216 കോടി കോവിഡ് വാക്സിന്‍ ഡോസുകള്‍ ഓഗസ്റ്റിനും ഡിസംബറിനുമിടയില്‍ ഇന്ത്യയില്‍ നിര്‍മിച്ച് വിതരണം ചെയ്യുമെന്ന് നീതി ആയോഗ്. വിവിധ കോവിഡ് വാക്‌സിനുകളുടെ നിര്‍മാണവും വിതരണവുമാണ് ഇക്കാലയളവില്‍ ലക്ഷ്യമിടുന്നതെന്ന് നീതി ആയോഗ് അംഗം ഡോ. വികെ പോള്‍ വ്യക്തമാക്കി. പൂര്‍ണമായി ഇന്ത്യക്കാര്‍ക്ക് വേണ്ടിയായിരിക്കും വാക്സിന്‍ നിര്‍മിക്കുകയെന്നും എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫൈസര്‍, മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്‌സിന്‍ നിര്‍മാതാക്കളുമായും ഇന്ത്യ …
Read More »അതിര്‍ത്തിയില്‍ ഈദ് ഉല്‍ ഫിത്തര്‍ ആഘോഷിച്ച് ഇന്ത്യ-പാക് സൈനികര്‍
അതിര്‍ത്തിയില്‍ ഈദ് ഉല്‍ ഫിത്തര്‍ ആഘോഷിച്ച് ഇന്ത്യ-പാക് സൈനികര്‍. നിയന്ത്രണ രേഖയില്‍ മധുരം കൈമാറിയാണ് സൈനികര്‍ പെരുന്നാള്‍ ആഘോഷിച്ചത്. ഈദ്, ഹോളി, ദീപാവലി എന്നിവ അതിര്‍ത്തിയില്‍ ആഘോഷിക്കാന്‍ വീണ്ടും ആരംഭിച്ചിരിക്കുകയാണെന്ന് ഉന്നത തല വൃത്തങ്ങള്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി സൈനികരുമായി ചര്‍ച്ചകളും നടത്തിയിരുന്നു. താങ്ക്ധാറിലും, ഉറിയിലുമാണ് സൈനികര്‍ ആഘോഷങ്ങളുടെ ഭാഗമായി മധുരം കൈമാറിയത്.
Read More »പിഎം-കിസാന്‍ നിധിയുടെ എട്ടാം ഗഡുവിന്റെ വിതരണം നാളെ; ആനുകൂല്യം ലഭിക്കുക 9.5 കോടി കര്‍ഷകര്‍ക്ക്; എങ്ങനെ പരിശോധിക്കാം…
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (പിഎം-കിസാന്‍) യുടെ കീഴിലുള്ള സാമ്ബത്തിക സഹായത്തിന്റെ എട്ടാം ഗഡുവായി 19,000 കോടി രൂപ നരേന്ദ്രമോദി വെള്ളിയാഴ്ച കൈമാറും. 9.5 കോടി കര്‍ഷകര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. രാവിലെ 11ന് നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും തുക കൈമാറുക. 9.5 കോടി കര്‍ഷക കുടുംബങ്ങള്‍ക്ക് 19,000 കോടിയിലധികം രൂപ ഈ ഗഡു കൈമാറുന്നതുവഴി ലഭിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. ഗുണഭോക്താക്കളായ കര്‍ഷകരുമായി ചടങ്ങില്‍ പ്രധാനമന്ത്രി സംവദിക്കുകയും …
Read More »ലോക്ഡൗണ്‍ ; പ്രതിസന്ധിയിലായി ഓട്ടോ, ടാക്സി മേഖല…
ലോക്ഡൗണ്‍ പ്രതിസന്ധി ഗുരുതരമായി ബാധിച്ച തൊഴില്‍ മേഖലകളിലൊന്നാണ് ഓട്ടോ – ടാക്സി സര്‍വിസ്. റോഡരികില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍പോലും പൊലീസ് പെറ്റി അടിക്കുന്ന അവസ്ഥയാണ് കോവിഡ് സൃഷ്ടിച്ചത്. പിന്നെങ്ങനെ വാഹനം നിരത്തിലോടിക്കും. സര്‍ക്കാര്‍ അനുവദിച്ച ആവശ്യങ്ങള്‍ക്കായി പോയാലും പോകുമ്ബോള്‍ അല്ലെങ്കില്‍ തിരിച്ചുവരുമ്ബോള്‍ പെറ്റി ലഭിക്കും. കാരണം ബോധിപ്പിച്ചാലും അപ്പോള്‍തന്നെ ഇതിനാവശ്യമായ തെളിവുകള്‍ നല്കാന് സാധിക്കാത്തതാണ് കാരണം. ആശുപത്രിയിലേക്ക് രോഗികളുമായി പോകാന്‍ അനുവദിക്കും. തിരിച്ചുവരുമ്ബോള്‍ തടഞ്ഞുനിര്‍ത്തി പെറ്റി അടിക്കും. ഇതാണ് ലോക്ഡൗണ്‍ …
Read More »ഇസ്രയേലിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി ഇന്ത്യന്‍ എംബസി; ഹെല്പ് ലൈന്‍ ആരംഭിച്ചു…
ഹമാസും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്തെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ഇസ്രായേലിലെ ഇന്ത്യന്‍ എംബസി. ഇന്ത്യക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക ഭരണകൂടം നല്‍കുന്ന സുരക്ഷാ പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണമെന്നും എംബസി നിര്‍ദ്ദേശം നല്‍കി. അടിയന്തര സഹായത്തിന് ഹെല്‍പ്പ് ലൈന്‍ നമ്ബറും എംബസി പുറത്തിറക്കിയിട്ടുണ്ട്
Read More »ഇന്ത്യയ്ക്ക് 1200 ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച് ബ്രിട്ടണ്‍
ഇന്ത്യയ്ക്ക് കൊവിഡ് പ്രതിരോധത്തിനായി ബ്രിട്ടണ്‍ 1200 ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചു. ബ്രിട്ടന്റെ സഹായം സ്വീകരിച്ചതിനൊപ്പം ഓക്സിജന്‍ എത്തിച്ച ഖത്തര്‍ എയര്‍വേയ്സിനും വിദേശകാര്യ മന്ത്രാലയ വക്താവ് നന്ദി അറിയിച്ചു. ബ്രിട്ടണില്‍ നിന്ന് 1350 ഓക്സിജന്‍ സിലിണ്ടറുകള്‍ തിങ്കളാഴ്ച ഇന്ത്യയിലെത്തിച്ചിരുന്നു. പിപിഇ കിറ്റുകളും മെഡിക്കല്‍ ഉപകരണങ്ങളും ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും അടക്കം നിരവധി സഹായങ്ങള്‍ വിദേശ രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ അമേരിക്ക, ജര്‍മനി തുടങ്ങിയ രാജ്യങ്ങളും കൂടുതല്‍ സഹായം ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
Read More »കോവാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കുന്ന ഭാരത് ബയോടെക്കില്‍ 50 ജീവനക്കാര്‍ക്ക് വൈറസ് ബാധ
കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന്‍ ഉല്‍പാദിപ്പിക്കുന്ന കമ്ബനിയായ ഭാരത് ബയോടെക്കില്‍ 50 ജീവനക്കാര്‍ക്ക് വൈറസ് ബാധ. ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം കമ്ബനിയുടെ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ സുചിത്ര എല്ലാ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. കോവാക്‌സി്‌ന്റെ വിതരണവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കമ്ബനിയിലെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച വാര്‍ത്ത പുറത്തുവന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികള്‍ തങ്ങളുടെ സംഘത്തെ വേദനിപ്പിച്ചതായുള്ള മുഖവുരയോടെയാണ് 50 ജീവനക്കാര്‍ക്ക് …
Read More »മൃതദേഹങ്ങള്‍ ഒഴുകിയെത്തുന്നു; തടയാന്‍ ഗംഗയില്‍ വല സ്ഥാപിച്ച് ബിഹാര്‍…
ഉത്തര്‍പ്രദേശില്‍നിന്ന് ഗംഗാനദിയിലൂടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ ഒഴുകിയെത്തുന്ന സാഹചര്യത്തില്‍ മൃതദേഹങ്ങള്‍ തടയാന്‍ റാണിഘട്ടിലെ ഗംഗാ അതിര്‍ത്തിയില്‍ വല സ്ഥാപിച്ചു ബിഹാര്‍. ഇതുവരെ 71 മൃതദേഹങ്ങള്‍ നദിയില്‍ നിന്നും എടുത്ത് സംസ്കരിച്ചതായാണ് ബിഹാര്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. കൂടുതല്‍ മൃതദേഹങ്ങള്‍ വരാന്‍ സാദ്ധ്യതയുള്ളതിനാലാണ് നദിയില്‍ വല കെട്ടിയതെന്ന് ബിഹാറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യു.പിയിലെ ഗാസിപൂരില്‍ നിന്നുമാണ് മൃതദേഹങ്ങള്‍ ഒഴുക്കി വിടുന്നതെന്നാണ് ബിഹാറിന്‍റെ ആരോപണം. എന്നാല്‍ ഇത് യു.പി അംഗീകരിച്ചിട്ടില്ല. …
Read More »ലോക്ക്ഡൗണ്‍ ജൂണ്‍ ഒന്നുവരെ നീട്ടി; സംസ്ഥാനത്ത് എത്തുന്ന എല്ലാവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി….
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 1 വരെ നീട്ടി. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കി. സംസ്ഥാനത്ത് എത്തുന്ന എല്ലാവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും ഉത്തരവില്‍ പറയുന്നു. നേരത്തെ കോവിഡ് അതിതീവ്രവ്യാപനമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് മാത്രമെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമുണ്ടായിരുന്നുള്ളു. എന്നാല്‍ ഇനി എല്ലാ സംസ്ഥാനത്തുനിന്നുള്ളവര്‍ക്കും ഇത് ബാധകമാണെന്ന് ഉത്തരവില്‍ പറയുന്നു. രാജ്യത്ത് പ്രതിദിനം ഏറ്റവും കൂടുതല്‍ പേര്‍ക്ക് …
Read More »കോവിഡ് രണ്ടാം തരംഗം ചെറുപ്പക്കാരെ കൂടുതല്‍ ബാധിക്കുന്നത് എന്തുകൊണ്ട്? വിശദീകരണവുമായി ഐസിഎംആര്‍ മേധാവി…
കോവിഡ് -19 പാന്‍ഡെമിക്കിന്റെ രണ്ടാം തരംഗം ചെറുപ്പക്കാരെയാണ് കൂടുതലായും ബാധിക്കുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മേധാവി പറയുന്നതനുസരിച്ച് , രണ്ട് കാരണങ്ങള്‍ കൊണ്ടാണ് രാജ്യത്തുടനീളം കോവിഡ് കേസുകളില്‍ ഈ പ്രതിഭാസം സംഭവിക്കുന്നത്. ‘ചെറുപ്പക്കാര്‍ കുറച്ചുകൂടി മറ്റുള്ളവരുമായി ഇടപഴകുന്നതായി കാണുന്നുണ്ട്, കാരണം അവര്‍ പുറത്തുപോയി തിരികെ വരുമ്ബോള്‍ രോഗ ബാധിതരാകാന്‍ സാധ്യത കൂടുതലാണ്. കോവിഡിന്റെ പുതിയ വകഭേദം അവരെ പെട്ടെന്ന് ബാധിച്ചേക്കാം,’ ഐസിഎംആര്‍ ചീഫ് ഡോ. ബല്‍റാം ഭാര്‍ഗവ …
Read More »