ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. മോദി വലിയൊരു ദേശ സ്നേഹിയാണെന്നാണ് മോസ്‌കോ ആസ്ഥാനമായുള്ള തിങ്ക് ടാങ്കായ വാൽഡായി ഡിസ്‌കഷൻ ക്ലബിൽ നടത്തിയ വാർഷിക പ്രസംഗത്തിൽ മോദിയെ പ്രകീർത്തിച്ചുകൊണ്ട് പുടിന്‍ പറഞ്ഞത്. നരേന്ദ്ര മോദിയുടെ സ്വതന്ത്ര വിദേശനയത്തെ കുറിച്ചായിരുന്നു പുടിന്‍ എടുത്ത് പറഞ്ഞത്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അദ്ദേഹം വലിയൊരു രാജ്യസ്‌നേഹിയാണ്. അദ്ദേഹത്തിന്റെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ എന്ന …
Read More »ഹെല്‍മറ്റും ലൈസന്‍സുമില്ലെങ്കിലും പിഴയില്ല, ഉപദേശം മാത്രം; വിചിത്ര പ്രഖ്യാപനവുമായി ഗുജറാത്ത് ആഭ്യന്തരമന്ത്രി
ഗുജറാത്തില്‍ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കില്ല എന്ന് ആഭ്യന്തര മന്ത്രി ഹര്‍ഷ് സംഘവി. സൂറത്തില്‍ നടന്ന ഒരു പരിപാടിക്കിടെ ആയിരുന്നു ഹര്‍ഷ് സംഘവിയുടെ പ്രഖ്യാപനം. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് ഒരാഴ്ചത്തേക്ക് പിഴ ഈടാക്കില്ല എന്നാണ് ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചത്. ദീപാവലി ആഘോഷമായതിനാല്‍ ഒക്ടോബര്‍ 21 മുതല്‍ 27 വരെ ട്രാഫിക് പൊലീസ് നിയമ ലംഘനത്തിന് പിഴ ഈടാക്കില്ല എന്നാണ് ആഭ്യന്തര മന്ത്രി സൂറത്തില്‍ നടന്ന പരിപാടിയില്‍ പറഞ്ഞത് എന്ന് …
Read More »കാമുകി മറ്റൊരാളെ വിവാഹം ചെയ്തതില്‍ മനംനൊന്ത് പ്രവാസി യുവാവ് ആത്മഹത്യ ചെയ്തു
കാമുകി മറ്റൊരാളെ വിവാഹം ചെയ്തതില്‍ മനംനൊന്ത് പ്രവാസി യുവാവ് ബഹ്റൈനില്‍ ആത്മഹത്യ ചെയ്തു. തമിഴ്നാട് വില്ലുപുരം സ്വദേശി അര്‍ജുന്‍കുമാര്‍ (22) ആണ് മരിച്ചത്. ഇയാളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ബഹ്റൈനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ബഹ്റൈനില്‍ റസ്റ്റോറന്റ് വെയിറ്ററായി ജോലി ചെയ്തിരുന്ന യുവാവിനെ താമസ സ്ഥലത്തിന് സമീപത്തുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. നാട്ടിലുള്ള തന്റെ കാമുകി, സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട മറ്റൊരാളെ വിവാഹം കഴിച്ച …
Read More »എക്കാലത്തെയും മികച്ച ഇന്ത്യൻ സിനിമയായി ‘പഥേർ പാഞ്ചാലി’ തിരഞ്ഞെടുത്തു; പട്ടികയിൽ ഒരു മലയാള ചിത്രവും..
എക്കാലത്തെയും മികച്ച പത്ത് ഇന്ത്യൻ സിനിമകളുടെ പട്ടിക പുറത്തിറക്കി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ് അഥവാ ഫിപ്രസ്കി. ഇന്ത്യയിലെ മുപ്പത് അംഗങ്ങൾക്കിടയിൽ നടത്തിയ രഹസ്യ വോട്ടെടുപ്പിലൂടെയാണ് ഈ പത്ത് സിനിമകൾ കണ്ടെത്തിയത്. അഞ്ച് ഹിന്ദി സിനിമകളും മൂന്ന് ബംഗാളി സിനിമകളും മലയാളം, കന്നഡ ഭാഷകളിൽ നിന്ന് ഓരോ സിനിമകളും വീതമാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. സത്യജിത് റേയുടെ പഥേർ പാഞ്ചാലിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. അടൂർ ഗോപാലകൃഷ്ണന്റെ സംവിധാനത്തിൽ …
Read More »അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നവീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു..
അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നവീണു. അപ്പര്‍ സിയാങ് ജില്ലയിലെ മിഗ്ഗിങ് ഗ്രാമത്തിലാണ് അപകടം. എച്ച്‌എംഎല്‍ രുദ്ര എന്നറിയിപ്പെടുന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. റോഡ് സൗകര്യമില്ലാത്തിടത്താണ് അപകടം ഉണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിന് ശ്രമം തുടരുകയാണെന്ന് സൈന്യം അറിയിച്ചു. രാവിലെ 10.44നായിരുന്നു അപകടം നടന്നത്. അപ്പര്‍ സിയാങ് നഗരത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി സൈന്യം അറിയിച്ചു.
Read More »75000 പേര്‍ക്ക് നിയമനം, ലക്ഷ്യം 10 ലക്ഷം പേര്‍ക്ക് തൊഴില്‍; റോസ്ഗര്‍ മേളയ്ക്ക് തുടക്കം കുറിക്കാന്‍ മോദി
രാജ്യത്തെ 75,000 യുവാക്കള്‍ക്ക് ഉടന്‍ നിയമന ഉത്തരവ് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍. 10 ലക്ഷം പേരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള മെഗാ ‘റോസ്ഗര്‍ മേള’ എന്ന ജോബ് ഫെസ്റ്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബര്‍ 22 ന് വിഡിയോ കോണ്‍ഫറന്‍സ് വഴി തുടക്കം കുറിക്കും. വിവിധ കേന്ദ്ര മന്ത്രിതല, സര്‍ക്കാര്‍ വകുപ്പുകളിലേക്കാണ് നിയമനമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 75,000 യുവാക്കള്‍ക്ക് ദീപാവലിക്ക് മുന്‍പായി നിയമനത്തിനുള്ള കത്ത് നല്‍കുമെന്നാണ് പ്രധനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. പ്രതിരോധ, …
Read More »തിരുപ്പതിയിൽ നിന്ന് കൊച്ചിയിലേക്കും പോണ്ടിച്ചേരിയിലേക്കും നേരിട്ട് വിമാന സർവീസ്…
തെലങ്കാനയിലെ തിരുപ്പതി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കൊച്ചിയിലേക്കും പോണ്ടിച്ചേരിയിലേക്കും വിമാന സർവീസ് തുടങ്ങുന്നു. വരുന്ന ശൈത്യകാല സീസണിൽ അധികമായി 12 സർവീസുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുപ്പതി വിമാനത്താവള അധികൃതർ അപേക്ഷ സമർപ്പിച്ചു. വേനൽക്കാലത്ത് 32 സർവീസുകളാണ് ഇവിടെ നിന്നുമുള്ളത്. 12 സർവീസുകൾ കൂടി അധികമായി ലഭിച്ചാൽ ശൈത്യകാലത്ത് എല്ലാ ദിവസവും ആകെ സർവീസുകളുടെ എണ്ണം 44 ആയിമാറും. നിലവിൽ മധുരയ്ക്കും കോയമ്പത്തൂരിനുമുള്ള വിമാന സർവീസുകൾ വിന്റർ സീസണിൽ വേണ്ടെന്ന് നിർദിഷ്ട …
Read More »ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിന് സാധ്യത; കേരളത്തിൽ ഇന്ന് അതിശക്തമായ മഴ; ഒമ്ബതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. ഒമ്ബതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. മൂന്നു ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അര്‍ത്ഥമാക്കുന്നത്. മഴ തുടരുന്ന സാഹചര്യത്തില്‍ …
Read More »കേദാര്‍നാഥ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; 6 മരണം…
ഉത്തരാഖണ്ഡില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറ് പേര്‍ മരിച്ചു. കേദാര്‍നാഥ് ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയവര്‍ യാത്ര ചെയ്ത ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ രണ്ടുപൈലറ്റുമാരും ഉള്‍പ്പെടുന്നു. കേദാര്‍നാഥ് ക്ഷേത്രത്തിന് മൂന്ന് കിലോമീറ്റര്‍ അകലെ ഗരുഡ് ഛഠിയില്‍വച്ചാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ആറ് പേര്‍ മരിച്ചതായി ഉത്തരാഖണ്ഡ് സ്‌പെഷ്യല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അഭിനവ് കുമാര്‍ അറിയിച്ചു, സ്വകാര്യ കമ്ബനിയുടെ ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. കേദാര്‍നാഥില്‍ …
Read More »എകെജി സെന്‍റര്‍ ആക്രമണം; ഒളിവിൽ കഴിയുന്ന പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടിസ്…
എ.കെ.ജി സെന്റർ ആക്രമണ കേസിൽ ഒളിവിൽ കഴിയുന്ന പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടിസ് ഇറക്കി. സുഹൈൽ ഷാജഹാൻ, ടി നവ്യ, സുബീഷ് എന്നിവർക്കായാണ് ലുക്ക്ഔട്ട് നോട്ടിസ്. ക്രൈംബ്രാഞ്ച് ലുക്ക്ഔട്ട് നോട്ടിസ് വിമാനത്താവളങ്ങൾക്ക് കൈമാറി. സുഹൈൽ ഷാജഹാന്‍റെ ഡ്രൈവറാണ് സുബീഷ്. സുബീഷിന്‍റെ സ്കൂട്ടറിലെത്തിയാണ് മുഖ്യപ്രതി ജിതിൻ ആക്രമണം നടത്തിയതെന്നാണ് കണ്ടെത്തൽ. സംഭവത്തിന് ശേഷം സുബീഷ് വിദേശത്തേക്ക് കടന്നുകളഞ്ഞിരുന്നു. എ.കെ.ജി സെന്റർ ആക്രമണത്തിന്റെ ഗൂഢാലോചനയിൽ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാനും, ആറ്റിപ്രയിലെ …
Read More »