കൊച്ചിയില്‍ വന്‍തോതില്‍ ലഹരിമരുന്ന് വേട്ട. സിന്തറ്റിക് ഇനത്തില്‍പെട്ട വീര്യംകൂടിയ ലഹരിമരുന്നായ എം.ഡി.എം.എയുമായി കാക്കനാട് നിന്നാണ് രണ്ട് യുവാക്കളെ പിടികൂടിയത്. കൊടുങ്ങല്ലൂര്‍ മതിലകം സ്വദേശി അല്അമീന് (23) എന്നയാളെ കാക്കനാട് അമ്ബാടിമൂലയില്നിന്ന് ഇയാളുടെ മൊഴിയില്‍ കാക്കനാട് നിലംപതിഞ്ഞിമുകളിലെ ഫ്ലാറ്റില്‍നിന്ന് ആലപ്പുഴ കവലൂര്‍ സ്വദേശി ബിമല്‍ ബാബുവിനെയുമാണ് (22) എക്സൈസ് സി.ഐ വിനോജിെന്റ നേതൃത്വത്തിലുള്ള സ്പെഷല്‍ സ്ക്വാഡ് പിടികൂടിയത്. ഇരുവരില്‍നിന്നും 174 ഗ്രാം എം.ഡി.എം.എയും ബൈക്കും 4000 രൂപയും പിടിച്ചെടുത്തു. ദക്ഷിണ മേഖല …
Read More »തമിഴ്‌നാട് മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ലങ്കന്‍ നാവികസേനയുടെ വെടിവെപ്പ്, ഒരാള്‍ക്ക് പരിക്കേറ്റു…
തമിഴ്‌നാട് മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ലങ്കന്‍ നാവികസേനയുടെ വെടിവെപ്പ് ഒരാള്‍ക്ക് പരിക്കേറ്റു. യാതൊരു മുന്നറിയിപ്പുമില്ലാതെ ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്കുനേരെ വെടിയുതിര്‍ത്തുവെന്ന മത്സ്യത്തൊഴിലാളികളുടെ പരാതിയില്‍ ശ്രീലങ്കന്‍ നേവി ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മുരുകാനന്ദത്തിന്റെ നേതൃത്വത്തില്‍ നാഗപട്ടണത്തെ 10 മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങുകയും ജൂലൈ 29 മുതല്‍ തീരത്തുനിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെ മത്സ്യബന്ധനം നടത്തുകയും ചെയ്തുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഓഗസ്റ്റ് 1 ന് പുലര്‍ച്ചെ 4.30 ഓടെ കൊടിയക്കരയ്ക്കും വേദാരണ്യത്തിനും ഇടയിലുള്ള …
Read More »രമ്യ ഹരിദാസ് ഉള്‍പ്പെട്ട വിവാദം; യുവാവ് നല്‍കിയ പരാതിയില്‍ ബല്‍റാമടക്കം 6 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്.
ഞായറാഴ്ച നിലവിലുള്ള കൊവിഡ് സമ്ബൂര്‍ണലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് രമ്യ ഹരിദാസ് എംപിയും സംഘവും ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയതുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങളില്‍ കേസ്. മുന്‍ എംഎല്‍എ വി ടി ബല്‍റാം, പാളയം പ്രദീപ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കൊവിഡ് മാനദണ്ഡം ലംഘിച്ചത് ചോദ്യംചെയ്ത, യുവാവിനെ ആക്രമിച്ചു എന്ന പരാതിയിലാണ് കേസ്. യുവാവ് നല്‍കിയ പരാതിയില്‍ പാലക്കാട് കസബ പോലീസാണ് കേസെടുത്തിരിക്കുന്നത്. കൈയ്യേറ്റം, ജീവന്‍ അപായപ്പെടുത്തുമെന്ന ഭീഷണി തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് …
Read More »പ്രമുഖ ദക്ഷിണേന്ത്യന്‍ നടി ജയന്തി നിര്യാതയായി.
പ്രമുഖ ദക്ഷിണേന്ത്യന്‍ താരം ജയന്തി (76 ) അന്തരിച്ചതായി റിപ്പോര്‍ട്ടുകള്‍. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ കാരണമാണ് മരിച്ചതെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഉറക്കത്തിനിടെയാണ് ജയന്തിയുടെ മരണമെന്ന് നിഗമനം. അഞ്ച് ഭാഷകളിലായി നൂറോളം സിനിമകളില്‍ നടിയായി ഇവര്‍ അഭിനയിച്ചിട്ടുണ്ട്. പ്രത്യേകിച്ച് കന്നഡ സിനിമയ്ക്ക് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അഭിനയ ശാരദ എന്നായിരുന്നു ഇവര്‍ അറിയപ്പെട്ടിരുന്നത്. മലയാളത്തിലും നിരവധി ചിത്രങ്ങളില്‍ താരം വേഷം അണിഞ്ഞിട്ടുണ്ട്.
Read More »നടന്‍ ബാബുരാജ് ‘എടുത്തെറിഞ്ഞ്’ വിശാലിന് പരിക്ക്.
ബാബുരാജ് എടുത്തെറിഞ്ഞുതു കാരണം നടന്‍ വിശാലിന് ഷൂട്ടിങ്ങിനിടെ പരിക്ക്. ഹൈദരാബാദില്‍ ശരവണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷനിലാണ് സംഭവം. റോപ്പില്‍ ഉയര്‍ന്ന വിശാലിന്റെ തോള് ഭിത്തിയില്‍ ഇടിച്ചാണ് പരിക്ക്. രണ്ടു ദിവസത്തേക്ക് വിശാലിന് വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിശാല്‍ 31 എന്ന് വര്‍ക്കിംഗ് ടൈറ്റില്‍ നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിക്കുകയാണ്. ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനെ ഇടയിലാണ് പരിക്കേറ്റത്. ലൊക്കേഷനില്‍ ഉണ്ടായിരുന്ന ഫിസിയോ തെറാപ്പിസ്റ്റ് ഉടന്‍ തന്നെ അടിയന്തിര ചികിത്സ ലഭ്യമാക്കി.
Read More »സംസ്ഥാനത്ത് പെരുന്നാള്‍ വരെ എല്ലാ ദിവസവും കടകള്‍ തുറക്കുന്നതില്‍ തീരുമാനമെടുക്കാന്‍ നാളെ അവലോകനയോഗം…
പെരുന്നാള്‍ വരെ എല്ലാ ദിവസവും കടകള്‍ തുറന്നേക്കും. ഇളവുകള്‍ ആലോചിക്കാന്‍ അവലോകനയോഗം നാളെ നടത്താൻ സാദ്ധ്യതയുണ്ടെന്ന് സൂചന. വ്യാപാരികളും മതസംഘടനകളും സമ്മര്‍ദ്ദം ശക്തമാക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അയഞ്ഞ സമീപനത്തിലേക്ക് നീങ്ങുന്നുവെന്നാണ് വിവരം. ഇതോടെ ശനിയാഴ്‌ച ചേരാനിരുന്ന ലോക്ക്ഡൗണ്‍ അവലോകനയോഗം നാളെ ചേരാനുളള സാദ്ധ്യത കൂടി.നാളെ രാവിലെയാണ് വ്യാപാരികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നത്. കടകള്‍ നിര്‍ബന്ധപൂര്‍വ്വം തുറക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോയ വ്യാപാരികള്‍ നാളെ അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നുണ്ട്.ജൂലായ് 21ന് …
Read More »ഇസ്ലാം മത പ്രഭാഷകന്‍ സ്വാലിഹ് ബത്തേരിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ മൗനം പാലിച്ച് കേരളത്തിലെ പ്രമുഖ ആക്ടിവിസ്റ്റുകള്‍.
രാത്രിയില്‍ പുറത്തിറങ്ങുന്ന സ്ത്രീകള്‍ വേശ്യകളാണെന്ന സ്വാലിഹ് ബത്തേരിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ മൗനം പാലിച്ച് പ്രമുഖ ആക്ടിവിസ്റ്റുകള്‍. സ്വാലിഹിന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപക പ്രതിഷേധമാണ് നടക്കുന്നത്.എന്നാല്‍ സ്ത്രീ-പുരഷ സമത്വവും സ്വാതന്ത്ര്യവും വായ്ത്താരികളാക്കിയ സിനിമാ താരങ്ങള്‍ അടക്കമുള്ള പ്രമുഖ ആക്ടിവിസ്റ്റുകള്‍ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല. സെലക്ടീവ് പ്രതികരണങ്ങളാണ് കേരളത്തിലെ സ്ത്രീ ആക്ടിവിസ്റ്റുകളില്‍ നിന്ന് എന്ന ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കുന്നതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന ആക്ഷേപവും ഉണ്ട്.ഇവര്‍ …
Read More »ക്യൂബയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം അമേരിക്ക’; ക്യൂബൻ ജനതയ്ക്കും സര്‍ക്കാരിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിപിഐഎം
അമേരിക്കയുടെ സാമ്പത്തിക ഉപരോധം സൃഷ്ടിച്ച മാരക പ്രശ്‌നങ്ങളാണ് ക്യൂബ ഇന്ന് നേരിടുന്നതെന്ന് സിപിഐഎം. പ്രതിഷേധക്കാരെ പിന്തുണച്ച്, തങ്ങളുടെ ഉപരോധവും മഹാമാരിയും വഴി ക്യൂബയിലുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങളില്‍നിന്ന് മുതലെടുപ്പ് നടത്താനാണ് അമേരിക്ക ശ്രമിക്കുന്നത്. ഈ വിഷയത്തില്‍ ക്യൂബന്‍ സര്‍ക്കാരും കമ്യൂണിസ്റ്റ് പാര്‍ട്ടിയും പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തുകയാണെന്നും സിപിഐഎം വ്യക്തമാക്കി. സിപിഐഎം പ്രസ്താവന ഇങ്ങനെ അറുപത് വര്‍ഷത്തിലേറെയായി ക്യൂബയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയ മനുഷ്യത്വഹീനവും കുറ്റകരവുമായ ഉപരോധം അമേരിക്ക പിന്‍വലിക്കണം. അമേരിക്കയുടെ സാമ്പത്തിക ഉപരോധം സൃഷ്ടിച്ച …
Read More »ചര്‍ച്ച പാളി : നാളെ മുതൽ കടകള്‍ തുറക്കും; തടഞ്ഞാല്‍ നേരിടുമെന്നും വ്യാപാരികള്‍, നടപടി എന്ന് കളക്ടറും
സര്‍ക്കാരും വ്യാപാരികളും തമ്മില്‍ നടത്തിയ ചര്‍ച്ചയിൽ തീരുമാനമുണ്ടായില്ല . വ്യാഴാഴ്ച കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍ വ്യക്തമാക്കി. തുറന്നാല്‍ നടപടിയെടുക്കുമെന്ന് കോഴിക്കോട് ജില്ലാ കളക്ടറും വ്യക്തമാക്കി . ഇതോടെ കൊവിഡ് നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് സംഘര്‍ഷത്തിലേക്ക് നീങ്ങുകയാണ്. വ്യാപാരികളോട് ഭീഷണിയുടെ സ്വരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചതിനെതിരെ പ്രതിപക്ഷം ഉള്‍പ്പെടെ രംഗത്തുവന്നിരുന്നു. എന്തുവന്നാലും കടകള്‍ നാളെ തുറക്കുമെന്നാണ് വ്യാപാരികളുടെ നിലപാട്. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. 14 …
Read More »ആശങ്ക ഉയര്‍ത്തി കൊറോണ വൈറസിന്റെ പുതിയ കാപ്പ വകഭേദം.
കോവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം ഉയര്‍ത്തിയ ആശങ്കകള്‍ പൂര്‍ണമായും അവസാനിക്കുന്നതിന് മുമ്ബാണ് കാപ്പ എന്ന പുതിയ വകഭേദം രാജ്യത്ത് പ്രത്യക്ഷപ്പെട്ടത്. ഏഴ് രോഗികളിലാണ് നിലവില്‍ കാപ്പ വകഭേദത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുള്ളത്. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കാപ്പ വകഭേദം റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ വൈറസിന് ഇരട്ട ജനിതകമാറ്റം സംഭവിച്ച് രൂപപ്പെട്ട വകഭേദമാണ് കാപ്പയും. രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിലെ എസ് എം എസ് മെഡിക്കല്‍ കോളേജില്‍ നിന്ന് ശേഖരിച്ച കോവിഡ് പോസിറ്റീവായ …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY