Breaking News

National

സസ്ഥാനത്ത് ഇന്ന് 37,290 പേർക്ക് കോവിഡ്; 79 മരണം; 32,978 പേര്‍ക്ക് രോഗമുക്തി…

സസ്ഥാനത്ത് ഇന്ന് 37,290 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 215 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,287 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എംപി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,72,72,376 സാമ്ബിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 79 മരണങ്ങളാണ് …

Read More »

രാജ്യത്തെ 71 ശതമാനം പുതിയ കൊവിഡ് കേസുകളും 10 സംസ്ഥാനങ്ങളില്‍ നിന്ന്; കേരളത്തിന്റെ സ്ഥാനം…

രാജ്യത്ത് പുതുതായി സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകളില്‍ 71 ശതമാനവും പത്തു സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം. ഇന്ന് രാജ്യത്ത് 4,03,738 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന്റെ 71.75 ശതമാനവും കേരളം ഉള്‍പ്പെടെയുള്ള 10 സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ ഒറ്റ ദിനത്തില്‍ സ്ഥിരീകരിച്ചത്. 56,578 പേര്‍ക്ക് സ്ഥിരീകരിച്ചു. 47,563 കേസുകള്‍ സ്ഥിരീകരിച്ച കര്‍ണാടക രണ്ടാമതും 41,971 കേസുകള്‍ സ്ഥിരീകരിച്ച കേരളം മൂന്നാമതുമാണുള്ളത്. തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, പശ്ചിമബംഗാള്‍, …

Read More »

ഐപിഎൽ തിരിച്ചെത്തുന്നു; വേദിയൊരുക്കാമെന്ന് നാല് രാജ്യങ്ങള്‍; സാധ്യതകള്‍ ഇങ്ങനെ…

കോവിഡ് വ്യാപനം കാരണം നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇനി എവിടെ നടക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഏറ്റവുമൊടുവില്‍ ശ്രീലങ്ക കൂടി താത്പ്പര്യം അറിയിച്ചതോടെ നാല് രാജ്യങ്ങളാണ് ഐപിഎല്ലിന് വേദിയൊരുക്കാന്‍ സന്നദ്ധരായി മുന്നോട്ട് വന്നിരിക്കുന്നത്. യുഎഇ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് വേദിയൊരുക്കാമെന്ന് അറിയിച്ചിരിക്കുന്നത്. എന്നാല്‍ സെപ്റ്റംബര്‍ പകുതിക്ക് ശേഷം യുഎഇയില്‍ ടൂര്‍ണമെന്റ് വീണ്ടും നടത്തിയേക്കുമെന്നാണ് ബിസിസിഐയില്‍ നിന്ന് ലഭിക്കുന്ന സൂചന. കഴിഞ്ഞ സീസണ്‍ വിജയകരമായി നടത്തിയതും ട്വന്റി20 ലോകകപ്പ് യുഎയില്‍ …

Read More »

ഓക്സിജന്‍ ഇനി മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ ആവില്ല, പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി…

കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന ഓക്സിജന്‍ ഇനി മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ ആവില്ലെന്ന് മുഖ്യമന്ത്രി. ഇത് സംബന്ധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. കേരളത്തിൽ ഉപഭോഗം കൂടുകയാണെന്നും ഇനിമുതല്‍ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ഓക്സിജന്‍ ഇവിടെ തന്നെ ഉപയോഗിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചത്. 219 ടണ്‍ ഓക്സിജന്‍ ആണ് കേരളത്തില്‍ ഉത്പാദിപ്പിക്കുന്നത്. ഇത് കേരളത്തില്‍ തന്നെ ആവശ്യമുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

Read More »

യമുന നദി തീരത്ത് കരയ്ക്കടിഞ്ഞ് മൃതദേഹങ്ങള്‍; കൊവിഡ് ബാധിതരുടേതെന്ന് ആരോപണം; പ്രദേശവാസികള്‍ ഭീതിയില്‍…

യമുന നദിയുടെ കരയ്​ക്കടിഞ്ഞത്​​ നിരവധി ​ മൃതദേഹങ്ങള്‍. ഉത്തര്‍പ്രദേശിലെ ഹാമിര്‍പുര്‍ ജില്ലയിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവം. കോവിഡ്​ പ്രതിസന്ധിയില്‍ ഞായറാഴ്ച ഡസനിലധികം മൃതദേഹങ്ങള്‍ കരക്കടിഞ്ഞത്​ പ്രദേശവാസികളെ ഞെട്ടിച്ചു. തൊട്ടടു​ത്ത ഗ്രാമവാസികള്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ ​മൃതദേഹങ്ങള്‍ യമുനയില്‍ ഒഴുക്കുകയാണെന്നാണ് പരക്കെ ​ ഉയരുന്ന ആരോപണം. ഹാമിര്‍പുരിലെ ഗ്രാമപ്രദേശങ്ങളില്‍ കോവിഡ്​ ബാധിച്ച്‌​ മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ശ്​മശാനങ്ങളില്‍ സംസ്​കരിക്കാന്‍ കാത്തുകിടക്കേണ്ടതിനാല്‍ മൃതദേഹങ്ങള്‍ യമുന നദിയില്‍ ഒഴുക്കുകയാണെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു. അതേസമയം പ്രാ​ദേശിക …

Read More »

സംസ്ഥാന സർക്കാർ വിലകൊടുത്തുവാങ്ങിയ മൂന്നരലക്ഷം ഡോസ് വാക്സിന്‍ കൊച്ചിയിലെത്തി….

സംസ്ഥാനം വില കൊടുത്തു വാങ്ങിയ കൊവിഡ് വാക്സീന്റെ ആദ്യ ബാച്ച്‌ കൊച്ചിയിലെത്തി. മൂന്നരലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സീനാണ് ആദ്യ ബാച്ചിന്റെ ഭാഗമായി എത്തിയത്. വിമാനത്താവളത്തില്‍ നിന്ന് മഞ്ഞുമ്മലിലെ കേരള മെഡിക്കല്‍ കോര്‍പ്പറേഷന്‍ വെയര്‍ഹൗസിലെത്തിക്കുന്ന വാക്സീന്‍ ഇവിടെ നിന്ന് റീജിയണല്‍ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യും. പൂനെ സിറം ഇസ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് കേരളം വാക്സീന്‍ വാങ്ങുന്നത്. പൂനെയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് വാക്സീനെത്തിച്ചത്. വിതരണം സംബന്ധിച്ച്‌ വ്യക്തമായ മാര്‍ഗരേഖ ഉടന്‍ നല്‍കും. ഗുരുതര …

Read More »

ഓക്സിജനുമായി വന്ന ടാങ്കറിന് വഴിതെറ്റി; പ്രോണവായു ലഭിക്കാതെ ഹൈദരാബാദിലെ ആശുപത്രിയിൽ ഏഴു കോവിഡ് രോഗികൾക്ക് ദാരുണാന്ത്യം

ഓക്​സിജൻ ലഭിക്കാതെ ഹൈദരാബാദിലെ ആശുപത്രിയിൽ ഏഴു കോവിഡ്​ രോഗികൾക്ക്​ ദാരുണാന്ത്യം. സർക്കാർ ഉടമസ്​ഥതയിലുള്ള കിങ്​ കോട്ടി ആശുപത്രിയിലാണ്​ ദാരുണ സംഭവം നടന്നത്​. ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഓക്​സിജനുമായി വന്ന ടാങ്കറിന്​ വഴിതെറ്റിയതാണ്​ അപകടത്തിന്​ കാരണം. അത്യാഹിത വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്നവരാണ്​ മരിച്ചവർ. ഞായറാഴ്ച രോഗികൾക്ക്​ നൽകുന്ന ഓക്​സിജന്‍റെ സമ്മർദ്ദം കുറഞ്ഞതായി ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന്​ ഓക്​സിജൻ നിറക്കാൻ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു. എന്നാൽ ഓക്​സിജനുമായി ആശുപത്രിയിലേക്ക്​ വന്ന ടാങ്കറിന്​ വഴിതെറ്റുകയായിരുന്നു. ഹൈദരാബാദിലെ നാരായൻഗുഡ പൊലീസ്​ …

Read More »

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3.6 ലക്ഷം പുതിയ കേസുകള്‍; 3,754 മരണങ്ങള്‍…

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ന് 3.6 ലക്ഷം പുതിയ കൊവിഡ് കേസുകള്‍ രേഖപ്പെടുത്തി. കൂടാതെ 3,754 മരണങ്ങള്‍ ആണ് കൊവിഡ് രോഗബാധയെ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആകെ 2.26 കോടിയാണ് രാജ്യത്തെ മൊത്തം രോഗനിരക്ക്. തുടര്‍ച്ചയായ നാല് ദിവസമായി 4 ലക്ഷത്തിന് മുകളിലായിരുന്ന രാജ്യത്തെ കൊവിഡ് രോഗനിരക്ക് 3 .6 ലക്ഷത്തിലേക്ക് താഴുന്നത് ആശ്വാസകരമാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,74,606 സാമ്ബിളുകള്‍ …

Read More »

കൊറോണ വൈറസ് വായുവിലൂടെ ആറ് അടി ദൂരം വരെ സഞ്ചരിക്കും; 1 മണിക്കൂര്‍ വരെ വായുവില്‍ തങ്ങിനില്‍ക്കും; രോഗവ്യാപനകാരണം കണ്ടെത്തി ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷൻ…

കോവിഡ് രോഗിയുടെ ഉച്ഛ്വസത്തിലൂടെ പുറത്തുവരുന്ന കൊറോണ വൈറസുകള്‍ വായുവിലൂടെ ആറ് അടി വരെ ദൂരത്തില്‍ സഞ്ചരിക്കുമെന്നും ഇത് രോഗവ്യാപനത്തിന് കാരണമാകുമെന്നും പഠനം. ഉച്ഛ്വസിക്കുമ്ബോള്‍ പുറത്തുവരുന്ന കണങ്ങളാണ് രോഗവ്യാപനത്തിന് ഇടയാക്കുന്നതെന്നും പഠനത്തില്‍ പറയുന്നു. യുഎസ് ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളിലാണ് ഇക്കാര്യം പറയുന്നത്. രാജ്യാന്തര മെഡിക്കല്‍ ജേണല്‍ ആയ ലാന്‍സെറ്റ് വായുവിലൂടെ രോഗം പകരുമെന്ന് ഒരുമാസം മുന്‍പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മൂന്നു മുതല്‍ ആറ് വരെ അടി ദൂരത്തില്‍ …

Read More »

സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 68 മരണം; 32,627 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 316 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,980 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,70,33,341 സാമ്ബിളുകളാണ് പരിശോധിച്ചത്. സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന …

Read More »