സംസ്ഥാനത്ത് സ്‌പെഷ്യല്‍ സര്‍വീസ് നടത്തിയിരുന്ന ഏഴ് ട്രെയിനുകളില്‍ കൂടി നാളെ മുതല്‍ സീസണ്‍ ടിക്കറ്റ്, ജനറല്‍, അണ്‍റിസര്‍വ്ഡ് ടിക്കറ്റുകള്‍ അനുവദിച്ച് റെയില്‍വേ ഉത്തരവിറക്കി. എറണാകുളം – കാരയ്‌ക്കല്‍, തിരുവനന്തപുരം – മംഗലാപുരം, ആലപ്പുഴ – ചെന്നൈ, ചെന്നൈ – നാഗര്‍കോവില്‍, നിലമ്ബൂര്‍ – കോട്ടയം, പുനലൂര്‍ – ഗുരുവായൂര്‍, മംഗലാപുരം – കൊച്ചുവേളി അന്ത്യോദയ എക്‌സ്‌പ്രസുകളിലാണ് സീസണ്‍ ടിക്കറ്റ് യാത്ര അനുവദിച്ചത്.
Read More »ബാങ്കില്‍ കുടുങ്ങി 85കാരന്‍: ഒറ്റക്ക് അതിജീവിച്ചത് 18 മണിക്കൂര്‍
പ്രമേഹരോഗിയും മറ്റു പല അസുഖങ്ങളാലും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നയാളാണ് 85കാരനായ വി കൃഷ്ണ റെഡ്ഡി. ബാങ്കിങ് ഇടപാടുകളുമായി ബന്ധപ്പെട്ട് എത്തിയ ഇയാളെ ജീവനക്കാരന്‍ അറിയാതെ പൂട്ടുകയായിരുന്നു. ഹൈദരാബാദിലെ യൂണിയന്‍ ബാങ്കിലാണ് സംഭവം നടക്കുന്നത്. ബാങ്കിനുള്ളില്‍ ഒറ്റപ്പെട്ട ഈ 85കാരന്‍ 18 മണിക്കൂറിന് ശേഷമാണ് പുറം ലോകം കണ്ടത്. തിങ്കളാഴ്ചയാണ് ജീവനക്കാരന്‍ 85കാരനെ ബാങ്കിനുള്ളില്‍ പൂട്ടിയത്. ചൊവ്വാഴ്ച പത്തരയോടെ ബാങ്ക് തുറക്കുന്ന സമയത്താണ് ഇത് ബാങ്ക് ജീവനക്കാര്‍ പോലും ഇത് അറിയുന്നത്. ഞെട്ടലില്‍ …
Read More »2.6 ലക്ഷത്തിന്റെ 1 രൂപ നാണയങ്ങള്‍ കൂട്ടിവെച്ച് തന്റെ സ്വപ്ന വാഹനം സ്വന്തമാക്കി യുവാവ്; പണം എണ്ണാനെടുത്തത് പത്ത് മണിക്കൂര്‍…
ഒറ്റരൂപ നാണയങ്ങള്‍ ശേഖരിച്ച് വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ തന്റെ സ്വപ്ന വാഹനം സ്വന്തമാക്കി യുവാവ്. തമിഴ്‌നാട് സേലം സ്വദേശിയായ വി ഭൂപതിയെന്ന യുവാവാണ് 2,60,000 ഒറ്റരൂപ നാണയങ്ങള്‍ കൂട്ടിവെച്ച് തന്റെ സ്വപ്ന ബൈക്ക് സ്വന്തമാക്കിയത്. ബജാജ് ഡോമിനോര്‍ 400 സിസി ബൈക്ക് സ്വന്തമാക്കുന്നത് സ്വപ്‌നം കണ്ടാണ് യുവാവ് മൂന്ന് വര്‍ഷത്തോളം നാണയങ്ങള്‍ കൂട്ടിവച്ചത്. ഒടുവില്‍ ഏറെ ആശിച്ച ബൈക്കിനുള്ള തുക ഉറപ്പിക്കാനായപ്പോള്‍ നാണയങ്ങളെല്ലാം ചാക്കിലാക്കി മാസായി ഭൂപതി ബജാജ് ഷോറൂമിലെത്തി ബൈക്ക് …
Read More »കല്യാണത്തിന് പോകാന്‍ മുത്തശ്ശി ആഭരണങ്ങള്‍ നോക്കിയപ്പോള്‍ കാണാനില്ല, 20 ലക്ഷം രൂപയുടെ സ്വര്‍ണം തട്ടിയെടുത്തത് കൊച്ചുമകളുടെ കാമുകന്‍; ഒടുവിൽ പിടിയിൽ…
19കാരിയെ സ്‌നേഹം നടിച്ച് ചതിച്ച് 20ലക്ഷം രൂപ മൂല്യം വരുന്ന സ്വര്‍ണവും പണവും വീട്ടില്‍ നിന്ന് കവര്‍ന്ന കേസില്‍ 22കാരന്‍ അറസ്റ്റില്‍. 19കാരിയുടെ വിശ്വാസം ആര്‍ജിച്ചാണ് 22കാരന്‍ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറയുന്നു. മുംബൈ അഗ്രിപാഡ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ആറു മാസം മുന്‍പാണ് പെണ്‍കുട്ടിയുടെ അറിവോടെ വീട്ടില്‍ നിന്ന് പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നത്. അടുത്തിടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ പെണ്‍കുട്ടിയുടെ മുത്തശ്ശി തെരഞ്ഞപ്പോഴാണ് …
Read More »സാധാരണക്കാരന്റെ പെട്ടിക്കട വരെ അടപ്പിച്ചു ; ലുലുമാൾ തുറന്നു തന്നെ!!
തൊഴിലാളി സമരത്തിന്റെ പേരില്‍ സംസ്ഥാനത്തെ ചെറുകിട ഇടത്തരം വ്യാപാര സ്ഥാപനങ്ങളെ നിര്‍ബന്ധമായി അടപ്പിച്ചപ്പോള്‍ ലുലുമാളും, അമ്പാനിയുടെ റിലയന്‍സ് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയും നിര്‍ബാധം തുറന്ന് പ്രവര്‍ത്തിച്ചു. ഇത് സംസ്ഥാനത്തെ ലക്ഷോപ ലക്ഷം ചെറുകിട ഇടത്തരം വ്യാപാര സ്ഥാപനങ്ങളെ ഉന്‍മൂലനം ചെയ്ത് കേരളത്തിന്റെ വിപണി കുത്തക മുതലാളിമാര്‍ക്ക് തീറെഴുതിക്കൊടുക്കാനുള്ള അടവ് നയത്തിന്റെ ഭാഗമാണെന്ന് വ്യാപാരി സംഘടന നേതാക്കള്‍ പറഞ്ഞു. പണിമുടക്കില്‍ നിന്ന് ലുലു മാളിനെ ഒഴിവാക്കിയെന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തില്‍ പ്രസിദ്ധീകരിച്ച …
Read More »ഓടുന്ന ബസിൽ ബിയർ കുടിച്ച് വിദ്യാർഥികൾ, ദൃശ്യങ്ങൾ വൈറൽ: അന്വേഷണത്തിന് ഉത്തരവ്…
ബസിൽ വെച്ച് ബിയർ കുടിക്കുന്ന വിദ്യാർഥികളുടെ ദൃശ്യങ്ങൾ വൈറലാകുന്നു. കൂട്ടത്തിലുള്ള വിദ്യാർഥികളിലൊരാൾ തന്നെയാണ് ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ബസിൽ യൂണിഫോം ധരിച്ചിരിക്കുന്ന ആൺകുട്ടികളും പെൺകുട്ടികളും ബിയർ കുടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.ചെങ്കൽപട്ട് ജില്ലയിലെ തിരുക്കഴുകുൺറം പൊൻവിൈളന്ത കളത്തൂരിലെ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിനികൾ ചെങ്കൽപട്ടിൽ നിന്ന് തച്ചൂരിലേക്ക് ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് ബിയർ കുടിച്ച് ബഹളംവെച്ചത്. വീഡിയോ പ്രചരിക്കുന്ന ഘട്ടത്തിൽ പഴയ വീഡിയോ ആണെന്ന് കരുതിയെങ്കിലും …
Read More »നിങ്ങള്‍ വാട്‌സാപ്പിലും ഫേസ്ബുക്കിലും ഫോട്ടോയും വീഡിയോയും ഇടയ്ക്കിടെ പോസ്റ്റുചെയ്യാറുണ്ടോ? എങ്കില്‍ സൂക്ഷിച്ചോ പണവും മാനവും പോവും, പുറത്തുവരുന്നത് തട്ടിപ്പിന്റെ പുതിയ രൂപം
സമൂഹമാദ്ധ്യമങ്ങളില്‍ ഫോട്ടോകളും വീഡിയോകളും ആവശ്യത്തിനും അനാവശ്യത്തിനും പോസ്റ്റ് ചെയ്യുന്നവര്‍ കരുതിയിരിക്കണം. ഫോട്ടോയില്‍ നിന്ന് ‘വെട്ടിയ തല’ മോര്‍ഫ് ചെയ്തും ഭീഷണിപ്പെടുത്തിയും പണം തട്ടുന്ന സംഘങ്ങള്‍ വ്യാപകമാണ്. തൃശൂരിലെ ഒരു സ്ത്രീയുടെ പരാതിയില്‍ തൃശൂര്‍ സൈബര്‍ ക്രൈം പൊലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം വ്യാപിപ്പിച്ചു. വാട്‌സ് ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന പ്രൊഫൈല്‍ ചിത്രങ്ങളും സ്വകാര്യ ചിത്രങ്ങളും സൈബര്‍ ക്രിമിനലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതായാണ് അന്വേഷണത്തില്‍ വ്യക്തമായത്. ഇത്തരം …
Read More »കൃത്യസമയത്ത് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് നടത്തി ബിജെപി ജയിച്ചാല്‍ ആംആദ്മി പാര്‍ട്ടി രാഷ്ട്രീയം വിടും: അരവിന്ദ് കേജ്‌രിവാള്‍
കൃത്യസമയത്ത് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് നടത്തി ബിജെപി ജയിച്ചാല്‍ ആംആദ്മി പാര്‍ട്ടി രാഷ്ട്രീയം വിടുമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാള്‍. ഡല്‍ഹിയിലെ നോര്‍ത്ത്, ഈസ്റ്റ്, സൗത്ത് തദ്ദേശീയ ബോഡികള്‍ ഏകീകരിച്ച് കേന്ദ്രമന്ത്രിസഭ ബില്‍ പാസാക്കുകയും മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് നീട്ടി വെക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേജ്‌രിവാളിന്റെ പ്രസ്താവന. ‘മുന്‍സിപ്പില്‍ കോര്‍പറേഷന്‍ ഓഫ് ഡല്‍ഹി(എംസിഡി) തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്തി ബിജെപി വിജയിച്ചാല്‍ നമ്മള്‍ രാഷ്ട്രീയം വിടും’ ഡല്‍ഹി അസംബ്ലിക്ക് പുറത്തു …
Read More »വിഷം കലർന്ന മിഠായി കഴിച്ച് നാല് കുട്ടികൾക്ക് ദാരുണാന്ത്യം…
ഉത്തർ പ്രദേശിലെ ഖുഷി നഗറിൽ വിഷം കലർന്ന മിഠായി കഴിച്ച് നാല് കുട്ടികൾ തൽക്ഷണം മരിച്ചു. രണ്ടു പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. മിഠായികള്‍ കുട്ടികളുടെ വീടിനു മുന്നിലേക്ക് ആരോ എറിയുകയായിരുന്നു. ഇതെടുത്തു കഴിച്ച കുട്ടികൾക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരില്‍ മൂന്നു പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുട്ടികളുടെ കുടുംബത്തിന് സഹായമെത്തിക്കാന്‍ നിര്‍ദേശം നൽകി. വേഗത്തിൽ വിവരം …
Read More »മാസ്‌കില്‍ ഇളവില്ല; വാര്‍ത്തകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍
ആള്‍ക്കൂട്ടത്തില്‍ മാസ്‌ക് ആവശ്യമില്ലെന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. മാസ്‌കില്‍ ഇളവുണ്ടെന്ന വാര്‍ത്തകള്‍ തെറ്റാണ്. തുടര്‍ന്നും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മാസ്‌ക് ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടില്ല. ഇനി മുതല്‍ മാസ്‌ക് വേണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് വിശദീകരണവുമായി കേന്ദ്രം വീണ്ടും രംഗത്തെത്തിയത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക് ധരിക്കുന്നത് തുടരണം. ഇതുസംബന്ധിച്ച് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്. മാസ്‌ക് ധരിച്ചില്ലെങ്കില്‍ കേസെടുക്കേണ്ടെന്ന് മാത്രമാണ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നതെന്ന് വ്യക്തമാക്കിയ …
Read More »