ഉജ്ജൈനിലെ മഹാകലേശ്വര്‍ ക്ഷേത്രത്തില്‍ തിങ്കളാഴ്ച ഉണ്ടായ തിക്കിലും തിരക്കിലും സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊവിഡിനെ തുടര്‍ന്ന് അടച്ചിട്ട മഹാകലേശ്വര്‍ ക്ഷേത്രം കഴിഞ്ഞ മാസത്തോടെയാണ് തുറന്നത്. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും മാത്രമാണ് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളത്. രാവിലെ 6 നും രാത്രി 8 നും ഇടയില്‍ 3,500 സന്ദര്‍ശകര്‍ക്കാണ് ക്ഷേത്രത്തിലേക്ക് ഭരണകൂടം അനുമതി നല്‍കുക. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, മുന്‍ മുഖ്യമന്ത്രി ഉമാ …
Read More »മിസോറം-അസം അതിർത്തി സംഘർഷം; അസമിലെ ആറ് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു…
മിസോറാം അതിർത്തിയിൽ തിങ്കളാഴ്ച നടന്ന അക്രമത്തിനിടെ അസം പൊലീസിലെ ആറ് പേർ കൊല്ലപ്പെട്ടു. സംഘർഷത്തിൽ പരിക്കേറ്റ 50 പോലീസുകാരെ സിൽചാർ മെഡിക്കൽ കോളേജ് ആശുപത്രിയിലും (എസ്എംസിഎച്ച്) പ്രവേശിപ്പിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എല്ലാ മുഖ്യമന്ത്രിമാരെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദർശിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. അതിർത്തി പ്രദേശങ്ങളിൽ നിന്ന് വെടിയുതിർത്തതായും സർക്കാർ വാഹനങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എട്ട് …
Read More »കുട്ടി ഹാക്കര്‍മാരുടെ തിരുട്ട് ഗ്രാമം, ചൗക്കി ബംഗാറില്‍ കടന്ന് കേരളാ പൊലീസിന്റെ ആക്ഷന്‍
കേരളാ പോലീസിന് മറ്റൊരു പൊൻതൂവൽ കൂടി വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കി തട്ടിപ്പു നടത്തിയവരെ പിന്തുടര്‍ന്ന് കേരളാ പൊലീസ് എത്തിപ്പെട്ടത് യു.പിയിലെ തിരുട്ട് ഗ്രാമത്തില്‍. കുട്ടികളായ ഹാക്കര്‍മാര്‍ ഉള്‍പ്പടെ സൈബര്‍ തട്ടിപ്പ് നടത്തുന്ന ചൗക്കി ബംഗാറില്‍ കടന്ന് രണ്ട് പ്രതികളെ കയ്യോടെ പിടികൂടി പൊലീസ്. കൊച്ചി സിറ്റി സൈബര്‍ ക്രൈം പോലീസ് സംഘം ഉത്തര്‍പ്രദേശില്‍ 11 ദിവസം തങ്ങി പ്രതികളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചശേഷമാണ് വ്യാജ ഫേസ്ബുക്ക് അകൗണ്ടുണ്ടാക്കി പണം തട്ടുന്ന …
Read More »ഐഎസില്‍ ചേര്‍ന്ന മകളെ നാട്ടിലെത്തിക്കണമെന്ന ഹര്‍ജി; കേന്ദ്രത്തിന്റെ നിലപാട് തേടി കോടതി…
ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐഎസ്) ചേര്‍ന്ന മകള്‍ നിമിഷയേയും കുഞ്ഞിനേയും നാട്ടില്‍ എത്തിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മണക്കാട് സ്വദേശി ബിന്ദു സമ്ബത്ത് നല്‍കിയ ഹര്‍ജിയില്‍ കേരള ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടി. ഈ വിഷയത്തില്‍ കേന്ദ്രം രണ്ടാഴ്ചയ്ക്കകം തീരുമാനം അറിയിക്കണമെന്ന് കോടതി വ്യക്തമാക്കി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ എതിര്‍കക്ഷികളാക്കി ജൂലൈ രണ്ടിന് ബിന്ദു സമ്ബത്ത് സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് പിബി സുരേഷ് കുമാര്‍ പരിഗണിച്ചത്. ഭര്‍ത്താവിനൊപ്പം ഇസ്ലാമിക് സ്റ്റേറ്റില്‍ …
Read More »സംസ്ഥാനത്ത് ഇന്ന് ആശ്വാസദിനം; 11,586 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 10,943 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം….
സംസ്ഥാനത്ത് ഇന്ന് 11,586 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 10.59 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1,09,382 പരിശോധനകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്. കൂടാതെ 135 കോവിഡ് മരണങ്ങളും ഇന്ന് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. മലപ്പുറം 1779 തൃശൂര്‍ 1498 കോഴിക്കോട് 1264 എറണാകുളം 1153 പാലക്കാട് 1032 കൊല്ലം 886 കാസര്‍ഗോഡ് 762 തിരുവനന്തപുരം 727 ആലപ്പുഴ 645 …
Read More »പുത്തന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് കെടിഎം; 25,000 രൂപയോളം കിഴിവാണ് കമ്ബനി പ്രഖ്യാപിച്ചിരിക്കുന്നത്…
പ്രമുഖ ഓസ്ട്രിയന്‍ ഇരുചക്ര ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎം അഡ്വഞ്ചര്‍ ബൈക്കുകള്‍ക്ക് വമ്ബിച്ച ഓഫറുമായി രംഗത്ത്. കെടിഎം 250 അഡ്വഞ്ചര്‍ ബൈക്ക് മോഡലിന്റെ വിലയില്‍ 25,000 രൂപയോളം കിഴിവാണ് കമ്ബനി വരുത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഇതോടെ ഈ മോഡലിന് 2,30,003 രൂപയാണ് എക്‌സ്‌ഷോറൂം വില. മുമ്ബ് 2,54,995 രൂപയായിരുന്നു വില ഉണ്ടായിരുന്നത്. ജൂലൈ 14 മുതല്‍ ആഗസ്റ്റ് 31 വരെയാണ് ഈ പ്രത്യേക ഓഫര്‍ ലഭിക്കുക എന്ന് കമ്ബനി അറിയിച്ചു. 250 …
Read More »വരാനിരിക്കുന്നത് പ്രളയകാലം; മാസത്തില്‍ പകുതി ദിവസവും പ്രളയത്തിന് സാധ്യതയെന്ന് നാസയുടെ മുന്നറിപ്പ്…
ഭൂമിയെ കാത്തിരിക്കുന്നത് വലിയ പ്രളയകാലമെന്ന് നാസയുടെ മുന്നറിപ്പ്. ചന്ദ്രന്റെ ചലനത്തിലുണ്ടാകുന്ന മാറ്റം 2030കളുടെ പകുതിയില്‍ തുടര്‍ പ്രളയമുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. ചന്ദ്രന്റെ ഭ്രമണപഥത്തിലെ ഒരു ‘ചലനം’കാരണം സമുദ്രനിരപ്പ് ഉയരുന്നതാണ് വലിയ നാശനഷ്ടമുണ്ടാക്കാന്‍ സാധ്യതയുള്ള പ്രളയത്തിലേക്ക് നയിക്കുക. ചന്ദ്രന്റെ ചലനംകൊണ്ട് സമുദ്രനിരപ്പ് വലിയതോതില്‍ ഉയരും. തീരപ്രദേശങ്ങള്‍ വെള്ളത്തിലാകും. സമുദ്രനിരപ്പിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് പഠിക്കുന്ന നാസയുടെ സംഘമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ജര്‍മനി ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ അപ്രതീക്ഷിതമായുണ്ടായ പ്രളയം കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനയാണെന്ന …
Read More »രാജ്യത്ത് സ്ഥിരീകരിക്കുന്ന പുതിയ കൊവിഡ് കേസുകളിൽ 41 ശതമാനവും കേരളത്തിൽ…
സംസ്ഥാനത്ത് ദിനംപ്രതിയുള്ള പുതിയ കൊവിഡ് കേസുകളുടെ എണ്ണം കൂടി വരുകയാണ്. രാജ്യത്താകെ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളുടെ 41 ശതമാനവും കേരളത്തിൽ നിന്നാണ്. കൊവിഡ് രോഗികളുടെ എണ്ണത്തിലും ജനസംഖ്യയിലും കേരളത്തേക്കാൾ ഏറെ മുന്നിൽ നിൽക്കുന്ന മഹാരാഷ്ട്രയിൽ പോലും ഇപ്പോൾ പ്രതിദിന കേസുകളുടെ എണ്ണം സംസ്ഥാനത്തെ അപേക്ഷിച്ച് കുറവാണ്. രണ്ടാം തരംഗത്തിന്റെ ഉച്ചസ്ഥായിൽ കേരളത്തിൽ പ്രതിദിന രോഗികളുടെ എണ്ണം 42,464 (മെയ് 6) വരെ എത്തിയിരുന്നു. ശക്തമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഫലമായി …
Read More »ചാനുവിന്റെ ഇഷ്ട ഭക്ഷണം പിറ്റ്സ; ജീവിതകാലം മുഴുവൻ കമ്പനി വക പിറ്റ്സ സൗജന്യം…
രാജ്യത്തിൻറെ അഭിമാനം ടോക്യോയിൽ എടുത്തുയർത്തി ഒളിംപിക്സിൽ വെള്ളി മെഡൽ നേടിയ ഭാരോദ്വഹന തരാം മീരാബായ് ചാനുവിന് ജീവിതകാലം മുഴുവൻ പിറ്റ്സ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച് ഡോമിനോസ് ഇന്ത്യ. നേട്ടം കൈവരിച്ചതിന് പിന്നാലെ ചാനു പിറ്റ്സ തന്റെ ഇഷ്ട ഭക്ഷണമാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് ഡോമിനോസ് പ്രഖ്യാപനം നടത്തിയത്. താരത്തെ അഭിനന്ദിച്ച് കമ്പനി ട്വിറ്ററിൽ പങ്കു വച്ച കുറിപ്പിലാണ് ജീവിതകാലം മുഴുവൻ ചാനുവിന് പിറ്റ്സ സൗജന്യമായി നൽകുമെന്ന വിവരം അറിയിച്ചത്. പരിശീലനത്തിന്റെയും മറ്റും …
Read More »കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ രാജി വെച്ചു…
അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ രാജി വെച്ചു. കര്‍ണാടക ഗവര്‍ണര്‍ തവര്‍ചന്ദ് ഗെലോട്ട്, യെദിയൂരപ്പയുടെ രാജി സ്വീകരിച്ചു. എന്നാല്‍ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ ആ പദവിയില്‍ തന്നെ തുടരണമെന്ന്അ ദ്ദേഹത്തോട് ആവശ്യപ്പെട്ടു. താന്‍ ദുഃഖത്തോടെയല്ല രാജിവെക്കുന്നതെന്നും, നരേന്ദ്ര മോദിയും, അമിത് ഷായും, നദ്ദയും മുഖ്യമന്ത്രിയായി തനിക്ക് രണ്ടു വര്‍ഷങ്ങള്‍ നല്‍കിയെന്നും, അവരോടെല്ലാം എത്ര നന്ദി പറഞ്ഞാലും തീരില്ല എന്നും യെദിയൂരപ്പ പറഞ്ഞു. അടല്‍ ബിഹാരി …
Read More »