Breaking News

National

മത്സ്യത്തൊഴിലാളികളോട് വീണ്ടും ക്രൂരത ; റോഡരുകില്‍ വില്‍പ്പനയ്ക്ക് വച്ചിരുന്ന മീന്‍ നഗരസഭ‍ാ ജീവനക്കാര്‍ തട്ടിത്തെറിപ്പിച്ചു; പരാതി…

ആറ്റിങ്ങല്‍ അവനവഞ്ചേരിയില്‍ വഴിയോരത്ത് കച്ചവടം നടത്തിയ സ്ത്രീയുടെ മീന്‍ മുഴുവന്‍ നഗരസഭ അധികൃതര്‍ റോഡിലേക്ക് വലിച്ചെറിഞ്ഞതായി പരാതി. ശുചീകരണ തൊഴിലാളികളാണ് ഇത്തരത്തില്‍ പെരുമാറിയത്. തടയാന്‍ ശ്രമിച്ച സ്ത്രീയെ റോഡിലേക്ക് തള്ളിയിട്ടു. പരിക്കേറ്റ ഇവരെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചുതെങ്ങ് സ്വദേശിനി അല്‍ഫോണ്‍സയുടെ 20,000 രുപയോളം വരുന്ന മീനാണ് അധികൃതര്‍ നശിപ്പിച്ചത്. ഇവര്‍ വില്‍പ്പനയ്ക്ക് ഉപയോഗിച്ച മീന്‍ തട്ട് അടക്കം റോഡിലേക്ക് വലിച്ചെറിഞ്ഞു. എന്നാല്‍ തട്ടിത്തെറിപ്പിച്ചിട്ടില്ലെന്നും മീന്‍കുട്ട നഗരസഭയുടെ വാഹനത്തില്‍ കേറ്റുന്നതിനിടെ …

Read More »

രാജ്യത്ത് കോവിഡ് കേസിൽ വൻ കുറവ് ; അഞ്ച് മാസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ കണക്ക്; ഇന്ന് 28,304….

രാജ്യത്ത് കോവിഡ് കേസിൽ വൻ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 28,304 പേർക്ക് മാത്രമാണ് പുതിയതായ് രോ​ഗം സ്ഥിരീകരിച്ചത്. കൂടാതെ 372 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ദിനംപ്രതിയുള്ള കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ചു മാസത്തിനിടെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. കഴിഞ്ഞ മാര്‍ച്ച്‌ 16നാണ് ഇതിലും കുറവ് രോഗികള്‍ ഒരു ദിവസം രാജ്യമൊട്ടാകെ രേഖപ്പെടുത്തിയത്. ഇതോടെ ഇന്ത്യയിലെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 3,19,98,158 ആയി ഉയര്‍ന്നു. …

Read More »

സിനിമാ ഷൂട്ടിങ്ങിനിടെ 11 കെവി ലൈനില്‍ തട്ടി സ്റ്റണ്ട് താരം ഷോക്കേറ്റു മരിച്ചു…

ബംഗളുരുവില്‍ സിനിമാ ഷൂട്ടിങ്ങില്‍ സ്റ്റണ്ട് രംഗം ചീത്രീകരിക്കവേ സ്റ്റണ്ട് കൊറിയോഗ്രാഫര്‍ ഷോക്കേറ്റു മരിച്ചു. കന്നഡ ചിത്രമായ ‘ലവ് യു രച്ചൂ’ എന്ന സിനിമയുടെ സ്റ്റണ്ട് കൊറിയോഗ്രാഫര്‍ വിവേക് ആണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് വിവേകിനെ ബംഗളുരുവിലെ രാജരാജേശ്വരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 11 കെവി വൈദ്യുത ലൈനിനു സമീപം ക്രെയ്‌നില്‍ നില്‍ക്കുമ്ബോഴായിരുന്നു അപകടം. മറ്റൊരു സ്റ്റണ്ട് താരത്തിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവച്ചു. …

Read More »

അഫ്‌ഗാനില്‍ സമാധാനം നിലനിര്‍ത്താനുള്ള പോരാട്ടങ്ങളില്‍ ഇനി മുതല്‍ പാകിസ്ഥാനെക്കാളും പ്രാധാന്യം ഇന്ത്യക്ക്…

അഫ്‌ഗാനിലെ ഇന്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അമേരിക്കയുടെ പ്രശംസ. ഇന്ത്യ അഫ്‌ഗാനില്‍ ചെയ്തതു പോലുള്ള ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളാണ് ഇന്നത്തെ പരിതസ്ഥിതിയില്‍ ആ നാടിന് ആവശ്യമെന്നും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇനിയും സ്വാഗതം ചെയ്യുന്നുവെന്നും പെന്റഗണ്‍ സെക്രട്ടറി ജോണ്‍ കിര്‍ബി പറഞ്ഞു. പാകിസ്ഥാന്‍ – അഫ്‌ഗാന്‍ അതിര്‍ത്തിലുള്ള ചില സുരക്ഷിത താവളങ്ങളെ കുറിച്ച്‌ തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇതിനെകുറിച്ച്‌ പാകിസ്ഥാനുമായി ബൈഡന്‍ ഭരണകൂടം ചര്‍ച്ചയിലാണെന്നും കിര്‍ബി പറഞ്ഞു. പാകിസ്ഥാനിലെ ഇത്തരം സുരക്ഷിത താവളങ്ങള്‍ അഫ്‌ഗാനിസ്ഥാനില്‍ കൂടുതല്‍ …

Read More »

ബിഹാറില്‍ നിന്നും കേരളത്തിലേക്ക് വ്യാപകമായി തോക്കുകള്‍ എത്തുന്നതായി റിപ്പോര്‍ട്ടുകള്‍ ??

ബിഹാറിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും അതി വ്യാപകമായി കേരളത്തിലേക്ക് തോക്ക് എത്തുന്നതായി റിപ്പോര്‍ട്ടുകള്‍. മാനസയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് തോക്കിന്റെ ബിഹാര്‍ കണക്ഷന്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. മംഗലാപുരം, ഗോവ, മുംബൈ ബെല്‍റ്റ് വഴിയാണ് കേരളത്തില്‍ മുന്‍പ് കൂടുതല്‍ തോക്കെത്തിയിരുന്നത്. ഗുണ്ടാ സംഘങ്ങള്‍ക്കും റിയല്‍ എസ്റ്റേറ്റ് മാഫിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കുമെല്ലാം ബിഹാറില്‍ നിന്നും തോക്കെത്തുന്നതായാണ് വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. കേരളത്തിലേക്ക് ജോലി തേടിയെത്തുന്ന അതിഥി തൊഴിലാളികള്‍ വഴിയാണ് ഇത് കൂടുതലായി എത്തുക എന്നും …

Read More »

സ്കൂ​ള്‍ തു​റ​ക്കു​ന്ന​ത് സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് തീ​രു​മാ​നി​ക്കാ​മെ​ന്ന് കേ​ന്ദ്രസർക്കാർ…

സ്കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്ന വി​ശ​ദീ​ക​ര​ണ​വു​മാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. ഇ​തി​നാ​യി മാ​ര്‍​ഗ​രേ​ഖ നേ​ര​ത്തെ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. പ്രാ​ദേ​ശി​ക നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ചാ​ക​ണം സ്കൂ​ളു​ക​ള്‍ തു​റ​ക്കേ​ണ്ട​തെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കു​ന്നു. കേ​ന്ദ്രം അ​നു​മ​തി ന​ല്‍​കി​യാ​ല്‍ സം​സ്ഥാ​ന​ത്ത് സ്കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന​കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ ​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി രാ​വി​ലെ നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു. ഓ​ണ്‍​ലൈ​ന്‍ വി​ദ്യാ​ഭ്യാ​സം കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​ത്തെ ബാ​ധി​ക്കു​ന്നു​വെ​ന്ന എ​സ്‌സി​ഇ​ആ​ര്‍​ടി പ​ഠ​നം ഉ​ദ്ധ​രി​ച്ചാ​യി​രു​ന്നു മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

Read More »

ഫേസ്ബുക് അക്കൗണ്ട് വഴി പണം തട്ടിപ്പ് ; യുവാവി​നു നഷ്ടമായത് 37,000 രൂപ…

ബന്ധുവി​ന്റെ ഫേസ്​ബുക്ക്​, വാട്​സ്​ആപ്​ അക്കൗണ്ടുകള്‍ ഹൈജാക്ക് ചെയ്ത് പണം തട്ടിയെടുത്തെന്ന് പരാതി. വാഴത്തോപ്പ് പാറക്കുളങ്ങരയില്‍ ജോമറ്റി‍ൻരെ പാലക്കാടുള്ള ബന്ധു ഷാജന്‍ മാത്യുവിന്റെ അക്കൗണ്ടില്‍ നിന്നാണ് പണം ആവശ്യപ്പെട്ടത്. 50,000 രൂപ ആവശ്യപ്പെട്ടതില്‍ 37,000 രൂപ അയച്ചു കൊടുത്തതിനു ശേഷം ബന്ധുവിനെ വിളിച്ചപ്പോള്‍ ആണ് അക്കൗണ്ടുകള്‍ ഹൈജാക്ക് ചെയ്യപ്പെട്ടതാണെന്നും തട്ടിപ്പാന്നെന്നും മനസിലായത്. സുഹൃത്ത് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്നും അടിയന്തരമായി പണം വേണമെന്നും ആവശ്യപ്പെട്ടാണ് പണം തട്ടിയെടുത്തത്. ഇതു സംബന്ധിച്ച്‌ തട്ടിപ്പിന് ഇഴയായ യുവാവ് …

Read More »

സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും വൻ ഇടിവ്; ഒരാഴ്ചയ്ക്കിടെ പവന് കുറഞ്ഞത് 1,320 രൂപ…

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ് തുടരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പവൻ 400 രൂപ കുറഞ്ഞ് 34,680 രൂപയിലായിരുന്നു വ്യാപാരം നടക്കുന്നത്. ഗ്രാമിന്റെ വില 50 രൂപ കുറഞ്ഞ് 4335 രൂപയുമായി. ഒരാഴ്ചയ്ക്കിടെ പവൻ 1320 രൂപയാണ് കുറഞ്ഞത്. ശനിയാഴ്ച മാത്രം പവന്റെ വില 600 രൂപയാണ് താഴെ പോയത്. ആഗോളതലത്തിൽ വൻതോതിൽ വിറ്റൊഴിയൽ തുടർന്നതാണ് സ്വർണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എം.സി.എക്‌സി.ൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില നാലുമാസത്തെ താഴ്ന്ന …

Read More »

ജാഗ്രതയോടെ ഓണത്തിലേക്ക് : ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നു, രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണില്ല…

കർശന നിയന്ത്രണങ്ങളില്ലാത്ത ജീവിതത്തിലേക്ക് കേരളം. മാസങ്ങൾ നീണ്ട കടുത്ത നിയന്ത്രണങ്ങൾക്കും നിരോധനങ്ങൾക്കും ഒടുവിൽ അടുത്ത രണ്ടാഴ്ച കേരളത്തിലെ ജനജീവിതം സാധാരണ നിലയിലായേക്കും. ആഗസ്റ്റ് 15, മൂന്നാം ഓണം എന്നിവ വരുന്നതിനാൽ അടുത്ത രണ്ട് ഞായറാഴ്ചകളിൽ കേരളത്തിൽ സമ്പൂർണ ലോക്ക്ഡൗൺ ഉണ്ടാവില്ല. ഒന്നരവ‍ർഷത്തോളമായി വീടുകളിൽ അടച്ചിട്ട ജനങ്ങൾക്ക് ആശ്വാസം നൽകി സംസ്ഥാനത്തെ ടൂറിസം മേഖലകൾ ഇന്ന് മുതൽ സഞ്ചാരികൾക്കായി തുറക്കും. ഒരു ഡോസ് വാക്സിൻ എടുത്തുവർക്കും 48 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ്സ …

Read More »

ഒളിപിക്‌സിന് ടോക്കിയോയില്‍ തിരശ്ശീല വിണു; ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ വേട്ടയുമായി ഇന്ത്യക്ക് ഏഴു മെഡല്‍; പാക്കിസ്ഥാന് തുടര്‍ച്ചയായി മെഡലില്ലാത്ത ഏഴാം ഒളിംപിക്‌സ്…

പാക്കിസ്ഥാന് മെഡലില്ലാത്ത തുടര്‍ച്ചയായ ഏഴാം ഒളിപിക്‌സിനാണ് ടോക്കിയോയില്‍ തിരശ്ശീല വിണത്. ഇന്ത്യ ഏഴ് മെഡലുമായി ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ വേട്ടയക്കും ടോക്കിയോ സാക്ഷ്യം വഹിച്ചു. 1992 ലെ ബാര്‍സിലോണ ഒളിംപിക്‌സിലാണ് പാക്കിസ്ഥാന്‍ അവസാനമായി ഒരു മെഡല്‍ നേടിയത്. ഹോക്കിയില്‍ വെങ്കലം. അതിനു മുന്‍പ് 1988 ലെ സോള്‍ ഒളിംപിക്‌സിലും ഒരു വെങ്കലമെഡല്‍ ഉണ്ടായിരുന്നു. ബോക്‌സര്‍ ഹുസൈന്‍ ഷാ ഇടിച്ചെടുത്ത മെഡല്‍. 1948 മുതല്‍ 19 ഒളിംപ്ക്‌സില്‍ പങ്കെടുത്തിട്ടുള്ള പാക്കിസ്ഥാന് …

Read More »