Breaking News

Movies

കന്നഡ നടന്‍ സഞ്ചാരി വിജയ് വാഹനാപകടത്തില്‍ മരണപ്പെട്ടു..

ദേശീയ അവാര്‍ഡ് ജേതാവായ കന്നഡ നടന്‍ സഞ്ചാരി വിജയ് വാഹനാപകടത്തില്‍ മരിച്ചു. വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിജയ് ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. ശനിയാഴ്ച രാത്രി ബെംഗളൂരുവിലൂടെ ബൈകില്‍ സഞ്ചരിക്കുമ്ബോഴയിരുന്നു അപകടം സംഭവിച്ചത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷപ്പെടുത്താനായില്ല. ബൈക് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ച്‌ തെന്നിമാറിയാണ് അപകടമുണ്ടായതെന്നാണ് റിപോര്‍ടുകള്‍. തമിഴ്, തെലുഗു, ഹിന്ദി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നാടക രംഗത്തും സജീവമായിരുന്നു. 2015 ല്‍ …

Read More »

‘ബേണിംഗ് ഇല്യൂഷൻ’ ഫയർ എസ്‌കേപ് മാജിക് പരിപാടിയിൽ നിന്ന് മോഹൻലാൽ പിന്മാറിയതിനു പിന്നിൽ വി.എസ് അച്യുതാനന്ദൻ; വെളിപ്പെടുത്തലുമായി നിർമ്മാതാവ്…

‘ബേണിംഗ് ഇല്യൂഷന്‍’ ഫയര്‍ എസ്‌കേപ് മാജിക് പരിപാടിയില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറിയത് അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നെന്ന് വെളിപ്പെടുത്തലുമായി നിര്‍മ്മാതാവ് ബി.സി ജോഷി. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിലാണ് ജോഷിയുടെ പ്രതികരണം. 2008 ഏപ്രില്‍ 27ന് മജീഷ്യന്‍ മുതുകാടിന്റെ ശിക്ഷണത്തില്‍ ‘ബേണിംഗ് ഇല്യൂഷന്‍’ എന്ന പരിപാടിയില്‍ പങ്കെടുക്കാനുള്ള മോഹന്‍ലാലിന്റെ തീരുമാനം വലിയ വിവാദമായിരുന്നു. ചങ്ങലയില്‍ ബന്ധിതനാക്കിയ ശേഷം ചുറ്റും തീ കൊളുത്തുകയും ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ സ്വയം രക്ഷപ്പെടുന്നതുമായിരുന്നു …

Read More »

84 ദിവസം ജയിലില്‍ കിടന്നു, ശിക്ഷിച്ച ജഡ്ജിയെ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടപ്പോള്‍ ഒറ്റക്കാര്യം ചോദിച്ചു; വെളിപ്പെടുത്തലുമായി ബാബുരാജ്…

84 ദിവസത്തെ ജയില്‍ ജീവിതത്തെക്കുറിച്ച്‌ വെളിപ്പെടുത്തി നടന്‍ ബാബുരാജ്. തനിക്കുവേണ്ടി ഒരുകാലത്തും താന്‍ പ്രശ്‌നമുണ്ടാക്കിയിട്ടില്ലെന്നും, രാഷ്ട്രീയം ജീവിതത്തെ ഇത്രയധികം ബാധിക്കുമെന്നറിയാതെയാണ് കോളേജില്‍ പഠിക്കുമ്ബോള്‍ രാഷ്ട്രീയത്തിലിറങ്ങിയതെന്നും അദ്ദേഹം പറയുന്നു. ജയിലില്‍ പോകേണ്ടിവന്ന കേസില്‍ മരിച്ചയാളെ താന്‍ നേരിട്ട് കണ്ടിട്ടുപോലും ഇല്ലായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. കേസിന് രാഷ്ട്രീയമാനം ഉള്ളതിനാല്‍ തന്നെ അതില്‍പെടുത്താന്‍ എളുപ്പമായിരുന്നുവെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. അന്ന് തന്നെ ശിക്ഷിച്ച ജഡ്ജിയെ വര്‍ഷങ്ങള്‍ കഴിഞ്ഞ് കണ്ടതിനെക്കുറിച്ചും നടന്‍ വെളിപ്പെടുത്തി. ‘അന്ന് ഞാന്‍ ചോദിച്ചു, …

Read More »

നഗ്ന വീഡിയോ വച്ച്‌ വിലപേശല്‍, ട്രെയിലര്‍ പോലെ ചെറിയ ക്ലിപ്പിംഗുകള്‍ ഉണ്ടാക്കി കൊടുക്കും, പിന്നില്‍ വലിയ റാക്കറ്റ്: നടി രമ്യ സുരേഷ്….

ഈ സംഭവത്തിന് ഇത്ര പബ്ലിസിറ്റി കൊടുക്കേണ്ടതില്ല, ചിലരില്‍ മാത്രമായി വീഡിയോ ഒതുങ്ങിപ്പോകുമെന്നും പലരും തന്നോടു പറഞ്ഞിരുന്നു. എന്നാല്‍ ഇത് സമൂഹം അറിയേണ്ടതുണ്ട് അതിനാലാണു പരാതിയുമായി മുന്നോട്ടു പോകാന്‍ താന്‍ തയ്യാറായതെന്ന് രമ്യ പറയുന്നു.  ഇത്തരം വീഡിയോ പ്രചരിപ്പിച്ച്‌ ഉപജീവനം കഴിക്കുന്നവാണ് ഇതിനു പിന്നില്‍. വലിയ വിലപേശലാണ് ഇതിനകത്ത് നടക്കുന്നത്. ഓഡിയോ ക്ലിപ്പിന് ഇത്ര, വീഡിയോക്ക് ഇത്ര അങ്ങനെയാണ് കണക്കുകള്‍ എന്നാണ് തോന്നുന്നത്. അറിയുന്ന ഒരാളുടെ തലയോ ഫോട്ടോസോ വെക്കുകയാണെങ്കില്‍ അതിനു …

Read More »

‘സീതാകല്യാണം’ സീരിയല്‍ താരങ്ങള്‍ അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി രംഗത്ത്

സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച്‌ ഷൂട്ടിംഗ് നടത്തിയ ‘സീതാകല്യാണം’ സീരിയലിലെ താരങ്ങളെയും അണിയറപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. സംഭവത്തില്‍ പ്രതികരണവുമായി സീരിയലിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ധന്യ മേരി വര്‍ഗീസ്, റനീഷ റഹിമാന്‍ തുടങ്ങിയവര്‍ രംഗത്ത് വന്നിരിക്കുകയാണ്. അഭിനേതാക്കളും അറസ്റ്റിലായി എന്ന വാര്‍ത്ത വന്നതോടെ തങ്ങള്‍  സെയ്ഫ് ആണെന്ന് സീരിയലിലെ പ്രധാന താരം ധന്യ മേരി വര്‍ഗീസ് വ്യക്തമാക്കി. സീരിയലിലെ മറ്റ് പ്രധാന താരങ്ങളായ അനൂപ് കൃഷ്ണന്‍, ജിത്തു വേണുഗോപാല്‍, …

Read More »

ഫേസ്ബുക് തിരികെ കിട്ടിയ സന്തോഷം പങ്കുവെച്ച്‌ അനൂപ് മേനോന്‍…

രണ്ട് ദിവസം മുമ്ബാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തുവെന്ന കാര്യം നടനും സംവിധായകനുമായ അനൂപ് മേനോന്‍ അറിയിച്ചത്. ഫിലിപ്പീന്‍സില്‍ നിന്നാണ് ഹാക്കിങ്ങ് നടന്നതെന്നായിരുന്നു വിവരം. ഇപ്പോഴിതാ തന്റെ അക്കൗണ്ട് തിരികെ ലഭിച്ചുവെന്ന് അറിയിക്കുകയാണ് താരം. പേജ് വീണ്ടെടുക്കാന്‍ സഹായിച്ച എ‌ഡി‌ജി‌പി മനോജ് അബ്രഹാം, അടക്കം ഉള്ളവര്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു. അനൂപ് മേനോന്റെ ഫേസ്ബുക് പോസ്റ്റ് എന്റെ ഫേസ്ബുക് തിരികെ ലഭിച്ചു. എ‌ഡി‌ജി‌പി മനോജ് അബ്രഹാം, ശ്രീ. ഷെഫീന്‍ …

Read More »

ഏഷ്യാനെറ്റ് സീരിയല്‍ ‍സീതകല്യാണത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും അറസ്റ്റില്‍; ഷൂട്ടിങ് നടത്തിയ റിസോര്‍ട്ട് പോലീസ് സീല്‍ ചെയ്തു…

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സീതകല്യാണം സീരിയല്‍ രഹസ്യമായി ഷൂട്ട് ചെയ്തത് പോലീസെത്തി നിര്‍ത്തിച്ചു. ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ ഷൂട്ടിങ് നടത്തിയതിന് താരങ്ങളേയും അണിയറ പ്രവര്‍ത്തകരേയും പൊലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കലയിലെ റിസോര്‍ട്ടിലായിരുന്നു രഹസ്യ ഷൂട്ടിങ്. അയിരൂര്‍ പൊലീസ് ഈ റിസോര്‍ട്ട് സീല്‍ ചെയ്യുകയും ചെയ്തു. കോവിഡ് മാനദണ്ഡങ്ങളില്‍ സീരിയല്‍ ഷൂട്ടിംഗിനും വിലക്കുണ്ട്. എന്നിട്ടും അതീവ രഹസ്യമായി ഷൂട്ടിങ് തുടരുകയായിരുന്നു. ഈ സാഹചര്യത്തിലാണ് റിസോര്‍ട്ടില്‍ പൊലീസ് ഇടപെടല്‍. ഇതോടെ സീരിയല്‍ പ്രതിസന്ധിയിലാകുമെന്നാണ് …

Read More »

നടന്‍ അജിത്തിന്റെ വീട്ടില്‍ ബോംബ്​ വെച്ചതായി വ്യാജ സന്ദേശം; ആളെ കണ്ടെത്തി…

തമിഴ്​ നടന്‍ അജിത്തിന്റെ വീട്ടില്‍ ​ബോംബ്​ വെച്ചതായി വ്യാജ സന്ദേശം. മേയ്​ 31ന്​ തമിഴ്​നാട്​ പൊലീസ്​ കണ്‍ട്രോള്‍ റൂമിലേക്കാണ്​ അജ്ഞാത ഫോണ്‍ കോള്‍ വന്നത്​. തൊട്ടുപിന്നാലെ പൊലീസ്​ അജിത്തിന്റെറ വീട്ടിലെത്തി തെരച്ചില്‍ നടത്തിയെങ്കിലും വ്യാജ സന്ദേശമാണെന്ന്​ തെളിഞ്ഞു. ​24 മണിക്കൂറിനകം പൊലീസ്​ ഫോണ്‍കോളിന്റെ ഉറവിടം​ കണ്ടെത്തി. മാനസിക വെല്ലുവിളി നേരിടുന്ന ദിനേഷ്​ എന്നയാളാണ്​ ഫോണ്‍ ചെയ്​തതെന്ന്​ പൊലീസ്​ കണ്ടെത്തി. സൂപ്പര്‍ സ്​റ്റാര്‍ രജനീകാന്തിന്റെറയും വിജയ്​യുടെയും പേരിലും ദിനേഷ്​ കഴിഞ്ഞ വര്‍ഷം …

Read More »

ക്ലബ്ബ് ഹൗസിലെ അക്കൗണ്ടുകള്‍ തങ്ങളുടേതല്ലെന്ന് ആസിഫ് അലിയും ടൊവീനോ തോമസും…

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ക്ലബ്ബ് ഹൗസില്‍ വ്യാജന്‍മാരെ കുറിച്ച്‌ പരാതിയുമായി ആദ്യം എത്തിയത് ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് എന്നിവരായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ടൊവീനോ തോമസും ആസിഫ് അലിയും ഇതേ കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ്. തങ്ങള്‍ക്ക് ഇതുവരെ ക്ലബ്ബ് ഹൗസ് അക്കൗണ്ടുകള്‍ ഇല്ലെന്നാണ് ഇരുവരും അറിയിക്കുന്നത്. തന്‍റെ പേരിലുള്ള വ്യാജ അക്കൗണ്ടുകളെ കരുതിയിരിക്കാന്‍ ടൊവീനോ പറയുമ്ബോള്‍ താന്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും മാത്രമാണ് നിലവില്‍ ആക്റ്റീവ് ആയിരിക്കുന്നതെന്ന് ആസിഫ് അലി പറയുന്നു. മറ്റേതെങ്കിലും …

Read More »

‘പന്നികളോട് മല്പിടുത്തം കൂടാന്‍ നില്‍ക്കരുത് നമുക്കും ചെളി പറ്റും; മോശം കമന്റിന് കിടിലന്‍ മറുപടിയുമായി മിഥുന്‍…

അവതാരകനായി കുടുംബപ്രേക്ഷകരുടെ മനസ്സിലേക്ക് കയറി കൂടിയ വ്യക്തിയാണ് മിഥുന്‍ രമേശ്. മിഥുന്റെ ഭാര്യ ലക്ഷ്മിയും ഏവര്‍ക്കും സുപരിചിതയാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ലക്ഷ്മിയുടെ ടിക്‌ടോക് വീഡിയോകളും ചിത്രങ്ങളും എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ ലക്ഷ്മിയുടെ വസ്ത്രധാരണത്തെ കുറിച്ച്‌ വന്ന മോശം കമന്റുകള്‍ക്കാണ് മിഥുന്‍ മറുപടി നല്‍കിയത്. നിരവധി പേരാണ് ഇത്തരം കമന്റുകളുമായി എത്തിയത്. ‘പന്നികളോട് മല്പിടുത്തം കൂടാന്‍ നില്‍ക്കരുത്, കാരണം നമുക്കും ചെളി പറ്റും, പന്നികള്‍ അത് ആസ്വദിക്കുകയും ചെയ്യും’, …

Read More »