സംസ്ഥാനത്ത് ഇതര സംസ്ഥാന ലോട്ടറി വില്‍പ്പന വിലക്കിയ സര്‍ക്കാര്‍ വിജ്ഞാപനം ശരിവച്ച് ഹൈക്കോടതി. സര്‍ക്കാര്‍ വിജ്ഞാപനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരായ അപ്പീല്‍ ഹൈക്കോടതി അംഗീകരിച്ചു. സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. ഇതര സംസ്ഥാന ലോട്ടറി വില്‍പന നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. സാന്റിയാഗോ മാര്‍ട്ടിന്‍ ഡയറക്ടര്‍ ആയ പാലക്കട്ടെ ഫ്യൂച്ചര്‍ ഗൈമിങ് സൊല്യൂഷന്‍ കമ്ബനിക്ക് …
Read More »നാരദക്കേസില്‍ രണ്ട് മന്ത്രിമാര്‍ അറസ്റ്റില്‍, സിബിഐ ഓഫിസില്‍ മമത; ബംഗാളില്‍ നാടകീയ സംഭവങ്ങള്‍
പശ്ചിമബംഗാള്‍ മന്ത്രി ഫിര്‍ഹദ് ഹക്കിമിനെ സിബിഐ അറസ്റ്റ് ചെയ്തു. 2016-ലെ നാരദ ഒളിക്യാമ ഓപ്പറേഷന്‍ കേസുമായി ബന്ധപ്പെട്ടാണ് നടപടി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുബ്രതാ മുഖര്‍ജി, പാര്‍ട്ടി നേതാവ് മദന്‍ മിത്ര, കൊല്‍ക്കത്ത മുന്‍ മേയര്‍ സോവന്‍ ചാറ്റര്‍ജി എന്നിവരെ ഹക്കിമിനൊപ്പം സിബിഐ നിസാം പാലസ് ഓഫിസില്‍ രാവിലെ എത്തിച്ചിരുന്നു. സിബിഐയുടെ അപേക്ഷ പരിഗണിച്ച് ഹക്കിം, മുഖര്‍ജി, മിത്ര, ചാറ്റര്‍ജി എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ കഴിഞ്ഞയാഴ്ച …
Read More »ആശ്വാസ ദിനം; ആഴ്ചകള്‍ക്ക് ശേഷം രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തില്‍ താഴെ; രോഗമുക്തി നേടിയരുടെ എണ്ണത്തിൽ റെക്കോഡ്…
രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,81,386 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏപ്രില്‍ 21ന് ശേഷം ഇത് ആദ്യമായിട്ടാണ് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തില്‍ താഴെയാകുന്നത്. ആകെ രോഗബാധിതരുടെ എണ്ണം രണ്ട് കോടി നാല്‍പത്തിയൊന്‍പത് ലക്ഷം കടന്നു. നിലവില്‍ 35 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. മരണസംഖ്യയില്‍ കാര്യമായ കുറവുകള്‍ ഉണ്ടായിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,106 പേരാണ് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ …
Read More »പ്രധാനമന്ത്രിക്കെതിരെ പോസ്റ്റര്‍; അന്വേഷണം എ.എ.പി പ്രവര്‍ത്തകരിലേക്ക്
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ അന്വേഷണം വിപുലമാക്കി പൊലീസ്. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരാണ് പോസ്റ്റര്‍ പതിച്ചതിന് പിന്നിലെന്ന് പൊലീസ് പറയുന്നു. മുഖ്യപ്രതിയായ അരവിന്ദ് ഗൗതം ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. രണ്ടുദിവസം മുമ്ബാണ് ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ മോദിയെ വിമര്‍ശിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ‘മോദിജി, നമ്മുടെ കുട്ടികള്‍ക്കുള്ള വാക്സിന് പ്രധാനമന്ത്രി എന്തിന് വിദേശരാജ്യങ്ങള്‍ക്ക് അയച്ചുകൊടുത്തു?’ എന്നെഴുതിയ പോസ്റ്ററുകളാണ് പതിച്ചത്. രാജ്യത്ത് കോവിഡ് …
Read More »ഗംഗാതീരത്ത് മണലില്‍ കുഴിച്ചിട്ട നിലയില്‍ നൂറിലേറെ അജ്ഞാത മൃതദേഹങ്ങള്‍; ആശങ്കയൊഴിയാതെ ജനങ്ങള്‍
ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ ഗംഗയുടെ തീരത്ത് നൂറിലേറെ മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയ കണ്ടെത്തി. നേരത്തെ യു.പിയിലെ ഉന്നാവിലും ഇത്തരത്തില്‍ നൂറുകണക്കിന് മൃതദേഹങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് പുതിയ സംഭവം. മണ്ണു മാന്തി മൃതദേഹങ്ങള്‍ വലിച്ചിടുന്ന നായ്ക്കള്‍ പ്രദേശത്ത് കൂട്ടം കൂടുന്നത് സമീപവാസികളില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് -മൂന്ന് മാസങ്ങളായി ഇവിടെ മൃതദേഹങ്ങള്‍ അടക്കുന്നുണ്ട്. കൃത്യമായി സംസ്‌കരിക്കാത്തതിനാല്‍ ഇപ്പോള്‍ മണല്‍ നീങ്ങി മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തുവന്നിരിക്കുന്നു. പക്ഷികളും നായ്ക്കളും മൃതദേഹാവശിഷ്ടങ്ങള്‍ വലിച്ച് പുറത്തിടുകയാണ് …
Read More »ടൗട്ടെ ഇന്ന് ഗുജറാത്ത് തീരത്ത്; ചുഴലിക്കാറ്റ് മുന്നറിയിപ്പ്; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത…
മധ്യകിഴക്കന്‍ അറബിക്കടലില്‍ അതിശക്ത ചുഴലിക്കാറ്റായി മാറിയ ‘ടൗട്ടെ’ തിങ്കളാഴ്ച വൈകുന്നേരത്തോടെ ഗുജറാത്ത് തീരത്ത് എത്തുമെന്ന് മുന്നറിയിപ്പ്. ഗുജറാത്ത്, ദിയു തീരങ്ങള്‍ക്കാണ് ചുഴലിക്കാറ്റ് മുന്നറിയിപ്പുള്ളത്. ചൊവ്വാഴ്ച അതിരാവിലെയോടെ ഗുജറാത്തിലെ പോര്‍ബന്ദര്‍, മഹുവ തീരങ്ങള്‍ക്കിടയിലൂടെ അതിശക്ത ചുഴലിക്കാറ്റായി മണിക്കൂറില്‍ പരമാവധി 185 കിലോമീറ്റര്‍ വരെ വേഗതയില്‍ കരയിലേക്ക് പ്രവേശിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം ഇന്ന് വരെ തുടരുമെന്നതിനാല്‍ അതിതീവ്രമോ അതിശക്തമായതോ ആയ …
Read More »ബംഗാളില്‍ വീണ്ടും ഏറ്റുമുട്ടല്‍; നാല് പേര്‍ക്ക് പരിക്ക്, ഒരാളുടെ നില അതീവ ഗുരുതരം…
ബിജെപി-തൃണമൂല്‍ ഏറ്റുമുട്ടല്‍ തുടരുന്ന ബംഗാളിലെ ബരാക്പൊരയില്‍ വീണ്ടും സംഘര്‍ഷങ്ങള്‍ പുകയുന്നു. ബരാക്പൊരയിലെ ഭട്‍പാരയിലാണ് ബോംബേറ് ഉണ്ടായിരിക്കുന്നത്. നാല് പേര്‍ക്ക് പരിക്കേറ്റതില്‍ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ബരാക്പൊരയിലെ ബിജെപി എംപി അര്‍ജ്ജുന്‍ സിങിന്‍റെ വീടിന് നേരെയും ബോംബേറ് നടന്നിരുന്നു. ബംഗാളിലെ ബിജെപി-തൃണമൂല്‍ സംഘര്‍ഷം നടന്ന സ്ഥലങ്ങളില്‍ ഗവര്‍ണര്‍ ജഗ്ദീപ് ധാന്‍കര്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് വീണ്ടും സംഘര്‍ഷം ഉണ്ടാകുന്നത്. ഇന്നലെ രാത്രിയോടെ ഒരു സംഘം ഭട്പാരിയല്‍ സംഘര്‍ഷം ഉണ്ടാക്കുകയായിരുന്നുവെന്ന് …
Read More »സൗമ്യ ഇസ്രയേല്‍ ജനതയ്ക്ക് മാലാഖ, സര്‍ക്കാര്‍ കൂടെയുണ്ട്; ഇസ്രായേല്‍ കോണ്‍സല്‍ ജനറല്‍ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു…
ഹമാസ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നേഴ്‌സ് സൗമ്യയെ ഇസ്രയേല്‍ ജനത കാണുന്നത് മാലാഖ ആയെന്ന് ഇസ്രായേല്‍ കോണ്‍സല്‍ ജനറല്‍. ഭീകരാക്രമണത്തിന്റെ ഇരയാണ് സൗമ്യ. അവരുടെ കുടുംബത്തിനൊപ്പം ഇസ്രായേല്‍ സര്‍ക്കാര്‍ കൂടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൗമ്യയുടെ വീട് സന്ദര്‍ശിക്കവേയാണ് കോണ്‍സല്‍ ജനറല്‍ ജൊനാദന്‍ സട്ക ഇക്കാര്യം അറിയിച്ചത്. ‘വളരെ സങ്കീര്‍ണമായ സമയം ആണ് ഇത്. ഈ കുടുംബത്തെ സംബന്ധിച്ച് സൗമ്യയുടെ നഷ്ടം അവിശ്വസനീയമാണ്. ഇസ്രായേല്‍ ജനങ്ങള്‍ സൗമ്യയെ ഒരു മാലാഖയായാണ് കണ്ടിരുന്നത്. …
Read More »ദേശീയ രാഷ്ട്രീയത്തിലേക്കില്ല, കേരളത്തില്‍ തന്നെ പ്രവര്‍ത്തിക്കും: നിലപാട് അറിയിച്ച് ചെന്നിത്തല…
ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനില്ലെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തോട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് തന്നെ പ്രവര്‍ത്തിക്കാനാണ് താത്പര്യമെന്നും ചെന്നിത്തല വ്യക്തമാക്കി. തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ കേരളത്തിലേക്ക് എത്താനിരിക്കെയാണ് ചെന്നിത്തല നിലപാട് അറിയിച്ചത്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ താന്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചത്. തെറ്റായ വിവരങ്ങള്‍ കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ചെന്നിത്തല എഐസിസി നേതൃത്വത്തെ അറിയിച്ചു. ഗ്രൂപ്പുകളുടെ വീഴ്ചയല്ല നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടാന്‍ …
Read More »കോവിഡ് വ്യാപനം രൂക്ഷം; ഒരാഴ്ചത്തേക്ക് കൂടി ലോക് ഡൗണ്‍ നീട്ടി ഡെല്‍ഹി….
ലോക് ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി ഡെല്‍ഹി സര്‍കാര്‍. ഡെല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ലോക് ഡൗണ്‍ നീട്ടിയതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു. നിലവില്‍ 11 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 11,591 പേരാണ് രോഗമുക്തി നേടിയത്. 66000 പേരാണ് ചികിത്സയിലുള്ളത്. ഡെല്‍ഹിയില്‍ മാര്‍ച് മാസം അവസാനത്തോടെയാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത്.
Read More »