Breaking News

Movies

മൂന്നാം സീസണിലും വിജയി ഇല്ല; ബിഗ് ബോസ് മത്സാര്‍ത്ഥികള്‍ തിങ്കളാഴ്ച കേരളത്തിലേക്ക്

ബിഗ് ബോസ് മലയാളം സീസണ്‍ 3-യിലും വിജയി പ്രഖ്യാപനമില്ല. തുടര്‍ച്ചയായ രണ്ടാമത്തെ സീസണിലും അവസാന വിജയി ഇല്ലാതെ ബിഗ് ബോസ് ഷോ അവസാനിച്ചു. ഷോ തുടരാന്‍ സാധിക്കാത്തതിനാല്‍ മത്സരാര്‍ത്ഥികള്‍ തിങ്കളാഴ്ച കേരളത്തിലേക്ക് മടങ്ങുന്നു. കോവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഷൂട്ടിംഗിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഷൂട്ടിംഗ് തുടര്‍ന്ന ബിഗ് ബോസിന്റെ ലൊക്കേഷന്‍ കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് പൊലീസും റെവന്യു വകുപ്പും ചേര്‍ന്ന് സീല്‍ വച്ചത്. തിരുവല്ലൂര്‍ റെവന്യൂ ഡിവിഷണല്‍ …

Read More »

കോ​വി​ഡ് വ്യാപനം, “ബി​ഗ്‌ ബോ​സ്’ നി​ര്‍​ത്തി​വെ​ച്ചു…??

മോ​ഹ​ന്‍​ലാ​ല്‍ അ​വ​താ​ര​ക​നാ​യ് മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ ചാ​ന​ല്‍ സം​പ്രേ​ഷ​ണം ചെ​യു​ന്ന പോ​പ്പു​ല​ര്‍ റി​യാ​ലി​റ്റി ഷോ ​ബി​ഗ്‌ ബോ​സ് സീ​സ​ണ്‍- 3 നി​ര്‍​ത്തി​വെ​ച്ചതായ് റിപ്പോർട്ട്. ത​മി​ഴ്നാ​ട്ടി​ലെ കോ​വി​ഡ് വ്യാ​പ​ന​വും ഒ​പ്പം ലോ​ക്ക്ഡൗ​ണും പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ തീ​രു​മാ​നം ഉണ്ടായിരിക്കുന്നത്. ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​ക​ള്‍ മാ​റി​യാ​ല്‍ ഷോ ​പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് ചാ​ന​ല്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ സീ​സ​ണ്‍ 75ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ള്‍ കോ​വി​ഡ് വ്യാ​പ​ന​ത്തി​ല്‍ ഒ​ഴി​വാ​ക്കേ​ണ്ടി വ​ന്നി​രു​ന്നു.​എ​ന്നാ​ല്‍ ഈ ​വ​ര്‍​ഷം ഫി​നാ​ലേ​ക്ക് ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി നി​ല്‍​ക്കെ​യാ​ണ് പു​തി​യ​പ്ര​തി​സ​ന്ധി …

Read More »

മുങ്ങിയതല്ല, ജനങ്ങള്‍ക്ക് എന്നെ രാഷ്ട്രീയത്തില്‍ വേണ്ട സിനിമയില്‍ മാത്രം മതി’; ധര്‍മജന്‍..

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് ബാലുശ്ശേരി സ്ഥാനാര്‍ഥിയായിരുന്ന ധര്‍മജന്‍ പുതിയ സിനിമയുടെ ചിത്രീകരണത്തിനായി നേപ്പാളിലേക്ക് പോയത്, തോല്‍വി നേരിട്ട ധര്‍മജന് നേരെ ധാരാളം ട്രോളുകളും ഇറങ്ങി. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. റിപ്പോര്‍ട്ടര്‍ ചാനലിലെ സെലിബ്രിറ്റി ലോക്ക്ഡ് എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഞാന്‍ അവിടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്ബോള്‍ തന്നെ ഞാന്‍ പ്രസംഗങ്ങള്‍ക്കിടയില്‍ പറഞ്ഞിട്ടുമുണ്ട് നേപ്പാളില്‍ ഷൂട്ടിങ്ങിന് പോകുമെന്നും മുങ്ങി എന്ന് പറയാന്‍ പറ്റില്ല. തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ …

Read More »

‘ഞാനടക്കം നിരവധിപേര്‍ക്ക് പ്രചോദനമായതിന് നന്ദി’; നന്ദു മഹാദേവുടെ മരണത്തില്‍ അനുശോചിച്ച്‌ മഞ്ജു വാര്യര്‍…

കാന്‍സറിനോട് പൊരുതാന്‍ ഒരുപാട് പേര്‍ക്ക് പ്രചോദനമായ നന്ദു മഹാദേവുടെ മരണത്തില്‍ ആദരാഞ്ജലിയര്‍പ്പിച്ച്‌ ലേഡ് സൂപ്പർസ്റ്റാർ മഞ്ജു വാര്യര്‍. കാന്‍സറുമായുള്ള പോരാട്ടത്തെ ചിരിച്ചുകൊണ്ട് നേരിട്ട ഇരുപത്തിയേഴുകാരന്‍ നന്ദു മഹാദേവ ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടത്. “നിത്യശാന്തി നേരുന്നു, നന്ദൂ. കേരള കാന്‍ കാമ്ബയിനിന്റെ ഭാഗമായി നിനക്കൊപ്പം സമയം ചെലവഴിക്കാനായത് ഒരു ബഹുമതിയായി കരുതുന്നു. ഞാനടക്കം നിരവധിപേര്‍ക്ക് പ്രചോദനമായതിന് നന്ദി,” മഞ്ജുവാര്യര്‍ കുറിച്ചു. ആയിരക്കണക്കിന് അര്‍ബുദ ബാധിതര്‍ക്ക് പ്രതീക്ഷ പകരുന്ന അതിജീവനം – കാന്‍സര്‍ …

Read More »

അല്ലു അര്‍ജുന്റെ ‘പുഷ്പ’ ഒരുങ്ങുന്നത് രണ്ട് ഭാഗങ്ങളില്‍…

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് അല്ലു അര്‍ജുന്‍ നായകനാകുന്ന പുഷ്പ. മലയാളികളുടെ പ്രിയ നടന്‍ ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തിലെത്തുന്ന സിനിമ രണ്ട് ഭാഗങ്ങളായാകും പ്രദര്‍ശനത്തിനെത്തുക എന്നാണ് ഇപ്പോള്‍ തെലുങ്ക് സിനിമ മേഖലയില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച്‌ സംവിധായകന്‍ സുകുമാറും അല്ലുവും ചര്‍ച്ചകള്‍ നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. പുഷ്പയുടെ പകുതി ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായി. കോവിഡ് പ്രതിസന്ധികള്‍ നീങ്ങി ഷൂട്ടിങ്ങുകള്‍ പുനരാരംഭിക്കുന്നതോടെ ബാക്കി ഭാഗങ്ങള്‍ ചിത്രീകരിക്കും. ചന്ദനക്കടത്ത് പ്രമേയമാവുന്ന …

Read More »

ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതായി കുഞ്ചാക്കോ ചിത്രം നായാട്ട്…

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച നായാട്ട് നെറ്റ്ഫ്ലിക്സ് ഇന്ത്യ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമത്. ഏപ്രില്‍ 8നാണ് ചിത്രം തീയേറ്ററില്‍ എത്തിയത്. ജോജു ജോര്‍ജ് ചിത്രം ജോസഫിന്‍റെ തിരക്കഥാകൃത്ത് ഷാഹി കബീര്‍ ആണ് നായാട്ടിനും രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്ബനി, മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ് എന്നീ ബാനറുകളില്‍ സംവിധായകന്‍ രഞ്ജിത്ത്, പി …

Read More »

‘ചതുര്‍മുഖം’ സിനിമ തീയറ്ററില്‍ നിന്നും പിന്‍വലിച്ചു; കാരണം വെളിപ്പെടുത്തി മഞ്ജു വാര്യര്‍…

തന്റെ പുതിയ ചിത്രം ‘ചതുര്‍മുഖം’ കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വലിക്കുകയാണെന്ന് നടി മഞ്ജു വാര്യര്‍. സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. രോഗവ്യാപനം നിയന്ത്രണവിധേയവും, പൊതുഇടങ്ങള്‍ സുരക്ഷിതവുമാവുന്ന സാഹചര്യത്തില്‍ ചതുര്‍മുഖം പ്രേക്ഷകരിലേക്ക് തിരിച്ചു കൊണ്ടു വരുന്നതായിരിക്കുമെന്നും താരം കുറിപ്പിലൂടെ അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ എല്ലാവരും പാലിക്കണമെന്നും നടി കുറിച്ചു. മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം പ്രിയപ്പെട്ടവരേ, ചതുര്‍മുഖം റിലീസ് ആയ …

Read More »

വിവേകിന്‍റെ വിയോഗം; തമിഴകത്തിന്‍റെ തീരാനഷ്ടം…

തമിഴ് നടന്‍ വിവേക് അന്തരിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഉണ്ടാകുന്നത് തമിഴ് സിനിമയ്ക്ക് തീര്‍ത്തലും തീരാത്ത വിടവ് തന്നെ. തമിഴ് സിനിമയില്‍ തന്നെ എല്ലാ പ്രേക്ഷകരുടെയും സ്നേഹത്തിന് പത്രമായ വ്യക്തിയായിരുന്നു അദ്ദേഹം. എന്നാല്‍ സ്വന്തമായി ആരാധക സംഘത്തെ കൂട്ടിച്ചേര്‍ക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നുമില്ല. ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ ബാക്കിവെച്ചാണ് അദ്ദേഹം വിടവാങ്ങുന്നത്. ഇനിയും ഏറെ ചെയ്യാന്‍ ബാക്കിവച്ചാണ് തമിഴകത്തെ ഹാസ്യസാമ്രാട്ട് വിടചൊല്ലുന്നത്. തമിഴ് സിനിമയില്‍ ഹാസ്യത്തിന് പുതിയ ദിശ നല്‍കിയ നടനാണ് വിവേക്. …

Read More »

പ്രശസ്ത സിനിമാതാരം വിവേകിനെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തമിഴ് നടന്‍ വിവേകിനെ വീട്ടില്‍ വെച്ച്‌ ബോധരഹിതനായതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതമാണോ എന്ന സംശയത്തില്‍ ഇപ്പോള്‍ അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹം ഇന്നലെയാണ് കോവിഡ് വാക്സിന്‍ എടുത്തതെന്ന് ബന്ധുക്കള്‍ പറഞ്ഞതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 60 വയസ്സുകാരനായ താരത്തിന് വാക്സിന്‍ എടുത്ത ശേഷം മറ്റു കുഴപ്പങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ടില്ല. എന്നാല്‍ ഇന്ന് രാവിലെ വീട്ടില്‍ വെച്ച്‌ പെട്ടെന്ന് മയക്കം വരികയും ബോധ രഹിതനാകുകയുമായിരുന്നു. സ്ഥിതി ഗുരുതരമാണെന്നാണ് മാധ്യമ റിപ്പോര്‍ട്ട്. …

Read More »