തിരുപ്പത്തൂര്‍: തമിഴ്നാട്ടിൽ സൗജന്യ സാരി വിതരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് നാല് സ്ത്രീകൾ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുപ്പത്തൂർ ജില്ലയിലെ വാണിയമ്പാടിക്ക് സമീപമാണ് സംഭവം. തൈപ്പൂയം ഉത്സവാഘോഷത്തിന്‍റെ ഭാഗമായി അയ്യപ്പൻ എന്നയാൾ സാരിയും വസ്ത്രവും സൗജന്യമായി വിതരണം ചെയ്യുകയായിരുന്നു. ഇതിന് ടോക്കൺ നൽകുന്നതിനിടെയാണ് അപകടമുണ്ടായത്. നൂറിലധികം സ്ത്രീകൾ വസ്ത്രം വാങ്ങാൻ എത്തിയതായി പൊലീസ് പറഞ്ഞു. തമിഴ് മാസമായ തൈമാസത്തിലെ പൗർണ്ണമി നാളിലാണ് തമിഴ് ഹിന്ദുക്കൾ …
Read More »ഗായിക വാണി ജയറാമിന്റെ സംസ്‌കാര ചടങ്ങുകള്‍ നാളെ ഉച്ചയ്ക്ക് 2 മണിക്ക് നടക്കും
ചെന്നൈ: അന്തരിച്ച ഗായിക വാണി ജയറാമിന്‍റെ സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് ചെന്നൈ ബസന്‍റ് നഗറിലെ ശ്മശാനത്തിൽ നടക്കും. സിനിമാ താരങ്ങളും സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് അറിയുന്നത്. ശനിയാഴ്ച രാവിലെയാണ് ചെന്നൈയിലെ നുങ്കമ്പാക്കത്തെ വീട്ടിൽ ഗായികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് മരിച്ച് മൂന്ന് വർഷമായി ഇവർ ഒറ്റയ്ക്കായിരുന്നു താമസം. വീട്ടുജോലിക്കാരിയായ യുവതി രാവിലെ ജോലിക്കെത്തിയപ്പോൾ ബെല്ലടിക്കുകയും ഫോൺ വിളിക്കുകയും ചെയ്തെങ്കിലും പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടർന്ന് അയൽവാസികളെയും പിന്നീട് …
Read More »ആർത്തവം സ്വാഭാവിക ശാരീരിക അവസ്ഥ; ശമ്പളത്തോടെയുള്ള നിർബന്ധിത അവധി പരിഗണിക്കുന്നില്ലെന്ന് കേന്ദ്രം
ന്യൂഡൽഹി: ആർത്തവം സ്വാഭാവിക ശാരീരിക അവസ്ഥയാണെന്നും തൊഴിലിടങ്ങളിൽ നിർബന്ധിത ശമ്പളത്തോടുകൂടിയ അവധി നടപ്പാക്കുന്നത് പരിഗണനയിലില്ലെന്നും കേന്ദ്ര സർക്കാർ പാർലമെന്‍റിൽ. ഒരു ചെറിയ വിഭാഗം സ്ത്രീകളും പെൺകുട്ടികളും മാത്രമാണ് ആർത്തവ സമയത്ത് ശാരീരിക അസ്വസ്ഥതകൾ അനുഭവിക്കുന്നത്. ഇതു മരുന്നിലൂടെ പരിഹരിക്കാനാകുമെന്നും പറഞ്ഞു. ബെന്നി ബെഹനാൻ, ടി.എൻ. പ്രതാപൻ, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവരുടെ ചോദ്യത്തിന് മറുപടിയായാണ് ആരോഗ്യമന്ത്രാലയം ഇക്കാര്യം ലോക്സഭയിൽ അറിയിച്ചത്. 10 നും 19 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളുടെ ആർത്തവ …
Read More »കൊളീജിയം ശുപാർശയ്ക്ക് അംഗീകാരം; 5 ഹൈക്കോടതി ജഡ്ജിമാരെ സുപ്രീം കോടതി ജഡ്ജിമാരാക്കി
ന്യൂഡൽഹി: സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയത്തിന്‍റെ ശുപാർശ രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകരിച്ചു. അഞ്ച് ഹൈക്കോടതി ജഡ്ജിമാരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാൻ രാഷ്ട്രപതി അനുമതി നൽകി. രാജസ്ഥാൻ, പട്ന, മണിപ്പൂർ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരെയും പട്ന, അലഹബാദ് ഹൈക്കോടതികളിലെ ജഡ്ജിമാരെയും നിയമിച്ചു. നിയുക്ത ജഡ്ജിമാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തൽ, പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോൾ, …
Read More »ജി-20 ഉച്ചകോടിയുടെ തയ്യാറെടുപ്പുകൾക്കായി കേന്ദ്രത്തോട് ഫണ്ട് തേടി സിസോദിയ
ന്യൂഡല്‍ഹി: ഈ വർഷം സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ജി-20 ഉച്ചകോടിയുടെ തയ്യാറെടുപ്പുകൾക്കായി ഡൽഹി സർക്കാർ കേന്ദ്ര സർക്കാരിനോട് ധനസഹായം തേടി. ഉച്ചകോടിക്ക് തയ്യാറെടുക്കാൻ ഡൽഹിക്ക് കുറഞ്ഞത് 927 കോടി രൂപയെങ്കിലും വേണമെന്ന് വ്യക്തമാക്കി ഡൽഹി ധനമന്ത്രി മനീഷ് സിസോദിയ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് കത്തയച്ചു. ജി -20 ഉച്ചകോടി ഡൽഹിയെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ കാര്യമാണന്നും സിസോദിയ കത്തിൽ പറഞ്ഞു. കേന്ദ്ര ബജറ്റിൽ ഡൽഹി സർക്കാരിന് ഫണ്ടുകളൊന്നും ലഭിച്ചില്ല. അതിനാൽ ജി …
Read More »കർണാടക കോൺഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്ത് വ്യാജ സൈറ്റ് സൃഷ്ട്ടിച്ചു
ബെംഗളൂരു: കർണാടക കോൺഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്ത് വ്യാജ വെബ്സൈറ്റ് സൃഷ്ടിച്ചുവെന്ന് പരാതി. കോൺഗ്രസ് നേതാക്കളെ അഴിമതിക്കാരും ക്രിമിനലുകളും വർഗീയവാദികളും ആക്കി വ്യാജ വെബ്സൈറ്റിൽ ചിത്രീകരിക്കുകയും ചെയ്തു. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുടെ പേരിലുള്ള വ്യാജ കത്തും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോൺഗ്രസ് നേതൃത്വത്തിന്‍റെ പരാതിയിൽ ബെംഗളൂരു സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കർണാടക കോൺഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റായ ഐഎൻസികർണാടക.ഇൻ ഇപ്പോൾ ലഭ്യമല്ല. ഈ ലിങ്കിൽ …
Read More »ഗായിക വാണി ജയറാമിന്‍റെ മൃതദേഹത്തിൽ മുറിവ്, പോസ്റ്റ്മോർട്ടത്തിനായി മാറ്റി
ചെന്നൈ: ഗായിക വാണി ജയറാമിന്‍റെ മരണം പുറത്തുവരാൻ വൈകിയെന്ന് സൂചന. ചെന്നൈ നുങ്കമ്പാക്കത്തെ ഹാഡോസ് റോഡിലെ വസതിയിലാണ് വാണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 2018ൽ ഭർത്താവ് ജയറാമിന്‍റെ മരണശേഷം വാണി വീട്ടിൽ തനിച്ചായിരുന്നു താമസം. സഹായിയായ യുവതി ഇന്ന് രാവിലെ 11 മണിയോടെ വീട്ടിലെത്തിയെങ്കിലും വാണി വാതിൽ തുറന്നില്ല. ഇതോടെ ഇവർ ബന്ധുക്കളെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പിന്നീട് പൊലീസ് സ്ഥലത്തെത്തി വാതിൽ തകർത്ത് അകത്തുകയറി വാണിയെ കിടപ്പുമുറിയിൽ മരിച്ച …
Read More »അമുൽ പാൽ വില വർദ്ധിപ്പിച്ചു; ലിറ്ററിന് 3 രൂപ കൂട്ടി
ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ പാൽ ഉൽപന്ന വിതരണക്കാരായ ജികോംഫെഡ് അമുൽ പാലിന്‍റെ വില വർദ്ധിപ്പിച്ചു. ലിറ്ററിന് മൂന്ന് രൂപ വരെ വർദ്ധിപ്പിച്ചതായി അറിയിച്ചിട്ടുണ്ട്. ഇതോടെ വിപണിയിൽ അമുൽ ഗോൾഡ് ലിറ്ററിന് 66 രൂപയും അമുൽ താസ ലിറ്ററിന് 54 രൂപയും അമുൽ പശുവിൻ പാലിന് 56 രൂപയും അമുൽ എ2 എരുമ പാലിന് ലിറ്ററിന് 70 രൂപയുമായിരിക്കും വില. ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ആണ് അമുൽ …
Read More »ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ സുപ്രീംകോടതി വെറുതെവിട്ടയാൾ മറ്റൊരു കൊലക്കേസിൽ അറസ്റ്റിൽ
ന്യൂഡല്‍ഹി: യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ സുപ്രീം കോടതി കുറ്റവിമുക്തനാക്കി വിട്ടയാൾ മറ്റൊരു കൊലപാതക കേസിൽ അറസ്റ്റിലായി. ഓട്ടോ ഡ്രൈവറെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലാണ് ഡൽഹി സ്വദേശി വിനോദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 26ന് ഡൽഹിയിലെ ദ്വാരകയിലായിരുന്നു സംഭവം. മോഷണ ശ്രമത്തിനിടെ ഓട്ടോറിക്ഷ ഡ്രൈവറെ രണ്ട്പേർ ചേർന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കേസിലെ മറ്റൊരു പ്രതിയായ പവൻ എന്നയാളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം …
Read More »പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു
ചെന്നൈ : പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു. 78 വയസായിരുന്നു. ചെന്നൈയിൽ വസതിയിൽ ആയിരുന്നു അന്ത്യം. 19 ഭാഷകളിലായി പതിനായിരത്തിൽ അധികം പാട്ടുകൾ പാടിയ ഗായികയാണ്. അടുത്ത ഇടെയാണ് പത്മഭൂഷൺ ലഭിച്ചത്.
Read More »