Breaking News

Movies

വാക്സിനേഷന് ശേഷം നടി നഗ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു…

നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ നഗ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നെങ്കിലും രോഗബാധ സ്ഥിരീകരിച്ചതായി അവര്‍ ട്വിറ്ററിലൂടെ തന്റെ ആരാധകരെ അറിയിച്ചു. രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍ സുരക്ഷ സംബന്ധിച്ച്‌ യാതൊരു അലംഭാവവും കാണിക്കരുതെന്ന് അവര്‍ ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തു. “ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. പക്ഷേ, ഇന്നലെ കോവിഡ് പരിശോധന നടത്തിയപ്പോള്‍ പോസിറ്റീവ് ആയി റിസല്‍റ്റ് വന്നു. അതുകൊണ്ട് വീട്ടില്‍ സ്വയം …

Read More »

അക്ഷയ് കുമാര്‍ ആശുപത്രിയില്‍, 45 സഹതാരങ്ങള്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു…

കൊറോണയുടെ രണ്ടാം തരംഗം ഏറ്റവുമധികം ബാധിച്ചിരിയ്ക്കുന്നത്‌ സിനിമ മേഘലയെയാണ്. ഇതിനോടകം നിരവധി പ്രമുഖ സിനിമ, സീരിയല്‍ താരങ്ങള്‍ കൊറോണയുടെ പിടിയിലായതായാണ് റിപ്പോര്‍ട്ട്. Ram Setu താരം അക്ഷയ് കുമാറിന് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം തന്നെയാണ് ട്വീറ്റിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. കോവിഡ് സ്ഥിരീകരിച്ചതായും വീട്ടില്‍ നിരീക്ഷണത്തിലാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍, അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഉടന്‍ തന്നെ …

Read More »

പി ബാലചന്ദ്രന്‍റെ വിയോഗം മലയാള സിനിമക്ക് വന്‍ നഷ്ടം; ആദരാഞ്ജലിയുമായി പ്രമുഖ താരങ്ങൾ…

പ്രമുഖ നടനും തിരക്കഥാകൃത്തും സംവിധായകനുമായ പി ബാലചന്ദ്രന്‍ അന്തരിച്ചു. വൈക്കത്തെ വസതിയില്‍ ഇന്ന് പുലര്‍ച്ചയായിരുന്നു അന്ത്യം. പി ബാലചന്ദ്രന്‍ എന്ന പേര് മലയാള സിനിമയുടെ തിരശ്ശീലയില്‍ തെളിയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. എങ്കിലും ആ പേരിനുടമ ആരാണെന്നോ ശ്രദ്ധേയങ്ങളായ നിരവധി ചിത്രങ്ങള്‍ സമ്മാനിച്ച തിരക്കഥകൃത്ത് ആരാണെന്നും മലയാളി തിരിച്ചറിഞ്ഞ് തുടങ്ങിയിട്ട് അധികം നാളുകളായിട്ടില്ല. ഒരു നടന്‍ എന്ന നിലയില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു തുടങ്ങിയതോടെയാണ് പി ബാലചന്ദ്രന്‍ എന്ന തിരക്കഥകൃത്തിനെയും …

Read More »

51ാമത് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നടന്‍ രജനികാന്തിന്…

ത​മി​ഴ് സൂ​പ്പ​ര്‍ സ്റ്റാർ ര​ജ​നി​കാ​ന്തി​ന് ഇ​ന്ത്യ​ന്‍ സി​നി​മാ മേ​ഖ​ല​യി​ലെ പ​ര​മോ​ന്ന​ത അം​ഗീ​കാ​ര​മാ​യ ദാ​ദാ സാ​ഹി​ബ് ഫാ​ല്‍​ക്കെ പു​ര​സ്കാ​രം. സി​നി​മാ രം​ഗ​ത്തെ അ​ര​നൂ​റ്റാ​ണ്ട് കാ​ല​ത്തെ സ​മ​ഗ്ര സം​ഭ​വ​ന പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​രം നൽകിയത്. കേ​ന്ദ്ര വാ​ര്‍​ത്താ വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​റാ​ണ് അ​വാ​ര്‍​ഡ് പ്ര​ഖ്യാ​പി​ച്ച​ത്. ശി​വാ​ജി ഗ​ണേ​ശനും കെ. ​ബാ​ല​ച​ന്ദ​റി​നും ശേ​ഷം ഫാ​ല്‍​ക്കെ പു​ര​സ്കാ​രം നേ​ടു​ന്ന ദ​ക്ഷി​ണേ​ന്ത്യ​ന്‍ വ്യ​ക്തി​ത്വ​മാ​ണ് ര​ജ​നി​കാ​ന്ത്. ന​ട​ന്‍ മോ​ഹ​ന്‍​ലാ​ല്‍, ശ​ങ്ക​ര്‍ മ​ഹാ​ദേ​വ​ന്‍, ആ​ശാ ബോ​സ്‌​ലെ, സു​ഭാ​ഷ് ഗ​യ് …

Read More »

കലാഭവന്‍ ഷാജോണ്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു ; വാർത്തകൾക്കുള്ളിലെ സത്യം തുറന്നു പറഞ്ഞ് ഷാജോൺ…

താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന വാര്‍ത്ത നിഷേധിച്ച്‌ പ്രമുഖ നടനും സംവിധായകനുമായ കലാഭവന്‍ ഷാജോണ്‍. ഇലക്ഷന്‍ സമയങ്ങളില്‍ കണ്ടവരുന്ന വ്യാജ വാര്‍ത്തകളില്‍ ആരും വിശ്വസിക്കരുതെന്നും ഷാജോണ്‍ അഭ്യര്‍ഥിച്ചു. “കലാഭവന്‍ ഷാജോണും കുടുംബവും കോണ്‍ഗ്രസില്‍ ചേര്‍ന്നു” എന്ന തലക്കെട്ടോടെ അദ്ദേഹത്തിന്റെ കുടുംബ ചിത്രവും ചേര്‍ത്ത് പ്രചരിപ്പിക്കപ്പെട്ട ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം “ഞാന്‍ ഒരു പാര്‍ട്ടിയിലും ചേര്‍ന്നിട്ടില്ല ! ഇലക്ഷന്‍ സമയങ്ങളില്‍ കണ്ടുവരുന്ന വ്യാജ …

Read More »

പവന്‍ കല്യാണിന്റെ സിനിമയുടെ ട്രെയിലര്‍ കാണാന്‍ ആരാധകര്‍ തിയേറ്റര്‍ തകര്‍ത്തു..

തെന്നിന്ത്യന്‍ സൂപ്പർ താരവും രാഷ്​ട്രീയ നേതാവുമായ പവന്‍ കല്യാണിന്‍റെ പുതിയ ചിത്രത്തിന്‍റെ ​ട്രെയിലര്‍ റിലീസിന്​ ആരാധകര്‍ തിയറ്റര്‍ തകര്‍ത്തു. ആന്ധ്രപ്രദേശ്​ വിശാഖപട്ടണം സഘം ശരത്​ തിയറ്ററിലാണ്​ സംഭവം. ട്രെയിലര്‍ റിലീസായതോടെ ആരാധകര്‍ തിയറ്ററിന്‍റെ മുന്‍വശത്തെ ചില്ലു തകര്‍ത്ത്​ തിയറ്ററിന്​ അകത്തേക്ക്​ പാഞ്ഞുകയറുകയായിരുന്നു. സംഭവത്തിന്‍റെ വിഡിയോ പുറത്തുവന്നു. ആരാധകര്‍ ചില്ല്​ തകര്‍ത്ത്​ അകത്തേക്ക്​ കയറുന്നതും ഒരാള്‍ വീണുകിടക്കുന്നതും വിഡിയോയില്‍ കാണാം. തിങ്കളാഴ്ചയാണ്​ പുതിയ ചിത്രമായ ‘വക്കീല്‍ സാബി’ന്‍റെ ട്രെയിലര്‍ റിലീസ്​ ചെയ്​തത്​. …

Read More »

സണ്ണി ലിയോണ്‍ വീണ്ടും മലയാളത്തിലേക്ക്; ഇക്കുറി എത്തുന്നത് സൈക്കോളജിക്കല്‍ ത്രില്ലറിൽ…

മധുരരാജ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സണ്ണി ലിയോണ്‍ വീണ്ടും മലയാള സിനിമയിലേക്ക്. ഷീറോ എന്ന ചിത്രത്തിലൂടെയാണ് നടി മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. ശ്രീജിത്ത് വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു സൈക്കളോജിക്കല്‍ ത്രില്ലര്‍ ചിത്രമായാണ് ഷീറോ ഒരുങ്ങുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. സണ്ണി ലിയോണും പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലാണ് ചിത്രം എത്തുന്നത്. ഇക്കിഗായ് മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ …

Read More »

ബോളിവുഡ് താരം ആമിര്‍ ഖാന് കൊവിഡ്…

ബോളിവുഡ് താരം ആമിര്‍ ഖാന് കൊവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് അദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. താനുമായി അടുത്ത ദിവസങ്ങളില്‍ സമ്ബര്‍ക്കം കോവിഡ് വ്യാപനം രൂക്ഷം; എല്ലാ ഞായറാഴ്ചകളിലും സമ്ബൂര്‍ണ്ണലോക്ഡൗണ്‍‍ പ്രഖ്യാപിച്ചേക്കും, ജനങ്ങള്‍ നിര്‍ബന്ധമായി മാസ്‌ക് ധരിക്കണം…Read more പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആമിര്‍ ഖാന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം നടി കിയാര അദ്വാനി ആമിര്‍ ഖാനൊപ്പം ഒരു പരസ്യചിത്രത്തില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് നടത്തിയ കൊവിഡ് പരിശോധനയില്‍ നെഗറ്റീവായിരുന്നു. ഇവര്‍ക്കൊപ്പം …

Read More »

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും ബിഗ് ബോസ് താരവുമായ ഭാഗ്യലക്ഷ്മിയുടെ മുന്‍ ഭര്‍ത്താവ് അന്തരിച്ചു…

നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ മുന്‍ ഭര്‍ത്താവ് രമേശ് കുമാര്‍ അന്തരിച്ചു. കഴിഞ്ഞ കുറേ കാലമായി വൃക്ക സംബന്ധമായ അസുഖങ്ങള്‍ ബാധിച്ച്‌ കഴിഞ്ഞു വരികയായിരുന്നു രമേശ് കുമാര്‍. ബിഗ് ബോസ് മൂന്നാം സീസണിലെ മത്സരാര്‍ത്ഥിയാണ് ഇപ്പോള്‍ ഭാഗ്യലക്ഷ്മി. ഭാഗ്യലക്ഷ്മിയെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ചുവരുത്തി ബിഗ് ബോസാണ് മുന്‍ ഭര്‍ത്താവ് രമേശ് കുമാറിന്റെ മരണവാര്‍ത്ത അറിയിച്ചത്. പ്രണയബന്ധത്തെ എതിര്‍ത്തു; തലസ്ഥാനത്ത് കലിപൂണ്ട് ഭര്‍ത്താവിനെ യുവതിയും കാമുകനും ചേര്‍ന്ന് കുത്തിക്കൊന്നു…Read more മുന്‍ …

Read More »

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്; ഒന്നിലധികം വിഭാഗങ്ങളില്‍ പരിഗണിക്കപ്പെട്ട് മരയ്ക്കാര്‍; 17 മലയാള ചിത്രങ്ങള്‍ അന്തിമ റൗണ്ടില്‍; ‘മരക്കാര്‍’ മുതല്‍ ‘വൈറസ്’ വരെ….

2019 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. അന്തിമ റൗണ്ടില്‍ 17 മലയാള ചിത്രങ്ങള്‍ ഇടം നേടിയിരുന്നു. സംവിധാനം, കലാസംവിധാനം, വസ്ത്രാലങ്കാരം തുടങ്ങിയ വിഭാഗങ്ങളില്‍ മരയ്ക്കാറിനെ പരിഗണിച്ചിരുന്നു. അഞ്ച് പ്രദേശിക ജൂറികള്‍ ആദ്യഘട്ടത്തില്‍ സിനിമകള്‍ കണ്ട് അന്തിമഘട്ടത്തിലേക്ക് സിനിമകള്‍ സമര്‍പ്പിക്കുകയായിരുന്നു. 5000 സ്ക്രീനുകളില്‍, അഞ്ചു ഭാഷകളിലായി, 2020 രാജ്യത്ത്​ കോവിഡിന്‍റെ രണ്ടാംവരവ്​; കഴിഞ്ഞ 24 മണിക്കൂറിനിടെ 212 മരണം ; അരലക്ഷത്തോളം പുതിയ രോഗബാധിതര്‍…Read more മാര്‍ച്ച്‌ 26ന് …

Read More »