Breaking News

National

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തി…

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ആന്ധ്രപ്രദേശിലെ കഡപ്പ ജില്ലയിലെ ചിന്താല ചെരു ഗ്രാമത്തിലാണ് ദാരുണ സംഭവം ഉണ്ടായത്. കഴിഞ്ഞ കുറേ കാലമായി യുവാവ് പെണ്‍കുട്ടിയെ പ്രണയത്തിന്റെ പേരില്‍ ശല്യം ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ പെണ്‍കുട്ടി പ്രണയാഭ്യര്‍ത്ഥന നിരസിച്ചു. തുടര്‍ന്ന് വെള്ളിയാഴ്ച പെണ്‍കുട്ടിയെ പിന്തുടര്‍ന്നെത്തിയ യുവാവ് കഴുത്ത് മുറിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. ചരണ്‍ എന്നയാളാണ് ക്രൂരകൃത്യം നടത്തിയതെന്ന് ബാഡ്‌വെല്‍ റൂറല്‍ പോലീസ് സ്റ്റേഷന്‍ എസ് ഐ പറഞ്ഞു.

Read More »

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4165 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 9405 പേര്‍…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4165 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1269 പേരാണ്. 2121 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 9405 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 57 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 457, 26, 129 തിരുവനന്തപുരം റൂറല്‍ – 656, …

Read More »

ആശ്വാസ വാര്‍ത്ത: 1.55 ലക്ഷം കോവിഷീല്‍ഡ് വാക്‌സിന്‍ ഇന്ന് രാത്രിയിൽ സംസ്ഥാനത്ത് എത്തും…

സംസ്ഥാനത്ത് 1.55 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ ഇന്ന് എത്തും. ഇന്ന് രാത്രിയോടെയാണ് കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകള്‍ തിരുവനന്തപുരത്ത് എത്തുന്നത്. കഴിഞ്ഞ ദിവസം 97,500 ഡോസ് കോവാക്‌സിന്‍ സംസ്ഥാനത്ത് എത്തിച്ചിരുന്നു.  വെള്ളിയാഴ്ച്ച ഉച്ചയോടെ സംസ്ഥാനത്തെത്തിയ വാക്‌സിന്‍ ഉടന്‍ തന്നെ മറ്റ് ജില്ലകളിലേക്ക് വിതരണം ചെയ്യും. നാളെയും മറ്റന്നാളുമായി വിവിധ ജില്ലകളില്‍ കോവാക്‌സിന്‍ കുത്തിവെപ്പ് പുനരാരംഭിച്ചേക്കുമെന്നാണ് വിവരം. അതേസമയം വിദേശത്ത് പോകുന്നവര്‍ക്ക് നല്‍കുന്ന വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ബാച്ച്‌ നമ്ബരും തീയതിയും കൂടി …

Read More »

സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കോവിഡ് : 115 മരണം; 13,145 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,743 സാമ്ബിളുകള്‍ പരിശോധിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,743 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,18,53,900 ആകെ …

Read More »

ട്രാക്കിലെ ഇതിഹാസം മില്‍ഖാ സിങ് ഇനി ഓര്‍മ; പറക്കും സിങ്ങിന് ആദരമര്‍പ്പിച്ച്‌ കായിക ലോകം….

ഇന്ത്യയുടെ ഇതിഹാസ കായികതാരം മില്‍ഖാ സിങ് അന്തരിച്ചു. കോവിഡ് ചികിത്സയില്‍ കഴിയവെയാണ് മരണം. 91 വയസ്സായിരുന്നു. മേയ് 20 നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ശരീരത്തില്‍ ഓക്‌സിജന്റെ അളവ് വീണ്ടും കുറഞ്ഞതാണ് മില്‍ഖാ സിങ്ങിന്റെ ആരോഗ്യനിലയെ വീണ്ടും മോശമാക്കിയത്. തുടര്‍ന്ന് അദ്ദേഹത്തെ ചണ്ഡീഗഡിലെ പിജിഐഎംഇആര്‍ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച നടന്ന കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നു. എന്നാല്‍ രണ്ട് ദിവസത്തിനുശേഷം പനി കൂടുകയും ഓക്സിജന്‍ ലെവല്‍ കുറയുകയും ചെയ്തു. …

Read More »

സിനിമാ നിയമങ്ങള്‍ മാറുന്നു; കരടുരേഖ തയ്യാറാക്കി കേന്ദ്ര സര്‍ക്കാര്‍…

രാജ്യത്തെ സിനിമാനിയമങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രം. സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട നിയമങ്ങളിലാണ് മാറ്റം വരുത്താനൊരുങ്ങുന്നത്. ഇതു സംബന്ധിച്ച കരടുരേഖ അഭിപ്രായം തേടുന്നതിനായി പൊതുജനത്തിന് മുന്‍പില്‍ വെയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. സിനിമയുടെ വ്യാജ പകര്‍പ്പുകള്‍ക്ക് തടവ് ശിക്ഷയും പിഴയും നല്‍കുന്ന വിധത്തിലാണ് കരട് ബില്ല്. പ്രായത്തിന് അനുസരിച്ച്‌ സെന്‍സറിംഗ് ഏര്‍പ്പെടുത്തും. സിനിമാട്ടോഗ്രാഫ് ആക്‌ട് 1952ലാണ് കേന്ദ്രം മാറ്റം വരുത്താനൊരുങ്ങുന്നത്. പ്രായമനുസരിച്ച്‌ മൂന്ന് കാറ്റഗറികളായി തിരിച്ച്‌ സിനിമകള്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സെന്‍സര്‍ …

Read More »

24 മണിക്കൂറിനിടെ വടക്ക്​ കിഴക്കന്‍ സംസ്​ഥാനങ്ങളില്‍ അഞ്ച്​ ഭൂചലനം

24 മണിക്കൂറിനിടെ വടക്കുകിഴക്കന്‍ മേഖലയില്‍ അഞ്ച്​ തവണ ഭൂചലനങ്ങളുണ്ടായതായി അധികൃതര്‍. ഇതില്‍ അവസാനത്തേത് അസമിലാണ്​ ശനിയാഴ്​ച പുലര്‍ച്ചെ 1.07ന്​ ​ ഉണ്ടായത്​. 4.2 ആണ്​ ​തീവ്രത രേഖപ്പെടുത്തിയതെന്ന് നാഷനല്‍ സെന്‍റര്‍ ഫോര്‍ സീസ്മോളജി അധികൃതര്‍ അറിയിച്ചു. 30 കിലോമീറ്റര്‍ വ്യാപ്​തിയില്‍ സോണിത്പൂര്‍ ജില്ലയുടെ ആസ്ഥാനമായ തേസ്​പിരിനടുത്താണ്​ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. വെള്ളിയാഴ്​ച പുലര്‍ച്ചെ 4.1 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങള്‍ കൂടി അസമിനെ ഞെട്ടിച്ചിരുന്നു . സോണിത്​പുര്‍ ജില്ല തന്നെയായിരുന്നു പ്രഭവകേന്ദ്രം. …

Read More »

ഇന്ത്യയുടെ പുതിയ ഐടി നയം പുനപരിശോധിക്കണമെന്ന് ഐക്യരാഷ്ട്ര സഭ…

ഇന്ത്യയില്‍ പുതുതായി കൊണ്ടുവന്ന ഐടി നയം പുനപരിശോധിക്കണമെന്നും അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണെന്നും ഐക്യരാഷ്ട്ര സഭ. ഇക്കാര്യം വ്യക്തമാക്കി യുഎന്‍ പ്രത്യേക പ്രതിനിധികള്‍ കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കി. സിവില്‍ പൊളിറ്റിക്കല്‍ അവകാശങ്ങളമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ ഉടമ്ബടികളുടെ 17, 19 അനുച്ഛേദങ്ങള്‍ക്ക് വിരുദ്ധമാണ് ഇന്ത്യ തയ്യാറാക്കിയ നിയമങ്ങള്‍. 1979 ഏപ്രിലില്‍ ഇന്ത്യ പ്രസ്തുത ഉടമ്ബടിയെ അംഗീകരിച്ചിരുന്നുവെന്നും യുഎന്‍ പ്രതിനിധി കത്തില്‍ ചൂണ്ടിക്കാട്ടി. പുതിയ ചട്ടം അഭിപ്രായ സ്വാതന്ത്ര്യത്തിന് …

Read More »

മൃഗശാലയിലെ നാലു സിംഹങ്ങള്‍ങ്ങള്‍ക്ക് കൊവിഡ് ഡെല്‍റ്റ വകഭേദം കണ്ടെത്തി…

വണ്ടലൂരിലെ അരിഗ്‌നാര്‍ മൃഗശാലയിലെ കൊവിഡ് ബാധിച്ച നാല് സിംഹങ്ങള്‍ക്ക് കൊവിഡ് ഡെല്‍റ്റ വകഭേദം കണ്ടെത്തി. സിംഹങ്ങളുടെ സാംപിളുകളുടെ പരിശോധനയിലാണ് ബി.1.617.2 ആണെന്നും ഇവ ലോകാരോഗ്യസംഘടനയുടെ നിര്‍ദേശം അനുസരിച്ച്‌ ഡെല്‍റ്റ വകഭേദങ്ങളാണെന്നും മൃഗശാല അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം മെയ് 11 ന് ലോകാരോഗ്യ സംഘടന ബി.1.617.2 വംശത്തെ ഒരു വകഭേദമായി തരംതിരിച്ചിരുന്നു. മെയ് 24 ന് കൊവിഡ് ബാധിച്ച നാല് സിംഹങ്ങള്‍ക്കും മെയ് 29ന് ഏഴ് സിംഹങ്ങളും ഉള്‍പ്പെടെ മൃഗശാലയിലെ …

Read More »

രാജ്യത്ത് കൊവിഡ് മൂന്നാംതരംഗം 6-8 ആഴ്ച്ചക്കകം ; മുന്നണറിയിപ്പുമായി എയിംസ് മേധാവി…

ഇന്ത്യയില്‍ കൊവിഡ് മൂന്നാംതരംഗം ഒഴിവാക്കാനാകാത്തതാണെന്നും അടുത്ത ആറ് മുതല്‍ എട്ട് ആഴ്ച്ചയ്ക്കുള്ളില്‍ അത് രാജ്യത്തെത്തുമെന്നും എയിംസ് മേധാവി രണ്‍ദീപ് ഗുലേറിയയുടെ മുന്നറിയിപ്പ്. രാജ്യത്തെ പ്രധാന വെല്ലുവിളി ഒരു വലിയ ജനസംഖ്യയ്ക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്തുകയെന്നതാണ്, എങ്ങനെ പെരുമാറുന്നുവെന്നും ആള്‍ക്കൂട്ടത്തെ എങ്ങനെ നിയന്ത്രിക്കുന്നു എന്നതും അനുസരിച്ചിരിക്കും കാര്യങ്ങളുടെ പോക്കെന്നും ഗുലേറിയ വ്യക്തമാക്കി. രാജ്യം വീണ്ടും തുറന്നതോടെ കൊവിഡ് മുന്‍കരുതല്‍ കുറഞ്ഞതാണ് വില്ലനാകുന്നത്. ഒന്നും രണ്ടും തരംഗങ്ങളില്‍ നിന്നും ജനങ്ങള്‍ ഒന്നും പഠിച്ചതായി …

Read More »