Breaking News

National

പത്ത് അടി നീളമുള്ള ദോശ കഴിച്ചു തീർത്താൽ 71,000 രൂപ സമ്മാനം..

നല്ല നെയ്യിൽ മൊരിഞ്ഞ ചൂട് ദോശ. ഒപ്പം കടുകിട്ട് താളിച്ച ചമ്മന്തിയും ആവി പറക്കുന്ന സാമ്പാറും. ആലോചിക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നില്ലേ ? എത്ര ദോശ വരെ നിങ്ങൾക്ക് കഴിക്കാൻ സാധിക്കും ? പത്തടി നീളമുള്ള ഭീമൻ ദോശ കഴിച്ച് താർക്കാൻ സാധിക്കുമോ ? എങ്കിൽ 71,000 രൂപ നിങ്ങൾക്ക് സ്വന്തം. ഇൻസ്റ്റ​ഗ്രാം ഫുഡ് ബ്ലോ​ഗിം​ഗ് പേജായ ഡൽഹി ടമ്മിയിലൂടെയാണ് ഈ ദോശ കഥ പുറത്തുവന്നത്. വലിയ തവയിൽ ദോശമാവ് …

Read More »

ഡിജിറ്റല്‍ റുപ്പീ, 5ജി ഇന്റര്‍നെറ്റ്, ഇ-പാസ്പോര്‍ട്ട് ഈ വര്‍ഷം; മറ്റ് വിശദാംശങ്ങള്‍…

ഡിജിറ്റല്‍ റുപ്പീ നടപ്പ് സാമ്ബത്തികവര്‍ഷത്തില്‍ നടപ്പാക്കുമെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍. ബ്ലാക്ക് ചെയിന്‍, മറ്റ് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ റുപ്പീകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കും. 5ജി ഇന്റര്‍നെറ്റ് ഈ സാമ്ബത്തിക വര്‍ഷം തന്നെ ലഭ്യമാകുമെന്നു ധനമന്ത്രി പറഞ്ഞു. സ്‌പെക്‌ട്രം ലേലം ഈ വര്‍ഷം തന്നെയുണ്ടാകും. സ്വകാര്യ കമ്ബനികള്‍ക്ക് 5ജി ലൈസന്‍സ് നല്‍കും. 5ജി സാങ്കേതിക വിദ്യ കൂടുതല്‍ ജോലി സാധ്യതകള്‍ തുറക്കും. ഗ്രാമീണ മേഖലയില്‍ മികച്ച ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ …

Read More »

രാജ്യ സുരക്ഷയ്‌ക്ക് ഭീഷണി ; തിരിച്ചടിയായത് രാജ്യവിരുദ്ധ റിപ്പോര്‍ട്ടുകള്‍; മീഡിയ വണ്‍ വിലക്കിയതിന്റെ വിശദാംശങ്ങള്‍ പുറത്ത്

ജമാ അത്തെ ഇസ്ലാമിയുടെ മാദ്ധ്യമ സ്ഥാപനമായ മീഡിയാ വണ്ണിന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി. രാജ്യ സുരക്ഷയെ ബാധിക്കുന്ന റിപ്പോര്‍ട്ടുകള്‍ തുടര്‍ച്ചയായി സംപ്രേഷണം ചെയ്തതാണ് നടപടിക്ക് കാരണം. സ്ഥാപനത്തിന്റെ ലൈസന്‍സ് പുതുക്കി നല്‍കാന്‍ ആഭ്യന്തരമന്ത്രാലയം വിസമ്മതിച്ചു. സുരക്ഷാ ക്ലിയറന്‍സുമായി ബന്ധപ്പെട്ട നോട്ടീസ് വാര്‍ത്താ വിതരണ മന്ത്രലയത്തില്‍ നിന്നും മുന്‍കൂട്ടി തന്നെ സ്ഥാപനത്തിന് നല്‍കിയിരുന്നു . എന്നാല്‍ ഇതിനു വ്യക്തമായ മറുപടി മീഡിയ വണ്‍ നല്‍കിയില്ല. …

Read More »

ജോലിയില്‍നിന്ന് പിരിച്ചുവിട്ടതിന്റെ പ്രതികാരമായി ഡോക്ടറുടെ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

യുപി രണ്ടുദിവസം മുമ്ബ് കാണാതായ എട്ടുവയസ്സുകാരനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ബുലന്ദ്ഷഹറിലെ ഡോക്ടറുടെ മകനെയാണ് ഛാത്രി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഡോക്ടറുടെ മുന്‍ ജീവനക്കാരായ നിജാം, ഷാഹിദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ചേര്‍ന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി. വെള്ളിയാഴ്ച വൈകിട്ട് മുതലാണ് എട്ടുവയസ്സുകാരനെ കാണാതായത്. തുടര്‍ന്ന് ഡോക്ടറായ പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് വിശദമായ അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. …

Read More »

കാര്‍ വാങ്ങാനെത്തിയപ്പോള്‍ ഷോറൂം ജീവനക്കാരന്‍ അപമാനിച്ച കര്‍ഷകന്‍ പുത്തന്‍ ബൊലേറോ പിക്കപ്പ് വാങ്ങിച്ചു, അതും തന്നെ കളിയാക്കിയ അതേ ഷോറൂമില്‍ നിന്ന്…

ബൊലേറോ പിക്ക് അപ്പ് വാങ്ങാനെത്തിയ കര്‍ണാടകയിലെ കര്‍ഷകനെ തുമകുരുവിലെ മഹീന്ദ്ര ഷോറൂം ജീവനക്കാരന്‍ അപമാനിച്ചത് വലിയ വാ‌ര്‍ത്തയായിരുന്നു. മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്രയുടെ അടുത്ത് വരെ എത്തിയ വിവാദം ഒടുവില്‍ അവസാനിച്ചിരിക്കുകയാണ്. തന്നെ അപമാനിച്ച അതേ ഷോറൂമില്‍ നിന്ന് തന്നെ മഹീന്ദ്രയുടെ പുത്തന്‍ ബൊലേറോ പിക്ക് അപ്പ് സ്വന്തമാക്കിയിരിക്കുകയാണ് കഥാനായകനായ കെംപഗൗഡ എന്ന കര്‍ഷകന്‍. ഇന്നലെയാണ് കെംപഗൗഡയ്ക്ക് ഷോറൂമില്‍ നിന്ന് വാഹനം എത്തിച്ച്‌ കൊടുത്തത്. ഷോറൂം മാനേജര്‍ അടക്കമുള്ള നിരവധിപേര്‍ …

Read More »

വിവാഹേതര ബന്ധം ; ഭാര്യയെ മാനസികമായി പീഡിപ്പിച്ചാല്‍ ഭര്‍ത്താവിനെ ശിക്ഷിക്കാമെന്ന് മദ്രാസ് ഹൈക്കോടതി…

ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ദമ്ബതികള്‍ക്കിടയില്‍ ഗുരുതരമായ ഗാര്‍ഹിക അസ്വാരസ്യങ്ങള്‍ക്കു കാരണമാവുകയാണെങ്കില്‍, ഭാര്യയെ മാനസികമായി പീഡിപ്പിച്ചതിനു ഭര്‍ത്താവ് ശിക്ഷാര്‍ഹനെന്നു മദ്രാസ് ഹൈക്കോടതി. 2011 നവംബറില്‍ തിരുവണ്ണാമലൈ സ്വദേശിക്ക് നല്‍കിയ ശിക്ഷ ശരിവച്ചു ജസ്റ്റിസ് ഡി. ഭരതചക്രവര്‍ത്തിയാണു വിധി പറഞ്ഞത്. പ്രതിയുടെ 2 വര്‍ഷത്തെ തടവുശിക്ഷ 6 മാസം കഠിനതടവായി കുറച്ചു. ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ഭാര്യയുടെ മാനസികാരോഗ്യത്തെ ബാധിച്ചെന്നും അത് ഗാര്‍ഹിക കലഹത്തിലും തുടര്‍ന്ന് അവരെ ഭര്‍ത്താവിന്റെ വീടു വിട്ടിറങ്ങാന്‍ നിര്‍ബന്ധിതയാക്കിയെന്നും …

Read More »

പെണ്ണുകാണാൻ വന്നവർ മുറിയടച്ച് മണിക്കൂർ നീണ്ട ഇന്റർവ്യൂ നടത്തി; നാദാപുരത്തെ ഡിഗ്രി വിദ്യാർത്ഥിനി അവശയായി ആശുപത്രിയിൽ; യുവാവിന്റെ വീട്ടുകാരെ ബന്ദിയാക്കി കുടുംബം

പെണ്ണുകാണാൻ വന്നവരുടെ അശ്രദ്ധമായ പെരുമാറ്റം കാരണം നാദാപുരത്തെ ഡിഗ്രി വിദ്യാർത്ഥിനിയുടെ വീട്ടിൽ സംഘർഷം. പെണ്ണുകാണലിനെത്തിയ യുവാവിന്റെ കുടുംബം വീട്ടിനുള്ളിലെ മുറിയിൽ കയറി മണിക്കൂറുകൾ നീണ്ട ‘ഇന്റർവ്യൂ’ നടത്തി പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ചതായി പരാതി. ഒടുവിൽ മാനസികമായി തളർന്ന്, അവശയായ യുവതിക്ക് ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നു. ഇതോടെ യുവതിയുടെ ബന്ധുക്കൾക്ക് സമനില തെറ്റുകയും സംഘത്തിലെ പുരുഷന്മാരെയടക്കം ബന്ദിയാക്കുകയുമായിരുന്നു. അവരുടെ വാഹനവും തടഞ്ഞുവെച്ചു. വാണിമേൽ ഭൂമിവാതുക്കൽ അങ്ങാടിക്കടുത്ത് വെള്ളിയാഴ്ചയാണ് സംഭവം. വിലാതപുരത്തുനിന്നുള്ള …

Read More »

പബ്ജിക്ക് അടിമ; 14കാരൻ വെടിവെച്ച് കൊന്ന് തള്ളിയത് അമ്മ ഉൾപ്പടെയുള്ള കുടുംബാംഗങ്ങളെ!

പബ്ജിക്ക് അടിമയായ 14കാരൻ കുടുംബത്തിലെ മുഴുവൻ അംഗങ്ങളെയും വെടിവെച്ച് കൊലപ്പെടുത്തി. അമ്മ, രണ്ട് സഹോദരിമാർ, സഹോദരൻ എന്നിവർക്ക് നേരെയാണ് 14കാരൻ വെടിയുതിർത്തത്. 45കാരിയും ആരോഗ്യപ്രവർത്തകയുമായ നാഹിദ് മുബാറക്, മകൻ തൈമൂർ(22), പെൺമക്കളായ 17കാരി, 11കാരി എന്നിവരാണ് കൊല്ലപ്പെട്ടത്. ഓൺലൈൻ ഗെയിമായ പബ്ജിയുടെ സ്വാധീനത്തെ തുടർന്നാണ് 14കാരൻ കുടുംബത്തെ വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. ലാഹോറിലെ കാൻഹ പ്രദേശത്താണ് ദാരുണ സംഭവം. കഴിഞ്ഞയാഴ്ചയാണ് ഇവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 14കാരനായ മകനെയാണ് …

Read More »

മുംബൈയിലെ ഹോട്ടലില്‍ നിന്ന് നടി പ്രിയ വാര്യര്‍ക്ക് നേരെ മോശം പെരുമാറ്റം; സംഭവം പങ്കുവച്ച്‌ താരം

‘ഒരു അഡാറ് ലവ്’ എന്ന ചിത്രത്തിലൂടെ താരമായി മാറിയ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. ചിത്രത്തിലെ ഒരൊറ്റ സീനിലൂടെ ഇന്ത്യയില്‍ മുഴുവന്‍ സ്റ്റാറായ താരം കൂടിയാണ് പ്രിയ. സിനിമയിലും മോഡലിങ്ങിലുമായി താരം ഇപ്പോള്‍ തിരക്കേറിയ ജീവിതത്തിലാണ്. താരത്തിന്റെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് കൂടി ഇപ്പോള്‍ പ്രചാരം നേടുകയാണ്. താരം പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ഏവരെയും ഞെട്ടിക്കുന്നത്. മുംബൈയിലെ ഒരു ഹോട്ടലില്‍ നിന്നും തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച്‌ ആണ് താരം …

Read More »

ഫെബ്രുവരി ആദ്യമോടെ കോവിഡ് കുറയും, ആദ്യം തുറക്കേണ്ടത് സ്‌കൂളുകള്‍

കോവിഡ് മൂന്നാം തരംഗം ഫെബ്രുവരി ആദ്യവാരത്തോടെ കുറയുമെന്ന് ലോകാരോഗ്യ സംഘടനയിലെ സാങ്കേതിക ഉപദേശക സമിതി അധ്യക്ഷന്‍ ഡോ. അനുരാഗ് അഗര്‍വാള്‍. കേസുകള്‍ കുറയുമ്ബോള്‍ ആദ്യം നിയന്ത്രങ്ങളില്‍ ഇളവു വരുത്തേണ്ടത് സ്‌കൂളുകളിലാണെന്ന് അദ്ദേഹം പറഞ്ഞു. ഓഫ് ലൈന്‍ ക്ലാസുകള്‍ അടിയന്തരമായി ആരംഭിക്കേണ്ടത് പുതുതലമുറയുടെ ഭാവിക്ക് അത്യാവശ്യമാണ്. കുട്ടികളെ സ്‌കൂളില്‍ നിന്നകറ്റുന്നത് അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ദോഷം ചെയ്യും. കുട്ടികളുമായി വിനോദസഞ്ചാര കേന്ദ്രങ്ങളിലടക്കം ചുറ്റുന്നതിലും നല്ലത് അവര്‍ സ്‌കൂളില്‍ പോകുന്നതാണ്. വാക്‌സിനേഷന്‍ …

Read More »