Breaking News

National

കോവിഡ്​ രണ്ടാം തരംഗം; ലോക്​ഡൗണ്‍ ഭീതിയുയര്‍ത്തി കുടിയേറ്റ തൊഴിലാളികളുടെ കൂട്ട പലായനം വീണ്ടും…

കോവിഡ്​ രണ്ടാം വരവില്‍ രാജ്യം വിറങ്ങലിച്ചുനില്‍ക്കുമ്പോള്‍ എല്ലാം നഷ്​ടപ്പെട്ട്​ പെരുവഴിയിലാകുമെന്ന ഭീതിയില്‍ വീണ്ടും പലായനം ആരംഭിച്ച്‌​ കുടിയേറ്റ തൊഴിലാളികള്‍. രാ​ത്രികാല കര്‍ഫ്യൂവും കൂടിനില്‍ക്കാന്‍ വിലക്കുമുള്‍പെടെ കടുത്ത നിയന്ത്രണങ്ങളാണ്​ സംസ്​ഥാനങ്ങള്‍ ഒന്നാം ഘട്ടത്തില്‍ നടപ്പാക്കുന്നത്​. മിക്ക നഗരങ്ങളി​ലും വിലക്ക്​ പ്രാബല്യത്തിലായി കഴിഞ്ഞു. ലോക്​ഡൗണ്‍ നടപ്പാക്കിയ ഇടങ്ങളുമുണ്ട്​. അക്ഷരാര്‍ഥത്തില്‍ പെരുവഴിയില്‍ പെട്ടുപോയ ഒരു വര്‍ഷം പഴക്കമുള്ള ഓര്‍മകളില്‍ നടുങ്ങിയാണ്​ അന്നവും തൊഴിലും തേടി തിരിച്ചുവന്ന ​കുടിയേറ്റ തൊഴിലാളികള്‍ വീണ്ടും നാടുപിടിക്കാന്‍ തുടങ്ങിയത്​. മഹാരാഷ്​ട്ര, …

Read More »

തമിഴ്‌നാട്ടില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു; ഇ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം; ബസില്‍ നിന്നു യാത്ര പാടില്ല…

കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മറ്റു സംസ്ഥാനങ്ങളില്‍നിന്നും വിദേശത്തുനിന്നും തമിഴ്‌നാട്ടില്‍ വരുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. ഉത്സവങ്ങള്‍ക്കും ആഘോഷ പരിപാടികള്‍ക്കും വിലക്കുണ്ട്. സിനിമാ തീയറ്ററുകളില്‍ പകുതി സീറ്റില്‍ മാത്രമേ ആളുകളെ പ്രവേശിപ്പിക്കൂ. മാളുകളിലെ തീയറ്ററുകള്‍ക്കും ഇതു ബാധകമാണ്. ക്ലബുകള്‍, പാര്‍ക്കുകള്‍, മ്യൂസിയം, മറ്റു പരിപാടികള്‍ നടക്കുന്ന ഇടങ്ങള്‍ എന്നിവയിലെല്ലാം അന്‍പതു ശതമാനം ആളുകള്‍ക്കു മാത്രമായിരിക്കും പ്രവേശനം. ഇന്‍ഡോര്‍ വേദികളില്‍ നടക്കുന്ന എല്ലാ സാമൂഹ്യ, രാഷ്ട്രീയ പരിപാടികള്‍ക്കു …

Read More »

അംബാനി കുടുംബത്തിന് 25 കോടി രൂപ പിഴ; 45 ദിവസത്തിനകം പിഴയടിച്ചില്ലെങ്കില്‍ ആസ്തികള്‍ കണ്ടുകെട്ടും…

അംബാനി കുടുംബത്തിന് 25 കോടി രൂപ പിഴയിട്ട് സെബി ( സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ). ഏറ്റെടുക്കല്‍ ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് 20വര്‍ഷത്തിനു ശേഷം മുകേഷ് അംബാനി, അനില്‍ അംബാനി, നിത അംബാനി, ടിന അംബാനി തുടങ്ങി 15 പേര്‍ക്കെതിരെ സെബിയുടെ നടപടി ഉണ്ടായിരിക്കുന്നത്. 45 ദിവസത്തിനകം പിഴയടിച്ചില്ലെങ്കില്‍ ആസ്തികള്‍ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് സെബി വൃത്തങ്ങള്‍ രേഖാമൂലം വ്യക്തമാക്കിയിട്ടുണ്ട്. മാനദണ്ഡങ്ങള്‍ക്കനുസരിച്ച്‌ ഓപ്പണ്‍ ഓഫര്‍ നല്‍കുന്നതില്‍ …

Read More »

വാക്സിനേഷന് ശേഷം നടി നഗ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു…

നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ നഗ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നെങ്കിലും രോഗബാധ സ്ഥിരീകരിച്ചതായി അവര്‍ ട്വിറ്ററിലൂടെ തന്റെ ആരാധകരെ അറിയിച്ചു. രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍ സുരക്ഷ സംബന്ധിച്ച്‌ യാതൊരു അലംഭാവവും കാണിക്കരുതെന്ന് അവര്‍ ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തു. “ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. പക്ഷേ, ഇന്നലെ കോവിഡ് പരിശോധന നടത്തിയപ്പോള്‍ പോസിറ്റീവ് ആയി റിസല്‍റ്റ് വന്നു. അതുകൊണ്ട് വീട്ടില്‍ സ്വയം …

Read More »

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം; കഴിഞ്ഞ 24 മണിക്കൂറിനിടെ 1. 26 ലക്ഷം പുതിയ രോഗികള്‍; നിയന്ത്രണം കടുപ്പിച്ച്‌…

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,789 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടിയ പ്രതിദിന കണക്കാണിത്. 24 മണിക്കൂറിനിടെ 59,258 പേര്‍ രോഗമുക്തി നേടി. 685 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ആകെ മരണം 1,66,862 ആയി. രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 1,29,28,574 ആയി ഉയര്‍ന്നു. ഇതുവരെ 1,18,51,393 പേര്‍ രോഗമുക്തി …

Read More »

പ്രതിഷേധ സൂചകം; വിജയ് വോട്ട് ചെയ്യാനെത്തിയത് സൈക്കിളില്‍ (വീഡിയോ)

തമിഴ് ചലച്ചിത്രതാരം ദളപതി വിജയ് വോട്ടു ചെയ്യാന്‍ എത്തിയത് സൈക്കിളില്‍. ഇന്ധനവിലയില്‍ പ്രതിഷേധിച്ചായിരുന്നു സൈക്കിളില്‍ എത്തിയതെന്നാണ് റിപ്പോർട്ടുകൾ. പച്ച ഷര്‍ട്ടും മാസ്‌കും ധരിച്ച്‌ സൈക്കിളില്‍ പോളിംഗ് ബൂത്തിലേക്ക് താരം വരുന്ന ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറലായി. ചെന്നൈയിലെ നിലന്‍കാരൈ പോളിംഗ് ബൂത്തിലാണ് അദ്ദേഹം വോട്ട് ചെയ്തത്. രാവിലെ 6.40 ന് തന്നെ നടന്‍ അജിത്തും അദ്ദേഹത്തിന്റെ ഭാര്യ ശാലിനിയും വോട്ടു ചെയ്യാന്‍ എത്തിയിരുന്നു. രജനികാന്ത്, കമല്‍ഹാസന്‍, സൂര്യ, കാര്‍ത്തി …

Read More »

സംസ്ഥാനത്ത് ഇന്ന് 2357 പേര്‍ക്ക് കോവിഡ്; 12 മരണം ; 2061 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം….

സംസ്ഥാനത്ത് ഇന്ന് 2357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 104 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4680 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 1866 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോഴിക്കോട് 360 എറണാകുളം 316 തിരുവനന്തപുരം 249 കണ്ണൂര്‍ 240 മലപ്പുറം 193 തൃശൂര്‍ 176 കോട്ടയം 164 …

Read More »

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാകു​ന്നു: പ്രധാനമന്ത്രി മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ചു…

രാജ്യത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ചു. വ്യാ​ഴാ​ഴ്ച​യാ​ണ് യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് രോ​ഗി​ക​ളാ​യ​ത്. ഇതിനെ തുടർന്നാണ് പ്രധാനമന്ത്രി മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ചിരിക്കുന്നത്. ര​ണ്ടാം​ത​രം​ഗ​ത്തി​ല്‍ ഇ​താ​ദ്യ​മാ​യി​ട്ടാ​ണ് രാ​ജ്യ​ത്തെ പ്ര​തി​ദി​ന കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രു ല​ക്ഷം പി​ന്നി​ട്ട​ത്. ​രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ തീ​വ്ര​ത മേ​യ് അ​വ​സാ​ന​ത്തോ​ടെ മാ​ത്ര​മേ കു​റ​യാ​നി​ട​യു​ള്ളൂ​വെ​ന്നാ​ണ് കേ​ന്ദ്ര ദൗ​ത്യ സം​ഘ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ല്‍.

Read More »

LPG വില ഇനിയും കുറയും; സൂചനയുമായി പെട്രോളിയം മന്ത്രി..

LPG സിലിണ്ടര്‍ വിലയില്‍ ഉണ്ടായ കുറവുകള്‍ നമുക്ക് കാണാന്‍ കഴിയും. രണ്ടു മാസത്തില്‍ സിലിണ്ടറിന്റെ വില കൂടിയത് ഇരുപത്തിയഞ്ചോ മുപ്പതോ രൂപയല്ല മറിച്ച്‌ 125 രൂപയാണ്. അതിനു ശേഷം ഏപ്രില്‍ ഒന്നിന് ഓയില്‍ മാര്‍ക്കറ്റിംഗ് കമ്ബനികള്‍ 10 രൂപ കുറച്ചിരുന്നു. ഇപ്പോഴിതാ സിലിണ്ടറിന്റെ വില കുറയാനുള്ള മറ്റൊരു പ്രതീക്ഷകൂടി ഉണ്ടായിരിക്കുകയാണ്. കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ മുന്നോട്ടും LPG സിലിണ്ടറിന്റെ വിലയില്‍ കുറവു വരുമെന്ന് സൂചന നല്‍കിയിട്ടുണ്ട്. അന്താരാഷ്ട്ര …

Read More »

നഗ്‌ന ഫോട്ടോയ്ക്കും വീഡിയോയ്ക്കും കാമുകന്‍റെ നിര്‍ബന്ധത്തെ തുടർന്ന് പതിനാലുകാരി ജീവനൊടുക്കി…

നഗ്‌ന ഫോട്ടോയ്ക്കും വീഡിയോയ്ക്കും കാമുകന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ജീവനൊടുക്കി. പശ്ചിമ ബംഗാളിലെ ജാല്‍പായ്ഗുരി ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. യുവാവുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നവെന്നും ഇയാള്‍ പെണ്‍കുട്ടിയുടെ അശ്ലീലചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമായി നിരന്തരം ശല്യംചെയ്യുകയും ഇത് പെണ്‍കുട്ടി വിസമ്മതിച്ചതോടെ ബന്ധം അവസാനിപ്പിക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More »