Breaking News

National

ഗർഭകാലം മുതലേ ശിശുക്കൾക്ക് സംസ്കാരം വളർത്തിയെടുക്കാം; ‘ഗര്‍ഭ സംസ്‌കാർ ‘ ക്ലാസുമായി ആർഎസ്എസ്

ന്യൂഡല്‍ഹി: ഗർഭകാലത്ത് തന്നെ ശിശുക്കൾക്ക് സംസ്കാരവും മൂല്യങ്ങളും വളർത്തിയെടുക്കുന്നതിനായി ആർ .എസ്.എസിന്‍റെ വനിതാ വിഭാഗമായ സംവര്‍ധിനി ന്യാസ് ‘ഗർഭസംസ്കാർ’ എന്ന പേരിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സംവര്‍ധിനി ന്യാസിന്റേ ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി മാധുരി മറാത്തെയാണ് ഇക്കാര്യം അറിയിച്ചത്. ഗൈനക്കോളജിസ്റ്റുകൾ, ആയുർവേദ ഡോക്ടർമാർ, യോഗ പരിശീലകർ എന്നിവരടങ്ങുന്ന സംഘം രൂപവത്കരിച്ചാണ് ഗര്‍ഭ സംസ്‌കാര്‍ നടപ്പിലാക്കുന്നത്. യോഗ പരിശീലനത്തിനൊപ്പം ഗീത പാരായണം രാമായണ പാരായണം എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് ഗർഭ സംസ്കാർ. ഗർഭധാരണം …

Read More »

ഹെലിപാഡില്‍ പ്ലാസ്റ്റിക്; നിലത്തിറക്കാനാകാതെ വട്ടം കറങ്ങി യെദ്യൂരപ്പ സഞ്ചരിച്ച ഹെലികോപ്റ്റര്‍

ബാംഗ്ലൂര്‍: കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയുടെ ഹെലികോപ്റ്ററിന് ലാൻഡിങ് തടസം നേരിട്ടു. കർണാടകയിലെ കലബുരഗിയിലെ ഹെലിപാഡിലാണ് ഹെലികോപ്റ്ററിന് ഇറങ്ങാൻ കഴിയാഞ്ഞത്. ഹെലിപാഡിൽ പ്ലാസ്റ്റിക് ഷീറ്റുകളും മറ്റ് മാലിന്യങ്ങളും അടിഞ്ഞുകൂടിയതാണ് ലാൻഡിങിന് തടസമായത്. ഹെലികോപ്റ്റർ ഇറക്കാൻ ഒരുങ്ങുമ്പോഴാണ് ഹെലിപാഡിലെ പ്ലാസ്റ്റിക് ഷീറ്റുകൾ പൈലറ്റിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. ഇത് ഹെലികോപ്റ്ററിൽ കുടുങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് പൈലറ്റ് ലാൻഡിങ്ങിക് നിന്ന് പിൻ മാറുകയായിരുന്നു. ഹെലിപാഡ് വൃത്തിയാക്കുന്നതുവരെ മുകളില്‍ വട്ടമിട്ടു കറങ്ങിയ …

Read More »

ഡൽഹി മദ്യനയ അഴിമതി കേസ്; സിസോദിയയെ ജയിലിലേക്ക് മാറ്റും

ന്യൂഡല്‍ഹി: ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മാർച്ച് 20 വരെയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. സിസോദിയയുടെ ജാമ്യാപേക്ഷ ഈ മാസം 10 ന് കോടതി പരിഗണിക്കും. ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായ മനീഷ് സിസോദിയയെ റോസ് അവന്യൂ ജില്ലാ കോടതിയാണ് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. പ്രത്യേക ജഡ്ജി എം കെ നാഗ്പാലിന് മുന്നിലാണ് സിസോദിയയെ ഹാജരാക്കിയത്. നിലവിൽ റിമാൻഡ് ആവശ്യമില്ലെന്നും …

Read More »

ഉമേഷ്പാൽ കൊലക്കേസ്; പ്രതിയായ വിജയ് ചൗധരി എന്ന ഉസ്മാനെ യുപി പൊലീസ് വെടിവെച്ച് കൊന്നു

ലക്നൗ: ഉത്തർ പ്രദേശിലെ പ്രയാഗ്‌രാജിനടുത്തുള്ള കൗധിയാര പ്രദേശത്ത് കൊലക്കേസ് പ്രതിയെ യു പി പൊലീസ് വെടിവച്ച് കൊന്നു. ഇന്ന് രാവിലെയാണ് സംഭവം. ഉമേഷ്പാൽ വധക്കേസിലെ പ്രതിയായ വിജയ് ചൗധരി എന്ന ഉസ്മാനാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ബി.എസ്.പി എം.എൽ.എയെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായിരുന്നു ഉമേഷ്പാൽ. ഫെബ്രുവരി 24നാണ് ഉമേഷ് പാലിനെ ഒരു സംഘം കൊലപ്പെടുത്തിയത്. കേസിലെ പ്രധാന പ്രതിയാണ് ഉസ്മാൻ. പ്രയാഗ്‌രാജ് പൊലീസ് കമ്മീഷണർ രമിത് ശർമ്മ ഉസ്മാന്‍റെ മരണം …

Read More »

അമിത് ഷാ മാർച്ച് 12ന് തൃശൂരില്‍ എത്തുമെന്ന് കെ.സുരേന്ദ്രൻ

തൃശൂർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മാർച്ച് 12ന് തൃശൂരിലെത്തുമെന്ന് വ്യക്തമാക്കി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്ന് തീരുമാനിച്ചിരുന്ന സന്ദര്‍ശനമാണ് 12ലേക്ക് മാറ്റിയത്. തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന ബിജെപി പൊതുയോഗത്തെ അമിത് ഷാ അഭിസംബോധന ചെയ്യും. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയുടെ പ്രചാരണത്തിന് തുടക്കമിടാനാണ് അമിത് ഷാ തൃശൂരിൽ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.

Read More »

‘മമതയെ പുറത്താക്കാതെ തലമുടി വളർത്തില്ല’; പ്രഖ്യാപനവുമായി കൗസ്തവ് ബാഗ്ചി

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ അധികാരത്തിൽ നിന്ന് പുറത്താക്കും വരെ മുടി വളർത്തില്ലെന്ന് കോൺഗ്രസ് വക്താവും അഭിഭാഷകനുമായ കൗസ്തവ് ബാഗ്ചി. മമതാ ബാനർജിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് അറസ്റ്റിലായ ബാഗ്ചി ജാമ്യം ലഭിച്ചയുടൻ തല മുണ്ഡനം ചെയ്യുകയും മമതയ്ക്കെതിരെ യുദ്ധം പ്രഖ്യാപനം നടത്തുകയും ആയിരുന്നു. ബംഗാളിലെ നിരവധി കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ബാഗ്ചിയുടെ ശപഥം. “തല മുണ്ഡനം ചെയ്യുന്നത് എന്‍റെ പ്രതിഷേധത്തിന്‍റെ അടയാളമാണ്. മമതാ ബാനർജിയെ സ്ഥാനഭ്രഷ്ടയാക്കുന്നതുവരെ …

Read More »

അതിഥിതൊഴിലാളികൾ ആക്രമിക്കപ്പെട്ടെന്ന് വ്യാജപ്രചരണം; തമിഴ്‌നാട് ബിജെപി അധ്യക്ഷനെതിരെ കേസ്

ചെന്നൈ: തമിഴ്നാട്ടിൽ ബീഹാറിൽ നിന്നുള്ള തൊഴിലാളികൾ ആക്രമിക്കപ്പെട്ടെന്ന പ്രചാരണവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ അണ്ണാമലൈക്കെതിരെ കേസ്‌. രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘർഷം വളർത്തിയെന്നാരോപിച്ച് തമിഴ്നാട് ക്രൈംബ്രാഞ്ചിന്‍റെ സൈബർ വിഭാഗമാണ് അണ്ണാമലൈക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഡിഎംകെയുടെ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിലാണ് തമിഴ്നാട്ടിലെ കുടിയേറ്റ തൊഴിലാളികളോടുള്ള വിവേചനം ആരംഭിച്ചതെന്ന് തമിഴ്നാട് ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലെ പ്രസ്താവനയിൽ അണ്ണാമലൈ പറഞ്ഞിരുന്നു. നിരവധി ഡിഎംകെ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ …

Read More »

യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയുമായുള്ള കരാർ റദ്ദാക്കി നെവാർക്ക്

ന്യൂഡൽഹി: ബലാത്സംഗക്കേസിലെ പ്രതിയും സ്വയം പ്രഖ്യാപിത ആൾദൈവവുമായ നിത്യാനന്ദയുടെ സാങ്കൽപ്പിക രാജ്യമായ ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’യുമായുള്ള സഹോദരി- നഗര കരാർ റദ്ദാക്കി യുഎസ് നഗരമായ നെവാർക്ക്. ‘ഖേദകരം’ എന്ന് വിശേഷിപ്പിച്ചാണ് നടപടി. നെവാർക്കിൽ നിന്നുള്ള ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും കരാർ ഒപ്പിടുകയും ചെയ്യുന്ന നിരവധി ചിത്രങ്ങൾ നിത്യാനന്ദ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ വർഷം ജനുവരി 12ന് നെവാർക്കിലെ സിറ്റി ഹാളിൽ ‘കൈലാസ’യും നെവാർക്കും …

Read More »

സഹയാത്രികനുമേല്‍ മൂത്രമൊഴിച്ച സംഭവം; യുവാവിന് യാത്രാവിലക്കേർപ്പെടുത്തി അമേരിക്കൻ എയർലൈൻസ്

ന്യൂഡല്‍ഹി: മദ്യലഹരിയിൽ സഹയാത്രികന്‍റെ ദേഹത്ത് മൂത്രമൊഴിച്ച വിദ്യർത്ഥിക്ക് അമേരിക്കൻ എയർലൈൻസ് യാത്രാവിലക്ക് ഏർപ്പെടുത്തി. ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ സഹയാത്രികന്റെ മേൽ 21 കാരനായ ഇന്ത്യൻ വിദ്യാർത്ഥിയായ ആര്യ വോറയാണ് മൂത്രമൊഴിച്ചത്. ന്യൂയോർക്കിൽ നിന്ന് ശനിയാഴ്ച രാത്രി 9.15ന് പുറപ്പെട്ട എഎ 292 വിമാനത്തിലാണ് സംഭവം. യാത്രയ്ക്കിടെ മദ്യലഹരിയിലായിരുന്ന ആര്യ ഉറക്കത്തിൽ മൂത്രമൊഴിക്കുകയായിരുന്നു. ഇത് സഹയാത്രികന്റെ ദേഹത്തായി. ഇതോടെയാണ് അധികൃതരെ വിവരമറിയിച്ചത്. എന്നാൽ മൂത്രമൊഴിച്ചതിന് വിദ്യാർത്ഥി ക്ഷമാപണം …

Read More »

സ്റ്റേജ് ഷോയ്ക്കിടെ ഡ്രോണ്‍ തലക്കിടിച്ച് ഗായകൻ ബെന്നി ദയാലിന് പരിക്കേറ്റു

ചെന്നൈ: ഗായകൻ ബെന്നി ദയാലിന്‍റെ തലയിൽ ഡ്രോൺ ഇടിച്ച് പരിക്കേറ്റു. ചെന്നൈയിലെ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നടന്ന സംഗീത പരിപാടിക്കിടെയാണ് അപകടമുണ്ടായത്. ബെന്നി ദയാൽ പാട്ട് പാടുന്നതിനിടെയാണ് ഡ്രോൺ തലയുടെ പിൻഭാഗത്ത് ഇടിച്ചത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബെന്നി ദയാൽ ഷോ അവതരിപ്പിക്കാൻ തുടങ്ങിയതു മുതൽ ഡ്രോൺ സ്റ്റേജിന് ചുറ്റും പറക്കുന്നുണ്ടായിരുന്നു. ബെന്നി ദയാലിന് സമീപത്തുകൂടെ ആയിരുന്നു ഡ്രോൺ പറത്തിയത്. ‘ഉർവശി ഉർവശി’ എന്ന ഗാനം …

Read More »