ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിച്ച് അഭ്യാസപ്രകടനം നടത്തിയയാളെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. സുഹൈല്‍ എന്നയാളെയാണ് അറസ്റ്റിലായത്. 76 ബൈക്കുകളാണ് മൂന്ന് വര്‍ഷത്തിനിടെ സുഹൈല്‍ മോഷ്ടിച്ചത്. മോഷ്ടിച്ച വാഹനങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ വില്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത വാഹനങ്ങളില്‍ 53 എണ്ണം ഹോണ്ട ഡിയോയും ഒമ്ബതെണ്ണം ഹോണ്ട ആക്ടീവയുമാണ്. മോഷ്ടിച്ച ബൈക്ക് ഉപയോഗിച്ചുള്ള അഭ്യാസപ്രകടനങ്ങളുടെ വിഡിയോകള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാണ്. ഇന്‍സ്റ്റഗ്രാമില്‍ കായികതാരമെന്നാണ് ഇയാള്‍ തന്നെ വിശേഷിപ്പിക്കുന്നത്. വാഹനങ്ങള്‍ മോഷ്ടിച്ച ശേഷം …
Read More »ഉഗ്രവിഷമുള്ള പാമ്ബ് കുട്ടിയെ വിടാതെ പിന്തുടരുന്നു, പതിനഞ്ച് ദിവസത്തിനിടെ കടിയേറ്റത് മൂന്ന് തവണ; പേടിയോടെ ഒരു കുടുംബം
പതിനഞ്ച് ദിവസത്തിനെ കുട്ടിയ്ക്ക് വിഷപ്പാമ്ബിന്റെ കടിയേറ്റത് മൂന്ന് തവണ. ബീഹാറിലെ ഔറംഗബാദിലാണ് സംഭവം. പന്ത്രണ്ടുകാരനാണ് തുടര്‍ച്ചയായി പാമ്ബ് കടിയേല്‍ക്കുന്നത്. അത്ഭുതകരമായിട്ടാണ് കുട്ടി മൂന്ന് തവണയും രക്ഷപ്പെട്ടതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വീടിന് വെളിയില്‍ കളിക്കുന്നതിനിടയില്‍ ഈ മാസം രണ്ടിനാണ് കൊച്ചുമകന് ആദ്യം പാമ്ബിന്റെ കടിയേറ്റതെന്ന് കുട്ടിയുടെ മുത്തച്ഛന്‍ പറഞ്ഞു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചികിത്സ കഴിഞ്ഞ് വീട്ടിലെത്തി, ഒരാഴ്ചയ്ക്കുളളില്‍ വീണ്ടും പാമ്ബ് കടിയേറ്റു. ഇത്തവണ ആരോഗ്യനില …
Read More »പ്രവാസികൾക്ക് ആശ്വാസം; ഗള്‍ഫില്‍ നിന്നുമുള്ള ടിക്കറ്റ് നിരക്ക് കുറച്ച് വിമാന കമ്ബനികള്‍
ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാര്‍ കുറഞ്ഞതോടെ ടിക്കറ്റ് നിരക്ക് കുറച്ച് വിമാന കമ്ബനികള്‍. ആഗസ്റ്റ് ആദ്യവാരം മുതല്‍ സാധാരണ നിരക്കിലേക്ക് എത്തും. ഗള്‍ഫിലെ സ്‌കൂളുകള്‍ മദ്ധ്യവേനല്‍ അവധിക്ക് അടച്ചതും ബലിപെരുന്നാളും അവസരമാക്കി കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് വിമാന കമ്ബനികള്‍ നാലിരട്ടിയിലധികം വര്‍ദ്ധിപ്പിച്ചിരുന്നു. ജൂലായിലെ ആദ്യ രണ്ട് ആഴ്ചകളിലായിരുന്നു ഏറ്റവും കൂടിയ നിരക്ക് ഈടാക്കിയിരുന്നത്. ഇതോടെ സാധാരണക്കാര്‍ക്ക് നാട്ടിലേക്കുള്ള യാത്ര തന്നെ ഉപേക്ഷിക്കേണ്ടി വന്നു. ജൂലായ് ഒന്നിന് അടച്ച സ്‌കൂളുകള്‍ ആഗസ്റ്റ് …
Read More »പ്ലസ്ടു വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; കല്ലാക്കുറിച്ചി കത്തുന്നു..
തമിഴ്നാട് കല്ലാക്കുറിച്ചിയില്‍ പ്ലസ്ടു വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം കത്തുന്നു. സമരക്കാര്‍ പോലീസ് വാഹനം ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കത്തിച്ചു. കല്ലാക്കുറിച്ചി ജില്ലയിലെ ചിന്ന സേലത്തിനു സമീപം കനിയമൂരിലെ സ്വകാര്യ റെസിഡന്‍ഷ്യല്‍ സ്കൂളിനെതിരെയാണ് പ്രതിഷേധം. പ്രതിഷേധക്കാര്‍ ചിന്ന സേലം-കല്ലാക്കുറിച്ചി റോഡ് ഉപരോധിച്ചു. സ്കൂളിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളും നാട്ടുകാരും നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. പോലീസിന്റെ ബാരിക്കേഡ് മറികടക്കാന്‍ സമരക്കാര്‍ ശ്രമിച്ചു. പോലീസിനു നേരെ കല്ലേറുമുണ്ടായി. സ്കൂള്‍ വളപ്പിലേക്ക് …
Read More »4 മാസം പ്രായമായ കുഞ്ഞിനെ കുരങ്ങന്‍ മൂന്നുനില കെട്ടിടത്തിന് മുകളില്‍ നിന്നെറിഞ്ഞു കൊന്നു
നാലു മാസം പ്രായമായ കുഞ്ഞിനെ കുരങ്ങ് മൂന്നുനില കെട്ടിടത്തിന്റെ മുകളില്‍നിന്ന് എറിഞ്ഞു കൊന്നതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ദുങ്ക ഗ്രാമത്തില്‍ ആണ് സംഭവം. വിഷയത്തില്‍ അന്വേഷണം നടത്തുന്നതിനായി വനം വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി ബറേലി ചീഫ് കന്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ലളിത് വര്‍മ അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് നിര്‍ദേഷ് ഉപാധ്യയും ഭാര്യയും നാലു മാസം പ്രായമായ മകനൊപ്പം മൂന്നു നിലയുള്ള വീടിന്റെ ടെറസിലൂടെ നടക്കുകയായിരുന്നു. പെട്ടെന്നാണ് ഒരു കൂട്ടം കുരങ്ങന്മാര്‍ …
Read More »സിംഗപ്പൂര്‍ ഓപണ്‍: പി.വി. സിന്ധു ഫൈനലില്‍
സിംഗപ്പൂര്‍ ഓപണ്‍ സൂപ്പര്‍ 500 സീരിസ് ബാഡ്മിന്റണ്‍ വനിത സിംഗ്ള്‍സില്‍ ഇന്ത്യയുടെ കിരീട പ്രതീക്ഷയായ പി.വി.സിന്ധു ഫൈനലില്‍. സെമിയില്‍ ജപ്പാന്റെ സയീന കവകാമിയെ അര മണിക്കൂര്‍ കൊണ്ട് സിന്ധു നിലംപരിശാക്കി. സ്കോര്‍: 21-15, 21-7. ഒരു വിജയത്തിനപ്പുറം സിന്ധുവിനെ കാത്തിരിക്കുന്നത് 2022ലെ പ്രഥമ സൂപ്പര്‍ 500 കിരീടമാണ്. മത്സരത്തില്‍ ലോക 38ാം നമ്ബറുകാരി കവകാമിക്കെതിരെ പൂര്‍ണ ആധിപത്യം പുലര്‍ത്തിയാണ് സിന്ധു അനായാസ വിജയം സ്വന്തമാക്കിയത്. മേയില്‍ തായ് ലന്‍ഡ് ഓപണ്‍ …
Read More »ആനയുടെ ചിത്രമെടുക്കാന്‍ കുട്ടിയുമായി കാട്ടില്‍ കയറിയ കേസ്; വ്‌ളോഗര്‍ അമലയുടെ കാര്‍ കണ്ടെത്തി
മാമ്ബഴത്തറ റിസര്‍വ് വനത്തില്‍ അനധികൃതമായി പ്രവേശിച്ച വ്‌ളോഗര്‍ അമല അനുവിന്റെ കാര്‍ വനം വകുപ്പ് പിടികൂടി. കിളിമാനൂരില്‍ നിന്നാണ് കാര്‍ കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ അനുവിനെ പിടികൂടാന്‍ കഴിഞ്ഞില്ല. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ അനുവിനെ സൈബര്‍ പൊലീസിന്റെ കൂടെ സഹായത്തോടെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് വനംവകുപ്പ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടും അനു എത്തിയിരുന്നില്ല. വ്‌ളോഗറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ ഹൈക്കോടതിയില്‍ എതിര്‍ക്കാനാണ് വനംവകുപ്പിന്റെ നീക്കം. ഇത് സംബന്ധിച്ച സത്യവാങ്മൂലം …
Read More »ഭാര്യ താലി അഴിച്ചുമാറ്റുന്നത് ഭര്‍ത്താവിനോടുള്ള മാനസികമായ ക്രൂരതയെന്ന് ഹൈകോടതി
ഭാര്യ താലി അഴിച്ചുമാറ്റിയത് ഭര്‍ത്താവിനോട് മാനസികമായി ക്രൂരതകാണിക്കുന്ന നടപടിയാണെന്ന് ചൂണ്ടിക്കാട്ടി വിവാഹമോചനം നല്‍കി മദ്രാസ് ഹൈകോടതി. വി.എം. വേലുമണി, എസ്. സൗന്ദര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് വിധി. ഈറോഡ് മെഡിക്കല്‍ കോളജിലെ പ്രഫസര്‍ സി. ശിവകുമാറിന് വിവാഹമോചനം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. 2016 ജൂണ്‍ 15 ന് കുടുംബകോടതി വിവാഹമോചനം നിഷേധിച്ചിരുന്നു. അതിനെതിരായി സി. ശിവകുമാര്‍ നല്‍കിയ അപ്പീലിലാണ് വിധി. ഭര്‍ത്താവുമായി അകന്നു കഴിഞ്ഞപ്പോള്‍ താലി ചെയിന്‍ അഴിച്ചുമാറ്റിയെന്ന് ഭാര്യ …
Read More »കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്; കഴിഞ്ഞ 24 മണിക്കൂറിനിടെ 20,000ലധികം രോഗികള്‍; സൗജന്യ ബൂസ്റ്റര്‍ ഡോസ് നാളെ മുതല്‍
രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,139 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 38 പേര്‍ മരിച്ചു. 16,482 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. സജീവരോഗികളുടെ എണ്ണം 1,36,076 ആയി. കഴിഞ്ഞദിവസത്തെക്കോള്‍ രോഗികളുടെ എണ്ണത്തില്‍ 19 ശതമാനമാണ് വര്‍ധന. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.10ശതമാനമായി ഉയര്‍ന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,25557 ആയപ്പോള്‍ രോഗമുക്തി നേടിയവരുടെ എണ്ണം 4,30,28356 ആയി. …
Read More »കുത്തൊഴുക്കില്‍ നദിയിലേക്ക് യാത്രക്കാരുമായി പതിക്കുന്ന കാറും മരണത്തിലേക്ക് അവര്‍ ഒഴുകി നീങ്ങുന്നത് നോക്കി നില്‍ക്കുന്ന ജനക്കൂട്ടവും.. ഞെട്ടിക്കുന്ന വീഡിയോ
മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിന്നുള്ളതാണ് ഞെട്ടിക്കുന്ന ഈ ദൃശ്യങ്ങള്‍. കൈവരികളില്ലാത്ത പാലം മുറിച്ചുകടക്കാനുള്ള ശ്രമത്തിനിടെ പെട്ടെന്ന് വെള്ളം കൂടിയതോടെയാണ് നദിയിലേക്ക് പതിച്ചതാണ് കാര്‍. എട്ടോളം യാത്രക്കാരാണ് എസ്.യു.വിയില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ സ്ത്രീയുള്‍പ്പടെ മൂന്ന് പേര്‍ മരിച്ചുവെന്നും മൂന്ന് പേരെ കാണാതായെന്നും പൊലിസ് അറിയിച്ചു. ഒഴുക്കില്‍ പെടുന്നതിന് മുമ്ബ് രണ്ട് പേര്‍ രക്ഷപ്പെട്ടു. മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയതായി പൊലിസ് പറഞ്ഞു. മധ്യപ്രദേശിലെ മുള്‍ട്ടായിയില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. വിവാഹാഘോഷത്തിനായാണ് ഇവര്‍ നാഗ്പൂരിലെത്തിയത്. റോഷ്‌നി …
Read More »