അന്തരിച്ച ഗായിക ലത മങ്കേഷ്‌കറിന്റെ സംസ്‌കാര ചടങ്ങില്‍ രാഷ്ട്രീയ ചലച്ചിത്ര മേഖലയില്‍ നിന്നും നിരവധി പ്രമുഖരാണ് പങ്കെടുത്തത്. എന്നാല്‍ ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്റെ അഭാവം ചടങ്ങില്‍ പ്രകടമായതിന് പിന്നാലെ അതിനെ കാരണം അന്വേഷിച്ച് ആരാധകരും എത്തി. താരം എത്താതിന് പിന്നിലെ കാരണം വ്യക്തമാക്കുകയാണിപ്പോള്‍ അടുത്ത വൃത്തങ്ങള്‍. പെദ്ദാര്‍ റോഡിലുള്ള വസതിയിലെത്തി ലതയുടെ കുടുംബത്തെ കണ്ടുവെന്നും അവരുമായി സംസാരിച്ചുവെന്നും വ്യക്തമാക്കുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ കണക്കിലെടുത്താണ് ചടങ്ങില്‍ പങ്കെടുക്കാത്തതെന്ന് വൃത്തങ്ങള്‍ …
Read More »മത്സ്യത്തിനെതിരെ കൊലക്കുറ്റം; പോലീസ് കേസെടുത്തത് മത്സ്യത്തൊഴിലാളിയുടെ മരണത്തെത്തുടർന്ന്
സാധാരണയായി മത്സ്യങ്ങളെ വേട്ടയാടുന്നത് മത്സ്യത്തൊഴിലാളികളാണ് (Fishermen). എന്നാൽ വിശാഖപട്ടണത്ത് മത്സ്യത്തൊഴിലാളി മത്സ്യത്തിന്റെ ആക്രമണത്തിൽ (Fish Attack) കൊല്ലപ്പെട്ടു. ഇതേത്തുടർന്ന് ഐപിസി 302 വകുപ്പ് പ്രകാരം പരവട പോലീസ് സ്വമേധയാ കേസ് (Police Case) രജിസ്റ്റർ ചെയ്തിരിക്കുകയാണ്. ഇതോടെ മത്സ്യത്തൊഴിലാളിയെ ആക്രമിച്ച മത്സ്യത്തിനെതിരെ പൊലീസ് എന്ത് നടപടി സ്വീകരിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ജനങ്ങൾ. ബംഗാൾ ഉൾക്കടലിൽ വിശാഖപട്ടണ തീരത്ത് കൂറ്റൻ ബ്ലാക്ക് മാർലിൻ മത്സ്യത്തിന്റെ ആക്രമണത്തിലാണ് മത്സ്യത്തൊഴിലാളി മരിച്ചത്. വളരെ അപകടകരമായ മത്സ്യമാണിത്. …
Read More »പിടികൂടാനെത്തിയ പോലീസുകാരന്റെ കഴുത്തില്‍ കത്തിവെച്ചു; എസ് ഐ തോക്കെടുത്തു; പ്രതിക്ക് അബദ്ധത്തില്‍ വെടിയേറ്റു
പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പോലീസുകാരന്റെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തിയ പ്രതിക്ക് പോലീസ് തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റു. പ്രതിയുടെ ആക്രമണത്തില്‍ എസ്ഐ ഉള്‍പ്പെടെ നാലു പോലീസുകാര്‍ക്കും പരിക്കേറ്റു. കൊല്ലം പത്തനാപുരത്താണ് സംഭവം. പരിക്കേറ്റ പ്രതിയും പോലീസുകാരും പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. നിരവധി കേസുകളിലെ പ്രതിയായ പുനലൂര്‍ മണിയാര്‍ ചരുവിളവീട്ടില്‍ മുകേഷിനെ ഭാര്യവീടായ പുന്നലയില്‍നിന്ന് പിടികൂടാനുളള ശ്രമത്തിനിടെയാണ് പ്രതിക്കും പോലീസുകാര്‍ക്കും പരിക്കേറ്റത്. മുകേഷ് പോലീസുകാരില്‍ ഒരാളായ വിഷ്ണുവിന്റെ കഴുത്തില്‍ കത്തി വച്ചതോടെയാണ് എസ്‌ഐ …
Read More »‘കദളി ചെങ്കദളി ചെങ്കദളി പൂ വേണോ..’ ലതയുടെ ഏക മലയാളഗാനം
മുപ്പത്തിയഞ്ചിലേറെ ഇന്ത്യൻ ഭാഷകളിലും വിദേശഭാഷകളിലുമായി 30,000 ത്തിലേറെ ഗാനങ്ങൾ പാടിയിട്ടുള്ള ലതാ മങ്കേഷ്‌ക്കർ മലയാളാത്തിലും പാടിയിട്ടുണ്ട്. 1974 ൽ ഇങ്ങിയ രാമു കാര്യാട്ട് സംവിധനം ചെയ്ത നെല്ല് എന്ന ചിത്രത്തിലെ ‘കദളി ചെങ്കദളി ചെങ്കദളി പൂ വേണോ..’ എന്ന് തുടങ്ങുന്ന ഗാനം ലത മങ്കേഷ്‌കർ ആലപിച്ചതാണ്. വയലാർ രാമവർമ്മയുടെ ഈ വരികൾക്ക് ഈണമിട്ടത് സലിൽ ചൗധരിയും. ലതയുടെ ഏക മലയാള ഗാനം
Read More »500 രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മൂത്ത സഹോദരനെ കൊലപ്പെടുത്തി; യുവാവ് പിടിയില്‍
ഉത്തര്‍പ്രദേശില്‍ 500 രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മൂത്ത സഹോദരനെ കൊലപ്പെടുത്തി യുവാവ്. മീററ്റില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. അനുജന്‍ റിങ്കുവിനെ വെള്ളിയാഴ്ച രാവിലെ പൊലീസ് അറസ്റ്റ് ചെയ്തു. മൂത്ത സഹോദരന്‍ മോനുവും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യപിക്കുന്നതിനിടെയാണ് കൊലപാതകം. കൂലിപ്പണിക്കാരാണ് റിങ്കുവും മോനുവും. വ്യാഴാഴ്ച വൈകിട്ട് സഹോദരങ്ങളും സുഹൃത്തുക്കളും വീടിന്റെ സമീപത്തിരുന്ന് മദ്യപിക്കുകയായിരുന്നു. ഇതിനിടെ റിങ്കു മോനുവിനോട് മദ്യം വാങ്ങാന്‍ 500 രൂപ ചോദിച്ചു. എന്നാല്‍, വീട്ടില്‍ പോയി കിടന്നുറങ്ങാന്‍ …
Read More »മൂന്നാം തരംഗത്തിന്റെ ആഘാത്തതില്‍ നിന്ന് ജനങ്ങളെ രക്ഷിച്ചത് കൊറോണ വാക്സിന്‍; തെളിവുകള്‍ വെളിപ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ഫലപ്രദമായ വാക്‌സിനേഷന്‍ നിലവില്‍ വന്നതോടെ ഗുരുതരമായ അണുബാധകളും ഉയര്‍ന്ന മരണനിരക്കും ഇല്ലാതെ മൂന്നാമത്തെ തരംഗത്തെ നേരിടാന്‍ ഇന്ത്യക്ക് കഴിഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തുടനീളമുള്ള വാക്‌സിനേഷന്‍ യജ്ഞമാണ് മൂന്നാം തരംഗത്തിന്റെ ആഘാതം കുറയാന്‍ കാരണം. സമീപകാല തരംഗത്തില്‍ നിന്ന് വാക്‌സിനുകള്‍ ജീവന്‍ രക്ഷിക്കാന്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നു. വാക്‌സിനുകള്‍ ആളുകളെ സംരക്ഷിക്കുന്നുണ്ടെന്നതിന് വ്യക്തമായ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 167.88 കോടി ഡോസുകള്‍ നല്‍കിയിട്ടുണ്ടെന്നും 18 വയസ്സിന് മുകളിലുള്ള …
Read More »മിനിമം ചാര്‍ജ് 10 രൂപ, മഞ്ഞ കാര്‍ഡുകാര്‍ക്ക് സൗജന്യയാത്ര; ബസ് യാത്രാ നിരക്ക് വര്‍ദ്ധനവ് ഉടന്‍ നടപ്പില്‍
സംസ്ഥാനത്ത് ബസ് യാത്രാ നിരക്ക് വര്‍ധനവ് ഉടന്‍ നടപ്പായേക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയില്‍ നിന്നും തിരികെ എത്തിയ ശേഷം നിരക്ക് വര്‍ധനവ് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കും. മിനിമം നിരക്ക് 10 രൂപയാക്കാനാണ് ഗതാഗത വകുപ്പിന്റെ ശുപാര്‍ശ. ബസ് ചാര്‍ജ് വര്‍ധനവെന്നത് ഏറെ കാലത്തെ സ്വകാര്യ ബസ് ഉടമകളുടെ ആവശ്യമാണ്. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ശുപാശകള്‍ അടിസ്ഥാനമാക്കി അന്തിമ റിപ്പോര്‍ട്ട് ഗതാഗത വകുപ്പ് മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. രണ്ടര കിലോമീറ്റര്‍ …
Read More »വാക്‌സിനെടുത്ത ശേഷം മെഡിക്കൽ വിദ്യാർഥിനി മരിച്ചു; ആയിരം കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയിൽ
മകൾ മരിച്ചത് കോവിഡ് വാക്‌സിന്റെ പാർശ്വഫലങ്ങൾ കൊണ്ടാണെന്നും നഷ്ടപരിഹാരമായി ആയിരം കോടി തരണമെന്നുമാവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയിൽ. മഹാരാഷ്ട്ര സർക്കാർ, സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവയിൽ നിന്നും നഷ്ടപരിഹാരം ലഭിക്കണമെന്നാവശ്യപ്പെട്ടാണ് ഔറംഗബാദ് സ്വദേശി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. നാസിക്കിൽ മെഡിക്കൽ വിദ്യാർഥിയായിരുന്ന മകൾ സ്‌നേഹൽ രണ്ടു ഡോസ് വാക്‌സിനുമെടുത്തിരുന്നതായി ഹർജിക്കാരനായ ദിലീപ് ലുനാവത് പറയുന്നു. 2021 ജനുവരി 28 ന് മകൾ വാക്‌സിൻ എടുക്കുകയും മാർച്ച് ഒന്നിന് വാക്‌സിനുകളുടെ പാർശ്വഫലങ്ങൾ …
Read More »ജിഎസ്ടി നഷ്ടപരിഹാരം പരിഗണിച്ചതേയില്ല; കേന്ദ്രബജറ്റ് സംസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തുന്നതെന്നും മുഖ്യമന്ത്രി
കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളെ സാമ്ബത്തികമായി ശാക്തീകരിക്കേണ്ടതിനു പകരം ദുര്‍ബലപ്പെടുത്തുകയാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജി.എസ്.റ്റി നഷ്ടപരിഹാരം അഞ്ചുവര്‍ഷത്തേയ്ക്കു കൂടി നീട്ടുക എന്നതടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യങ്ങളെ ബജറ്റ് പരിഗണിച്ചതായേ കണുന്നില്ല. കേന്ദ്ര നികുതി ഓഹരി ലഭ്യത, കേരളത്തില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള ധന സഹായം എന്നിവയില്‍ കാലാനുസൃതമായ പരിഗണന കാണാനില്ല. റെയില്‍വേ, വ്യോമഗതാഗതം എന്നിവ അടക്കമുള്ള മേഖലകളിലെ ഡിസ്‌ഇന്‍വെസ്റ്റ്‌മെന്റ് നയം കൂടുതല്‍ ശക്തമായി തുടരുമെന്ന് ബജറ്റ് വ്യക്തമാക്കുന്നു. ജനങ്ങളുടെ …
Read More »കേരളം ഇനിയും കാത്തിരിക്കണം; സില്‍വര്‍ ലൈന്‍ പ്രഖ്യാപനമില്ല..
കേരളം ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഇനിയും കാത്തിരിക്കണം. നിര്‍മല സീതാരാമന്റെ തുടര്‍ച്ചയായ നാലാം ബജറ്റില്‍ കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈന്‍ സംബന്ധിച്ച് പ്രഖ്യാപമില്ല. പദ്ധതി സംബന്ധിച്ച കാര്യങ്ങള്‍ പ്രാരംഭഘട്ടത്തിലാണെന്നതിനാലാണ് പദ്ധതി ബജറ്റിന്റെ ഭാഗമാക്കാതിരുന്നതെന്നാണ് സൂചന. പരിസ്ഥിതി മന്ത്രാലയത്തിന്റേതുള്‍പ്പെടെയുള്ള അനുമതി ഇതുവരെ പദ്ധതിയ്ക്ക് ലഭിച്ചിട്ടില്ലെന്നത് കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. സില്‍വര്‍ ലൈന്‍ പദ്ധതി ഏറെ രാഷ്ട്രീയ വിവാദം ഉണ്ടാക്കിയെങ്കിലും കേന്ദ്ര ബജറ്റില്‍ ഇടമുണ്ടാകുമോയെന്നായിരുന്നു സംസ്ഥാനം …
Read More »