രാജ്യം കോവിഡിന്റെ മൂന്നാം തരംഗത്തിലേക്ക്. കോവിഡിന്റെ മൂന്നാം തരംഗത്തിന്റെ പ്രാരംഭ ഘട്ടം തുടങ്ങിയെന്നാണ് പഠങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. അതേസമയം മൂന്നാം തംരംഗവും കുട്ടികളെ കാര്യമായി ബാധിക്കില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. രാജ്യത്തെ ഭൂരിഭാഗം കുട്ടികളിലും കോവിഡിനെതിരായ ആന്റീബോഡി രൂപപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ലെന്നുമാണ് ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജ്യുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ (പിജിഐഎംഇആര്‍) ഡയറക്ടര്‍ ഡോ. ജഗത് റാം പറഞ്ഞു. ഇതിനിടെ മൂന്നാം തരംഗത്തില്‍ ജാഗ്രത …
Read More »ഡല്‍ഹിയില്‍ നാല് നില കെട്ടിടം തകര്‍ന്നുവീണു; രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം….
വടക്കന്‍ ഡല്‍ഹിയില്‍ നാല് നില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ സഹോദരന്മാരായ രണ്ട് കുട്ടികള്‍ മരിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നു പേരെ രക്ഷപെടുത്തി. സബ്സി മന്ദി മേഖലയില്‍ തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് അപകടം. കെട്ടിടത്തിന് താഴെ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ അപകടത്തില്‍ തകര്‍ന്നു. കൂടുതലാളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയമുള്ളതിനാല്‍ ഫയര്‍ഫോഴ്സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പറഞ്ഞു.
Read More »കേരളം പൂർവ്വസ്ഥിതിയിലേക്ക്; സംസ്ഥാനത്ത് ഇന്ന് 15,058 പേര്‍ക്ക് കോവിഡ്; 99 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു….
സംസ്ഥാനത്ത് ഇന്ന് 15,058 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,885 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.39 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. തൃശൂര്‍ 2158 കോഴിക്കോട് 1800 എറണാകുളം 1694 തിരുവനന്തപുരം 1387 കൊല്ലം 1216 മലപ്പുറം 1199 …
Read More »പെണ്‍കുട്ടിയുടെ മുഖത്ത് ബലം പ്രയോഗിച്ച് കേക്ക് തേച്ചു: അധ്യാപകനെതിരെ പോക്സോ കേസ്
പെണ്‍കുട്ടിയെ ബലമായി പിടിച്ചുനിര്‍ത്തി മുഖത്ത് കേക്ക് പുരട്ടിയ അധ്യാപകനെതിരെ പോക്സോ കേസ്. ഉത്തര്‍പ്രദേശ് രാംപൂരിലെ ഒരു പ്രൈമറി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപകനെതിരെയാണ് കേസ്. സോഷ്യല്‍മീഡിയയില്‍ വൈറലായ വീഡിയോ തെളിവാക്കിയാണ് കേസ്. പ്രതിയായ അധ്യാപകന്‍ നടത്തിവരുന്ന കോച്ചിംഗ് സെന്ററില്‍ അധ്യാപക ദിനത്തിലാണ് സംഭവം നടന്നത്. അധ്യാപകന്‍ പെണ്‍കുട്ടിയെ പിടിച്ച് വലിക്കുന്നതും അവള്‍ അയാളുടെ പിടിയില്‍നിന്ന് മോചനത്തിന് ശ്രമിക്കുമ്ബോള്‍ ബലമായി മുഖത്ത് കേക്ക് പുരട്ടുന്നതും വീഡിയോയില്‍ കാണാം. ‘നിന്നെ രക്ഷപ്പെടുത്താന്‍ ആരെങ്കിലും …
Read More »രണ്ട് ദിവസത്തിനുള്ളില്‍ കണ്ടെത്തിയത് 4 മൃതദേഹങ്ങള്‍; അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ ഒരു കുടുംബത്തിലുള്ളവരുടെതെന്ന് സംശയം; കൊലനടത്തിയത്….
ഫഖര്‍പൂര്‍ പ്രദേശത്തിന്റെ 9 കിലോമീറ്റര്‍ ചുറ്റളവില്‍ രണ്ട് ദിവസത്തിനുള്ളില്‍ കണ്ടെത്തിയത് 4 മൃതദേഹങ്ങള്‍. ലക്നൗ-ബഹ്റൈച്ച് ഹൈവേയില്‍ നിന്ന് 100 മീറ്റര്‍ അകലെയാണ് സംഭവം. രണ്ട് ദിവസത്തിനുള്ളില്‍ നാല് കൊലപാതകങ്ങള്‍ നടന്നത് പോലീസിന് വലിയ വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്. ശനിയാഴ്ച കണ്ടെത്തിയ ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും മൃതദേഹങ്ങളും ഞായറാഴ്ച കണ്ടെത്തിയ സ്ത്രീയുടെയും പെണ്‍കുട്ടിയുടെയും മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ച കണ്ടെത്തിയ മൃതദേഹങ്ങള്‍ അഴുകാന്‍ തുടങ്ങിയിരുന്നു. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ഇടയിലാണ് ഇവരുടെ കൊലപാതകം നടന്നതെന്ന് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നു. …
Read More »നീറ്റ് പരീക്ഷയ്‌ക്കെതിരെ പ്രമേയം അവതരിപ്പിച്ച് എംകെ സ്റ്റാലിന്‍; പിന്തുണച്ച് പ്രതിപക്ഷവും…
മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റിനെതിരെ തമിഴ്‌നാട് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. നീറ്റ് പരീക്ഷ ഒഴിവാക്കണമെന്ന ബില്ലിനെ പ്രതിപക്ഷവും പിന്തുണച്ചു. ഈ വര്‍ഷത്തെ നീറ്റ് പരീക്ഷ നടന്ന ഞായറാഴ്ച തമിഴ്‌നാട് സേലത്ത് പത്തൊന്‍പതുകാരന്‍ പരീക്ഷാപേടിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തിരുന്നു. ഇതോടെയാണ് നീറ്റ് പരീക്ഷയ്‌ക്കെതിരെ സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചത്. കൊവിഡ് സാഹചര്യത്തില്‍ നീറ്റ് പരീക്ഷ റദ്ദാക്കുമെന്ന് കരുതിയതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നന്നായി തയാറെടുക്കാന്‍ കഴിഞ്ഞില്ലെന്നും നീറ്റിനെതിരായ പ്രമേയത്തെ പിന്തുണയ്ക്കുന്നെന്നും …
Read More »പെഗസിസ് ഫോൺ ചോർത്തൽ: നിലപാട് കടുപ്പിച്ച് സുപ്രിംകോടതി…
പെഗസിസ് ഫോൺ ചോർത്തൽ ഹർജികളിൽ നിലപാട് കടുപ്പിച്ച് സുപ്രിംകോടതി. അധിക സത്യവാങ്മൂലം സമർപ്പിക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ അറിയാൻ താത്പര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ.വ്. രമണ. നിയമവിരുദ്ധ ചോർത്തൽ ഉണ്ടായിട്ടില്ലെന്ന് സോളിസ്റ്റർ ജനറൽ തുഷാർ മേത്ത. പൊതുമധ്യത്തിൽ സംവാദത്തിന് വയ്‌ക്കേണ്ട വിഷയമല്ലെന്നും കേന്ദ്രസർക്കാർ കൂട്ടിച്ചേർത്തു. വിദഗ്ധ സമിതി രൂപീകരിക്കാൻ തയാറാണെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ. പെഗസിസ് ഉപയോഗിച്ചോ എന്ന് സത്യവാങ്‌മൂലത്തിൽ പറയാനാകില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. പൊതുതാത്പര്യവും രാജ്യസുരക്ഷയും മുൻനിർത്തി …
Read More »കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അഞ്ച് ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി ഗോവ..
കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അഞ്ച് ദിവസത്തെ ക്വറന്റൈന്‍ നിര്‍ബന്ധമാക്കി ഗോവ. ഗോവയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് സ്ഥാപനങ്ങളിലുള്ള ജീവനക്കാര്‍ക്കും ക്വാറന്റൈന്‍ ബാധകമാണ്. കേരളത്തില്‍ നിലവിലുള്ള കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനത്തിന് നിര്‍ബന്ധിതമായതെന്ന് ഗോവ അധികൃതര്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വാറന്റൈന്‍ അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധികാരികളോ പ്രിന്‍സിപ്പള്‍മാരോ ഒരുക്കികൊടുക്കണമെന്നും ജീവനക്കാരുടെ ക്വാറന്റൈന്‍ അതാത് സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമായിരിക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. അഞ്ച് ദിവസത്തെ ക്വാറന്റൈന് ശേഷം ഇവര്‍ ആര്‍ ടി …
Read More »13 കോടി വില വരുന്ന പാമ്ബിന്‍ വിഷവുമായി യുവാവ് അറസ്റ്റില്‍….
13 കോടി വില വരുന്ന പാമ്ബിന്‍ വിഷവുമായി യുവാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ്. ദക്ഷിണ ദിനോജ്പൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റിലായത്. പശ്ചിമ ബംഗാളിലെ ജല്‍പൈഗുരി ജില്ലയിലാണ് സംഭവം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ആറ് ദിവസത്തേക്ക് വനം വകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടു. പ്രതിയെ ചോദ്യം ചെയ്തതോടെ വിഷം ചൈനയിലേക്ക് കടത്താനായി ശേഖരിച്ചതാണെന്ന് യുവാവ് പറഞ്ഞു. പിടിയിലായ യുവാവിന്റെ പക്കല്‍ നിന്ന് 3 കുപ്പി പാമ്ബിന്‍ വിഷം പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. ഗോരുമര …
Read More »സംസ്ഥാനത്ത് 20,487 പേര്‍ക്ക് കൂടി കൊവിഡ്; 181 മരണം ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു….
സംസ്ഥാനത്ത് ഇന്ന് 20,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,861 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.19 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 102 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. തൃശൂര്‍ 2812 എറണാകുളം …
Read More »