ഒരു സ്വകാര്യ ഏജൻസി നടത്തിയ സർവേ പ്രകാരം ലോകത്തിലെ ഏറ്റവും വാഹന ഗതാഗതക്കുരുക്കുള്ള നഗരങ്ങളിൽ ബെംഗളൂരു രണ്ടാമത്. നെതർലൻഡ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൊക്കേഷൻ ടെക്നോളജി കമ്പനിയായ ടോം ടോം ആണ് സർവേ നടത്തിയത്. 2022 ൽ, വാഹനയാത്ര ചെയ്യാൻ എടുത്ത സമയത്തിന്‍റെ അടിസ്ഥാനത്തിലാണ് ലോകത്തിലെ രണ്ടാമത്തെ നഗരമായി ബെംഗളൂരു തിരഞ്ഞെടുക്കപ്പെട്ടത്. നഗരമധ്യത്തിലെ പ്രധാന ഭാഗങ്ങളിലെ ഗതാഗതക്കുരുക്കാണ് ഇതിനായി പരിഗണിച്ചത്. 2022 ൽ ബെംഗളൂരുവിൽ 10 കിലോമീറ്റർ ദൂരം താണ്ടാൻ ശരാശരി …
Read More »ഗുജറാത്തിൽ പതിച്ചത് അപൂർവ ഉൽക്കാശിലകളെന്ന് ഗവേഷകർ; ബുധന്റെ ഉപരിതലവുമായി സാമ്യം
അഹമ്മദാബാദ്: ഗുജറാത്തിലെ ബനസ്‌ക്കന്ധ ജില്ലയിലെ രണ്ട് ഗ്രാമങ്ങളിൽ കഴിഞ്ഞ വർഷം ഓഗസ്റ്റ് 17ന് സന്ധ്യക്ക് ആകാശത്ത് നിന്ന് വീണത് അപൂർവ ഉൽക്കാശിലകളെന്ന് ഗവേഷകർ. ബുധൻ ഗ്രഹത്തിന്‍റെ ഉപരിതലവുമായുള്ള ഇവയുടെ സാമ്യവും വ്യക്തമായിട്ടുണ്ട്. ഗ്രഹ പരിണാമത്തെക്കുറിച്ചുള്ള കൂടുതൽ പഠനങ്ങൾക്ക് ഇത് സഹായകമാകുമെന്ന് ഗവേഷകർ വ്യക്തമാക്കി. ദേവ്ദര്‍ താലൂക്കിലെ റാവേല്‍, രന്തീല ഗ്രാമങ്ങളിൽ ജെറ്റ് വിമാനത്തിന്റെ ശബ്ദത്തോടെ ഉൽക്കാശിലകൾ താഴേക്ക് പതിക്കുകയായിരുന്നു. ഒരു വീടിന്‍റെ മുറ്റത്തെ ടൈലുകൾ തകർന്ന് കുഴി ഉണ്ടായി. 200 …
Read More »നിശബ്ദ പ്രചാരണ സമയത്ത് ട്വീറ്റ്; ചട്ടലംഘനമെന്ന് കമ്മിഷൻ, രാഷ്ട്രീയ പാർട്ടികൾക്ക് നോട്ടീസ്
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ച ശേഷം രാഷ്ട്രീയ പാർട്ടികൾ സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. ത്രിപുരയിൽ നിശബ്ദ പ്രചാരണത്തിനിടെ വോട്ട് അഭ്യർത്ഥിച്ച് ട്വീറ്റ് ചെയ്തതിന് ബിജെപിക്കും, കോൺഗ്രസിനും, സിപിഎമ്മിനും കമ്മിഷൻ നോട്ടീസ് അയച്ചു. നിശബ്ദ പ്രചാരണ വേളയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സോഷ്യൽ മീഡിയ പോസ്റ്റുകൾക്കും ബാധകമാണെന്നും ഇത് ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും കമ്മിഷൻ വൃത്തങ്ങൾ അറിയിച്ചു. തിരഞ്ഞെടുപ്പിന്‍റെ തലേന്നും വോട്ടെടുപ്പ് ദിനത്തിലും പാർട്ടികളുടെ ഔദ്യോഗിക …
Read More »ബിബിസി ഓഫീസുകളിലെ പരിശോധന പൂർത്തിയായി; വിശദീകരണവുമായി ആദായനികുതി വകുപ്പ്
ന്യൂഡല്‍ഹി: ബിബിസി ഓഫീസുകളിലെ പരിശോധനയിൽ പ്രതികരിച്ച് ആദായനികുതി വകുപ്പ്. ഏറ്റവും പ്രധാനപ്പെട്ട ജീവനക്കാരുടെ മൊഴി മാത്രമാണ് രേഖപ്പെടുത്തിയത്. നടപടിക്കിടെ ആരുടെയും ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടില്ലെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി. പ്രധാനപ്പെട്ട ഉപകരണങ്ങൾ മാത്രമാണ് ക്ലോണിങ് നടത്തിയത്. ഇവ പിന്നീട് തിരിച്ച് നൽകുകയും ചെയ്തു. ജീവനക്കാരെ പതിവുപോലെ ജോലി ചെയ്യാനും പുറത്തിറങ്ങാനും അനുവദിച്ചിരുന്നു. മറുപടി നൽകാൻ മതിയായ സമയം നൽകിയിട്ടുണ്ടെന്നും ആദായനികുതി വകുപ്പ് പറഞ്ഞു. ഡൽഹിയിലെയും മുംബൈയിലെയും 3 ദിവസം നീണ്ടു …
Read More »എയർ ഇന്ത്യയ്ക്ക് പിന്നാലെ ആകാശ എയർ; വലിയ വിമാനങ്ങൾക്ക് ഓർഡർ നൽകാൻ ഒരുങ്ങുന്നു
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും പുതിയ വിമാനക്കമ്പനിയായ ആകാശ എയർ വലിയ വിമാനങ്ങൾക്ക് ഓർഡർ നൽകാൻ ഒരുങ്ങുന്നെന്ന് റിപ്പോർട്ട്. ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോഫസ്റ്റ് എന്നിവയുൾപ്പെടെയുള്ള ബജറ്റ് വിമാനക്കമ്പനികളുമായി മത്സരിച്ച ആകാശ എയർ അന്താരാഷ്ട്ര നിലവാരത്തിലേക്ക് പറക്കാൻ ഒരുങ്ങുകയാണ്. ആകാശയ്ക്ക് അന്താരാഷ്ട്ര സർവീസുകൾ നടത്താൻ വലിയ വിമാനങ്ങൾ ആവശ്യമാണ്. ആരംഭിച്ച് 200 ദിവസം പൂർത്തിയാക്കിയ എയർലൈൻ നിലവിൽ 17 ബോയിംഗ് 737 മാക്സ് വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. 72 മാക്സ് വിമാനങ്ങൾ വാങ്ങാൻ …
Read More »പ്രവർത്തക സമിതിയിലേക്ക് മത്സരിക്കാനില്ല, മറ്റുള്ളവർ മുന്നോട്ട് വരട്ടെ: ശശി തരൂർ
ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ. വാർത്താ ഏജൻസിയായ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തരൂർ നിലപാട് വ്യക്തമാക്കിയത്. ഇനി ഒരു മത്സരത്തിനില്ലെന്നും മറ്റുള്ളവർ മുന്നോട്ട് വരട്ടെയെന്നും തരൂർ പറഞ്ഞു. ഛത്തീസ്ഗഢിലെ റായ്പൂരിൽ നടക്കുന്ന കോൺഗ്രസിന്‍റെ പ്ലീനറി സമ്മേളനത്തിന് മുന്നോടിയായിട്ടായിരുന്നു അഭിമുഖം. പാർട്ടിയുടെ ചരിത്രത്തിലെ നിർണായക സമയത്താണ് പ്ലീനറി സമ്മേളനം വരുന്നതെന്നും തരൂർ കൂട്ടിച്ചേർത്തു. അധ്യക്ഷ തിരഞ്ഞെടുപ്പിനും ഭാരത് ജോഡോ യാത്രയ്ക്കും ശേഷം, …
Read More »സെൽഫി എടുക്കാൻ സഹകരിച്ചില്ല; പൃഥ്വി ഷായ്ക്കെതിരെ ആരാധകരുടെ ആക്രമണവും ഭീഷണിയും
മുംബൈ: സെൽഫി എടുക്കാൻ സഹകരിക്കാത്തതിന് ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്കെതിരെ ആരാധകരുടെ ആക്രമണം. ബുധനാഴ്ച പുലർച്ചെ മുംബൈയിൽ നടന്ന അക്രമത്തെക്കുറിച്ച് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബേസ്ബോൾ ബാറ്റ് ഉപയോഗിച്ച് ആക്രമിച്ചെന്നും കാറിൽ പിന്തുടർന്ന് ഭീഷണിപ്പെടുത്തിയെന്നും പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അക്രമികൾ കാറിന്‍റെ ചില്ലുകൾ തകർത്തു. 50,000 രൂപ ആവശ്യപ്പെട്ടെന്നും പൃഥ്വി ഷായുടെ സുഹൃത്ത് നൽകിയ പരാതിയിൽ പറയുന്നുണ്ട്. ശോഭിത് ഠാക്കൂർ, സപ്ന ഗിൽ …
Read More »2 മാസത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകും: റോയിട്ടേഴ്സ്
ന്യൂഡൽഹി: അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട്. റോയിട്ടേഴ്സ് പ്രവചനം അനുസരിച്ച് ഏപ്രിൽ 14ന് ഇന്ത്യ ചൈനയെ മറികടക്കും. ഐക്യരാഷ്ട്രസഭയിൽ നിന്നുള്ളതുൾപ്പെടെയുള്ള ജനസംഖ്യാ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 2023 ഏപ്രിൽ 14ന് ഇന്ത്യയുടെ ജനസംഖ്യ 142 കോടി ആയിരിക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഏപ്രിലിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറുമെങ്കിലും ഇത് …
Read More »ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനമുണ്ടാകില്ലെന്ന് ധനമന്ത്രി
ബെംഗളൂരു: തലസ്ഥാന തർക്കത്തിൽ നിലപാട് വ്യക്തമാക്കി ആന്ധ്രാപ്രദേശ് സർക്കാർ. ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനങ്ങൾ ഉണ്ടാകില്ലെന്ന് ധനമന്ത്രി ബുഗ്ഗന രാജേന്ദ്രനാഥ് പറഞ്ഞു. ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനങ്ങളുണ്ടാകുമെന്നത് തെറ്റായ ധാരണയാണെന്ന് ധനമന്ത്രി വിശദീകരിച്ചു. ബെംഗളൂരുവിൽ നടന്ന വ്യവസായ കോൺക്ലേവിലായിരുന്നു ധനമന്ത്രിയുടെ പ്രസ്താവന. സർക്കാരിന്റെ ഭരണം വിശാഖപട്ടണത്ത് നിന്ന് തന്നെ നടത്തും. കുർണൂൽ തലസ്ഥാനമാണെന്ന് പറയാൻ കഴിയില്ല, പക്ഷേ ഹൈക്കോടതിയുടെ പ്രിൻസിപ്പൽ ബെഞ്ച് കുർണൂലിലുണ്ടാകും. കാലാവസ്ഥ, കോസ്മോപൊളിറ്റൻ സംസ്കാരം, തുറമുഖ നഗരം എന്നിവ കാരണം …
Read More »സ്ഫോടനക്കേസുകളുമായി ബന്ധപ്പെട്ട 3 സംസ്ഥാനങ്ങളിലെ എൻഐഎ റെയിഡ്; കേരളത്തിൽ 2 പേർ കസ്റ്റഡിയിൽ
കൊച്ചി: കോയമ്പത്തൂർ, മംഗളൂരു സ്ഫോടനക്കേസുകളുമായി ബന്ധപ്പെട്ട് കേരളം ഉൾപ്പെടെ 3 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റെയ്ഡ് നടത്തി. ആകെ 40 ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഡിജിറ്റൽ രേഖകളും 4 ലക്ഷം രൂപയും വിവിധ സ്ഥലങ്ങളിൽ നിന്ന് കണ്ടെടുത്തതായി എൻഐഎ അറിയിച്ചു. എറണാകുളത്ത് അഞ്ചിടങ്ങളിലാണ് പരിശോധന നടത്തിയത്. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ആലുവയിൽ പണമിടപാട് നടത്തുന്ന അശോകൻ, ആലുവ വെസ്റ്റ് വെളിയത്തുനാട് സ്വദേശി റിയാസ് എന്നിവരെയാണ് ചോദ്യം …
Read More »