Breaking News

National

കൊവിഡ് പ്രതിരോധത്തില്‍ നാല് പുതിയ നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി…

രാജ്യത്തെ കൊവിഡ് പ്രതിരോധത്തിനായുള്ള നിര്‍ണായകമായ മറ്റൊരു പോരാട്ടം ഇന്നുമുതല്‍ ആരംഭിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രില്‍ 11ന് ആരംഭിക്കുന്ന വാക്‌സിന്‍ ഉത്സവത്തില്‍ വ്യക്തിപരമായും സാമൂഹികപരമായുമുള്ള ശുചിത്വം ജനങ്ങള്‍ പാലിക്കണമെന്ന് മോദി അഭിപ്രായപ്പെട്ടു. ഏപ്രില്‍ 14 വരെയാണ് രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ഉത്സവം നടക്കുക. കൊവിഡ് വൈറസിനെതിരായുള്ള രണ്ടാംഘട്ട യുദ്ധമാണ് ഈ നാലുദിവസങ്ങളില്‍ രാജ്യത്ത് നടക്കുകയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓരോ വ്യക്തിയും സ്വയം വാക്‌സിനെടുക്കാന്‍ തയ്യാറാവുന്നതിനൊപ്പം മറ്റൊരാളെ വാക്‌സിനെടുക്കാന്‍ സഹായിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ …

Read More »

ആദ്യത്തെ രണ്ടു തവണ 2000, മൂന്നാമതും ലംഘിച്ചാല്‍ 5000; മാസ്‌ക് ധരിക്കാത്തവര്‍ക്ക് പിഴ ഉയര്‍ത്തി…

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ഒഡീഷ സര്‍ക്കാര്‍. പൊതു സ്ഥലങ്ങളിൽ മാസ്‌ക് ഉപയോഗിക്കാത്തവരില്‍ നിന്ന് രണ്ടായിരം രൂപ പിഴ ഈടാക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ആദ്യ രണ്ട് തവണ 2000 രൂപയും മൂന്നാമതും നിയമലംഘനം നടത്തിയാല്‍ അയ്യായിരം രൂപ പിഴയും ഈടാക്കും. നേരത്തെ 1000 രൂപ ആയിരുന്ന പിഴയാണ് ഇന്ന് രണ്ടായിരം ആക്കി ഉയര്‍ത്തിയത്. മാസ്‌ക് ജീവിതത്തിന്‍റെ ഭാഗമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ജനങ്ങള്‍ക്ക് പ്രത്യേക …

Read More »

രാജ്യത്ത് സ്ഥിതി അതി രൂക്ഷം; കഴിഞ്ഞ 24 മണിക്കൂറനുള്ളിൽ 1.52 ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകള്‍….

രാജ്യത്ത് സ്ഥിതി രൂക്ഷമായിക്കൊണ്ടിരിക്കുന്നു. ഒറ്റ ദിവസം കൊണ്ട് 1.52 ലക്ഷത്തിലധികം പുതിയ കോവിഡ് -19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവിലെ കണക്ക് അനുസരിച്ച്‌ 1.33 കോടിയിലധികള്‍ ആളുകള്‍ക്ക് കോവിഡ് ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 839 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. ഇതോടെ 1,69,275 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചത്. ആറര മാസത്തിനുശേഷം ആദ്യമായി ആക്റ്റീവ് കേസുകളുടെ എണ്ണം വീണ്ടും 10 ലക്ഷം കവിഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ …

Read More »

തിരുവനന്തപുരത്ത് വന്‍ സ്വര്‍ണ കവര്‍ച്ച; ജ്വല്ലറി ഉടയമയെ കാര്‍ തടഞ്ഞുനിര്‍ത്തി കൊള്ളയടിച്ചു…

തലസ്ഥാനതത് ജ്വല്ലറി ഉടമയെ തടഞ്ഞുനിര്‍ത്തി വന്‍ കവര്‍ച്ച. തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചാണ് സംഭവം. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ പള്ളിപ്പുറം ടെക്നോ സിറ്റിക്ക് സമീപമായിരുന്നു കവര്‍ച്ച നടന്നത്. വഴിയില്‍ വച്ച്‌ കാര്‍ തടഞ്ഞു നിര്‍ത്തിയ അജ്ഞാതസംഘം മുളകുപൊടി എറിഞ്ഞ് ഭീതി പരത്തുകയായിരുന്നു. തുടര്‍ന്ന് നൂറു പവനോളം സ്വര്‍ണമാണ് കവര്‍ന്നത്. സ്വര്‍ണാഭരണങ്ങള്‍ നിര്‍മിച്ച്‌ ജ്വല്ലറിക്ക് നല്‍കുന്ന മഹാരാഷ്ട്ര സ്വദേശി സമ്ബത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആറ്റിങ്ങലിലെ ഒരു സ്വര്‍ണക്കടയിലേക്ക് നല്‍കാനുള്ള സ്വര്‍ണം കൊണ്ടു …

Read More »

സംസ്ഥാനത്തെ സ്വര്‍ണവില ഇടിഞ്ഞു; ഇന്നത്തെ പവന്റെ വില ഇങ്ങനെ…

സംസ്ഥാനത്തെ സ്വര്‍ണവിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 34,720 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. 4340 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസം 34,800 രൂപയായിരുന്നു പവന്റെ വില. ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്.

Read More »

18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കണം : കേന്ദ്രത്തോട് കേരളം…

കൊവിഡ് പ്രതിരോധ വാക്‌സിന്‍ 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് കേരളം. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിര്‍ദ്ദേശം മുന്നോട്ടുവച്ചതിന് പിന്നാലെയാണ് സംസ്ഥാനവും ഇത്തരത്തില്‍ ആവശ്യം ഉന്നയിച്ചത്. വാക്‌സിനേഷന്‍ പദ്ധതി വിപുലീകരിക്കാന്‍ ഇത് സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. നിലവില്‍ മൂന്നാം ഘട്ട വാക്‌സിനേഷന്‍ പുരോഗമിക്കുകയാണ്. ഒരു മാസത്തിനുള്ളില്‍ പരാമാവധിപ്പേര്‍ക്ക് മാസ് വാക്‌സിനേഷന്‍ നടപ്പാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് വാര്‍ഡ് തലത്തില്‍ വാക്‌സിനേഷന്‍ …

Read More »

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ പുതിയ റെക്കാര്‍ഡ്; 1,45,384 പുതിയ കേസുകള്‍, 794 മരണം…

രാജ്യത്ത് 24 മണിക്കൂറിനിടെ 1,45,384 പേര്‍ക്ക് കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തു. മഹാമാരി തുടങ്ങിയതിന് ശേഷമുളള ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കണക്കാണ് ഇത്. രാജ്യത്ത് രോഗബാധിതരുടെ ആകെ എണ്ണം 1,32,05,926 കോടിയായി ഉയര്‍ന്നതായി കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 794 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ ആകെ മരണങ്ങള്‍ 1,68,436 ആയി. അതേസമയം ഇന്ത്യയില്‍ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. ഇതുവരെ 9,80,75,160 …

Read More »

സംസ്ഥാനത്ത് സ്ഥിതി ​ഗുരുതരമാകുന്നു; ഇന്ന് 5063 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 22 മരണം; 4463 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് സ്ഥിതി രൂക്ഷമാകുന്നു. ഇന്ന് 5063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൂടാതെ ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 162 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4750 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 2475 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോഴിക്കോട് 715 എറണാകുളം 607 കണ്ണൂര്‍ 478 തിരുവനന്തപുരം 422 കോട്ടയം 417 തൃശൂര്‍ …

Read More »

രാജ്യത്ത് കോവി‍ഡ് വ്യാപനം അതി തീവ്രം; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,968 പേര്‍ക്ക് കൂടി കോവിഡ്, 780 മരണം…

രാജ്യത്ത് കോവി‍ഡ് വ്യാപനം അതി തീവ്രമാകുന്നു. 24 മണിക്കൂറിനിടെ 1,31,968 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. കൂടാതെ 780 കോവിഡ് മരണവും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,67,642 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 61,899 പേരാണ് ഇന്നലെ രോഗമുക്തരായത്. ഇതോടെ നിലവില്‍ കോവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളവരുടെ എണ്ണം 9,79,608 ആയി. രോഗമുക്തി നിരക്ക് 91.22 ശതമാനമായി കുറയുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് …

Read More »

ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണയേക്കാള്‍ അപകടകരമായ വൈറസിനെ കണ്ടെത്തി…

ചൈനയിലെ വുഹാന്‍ ലാബില്‍ നിന്ന് പുറത്തുവന്ന കൊറോണ വൈറസ് ലോകമെമ്ബാടും നാശം വിതച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഭയപ്പെടുത്തുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്തുവന്നിട്ടുണ്ട്. കൊറോണ വൈറസ് പോലെ അപകടകരമായ മറ്റൊരു വൈറസ് ഉടന്‍ ലോകത്തെ അസ്വസ്ഥമാക്കുമെന്നാണ് റിപ്പോർട്ട്. യഥാര്‍ത്ഥത്തില്‍, ചൈനയിലെ വുഹാനില്‍ പലതരം പുതിയതും അപകടകരവുമായ കൊറോണ വൈറസുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ഒരു സംഘം ഗവേഷകര്‍ അവകാശപ്പെടുന്നു. ഒരു വശത്ത്, കൊറോണയുടെ നാശത്തില്‍ ആളുകള്‍ അസ്വസ്ഥരാണ്, ഈ സാഹചര്യത്തില്‍, ശാസ്ത്രജ്ഞരുടെ അവകാശവാദം ശരിയാണെങ്കില്‍, …

Read More »