Breaking News

National

ഇന്ത്യയിൽ പുതിയ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു

രാജ്യത്ത് പുതിയ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. BA.5.2.1.7 അഥവാ BF.7 കണ്ടെത്തിയത് പുനെയിലാണ്. തുടർന്ന് രാജ്യത്ത് പരിശോധനയും നിയന്ത്രണവും കർശനമാക്കാൻ ആരോഗ്യമന്ത്രാലയം നിർദേശിച്ചു. അമേരിക്കയിലും യൂറോപ്പിലും വ്യാപകമായ വകഭേഭമാണ് BA.5.2.1.7 അഥവാ BF.7. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് പുതിയ ജനിതക വകഭേദം റിപ്പോർട്ടു ചെയ്ത സാഹചര്യത്തിൽ കേരളത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് ഇന്നലെ അറിയിച്ചിരുന്നു. എല്ലാ ജില്ലകൾക്കും ഇത് സംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്. …

Read More »

‘ചരിത്ര നിമിഷം’, ലോകത്തെ ഏറ്റവും വലിയ യാത്രാ വിമാനം; എയര്‍ബസ് എ380 ബംഗളൂരുവില്‍ ( വിഡിയോ)

ലോകത്തെ ഏറ്റവും വലിയ യാത്രാ വിമാനമായ എയര്‍ബസ് എ 380 ബംഗളൂരു വിമാനത്താവളത്തില്‍. ദുബൈയില്‍നിന്നുള്ള എമിറേറ്റ്‌സ് വിമാനമാണ് ഇന്നലെ ഉച്ചയ്ക്ക് ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ ഇറങ്ങിയത്. ചരിത്ര നിമിഷം എന്നാണ് ബംഗളൂരു വിമാനത്താവള അധികൃതര്‍ ലാന്‍ഡിങ്ങിനെ വിശേഷിപ്പിച്ചത്. എയര്‍ബസ് എ 380 ലാന്‍ഡ് ചെയ്യുന്ന ആദ്യ തെക്കേ ഇന്ത്യന്‍ വിമാനത്താവളമാണ് ബംഗളൂരു. ദുബൈയില്‍നിന്ന് രാവിലെ പത്തിനു പുറപ്പെട്ട വിമാനം 3.40ന് ആണ് ബംഗളൂരുവില്‍ ലാന്‍ഡ് ചെയ്തത്. ആഘോഷത്തോടെയാണ് ബിയാല്‍ ലോകത്തെ …

Read More »

ജോലി തട്ടിപ്പ്; ഷാര്‍ജയില്‍ 36 മലയാളികള്‍ ദുരിതത്തില്‍…

ജോലി തട്ടിപ്പിനിരയായ 36 മലയാളികള്‍ ഷാര്‍ജയില്‍ ദുരിതത്തില്‍. കേരളത്തിന്‍റെ വിവിധ ജില്ലകളില്‍നിന്നെത്തിയവരാണ് കുടുങ്ങിയത്. ആലുവ അത്താണി സ്വദേശി മുഹമ്മദ് സനീറാണ് തങ്ങളെ ഇവിടെയെത്തിച്ചതെന്ന് ഇവര്‍ പറഞ്ഞു. ഭക്ഷണം പോലുമില്ലാതെ ഷാര്‍ജ റോളയില്‍ താമസിക്കുന്ന ഇവര്‍ക്ക് സാമൂഹിക പ്രവര്‍ത്തകരാണ് ഏക ആശ്വാസം. സനീറിന്‍റെ തട്ടിപ്പിനിരയായി അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍നിന്ന് കൂടുതല്‍ പേര്‍ ഇവിടേക്ക് വരുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു. പലതവണയായാണ് ഇവരെ സനീര്‍ യു.എ.ഇയില്‍ എത്തിച്ചത്. ഒരുമാസത്തെ സന്ദര്‍ശക വിസയിലായിരുന്നു യാത്ര. പലരുടെയും …

Read More »

വീട്ടിൽ നിന്നും അലർച്ചയും കരച്ചിലും; ജെസിബി ഉപയോഗിച്ച് കതക് പൊളിച്ച് പൊലീസ്, നരബലിക്ക് ശ്രമമെന്ന് പരാതി

തമിഴ്നാട്ടിൽ നരബലിയ്ക്ക് ശ്രമമെന്ന് പരാതി. തിരുവണ്ണാമല ആറണിയിൽ ആറു പേർ അറസ്റ്റിൽ. മൂന്ന് ദിവസമായി കതകടച്ച് പൂജ പൊലീസെത്തിയിട്ടും കതക് തുറന്നില്ല. തുടർന്ന് ജെസിബി ഉപയോഗിച്ച് കതക് പൊളിച്ചാണ് പൊലീസ് അകത്ത് കയറിയത്. എസ്.വി.നഗറിൽ താമസിക്കുന്ന തരമണിയുടെ വീട്ടിലാണ് കഴിഞ്ഞ മൂന്നു ദിവസമായി പൂജ നടന്നിരുന്നത്. ഇന്നലെ രാവിലെ വീട്ടിൽ നിന്നു അലർച്ചയും കരച്ചിലും കേട്ടതോടെ അയൽവാസികൾ ആറണി പൊലീസ് സ്റ്റേഷനിലും തഹസീൽദാരെയും വിവരം അറിയിച്ചു. സ്ഥലത്ത് എത്തിയ തസിൽദാരും …

Read More »

കുടുംബ ഐശ്വര്യത്തിന് 14കാരിയായ മകളെ ബലി നല്‍കി; പുനര്‍ജനനത്തിനായി കാത്തിരുന്നത് നാലുദിവസം

പതിനാലുകാരിയായ മകളെ വീട്ടുകാര്‍ നരബലി നടത്തി. ഗുജറാത്തിലെ ഗിര്‍ സോമനാഥ് ഗ്രാമത്തിലാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. ഒക്ടോബര്‍ മൂന്നിനാണ് കുടുംബം നരബലി നടത്തിയത്. കുടുംബത്തിന് ഐശ്വര്യം ലഭിക്കുമെന്ന വിശ്വാസത്തിലാണ് വീട്ടുകാര്‍ മകളെ ബലി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. ഗ്രാമവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. കുട്ടി പുനര്‍ജനിക്കുമെന്ന് കരുതി വീട്ടുകാര്‍ മൃതദേഹം നാല് ദിവസം സൂക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ കുട്ടിയെ കൃഷിയിടത്തില്‍ സംസ്‌കരിച്ചതില്‍ സംശയിച്ച ഗ്രാമവാസികള്‍ വിവരം …

Read More »

‘ഇന്ത്യയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്’; മോദിയെ പ്രശംസിച്ച് ഐഎംഎഫ്‌

ഇന്ത്യയുടെ ഡിജിറ്റലൈസേഷൻ മുന്നേറ്റങ്ങളെ അഭിനന്ദിച്ച് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റ് പിയറി ഒലിവിയർ. രാജ്യത്ത് ഡിജിറ്റലൈസേഷൻ നടപ്പിലാക്കിയ കേന്ദ്ര സർക്കാരിന്റെ നീക്കം, ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഗതിയിൽ മാറ്റം വരുത്തിയെന്ന് അദ്ദേഹം പറഞ്ഞു. വിവിധ രീതിയിൽ ആണ് ഡിജിറ്റലൈസേഷൻ രാജ്യത്തിൻറെ വളർച്ചയെ സഹായിക്കുന്നത്. സാമ്പത്തിക മേഖലയിൽ വളരെ വലിയ മാറ്റം ആണ് ഡിജിറ്റിസേഷൻ കൊണ്ടുവന്നത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഗതി മാറ്റാൻ ഡിജിറ്റൈസേഷന് കഴിഞ്ഞുവെന്നും പിയറി ഒലിവിയർ …

Read More »

ഇനി 10000 രൂപക്ക് മുകളിലുള്ള എല്ലാ ഫോണുകളിലും 5ജി’: കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തോട് അനുകൂല പ്രതികരണവുമായി മൊബൈല്‍ കമ്ബനികള്‍

പതിനായിരം രൂപക്ക് മുകളില്‍ വില വരുന്ന 4ജി ഫോണുകളുടെ ഉത്പാദനം ഇന്ത്യയില്‍ വൈകാതെ അവസാനിപ്പിക്കുമെന്ന് മൊബൈല്‍ ഫോണ്‍ കമ്ബനികളുടെ പ്രതിനിധികള്‍ സര്‍ക്കാരിനെ അറിയിച്ചു. എത്രയും വേഗം, 5ജി ഫോണുകളുടെ ഉത്പാദനം ത്വരിതപ്പെടുത്തുമെന്നും കമ്ബനികള്‍ സര്‍ക്കാരിന് ഉറപ്പ് നല്‍കി. രാജ്യത്ത് വില്‍ക്കപ്പെടുന്ന പതിനായിരം രൂപക്ക് മുകളിലുള്ള സ്മാര്‍ട്ട് ഫോണുകളില്‍ 5ജി ലഭ്യമാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തോട് അനുകൂല പ്രതികരണമാണ് മൊബൈല്‍ ഫോണ്‍ കമ്ബനികളുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. അടുത്ത മൂന്ന് …

Read More »

903 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ്; ചൈനീസ് പൗരന്മാര്‍ ഉള്‍പ്പെടെ 10 പേര്‍ പിടിയില്‍…

903 കോടി രൂപയുടെ ഓണ്‍ലൈന്‍ നിക്ഷേപ തട്ടിപ്പ് നടത്തിയ സംഘം ഹൈദരാബാദില്‍ പിടിയിലായി. ചൈനീസ് പൗരന്മാര്‍ ഉള്‍പ്പെടെ 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആര്‍ബിഐ അംഗീകാരമുള്ള വിദേശ ധനവിനിമയ ഏജന്റുമാരെ ഉപയോഗിച്ച്‌ വ്യാജ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ മുഖേന പണം ഡോളറിലേക്ക് മാറ്റി ഹവാല ഇടപാടുകാര്‍ വഴി വിദേശത്തേക്ക് കടത്തുന്ന സംഘമാണ് പിടിയിലായത്. പ്രതികള്‍ ഉപയോഗിച്ചിരുന്ന കാള്‍ സെന്ററുകള്‍ പോലീസ് സീല്‍ ചെയ്തു. ഇവര്‍ ഇടപാടുകള്‍ നടത്താനായി ആരംഭിച്ച ബാങ്ക് …

Read More »

ഗൂഗിൾ പേ വഴി കൈക്കൂലി; പാലക്കാട് എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ പാലക്കാട് എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. സിവിൽ എക്സൈസ് ഓഫീസർ ടി എസ് അനിൽകുമാറിനാണ് സസ്പെൻഷൻ. മൂന്നു ലിറ്റർ മദ്യം ബിവറേജിൽ നിന്ന് വാങ്ങി വരുമ്പോൾ ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരൻ ആരോപിച്ചു. പരാതിക്കാരനിൽ നിന്ന് 15,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും പണം തന്നില്ലെങ്കിൽ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആദ്യ ഗഡുവായി 5000 രൂപ ഗൂഗിൾ പേ വഴി വാങ്ങി. അനിൽ കുമാറിൻ്റെ പ്രവൃത്തി വകുപ്പിനെ …

Read More »