Breaking News

National

സിനിമാ മേഖലയിലെ ദിവസവേതനക്കാര്‍ക്കായി 20 ലക്ഷം രൂപ നല്‍കി ലേഡിസൂപ്പര്‍സ്റ്റാര്‍ നയന്‍താര…

കൊറോണ ഭീതിയില്‍ രാജ്യത്തെ ലോക്​ഡൗണുമായി ബന്ധപ്പെട്ട്​ തൊഴില്‍ നഷ്​ടവും ദുരിതവും അനുഭവിക്കുന്ന സിനിമാമേഖലയിലെ ജീവനക്കാര്‍ക്ക് സംഭാവനയുമായി തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. താരം 20 ലക്ഷം രൂപയാണ് സംഭാവന നല്‍കിയത്. ദിവസക്കൂലിക്കാരും മറ്റുമായ തൊഴിലാളികളെ സഹായിക്കാനായി ഫിലീം എംപ്ലോയീസ്​ ഫെഡറേഷന്‍ ഓഫ്​ സൗത്ത്​ ഇന്ത്യക്കാണ്​ (എഫ്​.ഇ.എഫ്​.എസ്​.ഐ) താരം പണം നല്‍കിയത്​. കോവിഡ് ഭീതിയില്‍ തമിഴ് സിനിമാ ഇന്‍‍ഡസ്ട്രിയില്‍ ജോലി ഇല്ലാതായ ദിവസ വേതനക്കാര്‍ക്കാണ് താരത്തിന്‍റെ സഹായം. രജനീകാന്ത്​, വിജയ്​ സേതുപതി, …

Read More »

കൊവിഡ് 19 ; ഇന്ത്യയും അമേരിക്കയും ഒരുമിച്ചു പോരാടും; ഡൊണാള്‍ഡ് ട്രംപുമായി നരേന്ദ്ര മോദിയുടെ ചര്‍ച്ച..

രാജ്യത്തെ കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത മുന്‍നിര്ത്തിയായിരുന്നു ചര്‍ച്ച.  ടെലിഫോണിലൂടെയായിരുന്നു ഇരുവരുടെയും ചര്‍ച്ച നടത്തിയത്. ‘ഞങ്ങള്‍ നല്ലൊരു ചര്‍ച്ച നടത്തി. കൊവിഡ് 19-നെ നേരിടാന്‍ ഇന്ത്യയും അമേരിക്കയും ഒന്നിച്ച് പോരാടാമെന്നും തീരുമാനിച്ചിട്ടുണ്ട്’, ചര്‍ച്ചയ്ക്ക് ശേഷം മോദി ട്വീറ്റ് ചെയ്തു.

Read More »

കൊവിഡ് 19 ; ശ്വസിക്കുമ്പോഴും സൂക്ഷിക്കണം; വൈറസ് വായുവിലൂടെയും പടര്‍ന്നേക്കാം? പുതിയ പഠനം…

കൊവിഡ് 19 വൈറസ് വായുവിലൂടെയും പടര്‍ന്നേക്കാമെന്ന് പുതിയ പഠനം. സാധാരണമായി കൊവിഡ് രോഗി സംസാരിക്കുമ്ബോഴും ശ്വസിക്കുമ്ബോവും വൈറസ് വായുവില്‍ തങ്ങിനില്‍ക്കുമെന്നാണ് അമേരിക്കയിലെ ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. ‘ കൊവിഡ് രോഗി ചുമയ്ക്കുമ്ബോഴും തുമ്മുമ്ബോഴും മാത്രമല്ല, സംസാരിക്കുമ്ബോഴും ശ്വാസമെടുക്കുമ്ബോഴും വൈറസ് പടരുമെന്നാണ് പുതിയ പഠനങ്ങളില്‍ സൂചിപ്പിക്കുന്നു. അതിനാല്‍ മാസ്‌ക് ധരിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തേണ്ടി വരും’- അമേരിക്കന്‍ പകര്‍ച്ചവ്യാധി വകുപ്പ് തലവന്‍ പറഞ്ഞു. രോഗികളും രോഗികളെ പരിചരിക്കുന്നവരും മാത്രം മാസ്‌ക് ധരിച്ചാല്‍ …

Read More »

രാജ്യത്ത് 44 പേര്‍ക്ക് കൂടി കോവിഡ് ; ഒരു കോവിഡ് മരണം കൂടി..

രാജ്യത്ത് കോവിഡ് ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. രാജസ്ഥാനിലെ ബിക്കാനീറില്‍ 60 വയസ്സുള്ള സ്ത്രീയാണ് ഇന്നുപുലര്‍ച്ചെ മരിച്ചത്. രാജസ്ഥാനില്‍ 12 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 191 ആയി ഉയര്‍ന്നു. രാജസ്ഥാനില്‍ കോവിഡ് സ്ഥിരീകരിച്ചവരില്‍ എട്ടുപേര്‍ നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ 25 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ആസാമില്‍ നാലുപേര്‍ക്കും പുതുതായി രോഗബാധ കണ്ടെത്തിയിട്ടുണ്ട്.

Read More »

കൊവിഡ്-19 ; രാജ്യത്ത് പുതുതായി 336 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു; ആകെ രോഗ ബാധിതരുടെ എണ്ണം 2,301….

രാജ്യത്ത് കൊവിഡ് ബാധിച്ച്‌ 56 പേര്‍ മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് പുതുതായി 336 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 2,301 ആയി ഉയര്‍ന്നു. ഇതില്‍ 157 പേര്‍ ചികിത്സയ്ക്കു ശേഷം രോഗം ഭേദമായി ആശുപത്രി വിട്ടുവെന്നും മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് 19 രോഗികള്‍ ഉള്ളത് മഹാരാഷ്ട്രയിലാണ്. 335 പേര്‍ക്കാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. …

Read More »

അമ്മയോട് പിണങ്ങി വനത്തിലൂടെ നടന്ന് തമിഴ്‌നാട്ടിലെ കാമുകന്‍റെ വീട്ടിലെത്തി; ഒടുവില്‍ 17 കാരിയ്ക്ക് സംഭവിച്ചത്…

അമ്മയോട് പിണങ്ങിയതിനെതുടര്‍ന്ന് കേരള-തമിഴ്നാട് അതിര്‍ത്തിയിലെ വനത്തിനുള്ളിലെ നടവഴിയിലൂടെ തമിഴ്നാട്ടിലെ കാമുകന്റെ വീട്ടിലേക്കുപോയ പെണ്‍കുട്ടിയെ നെടുങ്കണ്ടം പോലീസ് കണ്ടെത്തി. വനത്തിനുള്ളിലൂടെ തനിച്ച്‌ കിലോമീറ്ററുകള്‍ നടന്നാണ് 17-കാരിയായ പെണ്‍കുട്ടി തമിഴ്നാട്ടിലുള്ള കാമുകന്റെ വീട്ടിലെത്തിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് നെടുങ്കണ്ടം പാറത്തോട്ടിലെ വീട്ടില്‍നിന്ന് പെണ്‍കുട്ടി കാമുകനെ തേടി വീടുവിട്ടിറങ്ങുന്നത്. അമ്മയോട് വഴക്കിട്ട് ഉറങ്ങാന്‍കിടന്ന പെണ്‍കുട്ടി രാവിലെ മാതാപിതാക്കള്‍ എഴുന്നേല്‍ക്കുന്നതിന് മുമ്പ് തന്നെ സ്ഥലം വിടുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് …

Read More »

വേദനാജനകമായ രണ്ടാഴ്ചകളാണ് ഇനി അമേരിക്ക നേരിടാന്‍ പോകുന്നത്; ട്രംപ്…

വേദനാജനകമായ രണ്ടാഴ്ചകളാണ് അമേരിക്കന്‍ ജനതയെ കാത്തിരിക്കുന്നതെന്ന് ഡോണാള്‍ഡ് ട്രംപ്. വാര്‍ത്ത സമ്മേളനത്തിലാണ് അമേരിക്കന്‍ പ്രസിഡണ്ട് ട്രംപ് വേദനാജനകമായ മുന്നറിയിപ്പ് നല്‍കിയത്. ഒരു ലക്ഷത്തിനും രണ്ടു ലക്ഷത്തി നാല്പത്തിനായിരത്തിനും ഇടയില്‍ അമേരിക്കക്കാര്‍ക്ക് ജീവന്‍ നഷ്ടമാവുമെന്നാണ് സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഇപ്പോഴത്തെ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ അതേപടി പാലിച്ചില്ലെങ്കില്‍ മരണസംഖ്യ ഇതിലും ഉയരുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു. മഹാമാരിയുടെ തലസ്ഥാനമായി അമേരിക്ക മാറുമെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് അവഗണികുക മാത്രമല്ല കോവിഡ് 19 മഹാമാരിയുടെ …

Read More »

രാജ്യത്തെ ലോക്ക്ഡൗണ്‍ സമയത്ത് വ്യാജവാറ്റുമായി തൃപ്തി ദേശായിയും സംഘവും പിടിയില്‍ ??

രാജ്യത്തെ ലോക്ക്ഡൗണ്‍ സമയത്ത് ഭൂമാതാ ബ്രിഗേഡ് നേതാവ്‌ തൃപ്തി ദേശായിയും സംഘവും വ്യാജവാറ്റുമായി പിടിയിലയെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥ പുറത്ത്. വാര്‍ത്ത വ്യാജമാണെന്നു തെളിഞ്ഞിട്ടുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. എന്നാല്‍ പ്രചരിക്കുന്നത് പഴയ വീഡിയോയാണ്. പഴയ വീഡിയോ കുത്തിപ്പൊക്കിയാണ് പ്രചാരണം. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നടപ്പാക്കിയ ലോക്ക് ഡൗണിനെ തുടര്‍ന്ന് മദ്യഷോപ്പുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മുംബയിലെ ഒരു വ്യാജവാറ്റു കേന്ദ്രത്തില്‍ …

Read More »

കോവിഡ്-19 ; ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നല്‍കി കങ്കണ; ഒരു മാസത്തെ പെന്‍ഷന്‍ നല്‍കി അമ്മയും…

രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കി ബോളിവുഡ് താരം കങ്കണ റണാവത്തും പങ്ക് ചേര്‍ന്നു. കങ്കണയുടെ അമ്മ ആശാ റണാവത്ത് ഒരു മാസത്തെ പെന്‍ഷനും നല്‍കിയിരിക്കുകയാണ്. കങ്കണയുടെ സഹോദരിയും മാനേജരുമായ രംഗോലി ചന്ദലാണ് ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. “പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കങ്കണ 25 ലക്ഷം രൂപ നല്‍കി. കൂടാതെ ദിവസവേതനക്കാരായ തൊഴിലാളികളുടെ കുടുംബത്തിന് റേഷനും നല്‍കുന്നുണ്ട്. നമുക്കൊരുമിച്ച്‌ …

Read More »

കൊറോണ വൈറസ്; ഒരു വര്‍ഷത്തേക്ക് പാന്‍മസാലയും ഗുഡ്കയും നിരോധിച്ചു..!

രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഹരിയാനയില്‍ ഒരു വര്‍ഷത്തേക്ക് പാന്‍മസാലയും ഗുഡ്കയും നിരോധിച്ച്‌ സര്‍ക്കാര്‍. ആരോഗ്യവകുപ്പാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പൊതുജന ആരോഗ്യം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അടുത്ത ഒരു വര്‍ഷത്തേക്ക് പാന്‍മസാലയും ഗുഡ്കയും നിര്‍മിക്കുന്നതും ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതും ഉപയോഗിക്കുന്നതും വിലക്കിയിരിക്കുന്നു എന്നാണു സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്.

Read More »