തമിഴ്‌നാട്ടില്‍ പത്താംക്ലാസ് പരീക്ഷ സര്‍ക്കാര്‍ റദ്ദാക്കി. കോവിഡ് വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്താണ് നടപടി. പന്ത്രണ്ടാം ക്ലാസ് പരീക്ഷയും മാറ്റിവെച്ചിട്ടുണ്ട്. നേരത്തെ തമിഴ്‌നാട് പൊതുവിദ്യാഭ്യാസ വകുപ്പ് മെയ് മൂന്നു മുതല്‍ 21 വരെ പരീക്ഷകള്‍ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പ് വന്നതോടെ, പരീക്ഷാ തീയതികള്‍ മാറ്റി. മെയ് അഞ്ചു മുതല്‍ 31 വരെ നടത്താന്‍ തീരുമാനിച്ചു. ഇതിനിടെ സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായി. തഞ്ചാവൂര്‍ ജില്ലയില്‍ 14 സ്‌കൂളുകളില്‍ …
Read More »സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞു ; സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞു ; ഇന്നത്തെ പവന്റെ വില അറിയാം…
സംസ്ഥാനത്തെ സ്വര്‍ണ വിലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. ഇന്നലെ ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലെത്തിയ സ്വര്‍ണ വിലയിലാണ് കുറവ് രേഖപ്പെടുത്തിയത്. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 34,960 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞ് 4370 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
Read More »ദിവസങ്ങള്‍ക്ക് ശേഷം രാജ്യത്ത് പെട്രോള്‍-ഡീസല്‍ വിലയിൽ കുറവ് രേഖപ്പെടുത്തി; പ്രമുഖ നഗരങ്ങളിലെ നിരക്കുകൾ ഇങ്ങനെ…
രണ്ടാഴ്‌ചത്തെ ഇടവേളയ്‌ക്ക് ശേഷം രാജ്യത്ത് ഇന്ധന വില കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് 16 പൈസയും ഡീസല്‍ 15 പൈസയുമാണ് ഇന്ന് കുറഞ്ഞത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 90രൂപ 56 പൈസയാണ്. ഡീസല്‍ ലിറ്ററിന് 85 രൂപ 14 പൈസയാണ് വില. പെട്രോളിന് 92 രൂപ 28 പൈസയും ഡീസലിന് 86 രൂപ 25 പൈസയുമാണ് തിരുവനന്തപുരത്തെ വില.
Read More »രാജ്യത്ത് പിടിവിട്ട് കോവിഡ് ; 24 മണിക്കൂറിനിടെ രണ്ട് ലക്ഷം കടന്ന് പ്രതിദിന കേസ്; 1038 മരണം…
ഇന്ത്യയില്‍ പ്രതിദിന കൊവിഡ്-19 രോഗികള്‍ രണ്ട് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,00,739 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1038 പേര്‍ രോഗ ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടു. നിലവില്‍ 14,71,877 പേരാണ് കൊവിഡ്-19 ചികിത്സയില്‍ കഴിയുന്നത്. ഇതുവരേയും 173,123 പേരാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. രാജ്യത്ത് ഇതുവരേയും 1,40,74,564 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 1,24,29,564 പേര്‍ രോഗമുക്തി നേടി.
Read More »കൊവിഡ് വ്യാപനം: സിബിഎസ്‌ഇ 10ാം ക്ലാസ് പരീക്ഷ റദ്ദാക്കി…
രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ മെയ് മാസത്തില്‍ നടത്താനിരുന്ന സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കി. എന്നാല്‍, 12ാം ക്ലാസ് പരീക്ഷകള്‍ നീട്ടിവച്ചു. മെയ് 30 വരെയാണ് പരീക്ഷകള്‍ നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നിര്‍ണായക യോഗത്തിലാണ് തീരുമാനം. പ്ലസ്ടു പരീക്ഷ നടത്തുന്നത് സംബന്ധിച്ച ഷെഡ്യൂള്‍ ജൂണ്‍ ഒന്നിന് ശേഷം ബോര്‍ഡ് പ്രഖ്യാപിക്കും. പരീക്ഷകള്‍ ഓണ്‍ലൈനായാണോ നടത്തുന്നതെന്ന കാര്യവും പിന്നീട് തീരുമാനിക്കും. ഇന്റേണല്‍ വിലയിരുത്തലുകളുടെ …
Read More »വ്യാപനം രൂക്ഷമായാല്‍ കേരളത്തിൽ ലോക്ഡൗണ്‍ വീണ്ടും തിരിച്ചെത്തിയേക്കും; കണ്ടൈന്മെന്റ് സോണുകളില്‍ ഇനി നിരോധനാജ്ഞ…
കോവിഡ് കേസുകള്‍ ഉയര്‍ന്നാല്‍ സംസ്ഥാനത്തും ലോക്ഡൗണ്‍ വേണ്ടി വരുമെന്ന നിഗമനത്തിലേക്ക് സര്‍ക്കാര്‍. എന്നാല്‍ അടിയന്തര സാഹചര്യം ഉണ്ടായാല്‍ മാത്രമേ ലോക്ഡൗണ്‍ പ്രഖ്യാപിക്കൂ. രാത്രികാല കര്‍ഫ്യൂവും പരിഗണനയിലുണ്ട്. അതിനിടെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്ന തദ്ദേശ സ്ഥാപന മേഖലയില്‍ കലക്ടര്‍മാര്‍ക്കു 144ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഈ മേഖലയില്‍ നടപ്പാക്കും. വിഷു ആഘോഷങ്ങള്‍ കഴിയുന്നതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. തെരഞ്ഞെടുപ്പ് പ്രചരണമാണ് കേരളത്തില്‍ …
Read More »കോവിഡിൽ ഞെട്ടി ഇന്ത്യ; രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ രണ്ടുലക്ഷത്തിലേക്ക്; 1027 മരണം…
കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യം വിറങ്ങലിക്കുന്നു. രാജ്യത്ത് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണം രണ്ടുലക്ഷത്തിലേക്ക് കടക്കുകയാണ്. 24 മണിക്കൂറിനിടെ 1,84,372 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായി നാലാം ദിവസമാണ് രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം ഒന്നര ലക്ഷം കടക്കുന്നത്. 1027 മരണങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 1,72,085 ആയി. ആറ് മാസത്തിനിടെ ഒരുദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന മരണ സംഖ്യയാണ്. …
Read More »കേരളീയര്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
കേരളീയര്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ മലയാളത്തിലാണ് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നത്. ലോകമെമ്ബാടുമുള്ള എല്ലാ കേരളീയര്‍ക്കും വിഷു ആശംസകള്‍ നേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ട്വിറ്റർ പോസ്റ്റ് ഇങ്ങനെ: എല്ലാ കേരളീയര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍. ലോകമെമ്ബാടുമുള്ള മലയാളികള്‍ക്ക് വിഷു ആശസകള്‍ നേരുന്നു. ഈ പുതുവര്‍ഷം നിങ്ങള്‍ക്കെല്ലാവര്‍ക്കും ആയുരാരോഗ്യവും സന്തോഷവും നല്‍കുന്നതാകട്ടെ.
Read More »കേരളത്തിൽ കൊവിഡ് നിയന്ത്രണം നിലവില്‍ വന്നു ; രണ്ടാഴ്ചത്തേക്ക് കടകള്‍ രാത്രി 9 മണി വരെ മാത്രം, യാത്രകള്‍ക്ക്….
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണം നിലവിൽ വന്നു. ഇനി വരുന്ന രണ്ടാഴ്ചത്തേക്ക് കച്ചവടസ്ഥാപനങ്ങളും മാളുകളും രാത്രി ഒമ്പത് മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നാണ് നിര്‍ദ്ദേശം. ഹോട്ടലുകളിൽ പകുതി സീറ്റിൽ മാത്രമായിരിക്കും പ്രവേശനം. പൊതുപരിപാടികളുടെ ദൈർഘ്യം കുറയ്ക്കും. ചടങ്ങുകളിൽ ഹാളിൽ നൂറുപേർക്ക് മാത്രമാകും പ്രവേശനം. പൊതുപരിപാടികളിൽ ഭക്ഷണവിതരണം പാടില്ലെന്നും ഉത്തരവിൽ പറയുന്നു. സംസ്ഥാനത്തിന് അകത്തുള്ള യാത്രകൾക്കും സംസ്ഥാനാന്തര യാത്രകൾക്കും വിലക്കില്ല ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍, ബസുകളിൽ നിന്നുള്ള യാത്ര അനുവദിക്കില്ല. മറ്റ് സംസ്ഥാനങ്ങളിൽ …
Read More »ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിനുപോയ ബോട്ടില്‍ കപ്പല്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു; 10 പേരെ കാണാതായി…
ബോട്ടില്‍ കപ്പല്‍ ഇടിച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. 10 പേരെ കാണാതായി. രണ്ടുപേരെ രക്ഷപ്പെടുത്തി. ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയവരാണ് അപകടത്തില്‍പ്പെട്ടത്. രണ്ടുപേര്‍ മരിച്ചവിവരം മംഗളൂരു കോസ്റ്റല്‍പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മംഗലാപുരം തീരത്തുനിന്ന് അറുപത് നോട്ടിക്കല്‍ മൈല്‍ മാറി പുറംകടലിലാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. ഇത് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. അപകടത്തിനിടയാക്കിയ കപ്പല്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലായ രാജ്ദൂതും ഹെലികോപ്ടറും തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അപകടത്തില്‍പെട്ട ബോട്ടില്‍ …
Read More »