Breaking News

National

ഡെല്‍ഹി കലാപക്കേസില്‍ യുഎപിഎ ചുമത്തപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഒടുവില്‍ മോചനം….

ഡെല്‍ഹി കലാപക്കേസില്‍ യു എ പി എ ചുമത്തപ്പെട്ട് ജയിലിലാക്കിയ വിദ്യാര്‍ഥികള്‍ക്ക് ഒടുവില്‍ മോചനം. ജാമ്യം ലഭിച്ച ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികളായ നതാഷ നര്‍വാല്‍, ദേവാംഗന കലിത, ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥി ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവര്‍ക്കാണ് മോചനം. ഡെല്‍ഹി കോടതിയാണ് മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. വിദ്യാര്‍ഥികള്‍ക്ക് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഡെല്‍ഹി ഹൈകോടതി മൂന്നു പേര്‍ക്കും ജാമ്യം അനുവദിച്ചത്. വിയോജിപ്പുകളെ അടിച്ചമര്‍ത്താനുള്ള …

Read More »

വാഹനരേഖകളുടെ കാലാവധി നീട്ടി കേന്ദ്രസർക്കാർ; ഏതൊക്കെ കാര്യങ്ങൾക്കാണ് ഇളവ് ലഭിക്കുക…

വാഹന രേഖകളുടെ കാലാവധി നീട്ടി കേന്ദ്രസര്‍ക്കാര്‍. ഡ്രൈവിങ്​ ലൈസന്‍സ്​, രജിസ്​ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്​, ഫിറ്റ്​നെസ്സ്​ സര്‍ട്ടിഫിക്കറ്റ്​, പെര്‍മിറ്റ്​ എന്നിവയുടെ കാലാവധിയാണ്​ നീട്ടിയത്​. 2020 ഫെബ്രുവരിക്ക്​ ശേഷം കാലാവധി പൂര്‍ത്തിയായ വാഹനരേഖകള്‍ക്കാണ്​ ഇളവ്​ നല്‍കുക. സെപ്​തംബര്‍ 30 വരെയാണ്​ കാലാവധി നീട്ടിയിരിക്കുന്നത്​. കോവിഡ്​ പശ്​ചാത്തലത്തിലാണ്​ നടപടി. കാലാവധി കഴിഞ്ഞ ഡ്രൈവിങ്​ ലൈസന്‍സുമായി വാഹനത്തില്‍ യാത്ര ചെയ്​താല്‍ പരമാവധി 5000 രൂപ പിഴലഭിക്കും. പെര്‍മിറ്റിന്​ 10,000 രൂപയും ഫിറ്റ്​നെസ്​ സര്‍ട്ടിഫിക്കറ്റിന്​ 2000 മുതല്‍ 5000 …

Read More »

മകളെ ശല്യം ചെയ്ത യുവാവിനെ അച്ഛന്‍ നാട്ടുകാരുടെ കണ്‍മുന്നില്‍ അടിച്ചു കൊന്നു…

ചെങ്കല്‍പ്പേട്ടയിലെ പരനൂരില്‍ പതിനാറുകാരിയായ മകളെ ശല്യം ചെയ്ത യുവാവിനെ അച്ഛന്‍ നാട്ടുകാരുടെ കണ്‍മുന്നില്‍ അടിച്ചു കൊന്നു. വിദ്യാര്‍ഥിനിയെ 22 കാരനായ രാജേഷ് നിരന്തരം ശല്യപ്പെടുത്തിയിരുന്നു. ഇതില്‍ പ്രകോപിതനായ പിതാവ് നാട്ടുകാരുടെ കണ്‍മുന്നില്‍ വച്ച്‌ യുവാവിനെ അടിച്ചുകൊല്ലുകയായിരുന്നു. മകളെ ശല്യം ചെയ്യരുതെന്ന് 38കാരനായ പിതാവ് പലതവണ രാജേഷിനെ താക്കീതു നല്‍കിയിരുന്നു. ചൊവ്വാഴ്ച വൈകീട്ട് പലചരക്കു കടയില്‍ പോയി മടങ്ങിയ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് യുവാവ് വീണ്ടും ശല്യം ചെയ്യുകയായിരുന്നു. ഇത് പിതാവ് കാണാനിടയായി. …

Read More »

സിബിഎസ്‌ഇ 12 – ക്ലാസ്‌ പരീക്ഷാഫലത്തിന്‌ മാനദണ്‌ഡമായി; 10, 11, 12 ക്ലാസുകളിലെ മാര്‍ക്കുകള്‍ പരിഗണിക്കും….

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ്സ് മൂല്യനിര്‍ണം മുന്‍ ക്ലാസുകളിലെ പ്രകടനം വിലയിരുത്തിയെന്ന് റിപ്പോര്‍ട്ട്. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ പ്രകടനം കണക്കിലെടുത്താവും പന്ത്രണ്ടാം ക്ലാസ്സ് മൂല്യനിര്‍ണയമെന്ന് അറ്റോണി ജനറല്‍ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 30:30:40 എന്നീ അനുപാതത്തിലാവും പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ മാര്‍ക്കില്‍ വെയിറ്റേജ് നല്‍കുക. ഫലം ജൂലൈ 31നകം പ്രഖ്യാപിക്കും. പത്ത്, പതിനൊന്ന് ക്ലാസ്സുകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച മൂന്ന് വിഷയങ്ങളാണ് …

Read More »

ലക്ഷദ്വീപ്: ഭരണ പരിഷ്കാരങ്ങള്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി…

ലക്ഷദ്വീപിലെ ഭരണ പരിഷ്കാരങ്ങള്‍ക്ക് എതിരായ പൊതുതാത്പര്യഹര്‍ജി ഹൈക്കോടതി തള്ളി. ഭരണ പരിഷ്കാര നിര്‍ദ്ദേശങ്ങളുടെ കരട് മാത്രമാണ് ഇപ്പോള്‍ ഉള്ളതെന്നു ഡിവിഷന്‍ ബഞ്ച് ഉത്തരവില്‍ വ്യക്തമാക്കി. മലപ്പുറം സ്വദേശി നൗഷാദലി സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റീസുമാരായ എസ്.വി.ഭട്ടിയും മുരളി പുരുഷോത്തമനും അടങ്ങുന്ന ബെഞ്ച് തള്ളിയത്. നിലവില്‍ പുറപ്പെടുവിച്ചിട്ടുള്ളത് കരട് ചട്ടങ്ങള്‍ മാത്രമാണെന്നും തര്‍ക്കങ്ങളും ശുപാര്‍ശകളും പരിഗണിച്ചതിനു ശേഷം രാഷ്ട്രപതിയാണ് അന്തിമ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ …

Read More »

കോവിഷീല്‍ഡിന്റെ ആദ്യ ഡോസിന് ഡെല്‍റ്റ വകഭേദത്തിനെതിരെ 61 ശതമാനം വരെ ഫലപ്രാപ്തി…

കോവിഷീല്‍ഡിന്റെ ആദ്യ ഡോസിന് ഡെല്‍റ്റ വകഭേദത്തിനെതിരെ 61 ശതമാനം വരെ ഫലപ്രാപ്തിയെന്ന് ഡോ എന്‍ കെ അറോറ. നാലാഴ്ചത്തെ ഇടവേള നിശ്ചയിച്ചാണ് ദേശീയ കുത്തിവെയ്പ് ദൗത്യം രാജ്യത്ത് ആരംഭിച്ചത്. പിന്നീടുള്ള ദിവസങ്ങളില്‍ കുത്തിവെയ്പ് എടുത്തവര്‍ക്ക് രോഗപ്രതിരോധശേഷി വര്‍ധിക്കുന്നതായാണ് കണ്ടെത്തിയത്. ബ്രിട്ടനും ആസ്ട്രാസെനേക്കയുടെ വാക്‌സിന്റെ ഇടവേള 12 ആഴ്ച വരെയായി ഉയര്‍ത്തിയിരുന്നു. അതിനിടെ ലോകാരോഗ്യസംഘടനയും ഇടവേള വര്‍ധിപ്പിക്കുന്നതിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ആറു മുതല്‍ എട്ടാഴ്ച വരെ നീട്ടുന്നത് നല്ലതാണ് എന്നതായിരുന്നു …

Read More »

സ്വര്‍ണക്കടത്ത് കേസ്; രണ്ട് വിമാനകമ്ബനികള്‍ക്ക് കസ്റ്റംസ് നോട്ടീസ്, നിര്‍ണായക കണ്ടെത്തല്‍….

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രണ്ട് വിമാനകമ്ബനികള്‍ക്ക് കസ്റ്റംസ് നോട്ടിസ് അയച്ചു. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്ബനികള്‍ക്കാണ് നോട്ടീസ്. സാധാരണ കാര്‍ഗോയെ നയതന്ത്ര കാര്‍ഗോ ആക്കിയത് വിമാനകമ്ബനികളാണെന്നാണ് കസ്റ്റംസ് വിശദീകരണം. കേസന്വേഷണത്തിന്‍റെ ഭാഗമായി കോണ്‍സല്‍ ജനറല്‍, സ്വപ്‌ന, ശിവശങ്കര്‍ ഉള്‍പ്പടെ 52 പേര്‍ക്ക് കൂടി കസ്റ്റംസ് നോട്ടീസ് നല്‍കുമെന്നാണ് വിവരം. നയതന്ത്ര ബാഗേജിലാണ് സ്വര്‍ണം കടത്തിയിരുന്നതെന്ന് കസ്റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു. കോണ്‍സല്‍ ജനറലിന്‍റെ ഒരു കത്തോടു കൂടിയാണ് ഇവ വിമാനത്താവളത്തിലെത്തിച്ചിരുന്നത്. വിമാനത്താവളത്തില്‍ …

Read More »

തെലുങ്ക് ചിത്രത്തിന് നൂറ് കോടി ; ദളപതിയുടെ റെക്കോര്‍ഡ് പ്രതിഫലം കേട്ട് ഞെട്ടി സിനിമാലോകം

വിജയ് തെലുങ്കിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. തോഴ, മഹര്‍ഷി, ഊപ്പിരി പോലുളള വിജയ ചിത്രങ്ങള്‍ തെലുങ്കില്‍ ഒരുക്കിയ വംശി പൈദിപ്പളളിയാണ് വിജയ് ചിത്രം ഒരുക്കുന്നത്. തമിഴ്, തെലുങ്ക് ഭാഷകളിലായിട്ടാണ് ചിത്രം ഒരുങ്ങുക. ടോളിവുഡിലെ പ്രശസ്ത നിര്‍മ്മാതാക്കളിലൊരാളായ ദില്‍ രാജുവാണ് വിജയ് ചിത്രം നിര്‍മ്മിക്കുന്നത്. അതേസമയം സിനിമയ്ക്ക് വേണ്ടി വിജയ് വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുളള പുതിയ റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. 100 കോടി രൂപയാണ് ദില്‍ …

Read More »

രാജ്യത്ത് കഴിഞ്ഞ ദിവസത്തേക്കാൾ പ്രതിദിന കോവിഡ് കേസുകളിൽ വർധനവ്; 2,330 മരണവും….

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 67,208 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 2,330 മരണവും സ്ഥിരീകരിച്ചു. 1,03,570 പേര്‍ രോഗമുക്തി നേടി. എന്നാല്‍ കഴിഞ്ഞ ദിവസത്തേതില്‍ നിന്നും നേരിയ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ബുധനാഴ്ച 62,224 ആയിരുന്നു രാജ്യത്തെ പ്രതിദിന കോവിഡ് കേസ്. രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകളുടെ എണ്ണം 2,97,00,313 ആയി ഉയര്‍ന്നു. ആകെ മരണം 3,81,903. ആകെ രോഗമുക്തരുടെ എണ്ണം 2,84,91,670. നിലവില്‍ …

Read More »

ലൈംഗിക ബന്ധത്തിന്​​ വഴങ്ങിയില്ല; സര്‍ക്കാര്‍ ആശുപത്രിയില്‍ വനിത ജീവനക്കാരെ പിരിച്ചുവിട്ടു…

സൂപ്പര്‍വൈസറുടെ ലൈംഗിക ഇംഗിതങ്ങള്‍ക്ക്​ വഴങ്ങാത്ത വനിതാജീവനക്കാരെ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന്​ പിരിച്ചുവിട്ടതായി ആരോപണം. ഗുജറാത്തിലെ ജാംനഗറിലുള്ള ഗുരുഗോവിന്ദ്​ സിങ്​ സര്‍ക്കാര്‍ ആശുപത്രിയിലാണ്​ സംഭവം. കരാര്‍വ്യവസ്​ഥയില്‍ ജോലിചെയ്യുന്ന വനിത അറ്റന്‍ഡര്‍മാരാണ്​ പരാതിക്കാര്‍. പിരിച്ചുവിടു​മ്പോള്‍ മൂന്നു മാസത്തെ ശമ്ബളം പോലും ഇവര്‍ക്ക്​ സൂപ്പര്‍വൈസര്‍ നിഷേധിച്ചുവെന്നാണ്​ ആരോപണം​. ​ സംഭവം വിവാദമായതോടെ അന്വേഷണത്തിന്​ മുഖ്യമന്ത്രി വിജയ്​ രൂപാണി ഉത്തരവിട്ടിട്ടുണ്ട്​. സബ്​ ഡിവിഷനല്‍ മജിസ്​ട്രേട്ട്​, അസി. പൊലീസ്​ സൂപ്രണ്ട്​, ആശുപത്രി ഡീന്‍ എന്നിവര്‍ അടങ്ങിയ മൂന്നംഗ സമിതിയെ …

Read More »