രാജ്യത്ത് നിലവിലുള്ള വാക്‌സിനുകളെല്ലാം ഡെല്‍റ്റ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് ഐസിഎംആര്‍ പഠനം. ദേശീയ വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷന്‍ വിദഗ്ധ സമിതി തലവന്‍ ഡോ. എന്‍ കെ അറോറയാണ് ഐസിഎംആര്‍ റിപ്പോര്‍ട്ട് പങ്കുവച്ചത്. ‘രാജ്യത്തെ ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യയിലെ ചില സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപനം കൂടുതലായി ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇവയില്‍ ഭൂരിഭാഗവും ഡെല്‍റ്റ വകഭേദം വന്ന കേസുകളാണ്. കൂടുതല്‍ പേര്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിലൂടെ മൂന്നാംതരംഗത്തെ ഫലപ്രദമായി നിയന്ത്രിക്കാനാകുമെന്നും ഡോ. എന്‍ കെ …
Read More »ആഡംബര കാറിന് നികുതിയിളവ്: ഹർജി തള്ളിയത് ചോദ്യം ചെയ്ത് വിജയ് വീണ്ടും ഹൈക്കോടതിയിൽ
വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത ആഡംബര കാറിന് നികുതി ഇളവ് തേടിയുള്ള കേസിൽ നടൻ വിജയ് വീണ്ടും മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. കാറിന് നികുതിയിളവ് തേടി നേരത്തെ വിജയ് നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴയിട്ട്ത ള്ളിയിരുന്നു. ഈ വിധി ചോദ്യം ചെയ്താണ് വിജയ് അപ്പീലുമായി കോടതിയെ സമീപിച്ചത്. പ്രവേശന നികുതിയുടെ പേരിൽ രജിസ്ട്രേഷൻ വൈകിയതിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് വിജയ് വീണ്ടും ഹൈക്കോടതിയെ …
Read More »എ.ടി.എം സേവനങ്ങള്‍ക്ക് ചിലവേറും; ഓരോ ഇടപാടിനും 21 രൂപ വരെ നഷ്ടമാകാം…
എ.ടി.എം സേവനങ്ങള്‍ക്ക് ഇനി ചിലവേറും. എ.ടി.എം ചാര്‍ജുകള്‍ വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയതോടെയാണിത്. ഇതോടെ സൗജന്യ എ.ടി.എം ഇടപാടുകള്‍ക്ക് ശേഷമുള്ള ഓരോ ഇടപാടിനും 21 രൂപവരെ ഉപഭോക്താക്കളില്‍നിന്ന് ഈടാ ക്കാം. എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിക്കല്‍, ഡെബിറ്റ് -ക്രെഡിറ്റ് കാര്‍ഡുകളുടെ ഉപയോഗം തുടങ്ങിയവക്കാണ് നിരക്ക് ഈടാക്കുക. 2022 ജനുവരി ഒന്നുമുതലാണ് പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരികയെന്ന് റിസര്‍വ് ബാങ്ക് വിജ്ഞാപനത്തില്‍ പറയുന്നു. നിലവില്‍ ഉപഭോക്താക്കള്‍ക്ക് ബാങ്ക് എ.ടി.എമ്മില്‍നിന്ന് പരമാവധി …
Read More »പെഗാസസ് ഫോൺ ചോർത്തൽ പട്ടികയിൽ രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും; അടിസ്ഥാന രഹിതമെന്ന് സർക്കാർ
പെഗാസസ് ഫോൺ ചോർത്തലിൽ ഉൾപെട്ടവരിൽ സുപ്രീംകോടതി ജഡ്ജിമാരും മാധ്യപ്രവർത്തകരും. 17 ഓളം അന്താരാഷ്ട്ര മാധ്യമസ്ഥാപനങ്ങൾ നടത്തിയ അന്വേഷണത്തിലാണ് പെഗാസസ് ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് ഇന്ത്യയിലെ രാഷ്ട്രീയക്കാർ, ആക്ടിവിസ്റ്റുകൾ, മാധ്യമപ്രവർത്തകർ എന്നിവരുടേതടക്കം ഫോൺ ചോർത്തിയതായി പുറത്തു വന്നത്. എന്നാൽ, ആരോപണം കേന്ദ്ര സർക്കാർ നിഷേധിച്ചിട്ടുണ്ട്. വിഷയം പ്രതിപക്ഷം പാർലമെന്റിൽ ഉന്നയിക്കും. സർക്കാർ ഏജൻസികൾ അനധികൃത ഇടപെടലുകളൊന്നും നടത്തിയിട്ടില്ലെന്നും പുറത്തു വന്ന റിപ്പോർട്ട് വസ്തുതകൾ ഇല്ലാത്തത് മാത്രമല്ല, മുൻകൂട്ടി തീരുമാനിച്ച നിഗമനങ്ങളിൽ …
Read More »വിമർശനങ്ങൾ കേട്ട് ഒളിച്ചോടില്ല; മാലിക്ക് പിൻവലിക്കാൻ ആലോചിച്ചിട്ടില്ലെന്നും മഹേഷ് നാരായണൻ
വിമർശനങ്ങൾ കേട്ട് ഒളിച്ചോടില്ല; മാലിക്ക് പിൻവലിക്കാൻ ആലോചിച്ചിട്ടില്ലെന്നും മഹേഷ് നാരായണൻ
Read More »കനത്ത മഴ തുടരുന്നു ; പേമാരിയിൽ മരണം 33 കഴിഞ്ഞു, നിരവധി പേര്‍ക്ക് പരിക്ക് ; റെഡ് അലേര്‍ട്ട്…
മുംബൈയില്‍ കനത്ത മഴ തുടരുന്നു. കഴിഞ്ഞ ദിവസം തുടര്‍ച്ചയായി പെയ്ത മഴയില്‍ അഞ്ചിടങ്ങളിലായി നടന്ന അപകടങ്ങളില്‍ 33 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നും രാവിലെ മുതല്‍ മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും ശക്തിയായ മഴ തുടരുകയാണ്. മുംബൈയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ഉദ്യോഗസ്ഥരോടും രക്ഷാ പ്രവര്‍ത്തകരോടും അതീവ ജാഗ്രത പുലര്‍ത്തണമെന്നും അപകട മേഖലകളില്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നും …
Read More »മറിഞ്ഞ ടാങ്കറില്‍നിന്ന് എണ്ണയൂറ്റുന്നതിനിടെ തീഗോളമായി; 13 പേര്‍ വെന്തുമരിച്ചു; മരണസംഖ്യ ഉയരാൻ സാധ്യത…
എണ്ണയുമായി പോയ ടാങ്കര്‍ മറിഞ്ഞ് തീപിടിച്ച് 13 പേര്‍ വെന്തുമരിച്ചു. കിസുമു- ബുസിയ ഹൈവേയില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. വാഹനം മറിഞ്ഞയുടന്‍ എണ്ണയൂറ്റാനായി സമീപ വാസികള്‍ പാത്രങ്ങളുമായി ഓടിയെത്തുകയായിരുന്നു. അതിനിടെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച ടാങ്കറും പരിസരവും അഗ്നിഗോളമായി. ഇതിനിടയില്‍പെട്ടാണ് 13 പേര്‍ മരണത്തിന് കീഴടങ്ങിയത്. 24 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലര്‍ക്കും പൊള്ളലേറ്റ പരിക്ക് സാരമുള്ളതാണ്. കുട്ടികളും ദുരന്തത്തിനിരയായവരില്‍ പെടും. മരണസംഖ്യ ഉയരുമെന്ന് പൊലീസ് അറിയിച്ചു. അഗ്നിബാധ അണക്കാന്‍ രക്ഷാസേന …
Read More »രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 38,164 പേര്‍ക്ക് കോവിഡ്; മരണം 500ല്‍ താഴെ…
രാജ്യത്ത് 24 മണിക്കൂറിനിടെ 38,164 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 499 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്. 38,660 പേര്‍ കൂടി രോഗമുക്തി നേ. വാക്സിനേഷന്‍ 41 കോടിയിലേക്ക് അടുക്കുന്നതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 40,64,81,493 പേര്‍ക്കാണ് ഇതുവരെ വാക്സിന്‍ നല്‍കിയത്. കോവിഡ് മൂന്നാം തരംഗം കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ മുന്നൊരുക്കം ശക്തമാക്കി. അവശ്യമരുന്നുകള്‍ അടക്കം 30 ദിവസത്തേയ്ക്കുള്ള ബഫര്‍ സ്റ്റോക്കിന് രൂപം നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. റെംസിഡിവിര്‍ അടക്കമുള്ള അവശ്യമരുന്നുകളാണ് …
Read More »ഹെഡ് ഫോണിന് വേണ്ടിയുള്ള തര്‍ക്കത്തില്‍ ബന്ധുവായ 20 കാരിയെ കൊലപ്പെടുത്തി…
മഹാരാഷ്ട്രയിലെ അകോലയില്‍ ഹെഡ്ഫോണിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവ് ബന്ധുവായ 20കാരിയെ കൊലപ്പെടുത്തി. 24കാരനായ ഋഷികേശ് യാദവ് എന്ന യുവാവാണ് ബന്ധുവായ നേഹയെ കുത്തി കൊലപ്പെടുത്തിയത്. ഹെഡ് ഫോണിന് വേണ്ടിയുള്ള തര്‍ക്കത്തിനിടെ ഋഷികേശ് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് നേഹയെ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗോരാക്ഷന്‍ റോഡിലെ മാധവ് നഗര്‍ നിവാസികളാണ് ഇരുവരും. ഗുരുതരമായി പരിക്കേറ്റ നേഹയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഋഷികേശ് അറസ്റ്റിലായിട്ടുണ്ട്. കൊലക്ക് പിന്നില്‍ മറ്റു കാരണങ്ങള്‍ ഉണ്ടോ എന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
Read More »മുംബൈ മഴക്കെടുതി : മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി…
മഹാരാഷ്ട്രയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ലക്ഷം രൂപ ധനസഹായമാണ് പ്രധാനമന്ത്രി ദുരിതാശ്വാസ ഫണ്ടില്‍ നിന്നും അനുവദിച്ചത്. ഇന്ന് പുലര്‍ച്ചെ പെയ്ത മഴയില്‍ ചെമ്ബൂരിലെ ഭാരത് നഗറിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ഇതുവരെ 21 പേര്‍ മരണപ്പെട്ടു. അതേസമയം, പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 15 പേരെ ഇവിടെ നിന്ന് രക്ഷപെടുത്തിയിട്ടുണ്ട്. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളായ ചുനഭട്ടി, സിയോണ്‍, ദാദര്‍, …
Read More »