ്യശാലകള്‍ അടച്ചതോടെ സംസ്ഥാനത്ത് വ്യാജവാറ്റ് പെരുകിയെന്ന് എക്സൈസ്. ഇതോടെ വ്യാജവാറ്റ് തടയാനുള്ള നടപടികളും എക്സൈസ് ഊര്‍ജിതമാക്കികഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനു ശേഷം സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകള്‍ അടച്ചിട്ടിരിക്കുകയാണ്. ബാറുകള്‍ അതിനു മുമ്പേ പൂട്ടി. 24 മുതല്‍ 29 വരെ സംസ്ഥാനത്ത് എക്സൈസ് പിടികൂടിയത് 9,700 ലിറ്റര്‍ വാഷ് എന്ന ഞെട്ടിക്കുന്ന കണക്കാണ് പുറത്തുവരുന്നത്. ജനുവരിയില്‍ 10,831 ലീറ്റര്‍ വാഷും ഫെബ്രുവരിയില്‍ 11,232 ലിറ്ററുമാണ് എക്സൈസ് …
Read More »ലോകരാഷ്ട്രങ്ങളില്‍ മരണമണി മുഴക്കുന്ന ‘കൊലയാളി’ വൈറസ് ഉടലെടുത്ത ചൈനയിലെ കുപ്രസിദ്ധ ‘വെറ്റ് മാര്‍ക്കറ്റ്’ വീണ്ടും തുറന്നു…
ലോകത്തെ ഞെട്ടിച്ച് വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണാ വൈറസിന്‍റെ പ്രഭവകേന്ദ്രമെന്ന് വിശ്വസിക്കുന്ന ചൈനയിലെ കുപ്രസിദ്ധ വെറ്റ് മാര്‍ക്കറ്റ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചതായി റിപ്പോര്‍ട്ട്. അമേരിക്കയിലെ പ്രമുഖ വാര്‍ത്താ എജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വവ്വാല്‍, ഈനാംപേച്ചി, പട്ടി, പാമ്പ് തുടങ്ങി നിരവധി ജീവികളുടെ മാംസം ഈ മാര്‍ക്കറ്റില്‍ ഇപ്പോഴും സുലഭമായി ലഭിക്കുന്നുണ്ടെന്നാണ് വിവരം. ലോകം മുഴുവന്‍ കൊടുങ്കാറ്റിന്‍റെ വേഗതയില്‍ വ്യാപിക്കുന്ന കൊറോണ വൈറസ് ഈ മാര്‍ക്കറ്റില്‍നിന്നാണ് ജനങ്ങളിലേക്ക് പടര്‍ന്നതെന്ന്‍ കരുതുന്നത്. എന്നാല്‍, ഇതിന്‍റെ …
Read More »പാചക വാതക വില കുത്തനെ കുറഞ്ഞു; കുറഞ്ഞത് 97 രൂപയോളം; കുറയുന്നത് ഏഴ് മാസത്തിനിടെ ഇതാദ്യം…
രാജ്യത്തെ പാചക വാതക വിലകുത്തനെ കുറഞ്ഞു. ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് വില 62 രൂപ 50 പൈസയാണ് ഇന്ന് ഒറ്റയടിയ്ക്ക് കുറഞ്ഞത്. 734 രൂപയാണ് പുതുക്കിയ സിലിണ്ടറിന്‍റെ വില. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടര്‍ വില 97 രൂപ 50 പൈസയാണ് കുറഞ്ഞത്. 1274 രൂപ 50 പൈസയാണ് പുതുക്കിയ വില. പുതുക്കിയവില ഇന്നുമുതല്‍ നിലവില്‍ വന്നു. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞതാണ് വില കുറയാന്‍ കാരണമായത്. ഏഴ് മാസത്തിനിടെ ആറ് തവണയായി …
Read More »മക്കയില്‍ 32കാരിയായ തുര്‍ക്കി വനിതയ്ക്ക് ഒറ്റ പ്രസവത്തില്‍ 5 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി…
32 കാരിയായ തുര്‍ക്കി വനിത ഒരു പ്രസവത്തില്‍ 5 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. മക്കയിലാണ് സംഭവം. രണ്ടാഴ്ച മുമ്പാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മക്ക ഹെല്‍ത് ഡയറക്ടറേറ്റ് അറിയിച്ചു. സിസേറയനിലൂടെയാണ് യുവതിയുടെ പ്രസവം സാധ്യമായത്. അഞ്ചു കുട്ടികളും സുരക്ഷിതരായിട്ടിരിക്കുന്നതായ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Read More »സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത; ചില ജില്ലകളില്‍ ചൂട് കൂടും; കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്…
കേരളത്തില്‍ വിവിധ ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ച മുതല്‍ ശനിയാഴ്ച വരെയാണ് മഴ പെയ്യാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ചൊവ്വാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ മഴ പെയ്യുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചത്.സ്വ്യാ ഴാഴ്ച എറണാകുളം, മലപ്പുറം ജില്ലകളിലും വെള്ളി, ശനി ദിവസങ്ങളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും നേരിയ തോതില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥ …
Read More »സംസ്ഥാനത്ത് ഏഴു പേര്‍ക്ക് കൂടി കോവിഡ്; കൊല്ലത്ത് വീണ്ടും കൊറോണ കേസ്; വൈറസ് ബാധിതരുടെ എണ്ണം 215
സംസ്ഥാനത്ത് കോവിഡ്-19 രോഗബാധ ഏഴ് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി. കാസര്‍കോട്, തിരുവനന്തപുരം ജില്ലകളിലല്‍ രണ്ടുപേര്‍ക്കും കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഓരോ ആളുകള്‍ക്കുമാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതര്‍ എണ്ണം 215 ആയി. സംസ്ഥാനത്ത് ആകെ 1,63,129 പേരാണ് നിരീക്ഷണത്തില് കഴിയുന്നത്. ഇതില് 1,62,471 പേര് വീടുകളിലും 658 പേര് ആശുപത്രികളിലുമാണ്.
Read More »