മഹാരാഷ്ട്രയില്‍ കോവിഡ് വകഭേദമായ ഡെല്‍റ്റ പ്ലസ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. രത്നഗിരിയില്‍ രണ്ടുമരണം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മുംബൈ, ബീഡ്, റായ്ഗഡ് എന്നിവിടങ്ങളില്‍ ഓരോ മരണം വീതവും സ്ഥിരീകരിച്ചു. 65 വയസിന് മുകളിലുള്ള മറ്റ് അസുഖബാധിതരാണ് മരിച്ചവര്‍. മരിച്ചവരില്‍ രണ്ടുപേര്‍ വാക്‌സിന്റെ ഒരു ഡോസും രണ്ടുപേര്‍ രണ്ടു ഡോസും സ്വീകരിച്ചിരുന്നു. അതെ സമയം ഒരാള്‍ വാക്‌സിന്‍ സ്വീകരിച്ചിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. മഹാരാഷ്ട്രയില്‍ 66 പേര്‍ക്കാണ് ഇതുവരെ …
Read More »വാട്സ് ആപ്പ് പുതിയ ഫ്യൂച്ചർ അവതരിപ്പിച്ചു; ചാറ്റ് ഹിസ്റ്ററി കൈമാറാന്‍ പുതിയ സംവിധാനം…
മൊബൈല്‍ ഫോണ്‍ മാറ്റുമ്ബോള്‍ ഉപയോക്താക്കള്‍ക്ക്, തങ്ങളുടെ ചാറ്റ് ഹിസ്റ്ററി കൈമാറാന്‍ അനുവദിക്കുന്ന പുതിയ സവിശേഷതയുമായി വാട്സ് ആപ്പ്. പുതിയ ഫോണുകള്‍ വരുമ്ബോള്‍ പലരും വാട്ട്‌സ്‌ആപ്പ് മാറ്റുബോള്‍ പഴയ ചാറ്റുകള്‍ നഷ്ടപ്പെടുന്നത് പ്രശ്നമായിരുന്നു. ഇത്തരത്തില്‍, ഉപയോക്താക്കള്‍ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ മാറാന്‍ തീരുമാനിക്കുകയാണെങ്കില്‍, വോയ്‌സ് കുറിപ്പുകള്‍, ഫോട്ടോകള്‍, സംഭാഷണങ്ങള്‍ എന്നിവയുള്‍പ്പെടെ മുഴുവന്‍ വാട്ട്‌സ്‌ആപ്പ് ചാറ്റ് ചരിത്രവും നീക്കാനുള്ള കഴിവ് അവതരിപ്പിക്കുമെന്നാണ് കമ്ബനിയുടെ പുതിയ അറിയിപ്പ്. ആളുകള്‍ക്ക് അവരുടെ വാട്ട്‌സ്‌ആപ്പ് ചരിത്രം ഒരു …
Read More »മൂക്കിലൊഴിക്കുന്ന കോവിഡ് വാക്‌സിന്‍; ആദ്യ ഘട്ട പരീക്ഷണം വിജയകരമെന്ന് റിപ്പോർട്ട്…
മൂക്കിലൊഴിക്കുന്ന കോവിഡ് വാക്‌സിന്റെ ആദ്യ ഘട്ട പരീക്ഷണം വിജയകരം. പ്രമുഖ വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്ക് വികസിപ്പിച്ച ആദ്യ നേസല്‍ വാക്‌സിനാണ് കോവിഡ് പ്രതിരോധത്തില്‍ പ്രതീക്ഷ നല്‍കുന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബയോടെക്‌നോളജിയും ബയോടെക്‌നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് അസിസ്റ്റന്‍സ് കൗണ്‍സിലുമായും സഹകരിച്ചാണ് ഭാരത് ബയോടെക്ക് നേസല്‍ വാക്‌സിന്‍ വികസിപ്പിച്ചത്. ആദ്യ ഘട്ട പരീക്ഷണം വിജയകരമായതോടെ, രണ്ടും മൂന്നും ഘട്ട പരീക്ഷണത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
Read More »ഇരുപതിനായിരത്തിൽ താഴാതെ കോവിഡ്; സംസ്ഥാനത്ത് ഇന്ന് 19,328 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം; 114 മരണം; ടിപിആര്‍ 14ന് മുകളില്‍…
സംസ്ഥാനത്ത് ഇന്ന് 20,452 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,501 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.35 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,91,95,758 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 63 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 114 മരണങ്ങളാണ് …
Read More »കുട്ടികളെ കടത്തുന്നതിനെതിരെ ജീവനക്കാര്‍ ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി റെയിവേ
കുട്ടികളെ കടത്തുന്ന സംഭവങ്ങള്‍ പതിവായതോടെയാണ് ഇത് തടയിടുവാന്‍ ജീവനക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി റെയില്‍വേ രംഗത്ത് വന്നിരിക്കുന്നത്. കോവിഡ് സാഹചര്യത്തില്‍ സാമ്ബത്തിക പ്രതിസന്ധി വര്‍ദ്ധിച്ചതിനാല്‍ കുട്ടികളെ ബാലവേലയ്ക്ക് ഉപയോഗപ്പെടുത്തുവാന്‍ സാധ്യതയുണ്ടെന്ന സാഹചര്യം കണക്കിലെടുത്താണ് പാലക്കാട് ഡിവിഷണല്‍ മാനേജര്‍ ജീവനക്കാര്‍ ഉത്തരവിലൂടെ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. മുന്‍പും സമാനമായ വിഷയങ്ങളില്‍ റെയില്‍വെ ഉത്തരവിലൂടെ നിര്‍ദ്ദേശം നല്‍കിയിരുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുന്നതോടെ കുട്ടികളെ തീവണ്ടി മാര്‍ഗം വിവിധ സംസ്ഥാനങ്ങളിലേക്ക് …
Read More »നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി ജഡ്ജിയുടെ അപേക്ഷ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും…
നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന വിചാരണക്കോടതി ജഡ്ജിയുടെ അപേക്ഷ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് വിചാരണക്കോടതി ജഡ്ജി ഹണി എം. വര്‍ഗീസിന്റെ ആവശ്യം പരിഗണിക്കുന്നത്. ആറ് മാസം കൂടി സമയം അനുവദിക്കണമെന്നാണ് ജഡ്ജിയുടെ ആവശ്യം. കൊവിഡ് സാഹചര്യത്തില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്ന് അപേക്ഷയില്‍ ജഡ്ജി വ്യക്തമാക്കിയിരുന്നു.
Read More »എടിഎമ്മിൽ കാശില്ലെങ്കിൽ പിഴ: തീരുമാനത്തിൽ ഞെട്ടൽ, പിന്നാലെ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബാങ്കുകൾ രംഗത്ത്…
എടിഎമ്മുകളിൽ കാശില്ലാതെ വന്നാൽ പിഴയടക്കേണ്ടി വരുമെന്ന് ബാങ്കുകളോട് റിസർവ് ബാങ്ക് നിർദ്ദേശിച്ചത് വിപണിയിൽ വലിയ അമ്പരപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്. റിസർവ് ബാങ്കിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു തീരുമാനം ബാങ്കുകളോ എടിഎം സംഘടനകളോ പ്രതീക്ഷിച്ചിരുന്നില്ല. തീരുമാനം ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് റിസർവ് ബാങ്കിനെ സമീപിച്ചിരിക്കുകയാണ് ബാങ്കുകൾ. കോൺഫെഡറേഷൻ ഓഫ് എടിഎം ഇൻഡസ്ട്രിയാണ് ശക്തമായ എതിർപ്പ് ഉന്നയിച്ചിരിക്കുന്നത്. ഒരു മാസത്തിൽ ഒരു എടിഎമ്മിൽ 10 മണിക്കൂറിലധികം സമയം കാശില്ലാതെ വന്നാൽ 10,000 രൂപ പിഴ അടക്കേണ്ടി …
Read More »സംസ്കാരം നടത്താന്‍ പണമില്ല ; മുത്തശ്ശന്റെ മൃതദേഹം ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിച്ച് യുവാവ്…
തെലങ്കാനയില്‍ സംസ്കാരം നടത്താന്‍ പണമില്ലാത്തതിനാല്‍ മുത്തശ്ശന്റെ മൃതദേഹം ഫ്രിജിനുള്ളില്‍ സൂക്ഷിച്ച് യുവാവ്. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നെന്ന അയല്‍വാസികളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മുത്തശ്ശനും കൊച്ചുമകന്‍ നിഖിലും വാടയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് സംഭവം. കിടപ്പിലായ മുത്തശ്ശന്‍ മൂന്നു ദിവസങ്ങള്‍ക്കു മുന്‍പാണ് മരിച്ചതെന്ന് നിഖില്‍ പൊലീസിനോട് പറഞ്ഞു. മരണശേഷം മൃതശരീരം ഒരു ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് ഫ്രിജില്‍ വയ്ക്കുകയായിരുന്നു. മുത്തശ്ശന്റെ പെന്‍ഷന്‍ തുകയിലാണ് ഇരുവരും ജീവിച്ചുപോന്നത്. പെന്‍ഷന്‍ …
Read More »ഹിമാചലിലെ മണ്ണിടിച്ചില്‍; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പെടെ 14 പേര്‍ മരിച്ചു, മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല…
ഹിമാചൽ പ്രദേശിലെ കിന്നൗരിൽ ദേശീയ പാതയിലുണ്ടായ കനത്ത മണ്ണിടിച്ചിലില്‍ രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പെടെ 14 പേർ മരിച്ചു. മരിച്ചവരിൽ മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതുവരെ 13 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. ദുരന്തത്തിൽ അകപ്പെട്ട ബസിലും കാറിലും ഇനിയും 30 പേർ കുടുങ്ങി കിടക്കുന്നുവെന്നാണ് സംശയം. പൂർണ്ണമായി മണ്ണ് മൂടിക്കിടക്കുന്ന ഈ വാഹനങ്ങളിൽ നിന്ന് ആളുകളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇതിനിടെ ദുരന്തപ്രദേശത്ത് ഹിമാചൽ മുഖ്യമന്ത്രി വ്യോമനീരീക്ഷണം നടത്തി. രക്ഷാപ്രവർത്തനത്തിന് കരസേനയും, …
Read More »സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി ; ഇന്നത്തെ നിരക്കുകള്‍ അറിയാം…
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധനവ്. തുടര്‍ച്ചയായി രണ്ടു ദിവസം വിലയില്‍ മാറ്റമില്ലാതെ നിന്നശേഷമാണ് ഇന്ന് വില കൂടിയത്. പവന് ഇന്ന് 200 രൂപയാണ് കൂടിയത്. ഇതോടെ പവന് 34,880 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 25 രൂപ കൂടി 4360 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില. തിങ്കളാഴ്ച സ്വര്‍ണം ഗ്രാമിന് 50 രൂപയും പവന് …
Read More »