Breaking News

National

പ്രളയ ഭീഷണിയിൽ ഡൽഹി; സാക്ഷ്യം വഹിക്കുന്നത് 18 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയ്ക്ക്; ജനങ്ങളെ ഒഴിപ്പിക്കുന്നു…

ഡൽഹി സാക്ഷ്യം വഹിക്കുന്നത് 18 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയ്ക്ക്. യമുന നദിയിലെ ജലനിരപ്പ് വീണ്ടും അപകടനിലയിലേക്ക് ഉയരുകയാണ്. പ്രളയ ഭീഷണിയിൽ സംസ്ഥാനത്ത് പ്രത്യേക ജാഗ്രത നിർദേശം നൽകി. ശരാശരി 210 മില്ലിമീറ്റർ മഴലഭിക്കുന്നിടത്ത് ഇക്കഴിഞ്ഞ ജൂലൈയിൽ 507 മില്ലിമീറ്ററാണ് ഡൽഹിയിൽ പെയ്തത്. പരിസരപ്രദേശമായ നോയ്ഡ, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിലൊക്കെ തുടർച്ചയായി മഴപെയുകയാണ്. ഓഗസ്റ്റ് നാല് വരെ മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. യമുന നദിയിൽ ജലനിരപ്പ് അപകടനിലയായ …

Read More »

ആഴ്ചയിൽ ഒരു ദിവസം നിർബന്ധമായും അവധിയെടുക്കണം; പൊലീസുകാരോട് തമിഴ്നാട് സർക്കാർ…

കുടുംബത്തിനൊപ്പം കൂടുതൽ സമയം ചെലവഴിക്കാനായി പൊലീസ് ഉദ്യോഗസ്ഥർക്ക് തമിഴ്നാട് സർക്കാർ 5 ദിവസം അധിക അവധി അനുവദിച്ചു. ആഴ്ചയിൽ ഒരു ദിവസം നിർബന്ധമായും ജോലിയിൽ നിന്നു മാറി നിൽക്കണമെന്ന നിർദേശവും പുതിയ ഉത്തരവിലുണ്ട്. തമിഴ്നാട് സംസ്ഥാന പൊലീസ് മേധാവി സി. ശൈലേന്ദ്ര ബാബുവാണ് ഉത്തരവിറക്കിയത്. നിലവിൽ ആഴ്ചയവധി ഉണ്ടെങ്കിലും പലർക്കും കിട്ടാറില്ല. 10 ദിവസത്തെ കാഷ്വൽ ലീവ് 15 ആക്കിയാണ് ഇപ്പോൾ ഉയർത്തിയിരിക്കുന്നത്. പിറന്നാൾ, വിവാഹവാർഷികം തുടങ്ങിയ ആഘോഷങ്ങളിൽ ഏതിലെങ്കിലും …

Read More »

കശ്മീരില്‍ സ്‌കൂള്‍ നിര്‍മ്മിക്കാൻ ഒരു കോടി രൂപ സംഭാവന നല്‍കി അക്ഷയ് കുമാര്‍…

കശ്മീരില്‍ സ്‌കൂള്‍ നിര്‍മ്മിക്കാൻ ഒരു കോടി രൂപ സംഭാവന നല്‍കി അക്ഷയ് കുമാര്‍. കഴിഞ്ഞ മാസം ബോഡര്‍ സെക്യൂരിറ്റി ഫോഴ്സിലെ (ബിഎസ്എഫ്) ജവാന്‍മാരെ ബോളിവുഡിന്റെ പ്രിയ താരം അക്ഷയ് കുമാർ സന്ദര്‍ശിച്ചിരുന്നു. ചിത്രങ്ങളും വീഡിയോകളും അക്ഷയ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സന്ദർശനം കഴിഞ്ഞ് ഒരുമാസം കഴിയുമ്പോൾ ബിഎസ്എഫ് സമൂഹമാധ്യമത്തിലൂടെ പുതിയൊരു വിവരം അറിയിച്ചിരിക്കുകയാണ്. കശ്മീരില്‍ സ്‌കൂള്‍ നിര്‍മ്മാണത്തിനായി അക്ഷയ് കുമാര്‍ ഒരു കോടി രൂപ സംഭാവന നല്‍കിയെന്നാണ് ബിഎസ്എഫ് …

Read More »

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 41,831 പേര്‍ക്ക് കോവിഡ്; പകുതിയിലേറയും കേരളത്തിൽ നിന്ന്; 541 മരണം…

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 41,831 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 541 പേര്‍ മരിച്ചു. 39,258 പേരാണ് രോഗമുക്തരായത്. 97.36ശതമാനമാണ് രോഗമുക്തി നിരക്ക്. 4,10,952 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളത്. 30820,521 പേരാണ് രോഗമുക്തരായത്. 4,24,351പേര്‍ മരിച്ചു. കേരളത്തിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 20,624 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31 ആണ്. 80 മരണവും സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച്‌ …

Read More »

നിങ്ങളുടെ ഫോൺ ഉപയോഗത്തിന്റെ ചെലവ് കൂടാൻ പോകുന്നു; എയർടെലും വോഡഫോൺ ഐഡിയയും എല്ലാം നിരക്ക് ഉയർത്തുന്നു…

ഫോൺ ഉപയോഗിക്കാത്തവരുടെ എണ്ണം വിരളമാണിന്ന്. അതുകൊണ്ട് തന്നെ ടെലികോം കമ്പനികൾ നിരക്കുകൾ ഉയർത്തുമ്പോൾ അത് രാജ്യത്തെ ഓരോ വീട്ടിലും ചെലവ് ഉയർത്തുമെന്ന് ഉറപ്പാണ്. എയർടെലും വോഡഫോൺ ഐഡിയയും എല്ലാം നിരക്ക് ഉയർത്തുന്ന കാര്യത്തിൽ നിലപാടെടുത്തു കഴിഞ്ഞു. എയർടെൽ അവരുടെ അടിസ്ഥാന പ്രതിമാസ പ്രീപെയ്ഡ് നിരക്ക് 49 ൽ നിന്ന് 79 രൂപയാക്കി. 60 ശതമാനമാണ് വർധന. കോർപ്പറേറ്റ് പ്ലാനുകളിൽ കുറഞ്ഞത് 30 ശതമാനം വരെ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. വോഡഫോൺ ഐഡിയയും …

Read More »

ഇരുപതിനായിരത്തിൽ താഴാതെ കോവിഡ്; സംസ്ഥാനത്ത് ഇന്ന് 19,487 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം ; 80 മരണം…

സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,579 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,72,17,010 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 112 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 80 മരണങ്ങളാണ് …

Read More »

ഓണ്‍ലൈന്‍ ഗെയിമില്‍ 40,000 രൂപ നഷ്ടമായി, അമ്മ വഴക്കു പറഞ്ഞു; ആറാം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു…

ഓണ്‍ലൈന്‍ ഗെയിമില്‍ നാല്‍പ്പതിനായിരം രൂപ നഷ്ടപ്പെടുത്തിയതിന് അമ്മ വഴക്കു പറഞ്ഞതിനു പിന്നാലെ പതിമൂന്നുകാരന്‍ തൂങ്ങിമരിച്ചു. മധ്യപ്രദേശിലെ ഛതാര്‍പുര്‍ ജില്ലയിലാണ് സംഭവം. ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്, ആത്മഹത്യാ കുറിപ്പ് എഴുതിവച്ച്‌ ജീവനൊടുക്കിയത്. ആത്മഹത്യാ കുറിപ്പില്‍ കുട്ടി അമ്മയോട് മാപ്പു പറഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അമ്മയുടെ അക്കൗണ്ടില്‍നിന്ന് നാല്‍പ്പതിനായിരം രൂപ ഓണ്‍ലൈന്‍ ഗെയിമില്‍ നഷ്ടപ്പെടുത്തിയതായും ഇതില്‍ വിഷമമുണ്ടെന്നും കത്തില്‍ പറയുന്നു. പാതോളജി ലാബിലാണ് കുട്ടിയുടെ പിതാവ് ജോലി ചെയ്യുന്നത്. അമ്മ നഴ്‌സ് ആണ്. …

Read More »

പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ വധിച്ച്‌ ഇന്ത്യൻ സൈന്യം: കൊല്ലപ്പെട്ടത് ജെയ്‌ഷെ തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ ബന്ധു…

2019 ലെ പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ വധിച്ച്‌ സൈന്യം. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ താമസക്കാരനും പാക് ഭീകരവാദിയുമായ അബു സൈഫുള്ളയെ ആണ് സൈന്യം വധിച്ചത്. ശനിയാഴ്ച ജമ്മു കശ്മീരിലെ അതിര്‍ത്തിയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ജെയ്ഷ മുഹമ്മദിന്റെ പ്രധാനിയായ അബു സൈഫുള്ളയെ സൈന്യം വധിച്ചത്. തിരച്ചില്‍ നടത്തുകയായിരുന്ന സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യത്തിന്‍റെ ശക്തമായ തിരിച്ചടിയിലാണ് അബു സൈഫുള്ള അടക്കം രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്. 2019 ല്‍ രാജ്യം നടുങ്ങിയ …

Read More »

രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 41,649 പേര്‍ക്ക്; തമിഴ്‌നാട്ടിലും കൊവിഡ് കേസുകള്‍ വ‌ര്‍ദ്ധിക്കുന്നു; ആകെ രോഗികളില്‍ പകുതിയിലേറെ കേരളത്തില്‍ നിന്ന്…

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധന കാണുന്നതായി റിപ്പോര്‍ട്ടുകള്‍. കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. തമിഴ്‌നാട്ടില്‍ 100 കേസുകള്‍ വര്‍ദ്ധിച്ച്‌ 1859 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് കണക്ക് അനുസരിച്ച്‌ 41,649 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. 593 പേ‌ര്‍ മരണമടഞ്ഞതായി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 3.16 കോടിയായി. മരണമടഞ്ഞവരുടെ എണ്ണം 4,23,810 ആയി. …

Read More »

കശ്​മീരില്‍ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍ ; രണ്ട്​ ഭീകരര്‍ കൊല്ലപ്പെട്ടു…

ജമ്മുകശ്​മീരില്‍ സംയുക്​തസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട്​ തീവ്ര വാദികള്‍ കൊല്ലപ്പെട്ടു. പുല്‍വാമ ജില്ലയിലാണ്​ സംഭവം. അതെ സമയം കൊല്ലപ്പെട്ടതാരാണെന്ന്​ കശ്​മീര്‍ പൊലീസ്​ വെളിപ്പെടുത്തിയിട്ടില്ല. ആര്‍മി, പൊലീസ്​, പാരാമിലിറ്ററി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംയുക്​ത സംഘമാണ് ഭീകരര്‍ക്കായി​ തെരച്ചില്‍ ഊര്ജിതമാക്കിയത്. ഏറ്റുമുട്ടലില്‍ രണ്ട്​ പേര്‍ കൊല്ലപ്പെട്ട വിവരം കശ്​മീര്‍ പൊലീസ്​ സ്ഥിരീകരിച്ചു. കഴിഞ്ഞ ജനുവരിക്ക്​ ശേഷം 87ഓളം ഭീകരവാദികളെ ഏറ്റുമുട്ടലില്‍ വധിച്ചുവെന്നാണ്​ കശ്​മീര്‍ പൊലീസ്​ വ്യക്​തമാക്കുന്നത്​. ഇതില്‍ മുതിര്‍ന്ന കമാന്‍ഡര്‍മാരും അടങ്ങിയിട്ടുണ്ട് .

Read More »