Breaking News

Latest News

മതവിദ്വേഷങ്ങൾ ഇല്ലാതാകുന്ന ആഘോഷം; മസ്ജിദിലെത്തുന്ന തെയ്യത്തെ വരവേറ്റ് പെരുമ്പട്ട ഗ്രാമം

പെരുമ്പട്ട: എളേരി പഞ്ചായത്തിലെ പെരുമ്പട്ട ഗ്രാമത്തിൽ കളിയാട്ടം ആഘോഷത്തിലൂടെ ഇല്ലാതായത് മതത്തിന് മേൽ മനുഷ്യൻ കല്പിച്ചിരുന്ന വേർതിരിവുകൾ. കെട്ടിയാടുന്ന വിഷ്ണുമൂർത്തി തെയ്യം മസ്ജിദ് സന്ദർശിക്കുന്നതിന് സാക്ഷ്യം വഹിക്കാൻ നൂറ്കണക്കിന് ആളുകളാണ് ഗ്രാമത്തിലെത്തിയത്. കളിയാട്ടത്തിന്റെ അവസാനദിവസമായ കഴിഞ്ഞ ദിവസം ചെണ്ടമേളം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ തെയ്യത്തെ പള്ളിയിലേക്ക് സ്വീകരിച്ചു. പള്ളിക്കമ്മിറ്റി ഭാരവാഹികളായ പുഴക്കര ഹമീദ് ഹാജി,എ.സി. റഷീദ്, ഉത്സവാഘോഷ കമ്മിറ്റി ചെയർമാൻ പി.കെ.ലത്തീഫ് എന്നിവർ ഒത്തുചേർന്നാണ്‌ തെയ്യത്തെ വരവേറ്റത്. മസ്ജിദ് ഭാരവാഹികളുടെ …

Read More »

സ്‌പിന്നീസ് ദുബായ് 92 സൈക്കിൾ ചലഞ്ച്; ചില റോഡുകൾ താൽക്കാലികമായി അടയ്ക്കും

ദുബായ്: 2023 ഫെബ്രുവരി 19 ഞായറാഴ്ച നടക്കാനിരിക്കുന്ന സ്പിന്നീസ് ദുബായ് 92 സൈക്കിൾ ചലഞ്ച് മൂലം ചില റോഡുകൾ താൽക്കാലികമായി അടയ്ക്കുമെന്ന് ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഞായറാഴ്ച രാവിലെ 6 മുതൽ 10.30 വരെയാണ് ചലഞ്ച് നടക്കുക. ദുബായ് സ്പോർട്സ് സിറ്റി മുതൽ ഹെസ്സ സ്ട്രീറ്റ് വരെ, അൽ അസയേൽ സ്ട്രീറ്റ്, ഗാർൻ അൽ സബ്ഖ സ്ട്രീറ്റ്, ഫസ്റ്റ് അൽ ഖൈൽ റോഡ്, അൽ ഖമീല …

Read More »

വിമാനം വൈകുന്നത് തുടരുന്നു; മസ്കറ്റ്-കൊച്ചി വിമാനം പുറപ്പെട്ടത് 4 മണിക്കൂർ താമസിച്ച്

മസ്കറ്റ്: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നത് സ്ഥിരം സംഭവമാകുന്നു. വെള്ളിയാഴ്ച രാവിലെ 11.20ന് മസ്കറ്റിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനം 4 മണിക്കൂർ വൈകി 3.50നാണ് പറന്നുയർന്നത്. ഇതോടെ യാത്രക്കാർ ഏറെ ബുദ്ധിമുട്ടി. പലരും രാവിലെ 9 മണിക്ക് മുമ്പ് വിമാനത്താവളത്തിൽ എത്തിയിരുന്നു. വിമാനം വൈകുന്ന വിവരം നേരത്തെ അറിയിച്ചിരുന്നില്ലെന്ന് യാത്രക്കാർ പറഞ്ഞു. ദൂരെ നിന്ന് വിമാനത്തിൽ കയറാൻ എത്തിയവരാണ് ഏറെ ബുദ്ധിമുട്ട് നേരിട്ടതെന്ന് കോട്ടയം സ്വദേശി ഷിബു പറഞ്ഞു. …

Read More »

പ്രഭാസിനൊപ്പം ദീപികയും അമിതാഭ് ബച്ചനും; തെലുങ്ക് ചിത്രം ‘പ്രൊജക്ട് കെ’ റിലീസ് പ്രഖ്യാപിച്ചു

പ്രഭാസ് നായകനാകുന്ന തെലുങ്ക് ചിത്രം പ്രൊജക്ട് കെയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2024 ജനുവരി 12ന് ചിത്രം തിയേറ്ററുകളിലെത്തും. പ്രഭാസിനെ കൂടാതെ ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ദീപിക പദുക്കോണിന്‍റെ ആദ്യ തെലുങ്ക് ചിത്രമാണിത്. 2020 ഫെബ്രുവരിയിലാണ് ചിത്രം പ്രഖ്യാപിച്ചത്. നാഗ് അശ്വിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൻ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഷാരൂഖ് ഖാൻ നായകനായ പത്താൻ ആയിരുന്നു ദീപിക പദുക്കോണിന്‍റെ അവസാന ചിത്രം. …

Read More »

വനിതാ പ്രീമിയര്‍ ലീഗ്; റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റനായി സ്മൃതി മന്ദാന

ബെംഗളൂരു: വനിതാ പ്രീമിയർ ലീഗിന്‍റെ (ഡബ്ല്യുപിഎൽ) ഉദ്ഘാടന പതിപ്പിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റനായി ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. ആര്‍സിബിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പങ്കുവെച്ച വീഡിയോയില്‍ പുരുഷ ടീമിന്റെ നിലവിലെ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയും മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുമാണ് വനിതാ ടീം ക്യാപ്റ്റനെ പ്രഖ്യാപിച്ചത്. ഫെബ്രുവരി 13ന് മുംബൈയിൽ നടന്ന ഡബ്ല്യുപിഎല്ലിന്‍റെ ആദ്യ ലേലത്തിൽ മന്ദാനയുടേതായിരുന്നു ആദ്യ പേര്. മുംബൈ ഇന്ത്യൻസും ആർസിബിയും താരത്തിനായി …

Read More »

3 ലക്ഷത്തിലേറെ വൈദ്യുത വാഹനങ്ങള്‍ തിരികെ വിളിക്കാന്‍ ഒരുങ്ങി ടെസ്ല

യു.എസ്: സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് 363,000 ഇലക്ട്രിക് വാഹനങ്ങൾ തിരിച്ച് വിളിക്കുകയാണെന്ന് ടെസ്ല. പ്രശ്നം പരിഹരിക്കാൻ ടെസ്ല ഒരു പുതിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് പുറത്തിറക്കും. 2016 നും 2023 നും ഇടയിൽ പുറത്തിറക്കിയ മോഡൽ എസ്, മോഡൽ എക്സ്, മോഡൽ 3, മോഡൽ വൈ ടെസ്ല വാഹനങ്ങളുടെ ഒരു ശ്രേണിയെയാണ് തിരിച്ച് വിളിക്കുന്നത്. ടെസ്ലയുടെ വാഹനങ്ങൾ പ്രാദേശിക ട്രാഫിക് നിയമങ്ങൾ ലംഘിക്കാനും അപകട സാധ്യത വർദ്ധിപ്പിക്കാനും സാധ്യതയുണ്ടെന്ന് നാഷണൽ …

Read More »

രാജ്യത്തെ 10 അതീവ സുരക്ഷാ മേഖലകളുടെ പട്ടികയില്‍ കൊച്ചിയും

ന്യൂ ഡൽഹി: രാജ്യത്തെ പത്ത് അതീവ സുരക്ഷാ മേഖലകളിൽ കൊച്ചിയും. കൊച്ചി കുണ്ടന്നൂര്‍ മുതല്‍ എംജി റോഡ് വരെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അതീവ സുരക്ഷാ മേഖലയില്‍ ഉള്‍പ്പെടുത്തിയത്. തെലങ്കാന, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ബീഹാർ, ആൻഡമാൻ നിക്കോബാർ ദ്വീപ് എന്നിവിടങ്ങളിലാണ് മറ്റു സ്ഥലങ്ങൾ. ഈ മേഖലകളില്‍ ഔദ്യോഗിക സുരക്ഷാ നിയമം ബാധകമാണ്. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍, നേവല്‍ ജട്ടി, കേന്ദ്രീയ വിദ്യാലയം, കൊങ്കണ്‍ സ്‌റ്റോറേജ് ഓയില്‍ …

Read More »

കാലാവധി കഴിഞ്ഞു; ചിന്തയെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിനെ തൽസ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ. അനുവദനീയമായതിലും അധികം കാലം പദവിയില്‍ തുടരുകയും അധികാര ദുര്‍വിനിയോഗം നടത്തുകയും ചെയ്തുവെന്നാരോപിച്ചാണ് പരാതി. യുവജനങ്ങളുടെ നൈപുണ്യം പരിപോഷിപ്പിക്കുക, മികച്ച വിദ്യാഭ്യാസത്തിനായി അവരെ സജ്ജരാക്കുക, യുവാക്കളെ ശാക്തീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് 2014ല്‍ കേരള സംസ്ഥാന യുവജന കമ്മിഷൻ സ്ഥാപിതമായത്. 04-10-2016 നാണ് ചിന്താ ജെറോമിന്‍റെ …

Read More »

വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; കുഞ്ഞിനെ ഏറ്റെടുക്കാൻ കഴിയില്ലെന്ന് അമ്മ

കൊച്ചി: കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ കുട്ടിയുടെ അമ്മ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരായി. കുഞ്ഞിനെ സംരക്ഷിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും അതിനാൽ കുഞ്ഞിനെ ഏറ്റെടുക്കാൻ കഴിയില്ലെന്നും അമ്മ അറിയിച്ചു. കുട്ടി തൽക്കാലം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിൽ തുടരും. കുഞ്ഞിന്‍റെ പിതാവ് കഴിഞ്ഞ ദിവസം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരായിരുന്നു. പങ്കാളിയെ വിവാഹം കഴിച്ചിട്ടില്ലെന്നും വളർത്താൻ ബുദ്ധിമുട്ടുള്ളതിനാലാണ് തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കൈമാറിയതെന്നുമായിരുന്നു പിതാവിന്‍റെ മൊഴി. പങ്കാളിയെ …

Read More »

ട്രാൻസ്ജെൻഡർ എന്നത് വ്യാജ മാനസികാവസ്ഥയെന്ന് പി എം എ സലാം

കോഴിക്കോട്: ട്രാൻസ്ജെൻഡർ എന്നത് വ്യാജ മാനസികാവസ്ഥയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. പുരുഷനാണെന്ന് പറഞ്ഞ് യുവതി ശരീരഭാഗം മുറിച്ചു. ഈ ആളാണ് അവസാനം പ്രസവിച്ചത്. ശരീരഭാഗം മുറിച്ച് പുരുഷനാണെന്ന് പറഞ്ഞാലും ശരീരത്തിനുള്ളിലെ എല്ലാ അവയവങ്ങളും അതേപടി നിലനിൽക്കുമെന്നും സലാം പറഞ്ഞു. ട്രാൻസ്ജെൻഡർ പ്രസവം ആഘോഷിക്കുകയാണ് മാധ്യമങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതൊരു വ്യാജ മാനസികാവസ്ഥയാണ്. ഇതിനെ എതിർക്കുകയാണെങ്കിൽ, പിന്തിരിപ്പൻ ആകും. ഇതിനെയാണ് പുരോഗമനം എന്ന് വിളിക്കുന്നത്. …

Read More »