സ്‌കൂളിലേക്ക് ബൈബിള്‍ കൊണ്ടുപോകുന്നതില്‍ എതിര്‍ക്കില്ലെന്ന് രക്ഷിതാക്കളേക്കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച സ്കൂള്‍ അധികൃതരുടെ നടപടി വിവാദത്തില്‍. ബംഗളൂരുവിലെ ക്ലാരന്‍സ് ഹൈസ്‌കൂളിലാണ് കുട്ടികള്‍ സ്‌കൂളിലേക്ക് ബൈബിള്‍ കൊണ്ടുവരുന്നത് എതിര്‍ക്കില്ലെന്ന് രക്ഷിതാക്കളില്‍ നിന്ന് ഉറപ്പ് എഴുതിവാങ്ങിയത്. സ്കൂളിന്റെ നിര്‍ദേശം സംസ്ഥാനത്തെ വിദ്യാഭ്യാസ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു ജനജാഗ്രതി സമിതി അടക്കം ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തി. ക്രൈസ്തവരല്ലാത്ത വിദ്യാര്‍ഥികളെ ബൈബിള്‍ വായിക്കാന്‍ നിര്‍ബന്ധിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍ ചെയ്യുന്നതെന്ന് ഹിന്ദു ജനജാഗ്രതി സമിതി സംസ്ഥാന വക്താവ് മോഹന്‍ …
Read More »മുംബൈയിലെ ഓഫീസില്‍ റെയ്‌ഡ്; രഹസ്യ അറകളില്‍ നിന്ന് കോടികള്‍ കണ്ടെത്തി…
മുംബൈയിലെ കല്‍ബാദേവിയിലുള്ള ബുള്ളിയന്‍ വ്യാപാരിയുടെ ഓഫീസില്‍ നിന്നും തറയിലും ഭിത്തിയിലും രഹസ്യ അറകളില്‍ സൂക്ഷിച്ച കണക്കില്‍ പെടാത്ത 9.8 കോടി രൂപയും 13 ലക്ഷം രൂപ വിലമതിക്കുന്ന 19 കിലോ സില്‍വര്‍ ബ്രിക്‌സുകളും ജിഎസ്ടി, ആദായ നികുതി അന്വേഷണ വിഭാഗം കണ്ടെടുത്തു.35 സ്ക്വയര്‍ ഫീറ്റ് ചതുരശ്ര അടിയാണ് ഓഫീസ്. വഞ്ചനാപരമായ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ക്ലെയിമുകളിലും ഹവാല ഇടപാടുകളിലും ചാമുണ്ഡ ബുള്ളിയന്റെ പങ്കാളിത്തമുള്ളതായും ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. കമ്ബനികളുടെ ഇടപാടുകളില്‍ സംസ്ഥാന …
Read More »ഹിജാബ് നിരോധനം; കര്‍ണാടകയില്‍ രണ്ടാം വര്‍ഷ പ്രീ യൂണിവേഴ്സിറ്റി പരീക്ഷ എഴുതാനാവാതെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍
ഹിജാബ് നിരോധനത്തെത്തുടര്‍ന്ന് കര്‍ണാടകയില്‍ രണ്ടാം വര്‍ഷ പ്രീ യൂണിവേഴ്സിറ്റി പരീക്ഷ എഴുതാനാവാതെ പതിനായിരത്തിലേറെ വിദ്യാര്‍ഥികള്‍. ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കാന്‍ അനുമതി തേടി കോടതിയെ സമീപിച്ച രണ്ട് വിദ്യാര്‍ഥിനികളും പരീക്ഷ എഴുതാതെ മടങ്ങി. ഹിജാബ് നിരോധനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച ആറ് വിദ്യാര്‍ഥിനികളില്‍ വെള്ളിയാഴ്ച പരീക്ഷയുണ്ടായിരുന്ന ആലിയ അസ്സാദിയും രേഷാമുമാണ് വെള്ളിയാഴ്ച പരീക്ഷ എഴുതാതെ പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് മടങ്ങിയത്. ഹിജാബ് ധരിച്ച് പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്ന് വിദ്യാര്‍ഥിനികള്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാത്തതിനെ …
Read More »‘നിര്‍ത്ത്! വായടയ്ക്ക്’; സ്‌കൂള്‍ ബസില്‍ അപകടത്തില്‍ മരിച്ച കുട്ടിയുടെ അമ്മയോട് കയര്‍ത്ത് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്…
സ്‌കൂള്‍ ബസിനുള്ളില്‍ അപകടത്തില്‍ മരിച്ച കുട്ടിയുടെ അമ്മയോട് കയര്‍ത്ത് ഉത്തര്‍പ്രദേശിലെ സപ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്. ഗാസിയാബാദിലെ മോദിനഗറിലാണ് സംഭവം. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ അനുരാഗ് ഭരദ്വാജ് എന്ന 10 വയസ്സുകാരനാണ് ദാരുണാന്ത്യം സംഭവിച്ചത്. സ്‌കൂള്‍ ബസില്‍ സ്‌കൂളിലേക്ക് പോകുന്നതിനിടെ ശര്‍ദ്ദിക്കുന്നതിനായി കുട്ടി തല പുറത്തേക്ക് ഇട്ടപ്പോഴായിരുന്നു അപകടം. കുട്ടിയെ ശ്രദ്ധിക്കാതെ ഡ്രൈവര്‍ ബസ് മുന്നോട്ടെടുക്കുകയും കുട്ടിയുടെ തല പോസ്റ്റിലിടിച്ച് തത്ക്ഷണം മരണം സംഭവിക്കുകയുമായിരുന്നു. സംഭവത്തില്‍ ബസ്ഡ്രൈവറും മെറ്റാരു ജീവനക്കാരനും അറസ്റ്റിലായെങ്കിലും …
Read More »കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് യാദവിന് ജാമ്യം
റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ രാഷ്ട്രീയ ജനതാദള്‍(ആര്‍.ജെ.ഡി) ആചാര്യന്‍ ലാലു പ്രസാദ് യാദവിന് ജാമ്യം. ജാര്‍ഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡൊറന്‍ഡ ട്രഷറി കേസിലാണ് കോടതിവിധി. ഡൊറന്‍ഡ ട്രഷറിയില്‍നിന്ന് 139.5 കോടി രൂപ നിയമവിരുദ്ധമായ രീതിയില്‍ പിന്‍വലിച്ചെന്നാണ് ലാലുവിനെതിരായ കേസ്. കാലിത്തീറ്റ കുംഭകോണത്തില്‍ ലാലുവിനെതിരായ അഞ്ചാമത്തെയും അവസാനത്തേതുമായ കേസാണിത്. കേസില്‍ കഴിഞ്ഞ ഫെബ്രുവരി 22ന് റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി അഞ്ചുവര്‍ഷം തടവും 60 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. പാതി …
Read More »വീട്ടില്‍ മൂന്ന് ബള്‍ബുകള്‍ മാത്രം: വൈദ്യുതി ബില്‍ 25,000 രൂപ; വ്യാജ റീഡിങ് നല്‍കിയ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
മൂന്ന് ബള്‍ബുകള്‍ മാത്രമുള്ള ചെറിയ വീട്ടില്‍ പ്രതിമാസ വൈദ്യുതി ബില്‍ 25,000 രൂപ. തമിഴ്നാട്ടിലെ നീലഗിരിയിലാണ് സംഭവം. മാതമംഗലത്തെ വീട്ടമ്മയായ ദേവകിക്കാണ് 25,000 രൂപയുടെ വൈദ്യുതി ബില്‍ എസ്എംഎസ് ആയി വന്നത്. തുടര്‍ന്ന് ദേവകി ചേരമ്പാടി ഇലക്ട്രിസിറ്റി ബോര്‍ഡ് ഓഫീസിനെ സമീപിച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. അതേസമയം, പ്രദേശത്തെ താമസക്കാര്‍ക്കും അമിതമായ വൈദ്യുതി ബില്‍ ലഭിച്ചിട്ടുണ്ട്. വിശദീകരണം തേടി ആളുകള്‍ ഇ.ബി ഓഫീസിനെ സമീപിച്ചപ്പോള്‍ വകുപ്പ് തല അന്വേഷണം ആരംഭിക്കുകയായിരുന്നു. അന്വേഷണത്തില്‍ …
Read More »കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; പുതിയ ഒമിക്രോണ്‍ വകഭേദങ്ങള്‍ക്ക് സാധ്യതയെന്ന് ആരോഗ്യ വിദഗ്ധര്‍
കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന് പിന്നില്‍ പുതിയ വകഭേദങ്ങളാകാമെന്ന് ആരോഗ്യ വിദഗ്ധര്‍.ഒമിക്രോണിന്റെ പുതിയ വകഭേദങ്ങളുടെ സാധ്യത തള്ളിക്കളയാന്‍ കഴിയില്ല.ഐഎല്‍ബിഎസില്‍ വിവിധ സാമ്ബിളുകള്‍ പരിശോധിച്ച് വരികയാണെന്ന് വിദഗ്ധര്‍ അറിയിച്ചു. ഒമിക്രോണിന് ആകെ 8 വകഭേദങ്ങളുണ്ട്, അതില്‍ ഒന്ന് പ്രൈം ആണ്. കൗമാരക്കാര്‍ വഴി വകഭേദങ്ങള്‍ പടരാന്‍ സാധ്യതയുണ്ട്. പൂര്‍ണമായി കുത്തിവയ്പ് എടുക്കാത്തതിനാല്‍ കുട്ടികളില്‍ അപകടസാധ്യത കൂടുതലാണെന്ന്. പൊതു ഇടങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ ആവശ്യപ്പെടുന്നു. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ …
Read More »കൊടുംക്രൂരത… യുവതിയെ മക്കളുടെ മുന്പില് വച്ച് കുത്തിക്കൊന്നു…
ഡല്‍ഹിയില്‍ യുവതിയെ മക്കളുടെ മുന്പില് വച്ച് കുത്തിക്കൊന്നു. തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ വ്യാഴാഴ്ചയാണ് സംഭവം. കൃത്യത്തിന് ശേഷം പ്രതി ഓടി രക്ഷപെട്ടതായാണ് വിവരം. കൈയില്‍ കത്തിയുമായി ഓടുന്ന പ്രതിയുടെ പക്കല്‍ നിന്നും യുവതി മക്കളുമായി ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഇരുവരും നേരത്തെ അയല്‍ക്കാരായിരുന്നുവെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ കൊലപാതകത്തിനുണ്ടായ കാരണം വ്യക്തമല്ല. സംഭവത്തില്‍ പ്രതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Read More »നാട്ടില്‍ നരഭോജികളായ പിശാചുക്കള്‍; ആളെ തിന്നുന്ന രാക്ഷസനെ ഓടിക്കാന്‍ സ്വയം അടച്ചുപൂട്ടി ഇന്ത്യയിലെ ഒരു ഗ്രാമം
ആന്ധ്രായില്‍ ഒരു ഗ്രാമത്തില്‍ ഇപ്പോള്‍ ലോക്ക്ഡൗണ്‍ ആണ്. കോവിഡിനെ ഭയന്നുള്ള ലോക്ക്ഡൗണ്‍ അല്ല, രാക്ഷസനെ ഭയന്നുള്ള ലോക്ക്ഡൗണ്‍. ഗ്രാമവാസികള്‍ തന്നെ തീരുമാനിച്ചെടുന്ന ലോക്ക്ഡൗണ്‍ ആണ് ഇത്. മാംസം കഴിക്കുന്ന പിശാചുക്കളെ ഒഴിവാക്കാനാണത്രേ ഈ വിചിത്ര രീതി. ഒരു മാസത്തിനുള്ളില്‍ നാല് നിവാസികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതാണ് ഇതിനെല്ലാം കാരണം. മരണത്തിന് പിന്നില്‍ പിശാചെന്നാരോപിച്ചാണ് ഗ്രാമവാസികള്‍ ഇത്തരമൊരു ലോക്ക്ഡൌണ്‍ തെരഞ്ഞെടുത്തിരിക്കുന്നത്. വെണ്ണെലവലസ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തില്‍ കൊവിഡ് പടര്‍ന്നുപിടിക്കുകയാണെന്നാണ് സൂചന. ഗ്രാമത്തിലെ …
Read More »‘കണ്ണടച്ചാൽ സർപ്രൈസ് തരാം’, പ്രതിശ്രുത വരന്റെ കഴുത്തറുത്ത് യുവതി
ആന്ധ്രാപ്രദേശിൽ പ്രതിശ്രുത വരന്റെ കഴുത്തറുത്ത യുവതി അറസ്റ്റിൽ. ഹൈദരാബാദിൽ ശാസ്ത്രജ്ഞനായി ജോലി ചെയ്തിരുന്ന രാമു നായിഡുവിനെയാണ്(24) പ്രതിശ്രുത വധുവായ പുഷ്പ(22) കൊലപ്പെടുത്താൻ ശ്രമിച്ചത്. യുവാവ് ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അനകപ്പള്ളിയിലെ കൊമ്മലപ്പുടിയിലാണ് സംഭവം. അടുത്തമാസം 26 നായിരുന്നു പുഷ്മയുടെയും രാമുവിന്റെയും വിവാഹം തീരുമാനിച്ചിരുന്നത്. പക്ഷേ മാതാപിതാക്കൾ തെരഞ്ഞെടുത്ത വരനെ കല്യാണം കഴിക്കാൻ യുവതി തയ്യാറായിരുന്നില്ല. കുടുംബത്തിന്റെ സമ്മർദ്ദം മൂലമാണ് വിവാഹത്തിന് സമ്മതിച്ചത്. വിവാഹ തീയതി അടുത്തതോടെ യുവാവിനെ വധിക്കാൻ …
Read More »